×

ആസ്‍ത്മ: ജീവിതകാലം മുഴുവൻ ബുദ്ധിമുട്ടിലാക്കുന്ന അസുഖം

Posted By

IMAlive, Posted on July 29th, 2019

How to control Asthma

ഡോ. കെ. വേണുഗോപാൽ, ശ്വാസകോശ രോഗ വിഭാഗം മേധാവി, ആലപ്പുഴ

ജീവിതകാലം മുഴുവൻ ബുദ്ധിമുട്ടിലാക്കുന്ന ചില രോഗങ്ങൾ ഉണ്ട്. അതിലൊന്നാണ് ആസ്‍ത്മ. ഈ അസുഖം ഉണ്ടെങ്കിൽ അത് ഇടക്കിടെ രോഗികളെ ഉപദ്രവിച്ചുകൊണ്ടേയിരിക്കും. ലോകത്ത് ആകെ രണ്ടര കോടിയിലേറെ പേർ ആസ്ത്മയുടെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നതാണ് വസ്തുത.

ശ്വാസതടസ്സ രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് ആസ്‍ത്മ. ജനസംഖ്യയിൽ 10% പ്രായപൂർത്തിയായവരെയും 15% കുട്ടികളെയും ബാധിക്കുന്ന ഒന്നാണ് ആസ്‍ത്മ . വ്യക്തമായി ഈ രോഗത്തെ നിർവചിക്കാൻ സാധ്യമല്ല. എന്നാൽ ഇടവിട്ടുള്ള ശ്വാസതടസ്സമാണ് ആസ്‍ത്മയുടെ പ്രത്യേകതയായി കണക്കാക്കപ്പെടുന്നത്. ഭൂരിഭാഗം പേരിലും വിവിധതരം അലർജി മൂലമാണ്  ആസ്‍ത്മ ഉണ്ടാ‌കുന്നതെങ്കിലും മറ്റു പലഘടകങ്ങളും ഈ രോഗത്തിന് കാരണമാകുന്നതായി കണ്ടുവരുന്നുണ്ട്. 80% ആസ്‍ത്മ രോഗികളിലും വീട്ടിലെ പൊടിപടലങ്ങളിൽ കണ്ടുവരുന്ന ഡെസ്റ്റ് മൈറ്റ് എന്ന സൂക്ഷ്മജീവിയാണ് അലർജിക്കുള്ള മുഖ്യകാരണം.

പൂമ്പൊടി, വളർത്തുമൃഗങ്ങളുടെ രോമം, പാറ്റ, എലി, ഭിത്തിയിലുണ്ടാകുന്ന പൂപ്പൽ എന്നിവ കൂടാതെ ചിലതരം മത്സ്യങ്ങൾ , പ്രത്യേക ആഹാരസാധനങ്ങൾ , പാൽ, മുട്ട, ചില മരുന്നുകൾ എന്നിവയും ചില രോഗികളിൽ അലർജിക്ക് കാരണമാകുന്നുണ്ട്.

രോഗലക്ഷണങ്ങൾ

ശ്വാസതടസ്സം, നെഞ്ചിനുണ്ടാകുന്ന വിമ്മിഷ്ടം എന്നിവ ആസ്‍ത്മയുടെ ചില ലക്ഷണങ്ങൾ ആണ്. ചുമ, തുമ്മൽ, മൂക്കൊലിപ്പ്, കണ്ണു ചുവന്നു വരിക, ശരീരം ചൊറിഞ്ഞു തടിക്കൽ, കാലു ചൊറിഞ്ഞു പൊട്ടൽ, തലവേദന, ശരീരം വിറയലും വിയർക്കലും ഒക്കെ രോഗലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.

വിട്ടുവിട്ടുണ്ടാകുന്ന ശ്വാസതടസ്സമാണ് ആസ്ത്മ രോഗത്തിന്റെ പ്രധാന ലക്ഷണം. ശ്വാസം വിടുമ്പോൾ വിസിലടിക്കുന്നതുപോലെയുള്ള ശബ്ദം രോഗിയുടെ അടുത്തു നില്ക്കുന്നവർക്കുപോലും അനുഭവപ്പെടും

രോഗനിർണ്ണയം

വിശദമായ ശാരീരിക പരിശോധനകളിലൂടെയും രോഗലക്ഷണങ്ങളുടെ വിശകലനത്തിലൂടെയും രോഗനിർണ്ണയം സാധ്യമാണ്. എക്സ്റേ, രക്തപരിശോധന, സ്പൈറോമെട്രി, പൾമണറി ഫംഗ്ഷൻ ടെസ്റ്റ്, ചലഞ്ച് ടെസ്റ്റ് എന്നിവയും രോഗനിർണ്ണയത്തിനായി ചെയ്യാറുണ്ട്.

ചികിത്സയും നിവാരണവും

ആസ്തമയെ പൂർണ്ണമായി നിയന്ത്രിക്കാവുന്ന മരുന്നുകൾ ലഭ്യമാണ്. കൃത്യമായ അലർജി പരിശോധനകൾ നടത്തി, അതിന് കാരണമായ വസ്തുക്കൾ / സാഹചര്യങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. തണുത്ത ഭക്ഷണവസ്തുക്കൾ പൂർണമായും ഒഴിവാക്കണം. ചെറുചൂടുവെള്ളത്തിലുള്ള കുളി നല്ലതാണ്. വീടും പരിസരവും പൊടി വിമുക്തമാക്കണം . കിടക്ക, തലയിണ എന്നിവയും കർട്ടനുകളും വെയിൽ കൊള്ളിച്ച് വൃത്തിയായി ഉപയോഗിക്കേണ്ടതാണ്

ഔഷധചികിത്സ

ബ്രോങ്കോ ടൈലേറ്റർ വിഭാഗത്തിൽ പെടുന്ന മരുന്നുകളാണ് ആസ്‍തമക്ക് പ്രധാനമായും നൽകി വരുന്നത്. സ്റ്റിറോയ്ഡ് ഔഷധങ്ങൾ ഇൻഹലേഷൻ വഴി നല്കുകയാണ് ചെയ്യുന്നത്.ഇത്തരത്തിൽ മരുന്നുകൾ നൽകുന്നത് പാർശ്വഫലങ്ങൾ ഒഴിവാക്കുന്നതിന് സഹായകരമാണ്. ഇൻഹേലർ ചികിത്സ ഫലിക്കാതെ വരുന്ന ഘട്ടങ്ങളിൽ മാത്രമേ ഉള്ളിൽ കഴിക്കുന്നതോ, കുത്തിവയ്ക്കുന്നതോ ആയ മരുന്നുകൾ നൽകുന്നത്.

കുട്ടികളിലെ ആസ്ത്മയും മുൻകൂട്ടി കണ്ടെത്തി ചികിത്സിച്ചാൽ പൂർണ്ണമായും സുഖപ്പെടുത്താം. കൃത്യമായതും മുടക്കം വരുത്താതെയുമുള്ള ആസ്ത്മ ചികിത്സ തികച്ചും ഫലപ്രദമാണ്.

 

 

Long-term control medications such as inhaled corticosteroids are the most important medications used to keep asthma under control.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/J7juYOkcvvGn4MMkjPosl4jHb2ujkLoxx9AiZ8H0): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/J7juYOkcvvGn4MMkjPosl4jHb2ujkLoxx9AiZ8H0): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/J7juYOkcvvGn4MMkjPosl4jHb2ujkLoxx9AiZ8H0', 'contents' => 'a:3:{s:6:"_token";s:40:"cc1oXtlWjPY0kZNsr6W8xWxj5RopcIJy5Puk2HzA";s:9:"_previous";a:1:{s:3:"url";s:64:"http://www.imalive.in/allergies-asthma/132/how-to-control-asthma";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/J7juYOkcvvGn4MMkjPosl4jHb2ujkLoxx9AiZ8H0', 'a:3:{s:6:"_token";s:40:"cc1oXtlWjPY0kZNsr6W8xWxj5RopcIJy5Puk2HzA";s:9:"_previous";a:1:{s:3:"url";s:64:"http://www.imalive.in/allergies-asthma/132/how-to-control-asthma";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/J7juYOkcvvGn4MMkjPosl4jHb2ujkLoxx9AiZ8H0', 'a:3:{s:6:"_token";s:40:"cc1oXtlWjPY0kZNsr6W8xWxj5RopcIJy5Puk2HzA";s:9:"_previous";a:1:{s:3:"url";s:64:"http://www.imalive.in/allergies-asthma/132/how-to-control-asthma";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('J7juYOkcvvGn4MMkjPosl4jHb2ujkLoxx9AiZ8H0', 'a:3:{s:6:"_token";s:40:"cc1oXtlWjPY0kZNsr6W8xWxj5RopcIJy5Puk2HzA";s:9:"_previous";a:1:{s:3:"url";s:64:"http://www.imalive.in/allergies-asthma/132/how-to-control-asthma";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21