×

എന്താണ് ഡിമെൻഷ്യ?

Posted By

IMAlive, Posted on August 29th, 2019

Dementia Symptoms Diagnosis Causes Treatments by Dr. Saji Kumar

ലേഖകൻ : ഡോ. സജികുമാർ .ഇ 

മറവിയുണ്ടാക്കുന്ന പല രോഗങ്ങൾക്കും പൊതുവെ പറയുന്ന പേരാണ് ഡിമെൻഷ്യ(Dementia ). 'ഡിമെൻസ്' എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് 'ഡിമെൻഷ്യ' (Dementia )എന്ന പദത്തിന്റെ ഉത്ഭവം. 'ചിത്തഭ്രമം' എന്നാണ് ഈ വാക്കിന്റെ അർത്ഥം. വൈദ്യശാസ്ത്രപരമായി, തലച്ചോറിന്റെ കഴിവുകൾ ക്ഷയിക്കുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളും അതുമൂലമുണ്ടാകുന്ന ന്യൂനതകളും വൈകല്യങ്ങളും ഉൾക്കൊള്ളുന്ന അവസ്ഥയാണിത്. 

തലച്ചോറിന്റെ അടിസ്ഥാനകോശങ്ങൾ ന്യൂറോണുകൾ എന്ന് അറിയപ്പെടുന്നു. കോടാനുകോടി ന്യൂറോണുകളുടെ പ്രവർത്തനമാണു തലച്ചോറിൽ നടക്കുന്നത്. ഏതെങ്കിലും കാരണവശാൽ ന്യൂറോണുകൾ ക്ഷയിക്കുകയോ നശിക്കുകയോ ചെയ്യുമ്പോൾ തലച്ചോറിന്റെ പ്രവർത്തനങ്ങൾ നടക്കാതെ വരുന്നു. ഇങ്ങനെ നാഡീഞരമ്പുകളിലുണ്ടാകുന്ന മാറ്റങ്ങൾ ഓർമശക്തിയെയും ബുദ്ധിശക്തിയെയും പെരുമാറ്റത്തെയുമെല്ലാം ബാധിക്കുന്നു. ന്യൂറോണുകളുടെ പ്രവർത്തനങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്ന ഏതു രോഗാവസ്ഥയും മറവിരോഗത്തിന് കാരണമാകാം.

ചെറിയ ഓർമ്മത്തകരാർ

എല്ലാവർക്കും പ്രായമാകുമ്പോൾ കുറച്ചൊക്കെ ഓർമ്മക്കുറവ് വരിക സാധാരണമാണ്. പുതിയ കാര്യങ്ങൾ പഠിക്കാൻ കൂടുതൽ സമയമെടുക്കുക, വാക്കുകൾ ഓർമ്മിക്കാൻ താമസിക്കുക, കണ്ണട എവിടെ വെച്ചു എന്ന് ഓർക്കാതിരിക്കുക തുടങ്ങിയവയൊക്കെ ചെറിയ ഓർമ്മക്കുറവിന്റെ ലക്ഷണങ്ങളാണ്; ഗുരുതരമായ ഓർമ്മപിശകുകൾ അല്ല. 

ഓർമ്മശക്തി സ്ഥായിയായി നിലനിർത്താൻ നിങ്ങൾക്ക് പല കാര്യങ്ങളും ചെയ്യാൻ കഴിയും. ഒരു പുതിയ വിദ്യ പഠിക്കുക. നിങ്ങളുടെ സമൂഹത്തിൽ, സ്‌കൂളിൽ അല്ലെങ്കിൽ ആരാധനസ്ഥലത്ത് സ്വമേധയാ സേവനം നടത്തുക. കൂട്ടുകാരും കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കുക. ഓർമ്മശക്തി കൂട്ടാൻ ഉപയോഗിക്കുന്ന വലിയ കലണ്ടറുകൾ ഉപയോഗിക്കുക, ഒരു ദിവസം ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയാറാക്കുക, പേഴ്‌സ്, താക്കോലുകൾ, കണ്ണടകൾ തുടങ്ങിയവ എല്ലാ ദിവസവും ഒരേ സ്ഥലത്തുതന്നെ സൂക്ഷിച്ചുവെക്കുക, നന്നായി വിശ്രമിക്കുക, നന്നായി വ്യായാമം ചെയ്യുക, മദ്യപാനം ഒഴിവാക്കുക, വിഷാദരോഗ ത്തിൽ നിന്നു മുക്തിനേടുക തുടങ്ങിയവ ശ്രദ്ധിക്കണം. 

ഗുരുതരമായ ഓർമ്മത്തകരാറുകൾ 

ഗുരുതരമായ ഓർമ്മത്തകരാറുകൾ ദൈനംദിനജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. നിങ്ങൾക്ക് കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കാനോ, വാഹനം ഡ്രൈവ് ചെയ്യാനോ, ഒരു സുഹൃത്തുമായി സംസാരിക്കാനോ സാധിക്കാതെ വരുന്നതെല്ലാം ഇതില്‍പെടും. ഗുരുതരമായ ഓർമത്തകരാറുകളുടെ ചില  ലക്ഷണങ്ങൾ ഇവയാണ്.

1.ഒരേ ചോദ്യങ്ങൾ തന്നെ വീണ്ടും വീണ്ടും ചോദിക്കുക

2.നിങ്ങൾക്ക് നന്നായി അറിയാവുന്ന സ്ഥലങ്ങളിൽ വഴിതെറ്റി പോവുക

3. നിർദ്ദേശങ്ങൾ പാലിക്കാൻ സാധിക്കാതെ വരുക

4.സമയം, സ്ഥലങ്ങൾ, പരിചിതരായ ആളുകൾ എന്നിവ ഓർത്തെടുക്കാൻ കഴിയാതെ വരിക

5.സ്വയം ശ്രദ്ധിക്കാതെ പോവുക, ആഹാരം ശരിയായി കഴിക്കാതിരിക്കുക, നിത്യകർമ്മങ്ങൾ ചെയ്യാൻ മറക്കുക, സുരക്ഷിതമല്ലാത്ത പ്രവൃത്തികളിൽ ഏർപ്പെടുക.

മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഉടൻ  ഡോക്ടറെ കാണണം. നിങ്ങൾക്ക് ഓർമത്തകരാർ ഉണ്ടായത് എന്തുകൊണ്ടാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഓർമ്മത്തകരാറിന്റെ കാരണം കണ്ടുപിടിച്ചാൽ ചികിത്സ എളുപ്പമായി.

ഗുരുതരമായ ഓർമ്മത്തകരാറിനുള്ള കാരണങ്ങൾ

ചില രോഗാവസ്ഥകൾ ഗുരുതരമായ ഓർമ്മത്തകരാറിനു കാരണമാകും. ഇവയിൽ പലതും ചികിൽസിച്ചു മാറ്റാവുന്നതാണ്.

1.വിഷാദ രോഗം

2.അനാരോഗ്യകരമായ ഭക്ഷണ ശീലം

3.വൈറ്റമിൻ, ധാതുക്കൾ എന്നിവയുടെ കുറവ്

4.മദ്യപാനം, പുകവലി 

5.മരുന്നുകളോടുള്ള പ്രതികരണം

6.മസ്തിഷ്‌കാഘാതം, തലച്ചോറിലെ മുഴകൾ, ഒരു വീഴ്ചയിൽ അല്ലെങ്കിൽ

7.അപകടത്തിൽ തലച്ചോറിനുണ്ടാകുന്ന മറ്റ് തകരാറുകൾ

8.വൃക്ക, കരൾ, തൈറോയ്ഡ് പ്രശ്‌നങ്ങൾ ഈ അവസ്ഥകളെല്ലാം ഡോക്ടറെ കണ്ട് ഉടൻ തന്നെ ചികിത്സ ലഭ്യമാക്കേണ്ടതാണ്.

What is Dementia ?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/r9pAJ7sDhqzNTuqyeqPPrlxdIkGw7hegVuecBHvI): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/r9pAJ7sDhqzNTuqyeqPPrlxdIkGw7hegVuecBHvI): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/r9pAJ7sDhqzNTuqyeqPPrlxdIkGw7hegVuecBHvI', 'contents' => 'a:3:{s:6:"_token";s:40:"iELTNGZ2fREfYBGgYLHGQFkzMaV3OK9ena8emu56";s:9:"_previous";a:1:{s:3:"url";s:102:"http://www.imalive.in/brain-disease/375/dementia-symptoms-diagnosis-causes-treatments-by-dr-saji-kumar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/r9pAJ7sDhqzNTuqyeqPPrlxdIkGw7hegVuecBHvI', 'a:3:{s:6:"_token";s:40:"iELTNGZ2fREfYBGgYLHGQFkzMaV3OK9ena8emu56";s:9:"_previous";a:1:{s:3:"url";s:102:"http://www.imalive.in/brain-disease/375/dementia-symptoms-diagnosis-causes-treatments-by-dr-saji-kumar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/r9pAJ7sDhqzNTuqyeqPPrlxdIkGw7hegVuecBHvI', 'a:3:{s:6:"_token";s:40:"iELTNGZ2fREfYBGgYLHGQFkzMaV3OK9ena8emu56";s:9:"_previous";a:1:{s:3:"url";s:102:"http://www.imalive.in/brain-disease/375/dementia-symptoms-diagnosis-causes-treatments-by-dr-saji-kumar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('r9pAJ7sDhqzNTuqyeqPPrlxdIkGw7hegVuecBHvI', 'a:3:{s:6:"_token";s:40:"iELTNGZ2fREfYBGgYLHGQFkzMaV3OK9ena8emu56";s:9:"_previous";a:1:{s:3:"url";s:102:"http://www.imalive.in/brain-disease/375/dementia-symptoms-diagnosis-causes-treatments-by-dr-saji-kumar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21