×

വാസ്‌കുലർ ഡിമെൻഷ്യ അഥവാ ധമനിജന്യ മറവിരോഗവും അൽഷിമേഴ്‌സും

Posted By

IMAlive, Posted on August 29th, 2019

Health Disease Alzheimers Vascular Dementia by Dr Sajikumar

ലേഖകൻ :ഡോ. സജികുമാർ 

ആളുകള്‍ പലപ്പോഴും ഒരേ രോഗമാണെന്നു തെറ്റിദ്ധരിക്കുന്നവയാണ് വാസ്കുലാര്‍ ഡിമെന്‍ഷ്യ(Vascular dementia) അഥവാ ധമനിജന്യ മറവി രോഗവും അല്‍ഷിമേഴ്സും. യഥാര്‍ഥത്തില്‍ ഇവരണ്ടും മറവിരോഗത്തിന്റെ രണ്ട് വകഭേദങ്ങളാണ്. ഏറ്റവും സാധാരണയായി കണ്ടുവരുന്നതാണ് അല്‍ഷിമേഴ്സ്(Alzheimer's ). 

അൽഷിമേഴ്‌സിന്റെ(Alzheimer's ) കാരണങ്ങൾ ഇതേ വരെ ശാസ്ത്രലോകത്തിന് വ്യക്തമല്ല; പ്രായത്തിനനുസരിച്ച് രോഗം വരാനുള്ള സാധ്യത വർധിക്കുന്നു എന്നതൊഴിച്ച്. അൽഷിമേഴ്‌സ് അസോസിയേഷന്റെ കണക്ക് 80 ശതമാനം മറവിരോഗങ്ങളും അൽഷിമേഴ്സ് ആണെന്നാണ്. അതുകൊണ്ടാണ് ഈ രണ്ടു രോഗങ്ങളെയും ആളുകൾ ഒന്നെന്ന് കരുതുന്നത്. 

പക്ഷാഘാതം അഥവാ സ്‌ട്രോക്ക്(Stroke), ഉയർന്ന കൊളസ്‌ട്രോൾ(Cholesterol ), ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങി രക്തക്കുഴലുകളിലെ പ്രശ്‌നങ്ങൾമൂലമുള്ള മറവിരോഗം അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ടതല്ല. മറിച്ച് അവ വാസ്‌കുലർ അഥവാ രക്തക്കുഴൽ മറവിരോഗവുമായി ബന്ധപ്പെട്ടതാണ്.

അൽഷിമേഴ്‌സ് മറവിക്ക് കാരണമാകുന്നുവെങ്കിലും ആദ്യത്തെ ചില ലക്ഷങ്ങൾ മറവിയുമായി ബന്ധപ്പെട്ടതല്ല. രോഗത്തിന്റെ ആദ്യഘട്ടത്തിൽ വാക്ക് കണ്ടെത്താൻ ബുദ്ധിമുട്ട്, സ്ഥലകാല വിഭ്രമം എന്നിവ ഉണ്ടാകാം. ദൈനംദിന കാര്യങ്ങളിൽ തെറ്റായ തീരുമാനങ്ങളും പ്രവണതകളും ഉണ്ടാകാം. വാസ്‌കുലർ ഡിമെൻഷ്യയുമായി അല്‍ഷിമേഴ്സിനുള്ള ഏറ്റവും പ്രധാനമായൊരു വ്യത്യാസമാണിത്. 

വാസ്‌കുലർ ഡിമെൻഷ്യയും(Dementia) അൽഷിമേഴ്‌സും ഒരേ രോഗം അല്ലാത്തതിനാൽത്തന്നെ, രണ്ടും ഒരാൾക്ക് ഒരേസമയം ഉണ്ടാകാൻ സാധ്യതയുണ്ട്. അൽഷിമേഴ്‌സ് സൊസൈറ്റി(Alzheimer's Society) പറയുന്നത്, മറവിരോഗം ഉള്ള ഏതാണ്ട് പത്ത് ശതമാനം ആളുകൾക്ക് മിക്‌സഡ് ഡിമെൻഷ്യ എന്ന അസുഖമുണ്ടെന്നാണ്. ഈ കേസുകളിൽ ഭൂരിഭാഗവും രക്തക്കുഴൽ ഡിമെൻഷ്യ(Dementia), അൽഷിമേഴ്‌സ് രോഗം എന്നീ രോഗങ്ങൾ ഒരുമിച്ച് ബാധിച്ചവരാണ്. ഈ അവസ്ഥയിൽ ഒരാൾ ഡിമെൻഷ്യയുടെ ഈ തരത്തിലുള്ള രണ്ട് രോഗലക്ഷണങ്ങളും കാണിക്കും.

ചെറിയ മസ്തിഷ്കാഘാതമോ, തലച്ചോറിലെ രക്തചംക്രമണത്തിലുള്ള മാറ്റങ്ങളോ കൊണ്ട് ഉണ്ടാകുന്ന മറവിരോഗങ്ങളില്‍ അൽഷിമേഴ്സിന് വിപരീതമായി രോഗലക്ഷണങ്ങൾ വളരെ പെട്ടന്ന് പ്രത്യക്ഷെപ്പടും. ഓർമ്മശക്തിയിലുള്ള മാറ്റങ്ങൾ, ഭാഷാപരമായ കഴിവുകൾ നഷ്ടപ്പെടുക, ചിന്താശക്തി കുറയുക, തകറാറിലായ മാനസികാവസ്ഥ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 

ധമനിജന്യ മറവിരോഗം നിയന്ത്രിക്കാനുള്ള പ്രധാന മാർഗ്ഗങ്ങൾ ഇവയാണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുക, കൊളസ്‌ട്രോൾ നില കുറയ്ക്കുക, പ്രമേഹം നിയന്ത്രിക്കുക, മദ്യപാനം ഉപേക്ഷിക്കുക, ശരീരത്തിനും മനസ്സിനുമുള്ള വ്യായാമം, ആറു മണിക്കൂർ എങ്കിലും ഉള്ള ഉറക്കം.

രോഗ പരിചരണം

രോഗം വർധിക്കുന്നതിനനുസരിച്ച് രോഗികളുടെ സ്വഭാവങ്ങളിലും പെരുമാറ്റങ്ങളിലും പലപ്പോഴും അപ്രതീക്ഷിതമായ വ്യതിയാനങ്ങൾ ഉണ്ടായേക്കാം. ഇതിന് പുറമെ ഉറക്ക പ്രശ്‌നങ്ങളും ഉണ്ടാവും. ന്യൂറോളജിസ്റ്റ്( Neurologist), സൈക്യാട്രിസ്റ്റ്(Psychiatrist), ക്ലിനിക്കൽ സൈക്കോളജിസ്റ്റ്(Clinical psychologist)എന്നിവരുടെയെല്ലാം സഹായം ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായി വരും. അൽഷിമേഴ്‌സ് രോഗത്തിന്റെ ചികിത്സയിൽ രോഗിയെ പരിചരിക്കുന്നവർക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. രോഗത്തിന്റെ സ്വഭാവത്തെക്കുറിച്ചും രോഗിയുടെ നിസ്സഹായതയെക്കുറിച്ചും രോഗിയോട് പെരുമാറേണ്ട വിധത്തക്കുറിച്ചുമുള്ള ശാസ്ത്രീയ വിവരങ്ങൾ ബന്ധുക്കൾ മനസ്സിലാക്കണം. രോഗിക്ക് എല്ലാവിധത്തിലുമുള്ള മാനസിക ശാരീരിക പിന്തുണയും നൽകുകയാണ് രോഗ ശുശ്രൂഷയിൽ പ്രധാനം.

Differences Between Alzheimers and Vascular Dementia

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/meOtAhuW649yuA9t9pDX7IW7NcP0x7QxPnpT9QMy): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/meOtAhuW649yuA9t9pDX7IW7NcP0x7QxPnpT9QMy): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/meOtAhuW649yuA9t9pDX7IW7NcP0x7QxPnpT9QMy', 'contents' => 'a:3:{s:6:"_token";s:40:"lNuEeWlt9v7PwLNIhs9uWhjJDoB1pjNL2KHyL8dq";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/brain-disease/377/health-disease-alzheimers-vascular-dementia-by-dr-sajikumar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/meOtAhuW649yuA9t9pDX7IW7NcP0x7QxPnpT9QMy', 'a:3:{s:6:"_token";s:40:"lNuEeWlt9v7PwLNIhs9uWhjJDoB1pjNL2KHyL8dq";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/brain-disease/377/health-disease-alzheimers-vascular-dementia-by-dr-sajikumar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/meOtAhuW649yuA9t9pDX7IW7NcP0x7QxPnpT9QMy', 'a:3:{s:6:"_token";s:40:"lNuEeWlt9v7PwLNIhs9uWhjJDoB1pjNL2KHyL8dq";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/brain-disease/377/health-disease-alzheimers-vascular-dementia-by-dr-sajikumar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('meOtAhuW649yuA9t9pDX7IW7NcP0x7QxPnpT9QMy', 'a:3:{s:6:"_token";s:40:"lNuEeWlt9v7PwLNIhs9uWhjJDoB1pjNL2KHyL8dq";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/brain-disease/377/health-disease-alzheimers-vascular-dementia-by-dr-sajikumar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21