×

ബ്ലഡ് കാൻസർ അഥവാ രക്താർബുദം

Posted By

IMAlive, Posted on March 29th, 2019

Types of Blood Cancer Lymphoma Leukemia and Multiple Myeloma

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ബ്ലഡ് ക്യാൻസർ(Blood Cancer)

പേര് സൂചിപ്പിക്കുന്നത് പോലെ, രക്താര്‍ബുദം(Blood Cancer), രക്തത്തിലെ സെല്ലുകളുടെ ഉത്പാദനത്തെയും പ്രവർത്തനത്തെയുമാണ് ബാധിക്കുന്നത്. ശരീരത്തിനുവേണ്ട രക്തം നിർമ്മിക്കുന്ന അസ്ഥികള്‍ക്കുള്ളിലെ മജ്ജയിലാണ് രക്താർബുദം(Blood Cancer) ആരംഭിക്കുന്നത്. അസ്ഥിമജ്ജയിലെ മൂലകോശങ്ങളാണ് ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ അല്ലെങ്കിൽ പ്ലേറ്റ്‌ലെറ്റുകൾ എന്നിവയായി മാറുന്നത്. രക്തകോശങ്ങളുടെ ഉൽപാദനത്തെ തടയുന്ന തരത്തിലുള്ള, രക്തകോശത്തിന്റെ അസാധാരണമായ വളർച്ചയാണ്, രക്താർബുദത്തിന് കാരണമാകുന്നത്. ലുക്കീമിയ(Leukemia), ലിംഫോമ(Lymphoma), മൈലോമ(Myeloma)എന്നിങ്ങനെ വിവിധതരത്തിലുള്ള രക്താർബുദങ്ങളുണ്ട്.

ബ്ലഡ് കാൻസർ(Blood Cancer) മൂന്നു തരം:

ല്യൂക്കീമിയ(Leukemia) - അസ്ഥിമജ്ജയിലെ അസാധാരണ രക്തകോശങ്ങളുടെ പെട്ടെന്നുള്ള  ഉത്പാദനം മൂലമാണ് ഈ അർബുദം ഉണ്ടാകുന്നത്. ഈ അസാധാരണമായ രക്താണുക്കൾ ചുവന്ന രക്താണുക്കളുടെയും പ്ലേറ്റ്‌ലെറ്റുകളുടെയും ഉല്പാദനത്തിനുള്ള അസ്ഥി മജ്ജയുടെ കഴിവിനെ സാരമായി ബാധിക്കുന്നു.

ലിംഫോമ(Lymphoma) - ഈ തരത്തിലുള്ള അർബുദം ശരീരത്തിലെ ലിംഫ് സിസ്റ്റത്തെയാണ് ബാധിക്കുന്നത്. ശരീരത്തിൽ നിന്ന് അധിക ദ്രാവകങ്ങൾ നീക്കം ചെയ്യുന്നതും രോഗപ്രതിരോധ കോശങ്ങളെ ഉണ്ടാക്കുന്നതും ലിംഫ് സിസ്റ്റമാണ്.  അണുബാധയുമായി പോരാടുന്ന ഒരുതരം വെളുത്ത രക്താണുക്കളാണ് ലിംഫോസൈറ്റ്സ്. അസാധാരണമായ ലിംഫോസൈറ്റുകൾ നിങ്ങളുടെ ലിംഫ് നോഡുകളിലും മറ്റു കോശങ്ങളിലും ക്രമരഹിതമായി വളരുന്ന ലിംഫോമ കോശങ്ങളായിത്തീരുന്നു.

മൈലോമ(Myeloma) - ഈ തരത്തിലുള്ള അർബുദം, പ്ലാസ്മ കോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. രോഗങ്ങളെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്ന വെളുത്ത രക്തകോശങ്ങളാണ് പ്ലാസ്മ. പ്ലാസ്മ കോശങ്ങളുടെ ഉത്പാദനത്തെയാണ്  മൈലോമ ബാധിക്കുന്നത്. അതുമൂലം രോഗപ്രതിരോധ വ്യവസ്ഥ ബലഹീനമാകുന്നു.

ലക്ഷണങ്ങൾ

രക്തം, അസ്ഥി മജ്ജ, അല്ലെങ്കിൽ ലിംഫമാറ്റിക് സിസ്റ്റം(Lymphatic system) എന്നിവയെയാണ് രക്താർബുദം(Blood Cancer) ബാധിക്കുന്നത്. ഇതിന്റെ സാധാരണയായുള്ള ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.

 1. ദുർബലത, ക്ഷീണം, അസ്വാസ്ഥ്യങ്ങൾ

 2. ശ്വാസംമുട്ട്

 3. മിതമായി ശാരീരിക അധ്വാനത്തിൽ ഏർപ്പെടുമ്പോൾ പോലും അസ്ഥികൾ ഒടിയുന്നത്.

 4. പെട്ടെന്നുള്ളതും, അസാധാരണവുമായ മുറിവുകളും ചതവുകളും

 5. മോണയിൽ നിന്ന് രക്തസ്രാവം

 6. ആവർത്തിച്ചുള്ള അണുബാധ അല്ലെങ്കിൽ പനി

 7. രാത്രിയിൽ ശരീരം വിയർക്കുന്നത്

 8. അകാരണമായി ഭാരം കുറയുന്നത്

 9. നിരന്തരമായുള്ള ഓക്കാനം

 10. വിശപ്പില്ലായ്‌മ

 11. ലിംഫ് നോഡ്(Lymph nodes) (ഗ്രന്ഥി) വികസിക്കുന്നത്   

 12. വയറ്റിലെ അവയവങ്ങളുടെ വികാസം കൊണ്ട് വയർ അകാരണമായി വീർക്കുന്നത്

 13. അടിവയർ വേദന, അസ്ഥി വേദന, പുറം വേദന എന്നിവ

 14. ഉന്മാദമാവസ്ഥയും ആശയക്കുഴപ്പവും

 15. മൂക്കിൽ നിന്നും, മോണയിൽ നിന്നും, മുറിവിൽ നിന്നുമെല്ലാമുള്ള അസാധാരണമായ രക്തസ്രാവം; ഇത് മൂലം രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്നു.

 16. ദൃശ്യവൈകല്യങ്ങളോടൊപ്പം തലവേദനയും

 17. കറുത്ത പാടുകളിൽ ചൊറിഞ്ഞു പൊട്ടുന്നത്

 18. മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടും, മൂത്രക്കുറവും.

രക്താർബുദത്തിന്റെ കാരണങ്ങൾ

രക്താർബുദത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണെങ്കിലും, നിരവധി ഘടകങ്ങൾ അതുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഘടകങ്ങൾ ഇവയാണ്:

 1. പ്രായം

 2. കുടുംബ ചരിത്രം

 3. ദുർബലമായ രോഗപ്രതിരോധവ്യവസ്ഥ

 4. അണുബാധകൾ

ചികിത്സ

അർബുദം പൂർണ്ണമായി നിർമാർജനം ചെയ്യുന്നതാണ് അർബുദ ചികിത്സയുടെ പ്രാഥമിക ലക്ഷ്യം. ഈ രോഗത്തിന്  ഇന്ത്യയിലെ ആശുപത്രികളിൽ പല ചികിത്സകളും നൽകുന്നുണ്ട്. അവയിൽ ചിലത് താഴെപ്പറയുന്നവയാണ്

 1. ക്യാൻസറിനെ നശിപ്പിക്കുന്നതിനുള്ള ബയോളജിക്കൽ തെറാപ്പി(Biological therapy)

 2. കീമോതെറാപ്പി(Chemotherapy)

 3. അസ്ഥിമജ്ജ മാറ്റിവെയ്ക്കൽ - കേടുപാടുകൾ സംഭവിച്ച അസ്ഥിമജ്ജയ്ക്ക് പകരം ആരോഗ്യമുള്ള അസ്ഥിമജ്ജകളുടെ മൂലകോശങ്ങൾ സ്ഥാപിക്കുന്ന ശസ്ത്രക്രിയ.

Types of Blood Cancer: Lymphoma, Leukemia, and Multiple Myeloma

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/jnGLX8gz8eiZZyHKwTuPdpkoqLOEArhHVkJmCszV): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/jnGLX8gz8eiZZyHKwTuPdpkoqLOEArhHVkJmCszV): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/jnGLX8gz8eiZZyHKwTuPdpkoqLOEArhHVkJmCszV', 'contents' => 'a:3:{s:6:"_token";s:40:"cRfMooLagqIVkRhBZrtkOOlnDJrmxHANQEEaTu6y";s:9:"_previous";a:1:{s:3:"url";s:93:"http://www.imalive.in/cancer/395/types-of-blood-cancer-lymphoma-leukemia-and-multiple-myeloma";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/jnGLX8gz8eiZZyHKwTuPdpkoqLOEArhHVkJmCszV', 'a:3:{s:6:"_token";s:40:"cRfMooLagqIVkRhBZrtkOOlnDJrmxHANQEEaTu6y";s:9:"_previous";a:1:{s:3:"url";s:93:"http://www.imalive.in/cancer/395/types-of-blood-cancer-lymphoma-leukemia-and-multiple-myeloma";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/jnGLX8gz8eiZZyHKwTuPdpkoqLOEArhHVkJmCszV', 'a:3:{s:6:"_token";s:40:"cRfMooLagqIVkRhBZrtkOOlnDJrmxHANQEEaTu6y";s:9:"_previous";a:1:{s:3:"url";s:93:"http://www.imalive.in/cancer/395/types-of-blood-cancer-lymphoma-leukemia-and-multiple-myeloma";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('jnGLX8gz8eiZZyHKwTuPdpkoqLOEArhHVkJmCszV', 'a:3:{s:6:"_token";s:40:"cRfMooLagqIVkRhBZrtkOOlnDJrmxHANQEEaTu6y";s:9:"_previous";a:1:{s:3:"url";s:93:"http://www.imalive.in/cancer/395/types-of-blood-cancer-lymphoma-leukemia-and-multiple-myeloma";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21