×

എങ്ങനെയാണ്  സാധാരണയായി ബയോപ്സി വഴിയുള്ള രോഗപഠനം നടത്തുന്നത് ?

Posted By

IMAlive, Posted on March 13th, 2019

All about Biopsy procedures

ലേഖകൻ :ഡോ. മനോജ് വെള്ളനാട്

ഇൻഫോ ക്ലിനിക്

ബയോപ്സി എന്നാൽ കാൻസറിന്റെ മാത്രം രോഗനിർണയ രീതിയല്ല. ഒരുപാട് അധ്വാനവും കഴിവും സാങ്കേതിക സഹായങ്ങളും ആവശ്യമായ ഒരു മേഖലയും കൂടിയാണത്. മുഖക്കുരു മുതൽ മൂലക്കുരു വരെയും കഷണ്ടി മുതൽ ആണി രോഗം വരെയും ക്ഷയം മുതൽ വാതം വരെയും ഏത് രോഗത്തിന്റെയും കാരണം ഒരു ബയോപ്സി പരിശോധനയിലൂടെ വേണമെങ്കില്‍ മനസിലാക്കാവുന്നതാണ്.

രണ്ടുരീതിയിലാണ് സാധാരണയായി ബയോപ്സി വഴിയുള്ള രോഗപഠനം നടത്തുന്നത്. ഒന്ന്, സൈറ്റോപത്തോളജിക്കൽ അഥവാ കോശങ്ങളെ ഒന്നൊന്നായി അവയുടെ സ്വഭാവ-ഘടനാവ്യത്യാസങ്ങൾ പരിശോധിച്ച് രോഗനിർണയം നടത്തുന്ന രീതി. രണ്ട്, ഹിസ്റ്റോപത്തോളജിക്കൽ അഥവാ ഒരു കോശസമൂഹത്തെയാകെ പഠനവിധേയമാക്കുന്ന രീതി.

സൈറ്റോളജി/സൈറ്റോപത്തോളജി

സൈറ്റോളജി പരിശോധനയിൽ വ്യത്യസ്ത രീതികളുണ്ട്. അതിൽ ഒന്നാണ്, FNAC അഥവാ ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി. ഒരു ചെറിയ സൂചികൊണ്ട് എന്തെങ്കിലും കട്ടിയോ തടിപ്പോ ഉള്ള ശരീരഭാഗത്തുനിന്നും കോശങ്ങൾ കുത്തിയെടുത്ത് പരിശോധിക്കുന്നതിനാണ് FNAC എന്നു പറയുന്നത്. മാറിലോ, തൈറോയിഡ് ഗ്രന്ഥിയിലോ ഉണ്ടായ മുഴകൾ, കഴുത്തിലെയോ ഇടുപ്പിലെയോ കഴലവീക്കം തുടങ്ങിയവ ഒരു നേർത്ത സൂചികൊണ്ട് കുത്തിയെടുത്ത് ഒരു ഗ്ലാസ് സ്ലൈഡിൽ തേച്ചുപിടിപ്പിച്ച് പരിശോധിക്കാൻ കൊണ്ടുപോകുന്നത് പലർക്കും അനുഭവമുണ്ടാവും. അതുപോലെ ഗർഭാശയഗള കാൻസറിന്റെ സാധ്യത (Cancer cervix) പരിശോധിക്കുന്ന 'പാപ് സ്മിയർ' (Pap smear) ടെസ്റ്റും  സൈറ്റോളജിക്കൽ ബയോപ്സിയാണ്. 

പരിശോധന നടത്താനുള്ള എളുപ്പം, കുറഞ്ഞ സമയത്തിനുള്ളിൽ (1-2 ദിവസങ്ങൾ) തന്നെ പരിശോധനാഫലം ലഭിക്കുമെന്നത്, കുറഞ്ഞ ചെലവ് തുടങ്ങിയവ സൈറ്റോളജി പരിശോധനയുടെ മേന്മയാണ്. അതിനാൽ പലപ്പോഴും രോഗനിർണയത്തിലേക്കുള്ള ആദ്യപടിയായി സൈറ്റോളജി പരിശോധനയെയാണ് ഡോക്ടർമാർ ഉപയോഗിക്കുന്നത്. എന്നാൽ ചികിത്സാവിധികൾ നിർണയിക്കാൻ സഹായിക്കുന്നതിൽ ഈ പരിശോധനയ്ക്ക് പരിമിതികളുണ്ട്. അതിന് ഹിസ്റ്റോപത്തോളജിക്കൽ പരിശോധന തന്നെ വേണ്ടിവരാറുണ്ട്.

ഹിസ്റ്റോപത്തോളജി

ശസ്ത്രക്രിയ ചെയ്തോ, വലിയ സൂചികൊണ്ട് കുത്തിയോ ശരീരഭാഗങ്ങളിൽ നിന്ന് കലകൾ പരിശോധനയ്ക്കെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതുതന്നെ പലവിധമുണ്ട്. കുടലിനെ ബാധിക്കുന്ന ഒരു മുഴയാണെങ്കിൽ, ശസ്ത്രക്രിയവഴി കുടലിന്റെ ആ ഭാഗം മുഴയുടെ രണ്ടുവശത്തുനിന്നും മുറിച്ചെടുത്ത് പരിശോധിക്കുന്നതിനെ റിസക്ഷൻ ബയോപ്സിയെന്ന് പറയും. നാക്കിലെ (മറ്റേത് ശരീരഭാഗവുമാകാം) ഉണങ്ങാത്ത മുറിവിന്റെ ഒരറ്റത്തെ ചെറിയൊരു ഭാഗം മാത്രം മുറിച്ചെടുക്കുന്നതിന് വെഡ്ജ് ബയോപ്സിയെന്ന് പറയും. ഒരു മുഴയെ അങ്ങനെതന്നെ ശസ്ത്രക്രിയ ചെയ്തെടുക്കുന്നതിന് എക്സിഷൻ ബയോപ്സിയെന്നും അതിന്റെ ഒരു കഷണം മാത്രം മുറിച്ചെടുക്കുന്നതിന് ഇൻസിഷൻ ബയോപ്സിയെന്നും പറയും. വലിയൊരു സൂചി മുഴകൾക്കുള്ളിലേക്ക് കടത്തി ചെറുചെറു കഷ്ണങ്ങൾ ശേഖരിക്കുന്നതിന് കോർ ബയോപ്സിയെന്നാണ് പറയുന്നത്.

സാധാരണഗതിയിൽ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്തയിടങ്ങളിലുള്ള മുഴകളിൽ, അല്ലെങ്കിൽ രോഗം ബാധിച്ചിട്ടുള്ള ഭാഗം വളരെ ചെറുതാണെങ്കിലുമെല്ലാം  ചില സ്കാനുകളുടെ സഹായത്തോടെ ബയോപ്സി പരിശോധന നടത്താറുണ്ട്. ഉദാഹരണത്തിന്, വിരലുകൊണ്ട് തൊട്ട് മനസിലാക്കാൻ കഴിയാത്തത്ര ചെറിയ തൈറോയിഡ് മുഴകളിൽ അൾട്രാസൗണ്ട് സ്കാനിന്റെ സഹായത്തോടെ FNAC എടുക്കാറുണ്ട്. ഇതിനെ Ultrasound guided FNAC എന്ന് പറയും. അതുപോലെ ശ്വാസകോശത്തെയോ തലച്ചോറിനെയൊ ബാധിക്കുന്ന മുഴകളിൽ നിന്നും CT സ്കാനിന്റെ സഹായത്തോടെ ചെയ്യുന്ന ബയോപ്സിയെ CT guided biopsy എന്നും പറയും.

ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ഈ പരിശോധനാഫലത്തിന് വേണ്ടിവരുമെങ്കിലും ഏറ്റവും വിശ്വസനീയമായ രോഗനിർണയരീതി ഇതു തന്നെയാണ്. കാൻസർ പോലുള്ള രോഗങ്ങളിൽ ഇത് പരമപ്രധാനമാണ്.

രോഗനിർണയം മാത്രമല്ല, ഹിസ്റ്റോപത്തോളജി പരിശോധന ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ. കാൻസറാണെങ്കിൽ ഏത് തരത്തിലുള്ള കാൻസറാണ് (കാർസിനോമ, സാർക്കോമ, മെലനോമ, ലിംഫോമ etc), അതിന്റെ ഗ്രേഡ് എന്താണ് (low grade/high grade or ഗ്രേഡ് 1,2,3,4), കോശങ്ങളുടെ അവകലനം (differentiation- well, moderate or poorly differentiated) , രക്തക്കുഴലുകളെയൊ നാഡികളെയോ ബാധിച്ചിട്ടുണ്ടോയെന്നത് (Vascular or perineural invasion), ശസ്ത്രക്രിയ ചെയ്തത് പൂർണമാണോ (Negative resection margins) എന്നൊക്കെ അറിയാൻ ഈയൊരു പരിശോധനയിലൂടെ സാധിക്കും. ഇവയെല്ലാം തന്നെ രോഗത്തിന്റെ തുടർചികിത്സയെ ഗണ്യമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

വിശേഷപ്പെട്ട ചില സ്റ്റെയിനുകളുടെയും (special stains) ഇമ്മ്യൂണോഹിസ്റ്റോകെമിസ്ട്രിയുടെയും (Immunohistochemistry) വരവോടെ ബയോപ്സിയിലൂടെയുള്ള രോഗനിർണയത്തിനുള്ള കൃത്യതയും വേഗതയും പതിന്മടങ്ങ് ഉയർന്നിട്ടുമുണ്ട്.

All about Biopsy procedures

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/8H0HAC6MlBXjF1r0gjlfjOjMhy7H4Hlvm4DrcjGf): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/8H0HAC6MlBXjF1r0gjlfjOjMhy7H4Hlvm4DrcjGf): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/8H0HAC6MlBXjF1r0gjlfjOjMhy7H4Hlvm4DrcjGf', 'contents' => 'a:3:{s:6:"_token";s:40:"jG66QYHMI75w5GvBPeFjw13wHGBf9SPHy6QbsCbY";s:9:"_previous";a:1:{s:3:"url";s:60:"http://www.imalive.in/cancer/472/all-about-biopsy-procedures";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/8H0HAC6MlBXjF1r0gjlfjOjMhy7H4Hlvm4DrcjGf', 'a:3:{s:6:"_token";s:40:"jG66QYHMI75w5GvBPeFjw13wHGBf9SPHy6QbsCbY";s:9:"_previous";a:1:{s:3:"url";s:60:"http://www.imalive.in/cancer/472/all-about-biopsy-procedures";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/8H0HAC6MlBXjF1r0gjlfjOjMhy7H4Hlvm4DrcjGf', 'a:3:{s:6:"_token";s:40:"jG66QYHMI75w5GvBPeFjw13wHGBf9SPHy6QbsCbY";s:9:"_previous";a:1:{s:3:"url";s:60:"http://www.imalive.in/cancer/472/all-about-biopsy-procedures";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('8H0HAC6MlBXjF1r0gjlfjOjMhy7H4Hlvm4DrcjGf', 'a:3:{s:6:"_token";s:40:"jG66QYHMI75w5GvBPeFjw13wHGBf9SPHy6QbsCbY";s:9:"_previous";a:1:{s:3:"url";s:60:"http://www.imalive.in/cancer/472/all-about-biopsy-procedures";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21