×

രസകരം മാത്രമല്ല സുരക്ഷിതവുമാകണം കളിപ്പാട്ടങ്ങൾ.

Posted By

IMAlive, Posted on July 26th, 2019

Toys should not only be fun but also safe.

ലേഖകൻ : ഡോക്ടർ എം.കെ. സി .നായർ 

കുട്ടികൾ തങ്ങളുടെ കളിപ്പാട്ടങ്ങളുമായി കളിക്കുന്നത് കാണാൻ ഏത് മാതാപിതാക്കൾക്കാണ് ഇഷ്ടമില്ലാത്ത്. കുട്ടികളെ ആഹ്ലാദിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ വാങ്ങികൊടുക്കാനായിരിക്കും എല്ലാവർക്കും താൽപര്യം. പക്ഷെ ഏതെങ്കിലുമൊരു കളിപ്പാട്ടം വാങ്ങികൊടുക്കാൻ ഇന്നത്തെ കാലത്ത് സാധിക്കില്ല. കുഞ്ഞുങ്ങളുടെ സുരക്ഷ, ആരോഗ്യം എന്നിവയെല്ലാം പരിഗണിക്കേണ്ടതുണ്ട്.

മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന എല്ലാ കളിപ്പാട്ടങ്ങളും സുരക്ഷിതമായ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവ ആകണമെന്നില്ല. അവയ്ക്ക് നിറം നല്‍കാനുപയോഗിച്ചിട്ടുള്ള പദാര്‍ത്ഥ ങ്ങളും സുരക്ഷിതമാകണമെന്നില്ല. കുഞ്ഞുങ്ങള്‍ക്ക് വാങ്ങുന്ന കളിപ്പാട്ടങ്ങളില്‍ വിഷലിപ്തമായ വസ്തുക്കള്‍ ഇല്ല എന്നുറപ്പാക്കണം. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഒഴിവാക്കുന്നതാണ് ഉത്തമം.

കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊടിയും അഴുക്കും നിറഞ്ഞ കളിപ്പാട്ടങ്ങള്‍ രോഗാണുക്കളെ ക്ഷണിച്ചു വരുത്തുന്നു. ഇടയ്ക്കിടെ കളിപ്പാട്ടങ്ങള്‍ കഴുകി ഉണക്കി വെയ്ക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ചും തീരെ ചെറിയ കുഞ്ഞുങ്ങ ളുടെ കളിപ്പാട്ടങ്ങള്‍ കാരണം ഇവര്‍ കളിപ്പാട്ടങ്ങള്‍ വായില്‍ വെയ്ക്കാന്‍ സാധ്യത കൂടുതലാണ്.തീരെ ചെറുതോ (വായ്ക്കുള്ളില്‍ കടത്താനാകുന്നത്) പെട്ടെന്ന് ഇളകിവരുന്നതോ ആയ ഭാഗങ്ങളുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങരുത്.കൂര്‍ത്ത അഗ്രങ്ങളോ മൂര്‍ച്ചയുള്ള വശങ്ങളോ ഉള്ള കളിപ്പാട്ടങ്ങള്‍ കുഞ്ഞുങ്ങള്‍ക്കായി വാങ്ങാതിരിക്കുക. വളരെ നീളത്തിലുള്ള ചരടോ റിബണോ കളിപ്പാട്ടങ്ങളില്‍ കെട്ടരുത്. ഇവ കുരുങ്ങി കുഞ്ഞുങ്ങള്‍ വീഴുന്നതിനും പരിക്കുപറ്റുന്നതിനും കാരണമാകാം.

വീഡിയോ, കമ്പ്യൂട്ടര്‍ ഗെയിമുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക. ടി.വി, കമ്പ്യൂട്ടര്‍ മുതലായവയുടെ മുന്നില്‍ പരമാവധി 1-2 മണിക്കൂറിലേറെ ഒരു ദിവസം കുഞ്ഞുങ്ങളെ ഇരുത്തരുത്

ഇന്ന് പല കുഞ്ഞുങ്ങളുടെയും പ്രിയ കളിപ്പാട്ടം മാതാപിതാക്കളുടെ മൊബൈല്‍ ഫോണ്‍ ആണെന്ന് കണ്ടിട്ടുണ്ട്. ഓര്‍ക്കുക, രണ്ടു വയസ്സു പ്രായമാകുന്നതുവരെ മൊബൈല്‍ ഫോണ്‍ കുഞ്ഞുങ്ങ ളുടെ സമീപം വച്ച് ഉപയോഗിക്കുകയോ കുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ കൊടുക്കുകയോ ചെയ്യരുത്. ഇവയിലെ റേഡിയേഷന്‍ തരംഗങ്ങള്‍ കുഞ്ഞുങ്ങളുടെ സുഗമമായ വികാസത്തിന് തടസ്സം സൃഷ്ടിക്കാനിടയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

കര്‍ണ്ണകഠോരമായ ശബ്ദമുണ്ടാക്കുന്ന കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക. ശബ്ദമു ണ്ടാക്കുന്ന കളിപ്പാട്ടങ്ങള്‍ കുഞ്ഞിന്‍റെ കേള്‍വിശക്തിക്ക് പ്രശ്നം സൃഷ്ടിക്കില്ല എന്നുറപ്പു വരുത്തുക.

ആയുധങ്ങളുടെ തനിപ്പകര്‍പ്പായ കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക. കുഞ്ഞിന് ശരിയായ വസ്തുക്കള്‍ കണ്ടാലും കളിപ്പാട്ടമാണെന്ന തെറ്റിദ്ധാരണ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും.

അഗ്രങ്ങള്‍ പൊട്ടിയ കളിപ്പാട്ടങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ നല്‍കാതിരിക്കുക.

ദൈനംദിന ജീവിതത്തില്‍ നാം ഉപയോഗിക്കാറുള്ള വസ്തുക്കളുടെ മാതൃകകള്‍ കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടമായി നല്‍കാം. കുഞ്ഞുങ്ങള്‍ അനുകരണ കളികളില്‍ ഉത്സുകരായിരിക്കും. പണ്ട് ചിരട്ടയില്‍ കഞ്ഞീം കറിയും വച്ച് കളിക്കുന്ന കുട്ടി കളെ വീട്ടുമുറ്റത്ത് കാണാന്‍ സാധിക്കു മായിരുന്നു. ഇന്ന് കാലം മാറി എങ്കിലും അടുക്കളയില്‍ ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങളുടെ മാതൃകകള്‍ ഇന്ന് ലഭ്യമാണ്. അതൊക്കെ കുഞ്ഞുങ്ങള്‍ക്ക് കളിക്കാനായി നല്‍കാം. കാരണം കുഞ്ഞുങ്ങള്‍ അനുകരണ കളികളില്‍ ഏര്‍പ്പെടുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് അവന്/അവള്‍ക്ക് ഓട്ടിസം പോലെയുള്ള പ്രശ്നങ്ങള്‍ ഇല്ല എന്നു കൂടിയാണ്. അതുകൊണ്ടുതന്നെ ഇത്തരം കളികളില്‍ക്കനുയോജ്യമായ വസ്തുക്കള്‍ കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടമായി നല്‍കാം. ഇവയ്ക്ക് കുഞ്ഞുങ്ങളുടെ ഭാവനയെ ഉണര്‍ത്താനാകും.

വലിച്ചുകൊണ്ടു നടക്കുന്ന കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍ ചരടിന് അമിതമായി നീളം ഇല്ല എന്നുറപ്പാക്കുക. ഇതില്‍ തട്ടി വീഴാനും കഴുത്തില്‍ കുരുങ്ങാനുമൊക്കെ സാധ്യതയുള്ളതുകൊണ്ട് കുഞ്ഞിന് വലിച്ചുകൊണ്ടു നടക്കാന്‍ പാകത്തില്‍ ഒന്നോ രണ്ടോ അടിയിലേറെ നീളം ചരടിന് ഇടരുത്.

വലിയ ഭാരമുള്ള കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക. അവ കുഞ്ഞിന് പരിക്കേല്‍പ്പിക്കുവാന്‍ സാധ്യതയുണ്ട്.

ബലൂണ്‍ പോലെയുള്ള വസ്തുക്കള്‍ കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും കൗതുക കരമായിരിക്കും. കഴിവതും ഇത്തരം സാധനങ്ങള്‍ ഒഴിവാക്കുക, പ്രത്യേ കിച്ചും കുഞ്ഞ് തനിയെ കളിക്കുന്ന സാഹചര്യങ്ങളില്‍.

ചെറിയ കാന്തങ്ങള്‍ ഉപയോഗിച്ചുള്ള കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക.

ഗുണനിലവാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണെന്ന് ഉറപ്പുവ രുത്തുക. വിലക്കുറവുള്ള ചില കളിപ്പാട്ട ങ്ങള്‍ കാഴ്ചയില്‍ മെച്ചമാണെങ്കിലും വിഷജന്യവസ്തുക്കളുടെ സാന്നിദ്ധ്യം ഉണ്ടായേക്കാം.

ലെഡ്, കാഡ്മിയം, മെര്‍ക്കുറി തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കളി പ്പാട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരി ക്കുന്ന വസ്തുക്കളില്‍ ഇല്ല എന്നുറപ്പാ ക്കുക.

കുട്ടികള്‍ വളരുമ്പോഴും ഉപയോഗിക്കാമല്ലോ എന്നു കരുതി വലിയ കളിപ്പാട്ട ങ്ങള്‍ വാങ്ങാതിരിക്കുക. ഉദാഹരണത്തിന് വലിയ സൈക്കിള്‍ ചെറിയ കുട്ടിക്കള്‍

വാങ്ങിയാല്‍ അവന്‍/അവള്‍ അതില്‍ നിന്നും വീഴാനും അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണെ ന്നോര്‍ക്കുക.

മുത്തുകളും ബട്ടനുകളും പിടിപ്പിച്ച കളിപ്പാട്ടങ്ങള്‍ ചെറിയ കുട്ടികള്‍ക്ക് നല്‍കരുത്. ഇവ ഇളകിയാല്‍ കുഞ്ഞ് അത് വായിലും മൂക്കിലുമൊക്കെ ഇടാനുള്ള സാധ്യതയുണ്ട്.

 

Toys are an important and fun part of every child's development. But they can come with risks too.Choose Safe Toys for Toddlers and Preschoolers

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/muk1x5lOyFIeb2Z79JEjwUyigHxV24DdGf4xRNaJ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/muk1x5lOyFIeb2Z79JEjwUyigHxV24DdGf4xRNaJ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/muk1x5lOyFIeb2Z79JEjwUyigHxV24DdGf4xRNaJ', 'contents' => 'a:3:{s:6:"_token";s:40:"VEWR7fRAHfafWqs5ipYi2SoQPfzfIoOMkYuX9tU7";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/childs-health/252/toys-should-not-only-be-fun-but-also-safe";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/muk1x5lOyFIeb2Z79JEjwUyigHxV24DdGf4xRNaJ', 'a:3:{s:6:"_token";s:40:"VEWR7fRAHfafWqs5ipYi2SoQPfzfIoOMkYuX9tU7";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/childs-health/252/toys-should-not-only-be-fun-but-also-safe";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/muk1x5lOyFIeb2Z79JEjwUyigHxV24DdGf4xRNaJ', 'a:3:{s:6:"_token";s:40:"VEWR7fRAHfafWqs5ipYi2SoQPfzfIoOMkYuX9tU7";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/childs-health/252/toys-should-not-only-be-fun-but-also-safe";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('muk1x5lOyFIeb2Z79JEjwUyigHxV24DdGf4xRNaJ', 'a:3:{s:6:"_token";s:40:"VEWR7fRAHfafWqs5ipYi2SoQPfzfIoOMkYuX9tU7";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/childs-health/252/toys-should-not-only-be-fun-but-also-safe";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21