×

കുട്ടികളിലെ ടെൻഷൻ പരിഹരിക്കാം....

Posted By

IMAlive, Posted on August 29th, 2019

Help Children cope with Stress by dr arun b nair

ലേഖകർ:ഡോ. അരുൺ ബി. നായർ അസി. പ്രൊഫസർ, സൈക്യാട്രി

മെഡിക്കൽ കോളേജ്, തിരുവനന്തപുരം

കുട്ടികളുടെ നല്ല വശങ്ങള്‍ കണ്ടെത്തി അവരെ പ്രോല്‍സാഹിപ്പിക്കുന്ന രീതി മാതാപിതാക്കള്‍ സ്വീകരിക്കുന്നത് നന്നായിരിക്കും

കുട്ടികളോട് ഇടപെടുമ്പോള്‍ അവരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കുകയും തിരുത്തുകയും ചെയ്യുന്നതിലാണ് പലപ്പോഴും മാതാപിതാക്കള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. നിരന്തരമായ കുറ്റപ്പെടുത്തലുകള്‍ കുട്ടികളുടെ മനസ്സില്‍ ആത്മവിശ്വാസക്കുറവ് സൃഷ്ടിക്കുന്നതായി കണ്ടുവരുന്നു. ഇക്കാരണത്താല്‍, കുറ്റപ്പെടുത്തുന്നതിനു പകരം കുട്ടികളുടെ നല്ല വശങ്ങള്‍ കണ്ടെത്തി അവരെ പ്രോല്‍സാഹിപ്പിക്കുന്ന രീതി മാതാപിതാക്കള്‍ സ്വീകരിക്കുന്നത് നന്നായിരിക്കും. ഉദാഹരണത്തിന്, പഠനത്തില്‍ അല്‍പം പിന്നില്‍ നില്‍ക്കുന്ന കുട്ടിയാണെങ്കില്‍പോലും ചിത്രംവരയില്‍ കഴിവു കാണിക്കുന്നുണ്ടെങ്കില്‍ അതില്‍ പ്രോല്‍സാഹനം നല്‍കുക, സംഗീതത്തില്‍ കഴിവുണ്ടെങ്കില്‍ അതിനെ പ്രോല്‍സാഹിപ്പിക്കുക. അതുപോലെ നല്ലരീതിയില്‍ പെരുമാറുന്ന സമയത്ത് ആ നല്ല ശീലത്തെ അംഗീകരിച്ചുകൊണ്ട് രണ്ടുവാക്കു പറയാന്‍ മനഃസ്ഥിതി കാണിക്കണം. മറ്റുള്ളവരുടെ മുന്നില്‍ വച്ചുതന്നെ അഭിനന്ദിക്കാനും അംഗീകരിക്കാനും ശ്രമിച്ചാല്‍ ആ അഭിനന്ദനവും അംഗീകാരവും വീണ്ടും ലഭിക്കാനായി ഈ നല്ല പ്രവൃത്തി വീണ്ടും ചെയ്യാനുള്ള സാധ്യത അവരില്‍ കൂടുന്നു. സ്വാഭാവികമായും അവരുടെ സ്വഭാവം നല്ലരീതിയിലായി വരാന്‍ അതു സഹായിക്കും.

സമയക്രമീകരണം അഥവാ ടൈം മാനേജ്മെന്റ്

സമയക്രമീകരണം അഥവാ ടൈം മാനേജ്മെന്റ് കുട്ടിക്കാലം മുതല്‍ കുട്ടികളെ പരിശീലിപ്പിക്കേണ്ട സംഗതിയാണ്. മുഴുവന്‍ സമയം പഠിക്കുക എന്നതിലുപരി ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ഒരുപോലെ ചെയ്യാന്‍ സമയം കണ്ടെത്താനും നിശ്ചിതസമയം അതിനെല്ലാംവേണ്ടി കണ്ടെത്തി അതിനുള്ള സമയക്രമം തയ്യാറാക്കി ചിട്ടയായി അത് പ്രാവര്‍ത്തികമാക്കാനും അവരെ പരിശീലിപ്പിക്കണം. ഉദാഹരണത്തിന്, ദിവസേന രണ്ടുമണിക്കൂര്‍ സമയം പഠിക്കാനായി മാറ്റിവയ്ക്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനുള്ള സമയം കൃത്യമായി നിശ്ചയിക്കുക. വൈകിട്ട് ആറു മുതല്‍ എട്ടുവരെയെന്നോ ഒക്കെ. വൈകിട്ട് സ്കൂള്‍ വിട്ടു വന്ന ശേഷമുള്ള രണ്ടു മണിക്കൂര്‍, നാലു മുതല്‍ ആറുവരെയോ മറ്റോ കളിക്കാനും മറ്റു കായിക വിനോദങ്ങള്‍ക്കുമായി കുട്ടികളെ പ്രോല്‍സാഹിപ്പിക്കാം. എട്ടു മണിക്ക് പഠനം കഴിഞ്ഞാല്‍ പിന്നെയൊരു ഒരു മണിക്കൂര്‍ ടി.വി.കാണാന്‍ അനുവദിക്കാം. മൊബൈല്‍ ഉപയോഗിക്കാന്‍ കൊടുക്കുന്നുവെങ്കില്‍ അതിനായി മറ്റൊരു മുപ്പത് മിനിട്ട് നല്‍കാം. ഇതോടൊപ്പം ആഴ്ചാവസാനവും മറ്റും സാമൂഹ്യബന്ധങ്ങള്‍ മെച്ചപ്പെടുത്താനും മറ്റുള്ളവരുമായി സംസാരിക്കാനും ഇടപഴകാനുമുള്ള വിശാലമായ അവസരംകൂടി കുട്ടികള്‍ക്ക് കൊടുക്കണം. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനും സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനും വിനോദത്തിനുമൊക്കെ സമയം കണ്ടെത്തണം.

പലപ്പോഴും സ്ഥിരമായി പറ്റുന്ന അബദ്ധം, സ്കൂള്‍സമയം കഴിഞ്ഞശേഷം കുറേയധികം ട്യൂഷനുകള്‍ക്ക് കുട്ടികളെ വിടുന്നു. ഹൈസ്കൂള്‍- ഹയര്‍ സെക്കണ്ടറി പ്രായത്തിലേക്കൊക്കെ എത്തുമ്പോള്‍ സൂര്യനുദിക്കും മുന്‍പ് ട്യൂഷനുവേണ്ടി വീട്ടില്‍നിന്നിറങ്ങുന്ന കുട്ടി തിരിച്ചെത്തുന്നത് സൂര്യന്‍ അസ്തമിച്ചശേഷമായിരിക്കും. സൂര്യപ്രകാശം ആവശ്യത്തിന് ഏല്‍ക്കാത്തതിനാല്‍ ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ കുറവുണ്ടാകുകയും തന്മൂലം ശ്രദ്ധയും ഓര്‍മയും ഏകാഗ്രതയുമൊക്കെ കുറയുന്ന കുട്ടികളെ ഇന്ന് സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്.

കുട്ടികള്‍ക്ക് എല്ലാ മേഖലകളിലും പരിശീലനം നല്‍കേണ്ട ആവശ്യമില്ല. അവര്‍ക്ക് അഭിരുചിയുള്ള സവിശേഷമേഖലകള്‍ കണ്ടെത്തി അതില്‍ ആവശ്യമെങ്കില്‍ വേണ്ടത്ര പരിശീലനം നല്‍കാം

അതോടൊപ്പം, ഒരേസമയം സംഗീതം, നൃത്തം, കരാട്ടേ, നീന്തല്‍, അബാക്കസ് എന്നിങ്ങനെ പല കാര്യങ്ങളില്‍ പരിശീലനം നല്‍കുന്നതിലൂടെ കുട്ടികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള സമയമില്ലാത്ത സ്ഥിതിവിശേഷവും സംജാതമായിട്ടുണ്ട്. ഇത് ഒട്ടും നല്ലതല്ല. കുട്ടികള്‍ക്ക് എല്ലാ മേഖലകളിലും പരിശീലനം നല്‍കേണ്ട ആവശ്യമില്ല. അവര്‍ക്ക് അഭിരുചിയുള്ള സവിശേഷമേഖലകള്‍ കണ്ടെത്തി അതില്‍ ആവശ്യമെങ്കില്‍ വേണ്ടത്ര പരിശീലനം നല്‍കാം. പാടാന്‍ നൈസര്‍ഗിക വാസനയുള്ള കുട്ടിയാണെങ്കില്‍ സംഗീതവും, വരയ്ക്കാന്‍ കഴിവു കാണിക്കുന്നുണ്ടെങ്കില്‍ ചിത്രരചനയും പഠിപ്പിക്കുക. അല്ലാതെ എല്ലാംകൂടി ഒരുമിച്ചുകൊടുത്ത് കുട്ടിയെ ഞെക്കിപ്പഴുപ്പിക്കുന്ന രീതി ഒട്ടും അഭികാമ്യമല്ല. മാത്രമല്ല, ദിവസേന രണ്ടു മണിക്കൂര്‍ സമയമെങ്കിലും കുട്ടിക്ക് സ്വന്തമായി ചെലവഴിക്കാന്‍ കിട്ടേണ്ടത് ആവശ്യമാണ്. അത് കളിക്കാന്‍ വേണ്ടിയോ മറ്റു കുട്ടികളുമായി ആശയവിനിമയം നടത്താനോ പുതിയ ഹോബികള്‍ കണ്ടെത്താനോ ഒക്കെയാകാം. വൈകിട്ട് നാലുമുതല്‍ ആറുവരെയുള്ള സമയം ഇത്തരം കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നതാണ് നല്ലത്. സ്വന്തമായി ചിന്തിച്ച് കാര്യങ്ങള്‍ ചെയ്ത് അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അങ്ങനെ തിരുത്തലുകള്‍ വരുത്തി മുന്നോട്ടു പോകണം. ജീവിത നിപുണതകള്‍ കുട്ടികള്‍ക്ക് വികസിച്ചുവരാന്‍ ഇത്തരത്തില്‍ സ്വതന്ത്രമായ സമയം നല്‍കുന്നത് ഉപകാരപ്രദമാകും. അത് നല്‍കിയില്ലെങ്കില്‍ മാതാപിതാക്കള്‍ ആജ്‍‍ഞാപിക്കുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രമായി കുട്ടികള്‍ മാറുകയും നാളെയൊരു കാലത്ത് സ്വന്തമായി കാര്യങ്ങള്‍ ചെയ്യേണ്ട സ്ഥിതിവിശേഷം ജീവിതത്തില്‍ വരുമ്പോള്‍ അവരൊരു പരാജയമായി മാറാനുള്ള സാധ്യതപോലുമുണ്ട്.

നിദ്രാശുചിത്വ വ്യായാമങ്ങള്‍ അഥവാ സ്ലീപ് ഹൈജീന്‍ ടെക്നിക്സ്(sleep hygiene techniques)നന്നായി ഉറങ്ങാന്‍ ഒരു വ്യക്തി ശീലിക്കേണ്ട കാര്യങ്ങളെയാണ് നിദ്രാശുചിത്വ വ്യായാമങ്ങള്‍ അഥവാ സ്ലീപ് ഹൈജീന്‍ ടെക്നിക്സ്((Sleepy Hygen Techniques)) എന്നു പറയുന്നത്. ഇതിന്റെ ഭാഗമായി പാലിക്കേണ്ട ചില നിബന്ധനകള്‍ ഉണ്ട്.

1. നിശ്ചിതമായ സമയത്തുതന്നെ എന്നും ഉറങ്ങാന്‍ കിടക്കുക, നിശ്ചിതമായ സമയത്തുതന്നെ ഉണര്‍ന്ന് എഴുന്നേല്‍ക്കുക.

2. ഉറങ്ങാന്‍ കിടക്കുന്നതിനു തൊട്ടുമുന്‍പുള്ള രണ്ടു മണിക്കൂര്‍ സമയമെങ്കിലും മൊബൈല്‍ഫോണ്‍ ഉപയോഗം ഒഴിവാക്കുക.

3. ഉറങ്ങുന്നതിനു തൊട്ടുമുന്‍പുള്ള അര മണിക്കൂര്‍ സമയമെങ്കിലും ടി.വി.കാണുന്നത് ഒഴിവാക്കുക. ഉറങ്ങുന്നതിനു മുന്‍പ് ദൃശ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുമൂലം, തലച്ചോറിനു ലഭിക്കുന്ന ഉത്തേജനത്താല്‍, നമ്മെ നിദ്രയിലേക്കു നയിക്കുന്ന മെലാറ്റോണിന്‍ എന്ന രാസവസ്തുവിന്റെ ഉല്‍പാദനം തടസ്സപ്പെടാനും അതുമൂലം ഉറക്കം വരുന്നത് വൈകാനും കാരണമായേക്കാം.

4. കിടക്കുന്നതിന് നാലോ അഞ്ചോ മണിക്കൂര്‍ മുന്‍പ് ശരീരം വിയര്‍ക്കുന്ന തരത്തിലുള്ള ചടുലമായ കായിക വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. അതിനുശേഷം തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്.

5. ഉച്ചയ്ക്കു ശേഷമുള്ള സമയം ചായയും കാപ്പിയും ഒഴിവാക്കുന്നത് സുഖനിദ്ര ലഭിക്കുന്നതിന് സഹായകമാകും. ഉച്ചയ്ക്കു മുന്‍പുള്ള സമയത്ത് അതുപയോഗിക്കുന്നതില്‍ തെറ്റില്ലെങ്കിലും ഒരു ദിവസം ആകെ കുടിക്കുന്ന ചായയുടേയും കാപ്പിയുടേയും എണ്ണം മൂന്നു ഗ്ലാസില്‍ കൂടുതലാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

6. കിടക്കുന്നതിനു തൊട്ടുമുന്‍പ് ദീര്‍ഘശ്വസന വ്യായാമം പോലുല്ള ഏതെങ്കിലും ഒന്ന് പരിശീലിക്കുന്നതും നല്ലതാണ്.

ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലും തടസ്സമില്ലാതുള്ള ഉറക്കം ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഇത്രയും ഉറക്കമുണ്ടെങ്കില്‍ മാത്രമേ പകല്‍ സമയത്ത് വായിക്കുന്നതും പഠിക്കുന്നതുമായ കാര്യങ്ങള്‍ തലച്ചോറില്‍ അടുക്കി വയ്ക്കുന്ന പ്രക്രിയ- കണ്‍സോളിഡേഷന്‍ ഓഫ് മെമ്മറി- നടക്കുകയുള്ളു. പകല്‍സമയം മൊത്തം പ്രവര്‍ത്തിക്കുന്ന മസ്തിഷ്കകോശങ്ങളില്‍ നടക്കുന്ന ചയാപചയ പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമായി ഉള്‍പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന പ്രക്രിയയും രാത്രിയില്‍ ഉറക്കത്തിന്റെ സമയത്താണ് നടക്കുന്നത്. ഇതിനും ചുരുങ്ങിയത് ആറു മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. ഉറക്കം ആറു മണിക്കൂറില്‍ കുറഞ്ഞാല്‍ പകല്‍ സമയത്ത് ഉറക്കം തൂങ്ങാന്‍ സാധ്യതയുണ്ട്. ക്ലാസിലിരിക്കുമ്പോള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ട് വരും. കേള്‍ക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍ പതിയാന്‍ സാധ്യത കുറയും. സ്വാഭാവികമായും അത് പഠനത്തെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്. ഒരു ദിവസത്തെ മൊബൈല്‍ ഫോണിന്റെ ഉപയോഗം അരമണിക്കൂറില്‍ താഴെയായി നിലനിറുത്തുന്നതും നല്ല ചിട്ടയായ ഉറക്കം കിട്ടാന്‍ സഹായകമായ കാര്യമാണ്.

ടെൻഷൻ ഉണ്ടാകുമ്പോൾ വിശ്വാസമുള്ളവരോടു തുറന്നുപറയാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. ഇന്റർനെറ്റ് പോലെയുള്ള മാര്‍ഗങ്ങളിലൂടെ ടെൻഷൻ മറികടക്കാനുള്ള രീതികള്‍ ഉപയോഗിക്കാതിരിക്കുക. ടെൻഷൻ കടുത്ത മാനസികസംഘർഷങ്ങൾക്കു കാരണമായാൽ വിദഗ്ധ ചികിത്സ തേടാനും മറക്കരുത്.   

We have summarized practices that parents can use to help a child deal with stress

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/vdyzQZycITyyQ1mRD8AEHSOzBQpnmvxzNZH3Ntf3): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/vdyzQZycITyyQ1mRD8AEHSOzBQpnmvxzNZH3Ntf3): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/vdyzQZycITyyQ1mRD8AEHSOzBQpnmvxzNZH3Ntf3', 'contents' => 'a:3:{s:6:"_token";s:40:"YyfuNYfbDxHJdTPf0E4YV2ebfthoqLE4jGE8832t";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/childs-health/326/help-children-cope-with-stress-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/vdyzQZycITyyQ1mRD8AEHSOzBQpnmvxzNZH3Ntf3', 'a:3:{s:6:"_token";s:40:"YyfuNYfbDxHJdTPf0E4YV2ebfthoqLE4jGE8832t";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/childs-health/326/help-children-cope-with-stress-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/vdyzQZycITyyQ1mRD8AEHSOzBQpnmvxzNZH3Ntf3', 'a:3:{s:6:"_token";s:40:"YyfuNYfbDxHJdTPf0E4YV2ebfthoqLE4jGE8832t";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/childs-health/326/help-children-cope-with-stress-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('vdyzQZycITyyQ1mRD8AEHSOzBQpnmvxzNZH3Ntf3', 'a:3:{s:6:"_token";s:40:"YyfuNYfbDxHJdTPf0E4YV2ebfthoqLE4jGE8832t";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/childs-health/326/help-children-cope-with-stress-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21