×

ടൈപ്പ് വണ്‍ പ്രമേഹവും കുട്ടികളും

Posted By

IMAlive, Posted on March 29th, 2019

Type 1 diabetes in children or Juvenile diabetes

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ശരീരത്തിന്റെ നിലനില്‍പിന് അത്യാവശ്യമായ ഇന്‍സുലിന്‍(Insulin) എന്ന ഹോർമോണ്‍ ഉൽപ്പാദിപ്പിക്കാൻ ശരീരത്തിന് കഴിയാതെ  വരുന്ന അവസ്ഥയാണ് ടൈപ്പ് വണ്‍ പ്രമേഹം(Type 1 diabetes). ഭക്ഷണം ദഹിപ്പിക്കപ്പെടുമ്പോൾ പഞ്ചസാര രക്തത്തിൽ പ്രവേശിക്കുന്നു. രക്തപ്രവാഹത്തിൽ നിന്ന് ശരീരത്തിലെ കോശങ്ങളിലേക്ക് പഞ്ചസാര(ഗ്ലൂക്കോസ്) എത്തിക്കുന്നതിൽ ഇന്‍സുലിന്‍ (Insulin) നിർണായക പങ്ക് വഹിക്കുന്നു. പാൻക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങൾ നശിപ്പിക്കപ്പെടുന്നതുവഴി ഇന്‍സുലിന്‍ ഉല്‍പാദനം വളരെയേറെ കുറയുകയും തല്‍ഫലമായി കോശങ്ങളിലേക്കു കടക്കാതെ രക്തപ്രവാഹത്തിലുള്ള  ഗ്ലൂക്കോസിന്റെ അളവ് വളരെയധികം വർധിക്കുകയും ചെയ്യുന്നു. അത് ജീവന് ഭീഷണിയാവുന്നതരത്തിലെ സങ്കീർണതകൾക്ക് കാരണമാകും.

ഇന്‍സുലിന്‍ കൃത്രിമമായി നല്‍കുകയാണ് ഇതിനുള്ള ചികില്‍സ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നതിലും ദിനവുമുള്ള ഇൻസുലിൻ കുത്തിവെയ്പ്പിന്റെ കാര്യത്തിലുമെല്ലാം ശാസ്ത്രീയമായ പുരോഗതി നാമിപ്പോൾ കൈവരിച്ചിട്ടുണ്ടെന്നത് വളരെ ആശ്വാസകരമാണ്.

കുട്ടികളിൽ ടൈപ്പ് വണ്‍ പ്രമേഹരോഗം(Type 1 diabetes) കണ്ടുപിടിക്കുന്നത് ആദ്യ ഘട്ടത്തിൽ വളരെ ദുഷ്കരമായി തോന്നാം. കാരണം  രോഗം ബാധിക്കുന്ന കുട്ടി, അവന്റെ പ്രായം അനുസരിച്ച്, സ്വമേധയാ കുത്തിവയ്പ്പ് എടുക്കാനും കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയവ നിരീക്ഷിക്കാനുമൊക്കെ പഠിക്കേണ്ടതുണ്ട്.

ടൈപ്പ് വണ്‍ പ്രമേഹത്തിന്റെ(Type 1 diabetes) ലക്ഷണങ്ങൾ

  1. അമിതമായ ദാഹവും ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതും. കുഞ്ഞിന്റെ രക്തത്തില്‍ അവശേഷിക്കുന്ന അധിക പഞ്ചസാര കലകളിൽ നിന്ന് ദ്രാവകാംശം വലിച്ചെടുക്കുന്നതിന്റെ ഫലമായാണ് കൂടുതലായി ദാഹിക്കുകയും പതിവിലും കൂടുതൽ വെള്ളം കുടിക്കുകയും മൂത്രമൊഴിക്കുകയും ചെയ്യുന്നത്. ടോയ്‌ലറ്റിൽ തനിച്ചുപോകാൻ പരിശീലനം സിദ്ധിച്ച പ്രായത്തിലുള്ള ഒരു കുട്ടി കിടക്കയിൽ മൂത്രമൊഴിക്കാൻ ആരംഭിക്കുന്നത് മറ്റൊരു ലക്ഷണമാണ്.

  2. കഠിനമായ വിശപ്പ്. കോശങ്ങളിലേക്ക് പഞ്ചസാര എത്തിക്കാൻ വേണ്ടത്ര ഇൻസുലിൻ ശരീരത്തിൽ ഇല്ലാത്തതിനാൽ, പേശികളിലും അവയവങ്ങളിലും ആവശ്യത്തിന് ഊർജ്ജം എത്തുകയില്ല. ഇത് തീവ്രമായ വിശപ്പിനു കാരണമാകുന്നു.

  3. ഭാരം കുറയുക. വിശപ്പ് കൂടുതലായതിനാൽ കൂടുതൽ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഭാരം പെട്ടെന്ന് വളരെയധികം കുറഞ്ഞേക്കാം. ഊർജ്ജത്തിനായി വേണ്ടത്ര പഞ്ചസാര ലഭിക്കാത്തതിനാൽ സംഭരിച്ചു വെച്ചിരിക്കുന്ന കൊഴുപ്പ് പേശികൾ വിനിയോഗിക്കും. കൃത്യമായി പറഞ്ഞാൽ, ടൈപ്പ് വണ്‍ ഡയബറ്റീസിന്റെ (Type 1 diabetes) ആദ്യ സൂചന പെട്ടെന്നുള്ള, ശ്രദ്ധയിൽ പെടുന്നതരം ഭാരം കുറയലാണ്.

  4. ക്ഷീണം. കോശങ്ങളിലെ പഞ്ചസാരയുടെ കുറവ് കുട്ടികളെ ഉദാസീനരും ക്ഷീണമുള്ളവരുമാക്കും.

  5. അസ്വസ്ഥത അല്ലെങ്കിൽ പെരുമാറ്റത്തിലെ മാറ്റങ്ങൾ. മാനസിക പ്രശ്നങ്ങൾക്ക് പുറമേ, കുട്ടിയുടെ സ്കൂളിലെ പ്രകടനത്തിലും പ്രശ്നങ്ങളുണ്ടാകാം.

  6. പഴങ്ങളുടെ മണമുള്ള ശ്വാസം. പഞ്ചസാര ലഭിക്കാത്തതുകൊണ്ട് ശരീരം കൊഴുപ്പ് എരിക്കുന്നത് പഴങ്ങളുടെ മണമുള്ള ചില രാസവസ്തുക്കളെ (ketones) ഉത്പാദിപ്പിക്കുന്നു, ഇത് ഇത്തരം ഉച്ഛ്വാസത്തിനു കാരണമാകുന്നു.

  7. മങ്ങിയ കാഴ്ച. കുട്ടിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയർന്നതാണെങ്കിൽ കണ്ണിന്റെ ലെൻസുകളിൽ നിന്ന് അത് ദ്രാവകം വലിച്ചെടുത്തേക്കാം. അതിനാൽത്തന്നെ കുട്ടിക്ക് വ്യക്തമായി ഫോക്കസ് ചെയ്യാൻ പറ്റില്ല.

  8. ശാരീരിക അണുബാധ. ടൈപ്പ് വണ്‍ പ്രമേഹമുള്ള പെൺകുട്ടികളുടെ ജനനേന്ദ്രിയത്തിൽ  യീസ്റ്റ് അണുബാധകൾ ഉണ്ടാകാം. ശിശുക്കൾക്ക് യീസ്റ്റ് മൂലം ഡയപ്പർ റാഷസ് വരാനും സാധ്യതയുണ്ട്.

ഇതില്‍ ഏതെങ്കിലും ലക്ഷണങ്ങൾ കുട്ടിക്കുണ്ടെങ്കിൽ ഡോക്ടറെ കാണുക.

കാരണങ്ങള്‍

ടൈപ്പ് വണ്‍ പ്രമേഹത്തിന്റെ (Type 1 diabetes)കൃത്യമായ കാരണം അജ്ഞാതമാണ്. എന്നാല്‍, ടൈപ്പ് വണ്‍ പ്രമേഹമുള്ള (Type 1 diabetes)ഭൂരിപക്ഷം ആളുകളിലേയും പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന സെല്ലുകളെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം എന്തുകൊണ്ടോ നശിപ്പിക്കുന്നതായി വ്യക്തമായിട്ടുണ്ട്. ജനിതകവും പരിസ്ഥിതികവുമായ ഘടകങ്ങള്‍ ഈ പ്രക്രിയയിൽ പങ്കു വഹിക്കുന്നു.

കുട്ടികളിലെ ടൈപ്പ് വണ്‍ പ്രമേഹത്തിനുള്ള(Type 1 diabetes) കാരണത്തിന്റെ സാധ്യതകൾ ഇനിപ്പറയുന്നു.

ജനിതകം:

  1. കുടുംബ ചരിത്രം. ടൈപ്പ് വണ്‍ പ്രമേഹമുള്ള മാതാപിതാക്കളോ സഹോദരങ്ങളോ ഉള്ളവർക്ക്, ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

  2. ജനിതക സാദ്ധ്യതകൾ. ചില ജീനുകളുടെ സാന്നിദ്ധ്യം ടൈപ്പ് വണ്‍ പ്രമേഹം വികസിപ്പിക്കുന്നതിനു കൂടുതൽ കാരണമാകുന്നു.

  3. വംശം. ചില പ്രത്യേക വംശക്കാരില്‍ ജീവിതരീതികളുടെ പ്രത്യേകതകള്‍ മൂലമാകാം ടൈപ്പ് വണ്‍ പ്രമേഹം കണ്ടുവരുന്നുണ്ട്. ഉദാഹരണത്തിന് അമേരിക്കൻ ഐക്യനാടുകളിൽ, മറ്റുള്ളവരെ അപേക്ഷിച്ച് സ്പാനിഷ് വംശജരല്ലാത്ത വെളുത്ത വർഗ്ഗക്കാരിൽ ടൈപ്പ് വണ്‍ പ്രമേഹം സാധാരണമാണ്

പാരിസ്ഥിതികം:

1. ചില വൈറസുകൾ വൈറസുകൾ പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പാദക കോശങ്ങള്‍ സ്വയം നശിക്കുന്നതിന് കാരണമാകുന്നു.

2. ഭക്ഷണരീതി.  ഒരു പ്രത്യേക ഭക്ഷണക്രമം അല്ലെങ്കിൽ ശൈശവാവസ്ഥയിലുള്ള പോഷകാഹാരത്തിന് ടൈപ്പ് വണ്‍ പ്രമേഹം (Type 1 diabetes)വരുത്തുന്നതിൽ ഒരു പങ്കുമില്ല. എന്നിരുന്നാലും, മുലപ്പാലിനു പകരം പശുവിന്റെ പാൽ നേരത്തേ കുടിച്ചു തുടങ്ങുന്നത്  ടൈപ്പ് വണ്‍ പ്രമേഹ (Type 1 diabetes) സാധ്യത കൂട്ടും. ഒരു ശിശുവിന് നേരത്തെതന്നെ ധാന്യങ്ങൾ നല്കിത്തുടങ്ങുന്നതും ടൈപ്പ് വണ്‍ പ്രമേഹത്തിന് കാരണമായേക്കാം.

സങ്കീർണ്ണതകൾ

ടൈപ്പ് വണ്‍ പ്രമേഹത്തിന്റെ (Type 1 diabetes)സങ്കീർണ്ണതകൾ ക്രമേണ വികസിക്കുന്നതാണ്. ദീർഘകാലത്തേക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിതമല്ലെങ്കിൽ ജീവന്‍തന്നെ അപകടത്തിലായേക്കാം.

  1. ഹൃദയം, രക്തക്കുഴൽ എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങൾ. നെഞ്ചുവേദനയോടുകൂടിയ ഹൃദയധമനികളിലെ തകരാര്‍, ഹൃദയാഘാതം, പക്ഷാഘാതം, ധമനികളുടെ ചുരുങ്ങല്‍ (atherosclerosis), ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് പ്രമേഹം കാരണമായേക്കാം.

  2. നാഡി ക്ഷതം. കുട്ടിയുടെ ഞരമ്പുകൾ, പ്രത്യേകിച്ച് കാലുകളിലെ ചെറിയ രക്തക്കുഴലുകളെ രക്തത്തിലെ അധിക ഗ്ലൂക്കോസ് (Glucose)ഉപദ്രവിച്ചേക്കാം. ഇത് തരിപ്പ്, മരവിപ്പ്, പുകച്ചിൽ, വേദന എന്നിവയ്ക്ക് കാരണമാകും. സാധാരണയായി നാഡിയ്ക്ക് വളരെക്കാലം കൊണ്ട് മാത്രമാണ്  തകരാറുകൾ സംഭവിക്കുന്നത്.

  3. കിഡ്നി തകരാര്‍. രക്തത്തിൽ നിന്നു മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്ന അനേകം ചെറിയ രക്തക്കുഴലുകളെ പ്രമേഹം തകരാറിലാക്കും. ഗുരുതരമായ കേടുപാടുകൾ കിഡ്നി തകരാറുകൾക്കോ അല്ലെങ്കിൽ വൃക്കമാറ്റിവയ്ക്കലിനോ കാരണമായേക്കാം.

  4. കണ്ണിനുണ്ടാകുന്ന ക്ഷതം. പ്രമേഹം റെറ്റിനയിലെ  രക്തക്കുഴലുകളെ ദോഷകരമായി ബാധിക്കും, ഇത് കാഴ്ചശക്തി കുറയാനും അന്ധത ഉണ്ടാക്കുന്നതിനും ഇടയാക്കും. പ്രമേഹം തിമിര ശസ്ത്രക്രിയയിലേക്കും ഗ്ലൂക്കോമയിലേക്കുമൊക്കെ നയിക്കാവുന്നതാണ്.

  5. ചർമ്മത്തിലെ അസ്വസ്ഥതകൾ. പ്രമേഹമുള്ള കുഞ്ഞുങ്ങൾക്ക് ബാക്ടീരിയ, ഫംഗസ് എന്നിവ മൂലമുള്ള അണുബാധ, ചൊറിച്ചിൽ എന്നിവ വരാൻ  കൂടുതൽ സാധ്യതയുണ്ട്.

  6. ഓസ്റ്റിയോപെറോസിസ്(osteoporosis). പ്രമേഹം കുഞ്ഞുങ്ങളുടെ അസ്ഥികളെ ക്ഷയിപ്പിക്കാൻ സാധ്യതയുണ്ട്. കുട്ടി മുതിരുമ്പോൾ ഓസ്റ്റിയോപെറോസിസ് (osteoporosis)വരാനുള്ള സാധ്യത ഇതുമൂലം വർധിക്കുന്നു

പ്രതിരോധം

ടൈപ്പ് വണ്‍ പ്രമേഹത്തെ (Type 1 diabetes)എന്നന്നേയ്ക്കുമായി ചികില്‍സിച്ചുമാറ്റാൻ ഇതുവരെ മാര്‍ഗമൊന്നും കണ്ടുപിടിച്ചിട്ടില്ല.

ടൈപ്പ് വണ്‍ പ്രമേഹം(Type 1 diabetes) വരാൻ ഉയർന്ന സാധ്യതയുള്ള കുട്ടികൾക്ക് ഈ അസുഖവുമായി ബന്ധപ്പെട്ട ആന്റിബോഡികൾ നൽകാറുണ്ട്. എന്നാൽ ഈ ആന്റിബോഡികളുടെ സാന്നിധ്യം പ്രമേഹത്തെ തടയണമെന്നില്ല.

രോഗം വരാനുള്ള സാധ്യത കൂടുതലുള്ള ആളുകളിൽ ടൈപ്പ് വണ്‍ ഡയബറ്റീസിനെ(Type 1 diabetes) തടയുന്നതിന് ഗവേഷകർ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചില ഗവേഷണങ്ങൾ  പാന്‍ക്രിയാസിലെ കോശങ്ങളുടെ നാശത്തെ പ്രതിരോധിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

കുട്ടികളിലെ ടൈപ്പ് വണ്‍ പ്രമേഹത്തിന്റെ(Type 1 diabetes) ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ താഴെ പറയുന്നവ ചെയ്യാം:

  1. കുട്ടിയുടെ രക്തത്തിലെ പഞ്ചസാര കഴിയുന്നത്ര നിയന്ത്രിക്കുക.

  2. കുട്ടിയെ ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാനും വ്യായാമം ചെയ്യാനും പ്രോത്സാഹിപ്പിക്കുക.

  3. കൃത്യമായി രക്തപരിശോധന നടത്തുകയും ഡോക്ടറെ കമുകയും ചെയ്യുക. രോഗം നിർണ്ണയിക്കുന്ന സമയത്തും  ക്രമമായ ഇടവേളകളിലും കണ്ണ് പരിശോധിക്കുക.

Type 1 diabetes in children

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/9OHmHfu3vO6YfzcngMXa21q1OM6379yuLceJ4wFB): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/9OHmHfu3vO6YfzcngMXa21q1OM6379yuLceJ4wFB): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/9OHmHfu3vO6YfzcngMXa21q1OM6379yuLceJ4wFB', 'contents' => 'a:3:{s:6:"_token";s:40:"qLOupm5kq5B9fXiU1fGZUmXPl8YurVlJbHopJKIr";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/childs-health/402/type-1-diabetes-in-children-or-juvenile-diabetes";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/9OHmHfu3vO6YfzcngMXa21q1OM6379yuLceJ4wFB', 'a:3:{s:6:"_token";s:40:"qLOupm5kq5B9fXiU1fGZUmXPl8YurVlJbHopJKIr";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/childs-health/402/type-1-diabetes-in-children-or-juvenile-diabetes";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/9OHmHfu3vO6YfzcngMXa21q1OM6379yuLceJ4wFB', 'a:3:{s:6:"_token";s:40:"qLOupm5kq5B9fXiU1fGZUmXPl8YurVlJbHopJKIr";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/childs-health/402/type-1-diabetes-in-children-or-juvenile-diabetes";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('9OHmHfu3vO6YfzcngMXa21q1OM6379yuLceJ4wFB', 'a:3:{s:6:"_token";s:40:"qLOupm5kq5B9fXiU1fGZUmXPl8YurVlJbHopJKIr";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/childs-health/402/type-1-diabetes-in-children-or-juvenile-diabetes";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21