×

കുഞ്ഞ് ശാഠ്യം പിടിച്ചാൽ എന്ത് ചെയ്യണം?

Posted By

IMAlive, Posted on March 13th, 2019

How to Tame your Kids Tantrums

ലേഖകൻ :ഡോ. എം. കെ. സി. നായർ

ശിശുരോഗ വിദഗ്ധൻ

ശാഠ്യം പിടിക്കുന്ന സ്വഭാവം തുടങ്ങുമ്പോൾ തന്നെ കുഞ്ഞ് ഏത് സാഹചര്യത്തിലാണ് ഇത്തരം പെരുമാറ്റം തുടങ്ങുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഉദാ: വിശപ്പ്, ക്ഷീണം, അസുഖം തുടങ്ങിയവ ഉള്ളപ്പോഴാണോ അതോ കുഞ്ഞിനാവശ്യമുള്ള അച്ഛനമ്മമാരുടെ പരിചരണവും, ശ്രദ്ധയും ലാളനയും കിട്ടാത്തപ്പോഴാണോ ഇത്തരം പെരുമാറ്റം തുടങ്ങുന്നത് എന്ന് പ്രത്യേകം ശ്രദ്ധിച്ച് അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.

ചില കുഞ്ഞുങ്ങൾ ഒരിക്കൽ ശാഠ്യം (tantrums) പിടിക്കുമ്പോൾ അവൻ/അവൾ വിചാരിച്ച കാര്യങ്ങൾ സാധിച്ചുകൊടുത്താൽ വീണ്ടും കാര്യങ്ങൾ സാധിച്ചെടുക്കാനുള്ള ആയുധമായി ഇത്തരം പെരുമാറ്റങ്ങൾ കാണിച്ചേക്കാം. അതുകൊണ്ടുതന്നെ ഇത്തരം പെരുമാറ്റങ്ങൾ തുടങ്ങുമ്പോൾത്തന്നെ അത് നിരുത്സാഹപ്പെടുത്തുകയും ഇത് അച്ഛനമ്മമാർക്ക് ഒട്ടും ഹിതകരമായില്ല എന്ന സന്ദേശം കുഞ്ഞിന് മനസ്സിലാകും വിധം പ്രകടമാക്കുകയും വേണം.

കുഞ്ഞിന് കൃത്യമായ ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കുന്നത് ഒരു പരിധിവരെ ശാഠ്യം കുറയ്ക്കുന്നതിന് സഹായകരമാകും. ഉറങ്ങാനും ഉണരാനും ഭക്ഷണം കഴിക്കാനുമൊക്കെ ഒരു ദിനചര്യ കുഞ്ഞുപ്രായത്തിൽത്തന്നെ ഉണ്ടാക്കിയെടുക്കണം. പുറത്തു പോകുമ്പോഴോ മറ്റു സ്ഥലങ്ങളിൽ പോകുമ്പോഴോ കുഞ്ഞിനാവശ്യമുള്ള സാധനങ്ങൾ (ഭക്ഷണം, വെള്ളം, മാറാനുള്ള വസ്ത്രം) എന്നിവ എപ്പോഴും കരുതിവെക്കുക.

കുഞ്ഞിന് പ്രായത്തിനനുസൃതമായ കളിപ്പാട്ടങ്ങളും കളിക്കാനുള്ള സാഹചര്യങ്ങളുമുണ്ടെന്ന് ഉറപ്പാക്കുക. എല്ലാ കാര്യത്തിനും നോ പറയുന്ന രീതി അവലംബിക്കാതിരിക്കുക. ഉദാഹരണത്തിന് കുഞ്ഞിന് താൽപ്പര്യമുള്ള വസ്തുക്കൾ കുഞ്ഞിന് എത്തുന്നിടത്ത് വെച്ചിട്ട് എടുക്കരുത് എന്ന് പറയുന്നതിലും നല്ലത് കുഞ്ഞിന് എടുക്കാനാകാത്തിടത്ത് വെയ്ക്കുന്നതാണ്. എന്തെങ്കിലും കാരണവശാൽ കൊടുക്കാനാകാത്ത ഒരു സാധനമാണെങ്കിൽ കുഞ്ഞിന്റെ (kids) ശ്രദ്ധ അതിൽ നിന്ന് തിരിച്ചു വിടാൻ ശ്രമിക്കുന്നതായിരിക്കും ഉത്തമം.

കുഞ്ഞ് (kids) ശാഠ്യം പിടിക്കുന്ന സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തുക. ആ സാഹചര്യത്തെക്കുറിച്ച് കുഞ്ഞിന് മുൻകൂട്ടി അറിവ് നൽകുന്നത് അത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കുഞ്ഞിന് സഹായകരമാകും. നല്ല പെരുമാറ്റത്തിന് അഭിനന്ദനം നൽകാനും മറക്കരുത്.

കുഞ്ഞുങ്ങൾക്ക് അവരുടെ ആവശ്യങ്ങളും വികാരങ്ങളും വാക്കുകളിലൂടെ പ്രകടമാക്കാൻ സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ ദേഷ്യവും സങ്കടവുമൊക്കെ ശാഠ്യമായി മാറിയേക്കാം. അതുകൊണ്ടുതന്നെ കൃത്യമായ ആശയവിനിമയ ശേഷി കുഞ്ഞുങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല, അത്തരം സാഹചര്യങ്ങളിൽ കുഞ്ഞിന്റെ ശരീരഭാഷ മനസ്സിലാക്കി കാര്യങ്ങൾ വഷളാകാനുള്ള സാധ്യത ഒഴിവാക്കുന്നതാണ് നല്ലത്. പക്ഷേ കുഞ്ഞിന്റെ ശാഠ്യം നമ്മെ പേടിപ്പെടുത്തുന്നു എന്ന തോന്നൽ ഉണ്ടാകാൻ ഇടകൊടുക്കരുത്.

കുഞ്ഞ് ശാഠ്യം പിടിക്കുമ്പോൾ അമിതമായ ഉത്കണ്ഠയും ദേഷ്യവും ചില മാതാപിതാക്കൾക്ക് ഉണ്ടാകാറുണ്ട്. ചിലർ കുഞ്ഞിന്റെ ശാഠ്യം ആവശ്യത്തിനുള്ളതാണെങ്കിലും അല്ലെങ്കിലും സാധിച്ചു കൊടുക്കുമ്പോൾ മറ്റു ചിലർ അമിത ദേഷ്യ പ്രകടനങ്ങളിലൂടെയും, ശാരീരിക ശിക്ഷ നല്കിയും അടിച്ചമർത്താൻ ശ്രമിക്കും. ഇത് രണ്ടും ശാഠ്യത്തിന്റെ ആക്കം വർദ്ധിപ്പിക്കാനേ സഹായിക്കൂ. എന്നാൽ ശാന്തമായി ആ സാഹചര്യം രക്ഷിതാക്കൾ നേരിട്ടാൽ ഇത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകില്ലെന്ന് കുഞ്ഞിന് മനസ്സിലാകുകയും ക്രമേണ ശാഠ്യത്തിന്റെ കാഠിന്യം കുറയുകയും ചെയ്യും. ശാഠ്യത്തിന്റെ മൂർദ്ധന്യത്തിൽ താൻ വിചാരിച്ച കാര്യം സാധിക്കുന്നു എന്ന് കുഞ്ഞു മനസ്സിലാക്കിയാൽ തുടർന്നും കാര്യം സാധിക്കുന്നതിനായി ശാഠ്യം പിടിക്കാനുള്ള പ്രചോദനം കുഞ്ഞുങ്ങൾക്കുണ്ടാകും.

പലപ്പോഴും മാതാപിതാക്കൾ സൗമ്യമായി കുഞ്ഞുങ്ങളുടെ ശാഠ്യത്തെ നിരീക്ഷിക്കുന്നതും അവഗണിക്കുന്നതും വീണ്ടും വീണ്ടും ഇത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് സഹായകരമാകും. പക്ഷേ കുഞ്ഞ് സ്വയം മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളിലേയ്ക്ക് പോകുന്നുവെങ്കിൽ ശാന്തമായിത്തന്നെ അത്തരം പെരുമാറ്റങ്ങളിൽ നിന്ന് കുഞ്ഞിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കണം.

എടുക്കാൻ വേണ്ടിയോ, മിഠായിക്കോ മറ്റ് ഇഷ്ടഭക്ഷണസാധനങ്ങൾക്കോ കളിപ്പാട്ടത്തിനോ വേണ്ടിയുള്ള നിർബന്ധമോ ഒക്കെ തുടക്കത്തിൽത്തന്നെ അവഗണിക്കുകയും വാശിപിടിച്ചാൽ കാര്യം സാധിക്കില്ല എന്ന സന്ദേശം നല്കുകയും ചെയ്താൽ ശാഠ്യം വർദ്ധിച്ചുവരാനുള്ള സാധ്യത കുറയും. ചില കാര്യങ്ങൾ ചെയ്യാതിരിക്കാനുള്ള വാശിയാണെങ്കിൽ (ഉദാ: വസ്ത്രം ധരിക്കാൻ കൂട്ടാക്കാതിരിക്കുക) വളരെ ശാന്തമായി അക്കാര്യം ചെയ്യാൻ സഹായിക്കുകയാണ് ചെയ്യേണ്ടത്. സാവധാനം കുഞ്ഞിന് മനസ്സിലാകും വാശി പിടിച്ചിട്ട് കാര്യമൊന്നുമില്ലെന്ന്. കുഞ്ഞ് വാശി പിടിക്കുമ്പോൾ മുതിർന്നവർ അതിനു അമിത പ്രാധാന്യം നൽകുന്നുണ്ടെന്ന് കുഞ്ഞിന് തോന്നിയാൽ ആ പെരുമാറ്റം ആവർത്തിക്കാനുള്ള സാധ്യത കൂടും.

How to Tame your Kids Tantrums

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/mOAopC8VXfYLnAWVUmR7iV4stShbZUwpuyaWAj5g): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/mOAopC8VXfYLnAWVUmR7iV4stShbZUwpuyaWAj5g): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/mOAopC8VXfYLnAWVUmR7iV4stShbZUwpuyaWAj5g', 'contents' => 'a:3:{s:6:"_token";s:40:"MGv35StW9j2H2hSHpE9kIYtYPcun6THup5a1jEV4";s:9:"_previous";a:1:{s:3:"url";s:70:"http://www.imalive.in/childs-health/462/how-to-tame-your-kids-tantrums";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/mOAopC8VXfYLnAWVUmR7iV4stShbZUwpuyaWAj5g', 'a:3:{s:6:"_token";s:40:"MGv35StW9j2H2hSHpE9kIYtYPcun6THup5a1jEV4";s:9:"_previous";a:1:{s:3:"url";s:70:"http://www.imalive.in/childs-health/462/how-to-tame-your-kids-tantrums";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/mOAopC8VXfYLnAWVUmR7iV4stShbZUwpuyaWAj5g', 'a:3:{s:6:"_token";s:40:"MGv35StW9j2H2hSHpE9kIYtYPcun6THup5a1jEV4";s:9:"_previous";a:1:{s:3:"url";s:70:"http://www.imalive.in/childs-health/462/how-to-tame-your-kids-tantrums";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('mOAopC8VXfYLnAWVUmR7iV4stShbZUwpuyaWAj5g', 'a:3:{s:6:"_token";s:40:"MGv35StW9j2H2hSHpE9kIYtYPcun6THup5a1jEV4";s:9:"_previous";a:1:{s:3:"url";s:70:"http://www.imalive.in/childs-health/462/how-to-tame-your-kids-tantrums";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21