×

പരീക്ഷാക്കാലത്തെ നേരിടാം, കുട്ടികള്‍ക്കൊപ്പം ആത്മവിശ്വാസത്തോടെ

Posted By

IMAlive, Posted on February 28th, 2020

Help your child beat exam stress by Dr Rithi Doshi Patel

ലേഖകൻ :റിഥി ദോഷി പട്ടേൽ

ചൈൽഡ് സൈക്കോളജിസ്റ്റ്

വാര്‍ഷിക പരീക്ഷകളുടെ സമയമാണിത്. വ്യത്യസ്തങ്ങളായ സിലബസുകളിലെല്ലാം ഈ ദിവസങ്ങളില്‍ തന്നെയാണ് കുട്ടികളുടെ ഭാവി നിര്‍ണയിക്കുന്ന പരീക്ഷകള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികളും അവരേക്കാള്‍ ജാഗ്രതയോടെ മാതാപിതാക്കളും വാര്‍ഷിക പരീക്ഷകളെ സമീപിക്കുന്നു. കുട്ടികളുടെ പത്തുവര്‍ഷത്തിലേറെ നീണ്ട വിദ്യാഭ്യാസയാത്ര ഒരു സുപ്രധാന വഴിത്തിരിവിലേക്ക് പ്രവേശിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സന്ദര്‍ഭമാണിത്. ഏത് കുടുംബത്തിനും അത് അല്‍‌പം ടെന്‍ഷനും അതോടൊപ്പം ജാഗ്രതയും സമ്മാനിക്കുന്നുണ്ട്. പരീക്ഷയ്ക്ക് ഇനി അവശേഷിക്കുന്ന ദിവസങ്ങൾ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്.

പരീക്ഷയടുക്കുന്നതോടെ കുട്ടികളിൽ ആകാംഷ, ഉത്സാഹം, ഭയം, ദേഷ്യം, ഉത്കണ്ഠ മുതലായ വികാരങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടായേക്കാം. അതിനുമീതേ, പരീക്ഷകളുമായി ബന്ധപ്പെട്ട്‌ കുട്ടികളിൽ അനാവശ്യമായ സമ്മർദ്ദം ചെലുത്തുന്ന പ്രവണതയാണ് മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുകയും ചെയ്യുന്നു. എന്നാൽ അവരുടെ ജീവിതത്തിന്റെ ഈ സുപ്രധാന ഘട്ടത്തിൽ രക്ഷകർത്താക്കൾ എന്ന നിലയിൽ നമ്മളാണ് അവർക്കു വേണ്ട മാർഗനിർദ്ദേശവും പിന്തുണയും നൽകേണ്ടത്.

എങ്ങിനെ കുട്ടികളെ പിന്തുണയ്ക്കാം?

കുട്ടികളാണ് സമ്മർദ്ദത്തെ അഭിമുഖീകരിക്കുന്നത്. അതിന് അവരെ തയ്യാറാക്കാം

  1. കുട്ടികളെ രാവിലെ തന്നെ ഉണർത്തുക, അത് കുട്ടി ആഗ്രഹിക്കുന്ന ഒരു സ്നേഹസ്പർശത്തോടെയോ തലോടലോടെയോ ആവാം.

  2. കുട്ടിയുടെ ദിവസം പോസിറ്റീവായി ആരംഭിക്കണം. നിങ്ങളുടെ സ്നേഹം വാക്കുകളാൽ പ്രകടിപ്പിക്കാൻ മടിക്കരുത്.

  3. പരീക്ഷയ്ക്ക് പുറപ്പെടുമ്പോഴും കുട്ടിയുടെ ആത്മവിശാസത്തെ ഉറപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ വേണം പറയാൻ. കുട്ടിക്ക് നല്ലതു നേരാം, അവരുടെ കഴിവുകളിൽ നിങ്ങൾക്ക് പൂർണ്ണബോധ്യമുണ്ടെന്ന് അവരെ അറിയിക്കാം.

  4. നിങ്ങളുടെ ഉത്കണ്ഠ കുട്ടിയിലേക്ക് പകരരുത്. സാഹചര്യം എന്തുതന്നെയായാലും, അവസാന നിമിഷത്തിൽ നിങ്ങളുടെ പിന്തുണ  കുട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കും.

  5. കുട്ടി തിരികെയെത്തുമ്പോൾ, പരീക്ഷ എങ്ങനെ ആയിരുന്നു എന്ന് ചോദിക്കാതെ കുട്ടിയുടെ പരീക്ഷ അനുഭവം എങ്ങിനെ ഉണ്ടായിരുന്നു എന്ന് ചോദിക്കുക. ഒരു ചായയോടൊപ്പമോ, നടത്തത്തോടൊപ്പമോ  അവന്റെ എക്സാം അനുഭവം പങ്കിടാം. ഒരിക്കലും വിഷയത്തെപറ്റി സംസാരിക്കരുത്. കഴിഞ്ഞ കാര്യങ്ങളെപറ്റി സംസാരിച്ച് പേടിപ്പിക്കുകയോ, മനസ്സ് തളർത്തുകയോ ചെയ്യരുത്.

  6. പരീക്ഷയുടെ സമയത്ത് കുട്ടിക്ക്  വീട്ടിൽ വളരെ സന്തുഷ്ടവും ആരോഗ്യകരവുമായ അന്തരീക്ഷം ഉണ്ടെന്ന്  ഉറപ്പുവരുത്തുക. കുടുംബത്തിനുള്ളിൽ അനാവശ്യ ചർച്ചകളും വാദങ്ങളും  ഒഴിവാക്കുക. പ്രശ്നങ്ങൾ പിന്നീട് പരിഹരിക്കാം. അല്ലെങ്കിൽ ഇത് കുട്ടികളെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തും.

  7. കുട്ടി നിങ്ങളോടൊപ്പം വിശ്രമിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം അവർക്കിഷ്ടപ്പെട്ട സംഗീതം ശ്രവിക്കട്ടെ.

  8. എത്ര മാർക്ക് നേടണം എന്നിങ്ങനെയുള്ള നിബന്ധനകൾ വെയ്ക്കരുത്. അവരെ വിഷയത്തിന്റെ ഗൗരവത്തെപറ്റി ബോധ്യപ്പെടുത്തുക മാത്രം ചെയ്യുക. ലക്ഷ്യങ്ങൾ അവര്‍ സ്വയം തീരുമാനിക്കുകയാണ് വേണ്ടത്.

  9. വീട്ടിൽ പൂക്കൾ സൂക്ഷിക്കുക, അത് വീട്ടിൽ ധാരാളം പോസിറ്റീവിറ്റി ഉണ്ടാക്കും.

  10. എന്തുതന്നെയുണ്ടായാലും കുട്ടിയെ അടിക്കടി കുറ്റപ്പെടുത്തരുത്.

  11. ഉറങ്ങുന്നതിനു മുൻപ് കുട്ടിയുമായി നല്ല കാര്യങ്ങൾ സംസാരിക്കാം, ഉറങ്ങുമ്പോൾ അടുത്തിരിക്കുകയോ തഴുകുകയോ ചെയ്യാം. അത് കുട്ടിക്ക് നല്ല ഉറക്കം കിട്ടാനും ആത്മവിശ്വാസം വർധിക്കാനും സഹായിക്കും.

  12. ഉപദേശിക്കുന്നത് നന്നല്ല, അത് അവരുടെ വിശ്വാസം കെടുത്തും, അതുപോലെ തന്നെ കുട്ടിയുടെ പുറകേ എപ്പോഴും നടക്കരുത്. ആവശ്യമായ സ്വാതന്ത്ര്യം നൽകണം

  13. പ്രതീക്ഷകൾക്ക് അനുസരിച്ച് പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിലും കുട്ടിയ്ക്ക് പൂർണപിന്തുണ നൽകുക

  14. ഏറ്റവും പ്രധാനപ്പെട്ടത്: അവസാനസമയം കുട്ടിയെ കാണാൻ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അനുവദിക്കാതിരിക്കുക.  അവസാനസമയത്ത് ആളുകൾ പറയാനിടയുള്ള നിരാശയോ ഭയമോ ജനിപ്പിക്കുന്ന കാര്യങ്ങൾ കുട്ടിയെ മോശമായി സ്വാധീനിക്കും.

കുട്ടിയോടുള്ള സ്നേഹം ആരോഗ്യകരമായ രീതിയിൽ പ്രകടിപ്പിക്കൂ, പൂർണ്ണ പിന്തുണ നൽകൂ.

മാതാപിതാക്കളായ നിങ്ങളും  ഉത്കണ്ഠയില്ലാതെ ക്ഷമയോടെ കുട്ടിയിൽ വിശ്വാസമർപ്പിച്ച് ഇരിക്കണം. വിജയാശംസകള്‍

Photo Courtesy

Help your Child Beat Exam Stress

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/KblyRynH4gJMcWk29KZa8L8vumLRNY5uvvR85bqD): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/KblyRynH4gJMcWk29KZa8L8vumLRNY5uvvR85bqD): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/KblyRynH4gJMcWk29KZa8L8vumLRNY5uvvR85bqD', 'contents' => 'a:3:{s:6:"_token";s:40:"56pAXSMFvY9KTj9MZxUa9Jyqhymz0WvAZ05aCOvv";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/childs-health/467/help-your-child-beat-exam-stress-by-dr-rithi-doshi-patel";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/KblyRynH4gJMcWk29KZa8L8vumLRNY5uvvR85bqD', 'a:3:{s:6:"_token";s:40:"56pAXSMFvY9KTj9MZxUa9Jyqhymz0WvAZ05aCOvv";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/childs-health/467/help-your-child-beat-exam-stress-by-dr-rithi-doshi-patel";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/KblyRynH4gJMcWk29KZa8L8vumLRNY5uvvR85bqD', 'a:3:{s:6:"_token";s:40:"56pAXSMFvY9KTj9MZxUa9Jyqhymz0WvAZ05aCOvv";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/childs-health/467/help-your-child-beat-exam-stress-by-dr-rithi-doshi-patel";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('KblyRynH4gJMcWk29KZa8L8vumLRNY5uvvR85bqD', 'a:3:{s:6:"_token";s:40:"56pAXSMFvY9KTj9MZxUa9Jyqhymz0WvAZ05aCOvv";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/childs-health/467/help-your-child-beat-exam-stress-by-dr-rithi-doshi-patel";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21