×

കുട്ടികളിലും ശിശുക്കളിലും സോപ്പുകളും ഷാംപുവും സൗന്ദര്യവർധക വസ്തുക്കളും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

Posted By

IMAlive, Posted on August 29th, 2019

Tips on Safe use of Cosmetics, Soaps and Shampoos in Infants and Children by Dr Hanish Babu

ലേഖകൻ :Dr Hanish Babu, MBBS; MD(Skin & STD)

ശിശുക്കളുടേയും കുട്ടികളുടേയും ചർമം വളരെ മൃദുവും പെട്ടെന്ന് പ്രതികരിക്കുന്നതുമാണ്. ശിശുക്കളിലും കുട്ടികളിലും സൗന്ദര്യവർധക വസ്തുക്കളും സോപ്പും ഷാംപുവും മറ്റും ഉപയോഗിക്കുമ്പോൾ അവയിലെ ഘടകങ്ങൾ ആഗീരണം ചെയ്‌തെടുക്കാനുള്ള ശേഷി മുതിർന്നവരെ അപേക്ഷിച്ച് വളരെക്കൂടുതലാണ്. അതുകൊണ്ടുതന്നെ, കുഞ്ഞുങ്ങളിൽ ഇവ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികൾക്കായി വാങ്ങുന്ന ഏറെ പ്രശസ്തമായ ബ്രാൻഡുകളിൽ പോലും അപകടകരമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുമ്പോൾ പ്രത്യേകിച്ചും.

കുട്ടികളിലും ശിശുക്കളിലും സൗന്ദര്യവർധക വസ്തുക്കളും സോപ്പുകളും ഷാംപുവും സുരക്ഷിതമായി ഉപയോഗിക്കാൻ ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. 

1. ശിശുക്കളിലും കുട്ടികളിലും സോപ്പിന്റേയും ഷാംപുവിന്റേയും മറ്റ് സൗന്ദര്യവർധക വസ്തുക്കളുടേയും ഉപയോഗം പരമാവധി കുറയ്ക്കുക. കുട്ടികൾ പുറത്തുനിന്ന് ശരീരത്തിൽ അഴുക്കുപുരണ്ടല്ല വരുന്നതെങ്കിൽ ശരീരത്തിന്റെ മടക്കുകളിലും മറ്റുമല്ലാത്ത ഭാഗങ്ങളിൽ എല്ലാദിവസവും സോപ്പ് ഉപയോഗിക്കേണ്ട ആവശ്യമില്ല. 

2. ശക്തികുറഞ്ഞ ഷാംപു ആഴ്ചയിൽ ഒന്നോരണ്ടോ ദിവസം മാത്രം ഉപയോഗിക്കുക. തലയോട്ടിയും മുടിയും എണ്ണമയമുള്ളതല്ലെങ്കിൽ ഷാംപു പൂർണമായും ഒഴിവാക്കുക. സാധാരണ വെള്ളത്തിൽ കുളിപ്പിക്കുക.  

3. ഒരേ ബ്രാൻഡ് തുടർച്ചയായി ഉപയോഗിക്കരുത്. ഒരേ ഘടകങ്ങൾതന്നെ തുടർച്ചയായി ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളുടെ ശരീരം ഉൾക്കൊണ്ടെന്നുവരില്ല. ബ്രാൻഡുകൾ മാറിമാറി ഉപയോഗിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.  

4. ഡയോക്‌സൈൻ, സോഡിയം ലോറേറ്റ് സൾഫേറ്റ്, പോളിഎത്തിലീൻ ഗ്ലൈക്കോൾ, ഓക്‌സിനോൾ, മിനറൽ ഓയിൽ, പാരബെൻസ്, ട്രൈക്ലോസാൻ, ക്വാർട്ടേനിയം-15, ഡിഎംഡിഎം ഹൈഡന്റോയിൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയവ കുട്ടികൾക്ക് അപകടകാരികളാണ്. അതിനാൽ വാങ്ങുന്ന എന്തിലെങ്കിലും ഇവ അടങ്ങിയിട്ടുണ്ടോ എന്ന് പരിശിശോധിക്കുകയും ഉണ്ടെങ്കിൽ അവ ഒഴിവാക്കുകയും ചെയ്യുക. 

5. പായ്ക്കറ്റിനു പുറത്ത് ഘടകങ്ങൾ എഴുതിയിട്ടില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ വാങ്ങരുത്

6. ഹെർബൽ എന്നോ നാച്വറല്‍ എന്നോ എഴുതിവച്ചിട്ടുണ്ടെന്നു കരുതി അവ സുരക്ഷിതമാകണമെന്നില്ല. അവയിലും അപകടകാരികളായ ഘടകങ്ങൾ ഉൾച്ചേർന്നിട്ടുണ്ടാകാം.

7. സുഗന്ധമുള്ളവയും ഒഴിവാക്കുക. ഗന്ധം ലഭിക്കാനായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ കുട്ടികളുടെ ചർമത്തിന് ഹാനികരവും ശ്വാസകോശ സംബന്ധമായ അലർജികൾക്ക് കാരണവുമായേക്കാം. 

8. കുഞ്ഞുങ്ങൾക്ക് പൗഡർ ആവശ്യമില്ല. ആസ്ബസ്റ്റോസ് പോലുള്ള അപകടകരമായ വസ്തുക്കൾ ടാൽക്കം പൗഡറിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്. പൗഡറിട്ടില്ലെന്നു കരുതി നിങ്ങളുടെ കുട്ടിക്ക് സുഗന്ധമുണ്ടാകില്ലെന്നേയുള്ളു, പക്ഷേ, ആരോഗ്യമുണ്ടായിരിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ട്. 

9. എന്തെങ്കിലും പ്രത്യേക ചർമരോഗത്തിന് ചർമരോഗവിദഗ്ദ്ധർ നിർദ്ദേശിച്ചാലല്ലാതെ ക്രീമുകളോ ഓയിലോ കുട്ടികളുടെ ശരീത്തില്‍ തേയ്ക്കരുത്. 

10. സോപ്പുപത നിറച്ച വെള്ളത്തിൽ കുട്ടികളെ കുളിപ്പിക്കരുത്. ചൂടുവെള്ളത്തിൽ സോപ്പുപത നിറച്ച് കുളിപ്പിക്കുമ്പോൾ കുട്ടികളുടെ ശരീരത്തിന്റെ ആഗീരണശേഷി വളരെയധികം കൂടുതലായാരിക്കും.

Tips on Safe use of Cosmetics, Soaps and Shampoos in Infants and Children

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/TKNeDGYqWXI37kIqQLhAtxOZOKuuaFiiSTSrMmhq): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/TKNeDGYqWXI37kIqQLhAtxOZOKuuaFiiSTSrMmhq): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/TKNeDGYqWXI37kIqQLhAtxOZOKuuaFiiSTSrMmhq', 'contents' => 'a:3:{s:6:"_token";s:40:"fK6AGo9b0DKH4cco82fbvsgTUWO1MOHvnFLftJ1v";s:9:"_previous";a:1:{s:3:"url";s:130:"http://www.imalive.in/childs-health/558/tips-on-safe-use-of-cosmetics-soaps-and-shampoos-in-infants-and-children-by-dr-hanish-babu";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/TKNeDGYqWXI37kIqQLhAtxOZOKuuaFiiSTSrMmhq', 'a:3:{s:6:"_token";s:40:"fK6AGo9b0DKH4cco82fbvsgTUWO1MOHvnFLftJ1v";s:9:"_previous";a:1:{s:3:"url";s:130:"http://www.imalive.in/childs-health/558/tips-on-safe-use-of-cosmetics-soaps-and-shampoos-in-infants-and-children-by-dr-hanish-babu";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/TKNeDGYqWXI37kIqQLhAtxOZOKuuaFiiSTSrMmhq', 'a:3:{s:6:"_token";s:40:"fK6AGo9b0DKH4cco82fbvsgTUWO1MOHvnFLftJ1v";s:9:"_previous";a:1:{s:3:"url";s:130:"http://www.imalive.in/childs-health/558/tips-on-safe-use-of-cosmetics-soaps-and-shampoos-in-infants-and-children-by-dr-hanish-babu";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('TKNeDGYqWXI37kIqQLhAtxOZOKuuaFiiSTSrMmhq', 'a:3:{s:6:"_token";s:40:"fK6AGo9b0DKH4cco82fbvsgTUWO1MOHvnFLftJ1v";s:9:"_previous";a:1:{s:3:"url";s:130:"http://www.imalive.in/childs-health/558/tips-on-safe-use-of-cosmetics-soaps-and-shampoos-in-infants-and-children-by-dr-hanish-babu";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21