×

ഇഡിയോപ്പതിക് സ്‌കോളിയോസിസ് കൗമാരപ്രായക്കാരിൽ

Posted By

IMAlive, Posted on August 29th, 2019

Idiopathic Scoliosis in Adolescents By Dr suresh pillai

ലേഖകൻ: ഡോ. സുരേഷ് പിള്ള ,ഓർത്തോ പീഡിക്‌സ് വിഭാഗം മേധാവി

യഥാർത്ഥ കാരണം കണ്ടുപിടിക്കപ്പെടാത്ത നട്ടെല്ലിന്റെ വളവുകളെയാണ് ഇഡിയോപ്പതിക് സ്‌കോളിയോസിസ് എന്നുപറയുന്നത്. തലച്ചോറിലെ പീനിയൽ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്റെ കുറവ്, പല ജീനുകളിലുള്ള മാറ്റങ്ങൾ തുടങ്ങിയവയാണ് ഇഡിയോപ്പതിക് സ്കോളിയോസിസിന് കാരണമാകുന്നത്.  ഇവ കുടാതെ പല പരിസ്ഥിതി ഘടകങ്ങളും ഇഡിയോപ്പതിക് സ്‌കോളിയോസിസ് ഉണ്ടാകുന്നതിന് കാണമായി പറയപ്പെടുന്നു. ചുരുക്കത്തിൽ ഈ ഘടകങ്ങല്ലാം ചേർന്നുള്ള ഒരു മിശ്രിതമാണ് ഇഡിയോപ്പതിക് സ്‌കോളിയോസിസിന് കാരണമെന്ന് അനുമാനിക്കാം.

നട്ടെല്ലിന്റെ വളവുകൾക്കൊപ്പം ശ്വാസകോശങ്ങൾക്ക് വളരാനുള്ള സ്ഥലം കുറയുക, തോളുകളുടെ അസന്തുലിതാവസ്ഥ, സ്ഥിരമായ നടുവേദന തുടങ്ങി സ്‌കോളിയോസിസിന്റെ ദോഷഫലങ്ങൾ നിരവധിയാണ്. കൗമാരപ്രായക്കാരിൽ ഇത്തരം വളവുണ്ടാകുമ്പോൾ ഇത് അവരുടെ മാനസികാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നു. സമപ്രായക്കാരിൽ നിന്നുള്ള പരിഹാസം അവരുടെ മനസ്സിനേയും ആത്മവിശ്വാസത്തേയും സാരമായി ബാധിക്കാം. ഇഡിയോപ്പതിക് സ്‌കോളിയോസിസ് കൗമാരപ്രായക്കാരിൽ ഉണ്ടാക്കുന്ന മറ്റ് പ്രശ്‌നങ്ങൾ എന്തെല്ലാമെന്ന് നോക്കാം. 

സാധാരണയായി കുട്ടികളുടെ വളർച്ച ത്വരിതഗതിയിലാകുന്നത് 5-6 വയസ്സ് പ്രായത്തിലും പിന്നീട് കൗമാരപ്രായത്തിലുമാണ്. കൗമാരപ്രായത്തിൽ പെൺകുട്ടികൾ പ്രത്യേകിച്ച് മാസമുറ വന്ന് തുടങ്ങുന്നതിന് ഏകദേശം രണ്ട്  വർഷം മുന്നേയും മാസമുറ വന്ന് തുടങ്ങിയതിനുശേഷം ഏകദേശം രണ്ട് വർഷവുമാണ് ത്വരിതഗതിയിലുള്ള വളർച്ച കാണപ്പെടുന്നത്. ആൺകുട്ടികളിൽ വളർച്ച ഏകദേശം 18-25 വയസ്സു വരെയുണ്ടാകാം. വളർച്ചയുടെ കാലഘട്ടത്തിലാണ് വളവുകൾ അധികരിക്കുന്നത്.

ഏതൊരസുഖത്തേയും പോലെ നട്ടെല്ലിന്റെ വളവുകളും പ്രാരംഭത്തിലെ ചികിത്സിക്കുന്നതാണുത്തമം. കൺജെനിറ്റൽ സ്‌കോളിയോസിസ് ആണെങ്കിൽ ഇവ വളരെ കുഞ്ഞിലേ തന്നെ ചികിത്സിക്കുന്നതാണുത്തമം. ഇവ ചികിത്സിക്കാതിരുന്നാൽ വളവുകൾ അധികരിക്കുകയും സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ആവശ്യമായി വരികയും ചെയ്യാം.

നട്ടെല്ലിന്റെ മുഴുവനായുള്ള (നിന്നുകൊണ്ടുള്ള എക്‌സ്‌റേയിൽ) നിന്ന് വളവുകളുടെ തീവ്രത മനസ്സിലാക്കാം. വിവിധ കാലയളവിലുള്ള എക്‌സ്‌റേയിൽ നിന്ന് വളവുകൾ എത്ര മാത്രം അധികരിച്ചു എന്ന് മനസ്സിലാക്കാം. ധാരാളം എക്‌സ്‌റേ എടുക്കുന്നത് അഭികാമ്യമല്ല. 40° യിൽ കുറഞ്ഞ ഇഡിയോപ്പതിക്സ്‌കോളിയോസിസ് പ്രായപൂർത്തിയാകാത്ത കൂട്ടികളിൽ  Brace ഉപയോഗിച്ച് ചികിത്സിക്കാവുന്നതാണ്. ഇത് വളവ് അധികരിക്കാതിരിക്കാൻ സഹായിച്ചേക്കാം. 40°യിൽ കൂടുതലുള്ള വളവുകൾ സാധാരണയായി ശസ്ത്രക്രിയയിലൂടെയാണ് പരിഹരിക്കുന്നത്. ഫിസിയോതൊറാപ്പി, ട്രാക്ഷൻ, തിരുമ്മൽ തുടങ്ങിയവയൊന്നും ഇതിന് പരിഹാരമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. 20°യിൽ താഴെയുളള വളവുകൾ വളർച്ച പൂർത്തിയായാൽ പിന്നീട് ഫോളോ അപ് ചെയ്യേണ്ട ആവശ്യമില്ല. 30° യിൽ കൂടുതലുള്ള വളവുകൾ പ്രായപൂർത്തിയായാലും ഫോളോ അപ് ചെയ്യേണ്ടതാണ്. 50° യിൽ കൂടുതലുള്ള വളവുകൾ പ്രായപൂർത്തിയായ ശേഷവും കൂടുന്നതായി കാണപ്പെടുന്നു. 10 വയസ്സിൽ താഴെയുള്ളപ്പോഴുണ്ടാകുന്ന വളവുകൾ അധികരി ക്കാനുള്ള സാധ്യത 100% ആണ്. ഇവ നേരത്തേ തന്നെ പരിഹരിച്ചാൽ തമ്മിൽ കൂട്ടിച്ചേർക്കേണ്ട കണ്ണികളുടെ എണ്ണം കുറയും. ശരീരത്തിന്റെ വളർച്ച വേണ്ടത്രയുണ്ടാകും, ഭാവിയിലുള്ള സങ്കീർണ്ണ ശസ്ത്രകിയ ഒഴിവാക്കാം.

സാധാരണയായി ശസ്ത്രക്രിയ കൊണ്ടുദ്ദേശിക്കുന്നത് വളവുകൾ സുരക്ഷിതമായ അളവിൽ നിവർത്തിയശേഷം അവ ഭാവിയിൽ അധികരിക്കാതിരിക്കാനാണ്. അതിനായി പല രീതിയിൽ എക്‌സ്‌റേ എടുത്ത് വളവിന്റെ തീവ്രതയും വഴക്കവും മനസ്സിലാക്കും. എം.ആർ.ഐ എടുത്ത് നട്ടെല്ലിനോ സുഷുമ്‌നയ്‌ക്കോ മറ്റ് അപാകതകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തും. നെഞ്ചിന്റെ ഭാഗത്തുളള വളവുകൾ ചികിത്സിക്കുമ്പോൾ പൾമൊണറി ഫങ്ഷൻ ടെസ്റ്റ് ചെയ്ത് ശ്വാസകോശങ്ങളുടെ പ്രവർത്തനക്ഷമത മനസ്സിലാക്കും. അതിനുശേഷം നട്ടെല്ലിന്റെ കശേരുക്കളിൽ സ്‌ക്രൂ ഇട്ട് റോഡുകൊണ്ട് ബന്ധിപ്പിച്ച്, സുഷുമ്‌നയുടെ പ്രവർത്തനം നിരീക്ഷിച്ചുകൊണ്ടാണ് വളവ് നിവർത്തുന്നത്. അതിനുശേഷം Bone graft ഉപയോഗിച്ച് ഈ വളവിലുള്ള കണ്ണികൾ കൂട്ടിച്ചേർക്കുന്നു. ഈ കണ്ണികൾ തമ്മിൽ ഇങ്ങനെ കൂടിച്ചേരുമ്പോൾ ഈ ശസ്ത്രക്രിയ വിജയപ്രദം എന്നുപറയാം. ശസ്ത്രക്രിയയ്ക്കുശേഷം അടുത്ത ദിവസം തന്നെ കൂട്ടിയെ നടത്തുന്നതിനും ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതിനും കഴിയുന്നു. 3-4 ആഴ്ചയ്ക്കുള്ളിൽ സാധാരണഗതിയിൽ കുട്ടിക്ക് സ്‌കൂളിൽ പോയി തുടങ്ങാം. സാധാരണയായി ടൈറ്റാനിയം അല്ലെങ്കിൽ കൊബാൾട്ട് ക്രോം റോഡുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ടൈറ്റാനിയം സ്‌ക്രൂ ഉപയോഗിക്കുന്നതാണുത്തമം.

ഇത്തരം ശസ്ത്രക്രിയകൾ ക്ക് സാധാരണ ഒരു മേജർ ശസ്ത്രക്രിയയ്ക്കുള്ള അപകടസാധ്യതയേയുള്ളൂ. കാലുകൾക്ക് ബലം കുറയാനുള്ള സാധ്യത 1-2% വരെയാണ്. എല്ലാത്തരത്തിലും ഇത് ഒരു സുരക്ഷിതമായ ശസ്ത്രക്രിയയാണ്.

Photo courtesy

Scoliosis in patients between 10 and 18 years of age is termed adolescent scoliosis

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/XPyEXycrwqkYZTujmpCn8pFDSO8asOvZTUcNJtNE): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/XPyEXycrwqkYZTujmpCn8pFDSO8asOvZTUcNJtNE): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/XPyEXycrwqkYZTujmpCn8pFDSO8asOvZTUcNJtNE', 'contents' => 'a:3:{s:6:"_token";s:40:"MBJunChWDPBMNi464GHPV5Jiz45MzApBMbL1lhy1";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/childs-health/743/idiopathic-scoliosis-in-adolescents-by-dr-suresh-pillai";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/XPyEXycrwqkYZTujmpCn8pFDSO8asOvZTUcNJtNE', 'a:3:{s:6:"_token";s:40:"MBJunChWDPBMNi464GHPV5Jiz45MzApBMbL1lhy1";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/childs-health/743/idiopathic-scoliosis-in-adolescents-by-dr-suresh-pillai";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/XPyEXycrwqkYZTujmpCn8pFDSO8asOvZTUcNJtNE', 'a:3:{s:6:"_token";s:40:"MBJunChWDPBMNi464GHPV5Jiz45MzApBMbL1lhy1";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/childs-health/743/idiopathic-scoliosis-in-adolescents-by-dr-suresh-pillai";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('XPyEXycrwqkYZTujmpCn8pFDSO8asOvZTUcNJtNE', 'a:3:{s:6:"_token";s:40:"MBJunChWDPBMNi464GHPV5Jiz45MzApBMbL1lhy1";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/childs-health/743/idiopathic-scoliosis-in-adolescents-by-dr-suresh-pillai";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21