×

കുട്ടികളിലെ ആസ്ത്മ: സ്‌കൂളുകൾക്കുമുണ്ടോ പങ്ക് ?

Posted By

IMAlive, Posted on August 27th, 2019

Role of School in managing Asthma by Dr Nisha Narendran

ലേഖിക :ഡോ. നിഷ നരേന്ദ്രൻ

കുട്ടികളിലെ ആസ്ത്മയിലെ പ്രധാന വില്ലൻ ആന്തരിക അന്തരീക്ഷ മലിനീകരണം  ആണ്. ഇത് തടയുവാൻ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും അമ്മമാർ വീടുകളിൽ നടപ്പാക്കുന്നുണ്ട്. എന്നാൽ ദിവസത്തിൽ 6-7 മണിക്കൂർ കുട്ടികൾ സ്കൂൾ ക്ലാസ്സ് മുറികളിൽ ചെലവഴിക്കുന്നു. കുറച്ച് സമയം (അരമണിക്കൂർ മുതൽ 1 മണിക്കൂർ വരെയെങ്കിലും) അവർ സ്കൂൾ പരിസരങ്ങളിലും ചെലവഴിക്കുന്നു. സ്കൂൾ പരിസരങ്ങളിലും ക്ലാസ്മുറികളിലും ആസ്ത്മയുടെ പ്രേരക ഘടകങ്ങൾ തിരിച്ചറിഞ്ഞ് അവയെ നിർമ്മാർജ്ജനം ചെയ്താൽ മാത്രമേ ഈ വളരുന്ന വ്യാധിയെ വരുതിയിൽ വരുത്താൻ സാധിക്കൂ. 

ആസ്ത്മ മരണങ്ങളിൽ ഇന്ത്യ മുൻപന്തിയിലാണെന്നത് പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞു. കൂട്ടികളിലെ ആസ്ത്മ  ദിനംപ്രതി  വർദ്ധിക്കുന്നത് തടയുവാൻ അവരുടെ അമ്മമാർ മാത്രം വിചാരിച്ചാൽ നടക്കില്ല. സ്കൂൾ അധികാരികളും ഇതിനായി വേണ്ട നടപടികൾ എടുക്കേണ്ടതുണ്ട്. അവർ അവരുടെ ഉത്തരവാദിത്തങ്ങൾ തിരിച്ചറിഞ്ഞ് കൃത്യമായ നടപടികൾ എടുക്കുവാൻ പ്രേരിപ്പിക്കേണ്ടത് മാതാപിതാക്കൾ മാത്രമല്ല, ഡോക്ടർ മാരുടെ അസോസിയേഷനുകൾ കൂടിയാണ്. ഈ കാര്യത്തിലേക്ക് സർക്കാരിന്റെ ശ്രദ്ധ പതിയേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു. ഇത് തടയുവാൻ വേണ്ടി എടക്കുന്ന എല്ലാ നടപടികളും പൊതുവേ അന്തരീക്ഷത്തിന് ഭാവിയിലേക്ക് ഗുണകരമാകും എന്നതും ശ്രദ്ധേയമാണ്.

സ്കൂൾ അന്തരീക്ഷവും പരിസരവും ആസ്ത്മ പ്രേരകഘടകങ്ങളിൽ നിന്നും മുക്തമാക്കാൻ എന്തൊക്കെ ചെയ്യാം?

1. സ്കൂൾ ബസുകൾ രാവിലെയും വൈകിട്ടും നിർത്തി കൂട്ടികളെ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ എൻജിൻ ഓഫ് ആക്കി ഇടുക. ഡീസൽ പുകയിലെ കണിക പദാർത്ഥങ്ങൾ  2.5 മൈക്രോണിൽ താഴെയുള്ളവയാണ്. ഇവ ആസ്ത്മ കൂടാതെ അർബുദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ഉണ്ടാക്കാം.

2.ക്ലാസ്മുറിയിലെ ഫാനുകൾ നനഞ്ഞ തുണിയാൽ അവധി ദിവസങ്ങളിലോ  വൈകിട്ട് ക്ലാസ് വിട്ടുകഴിഞ്ഞോ തുടക്കുക.


3.ചോക്കു പൊടി ഒഴിവാക്കാൻ വെള്ള ബോർഡും മാർക്കർ പേനയും ഉപയോഗിക്കാം. ഇതിൽ മഷി വീണ്ടും നിറച്ചുപയോഗിക്കാം. അതിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാകുന്നത് കുറയ്ക്കാം. സ്മാർട്ട് ക്ലാസ്സുകളും നല്ലത് തന്നെ.


4.മാലിന്യം കത്തിക്കാതെ നോക്കുക. ഭക്ഷണാവശിഷ്ടങ്ങൾ തിരികെ വീട്ടിൽ കൊണ്ടുപോയി ശരിയായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യാൻ കൂട്ടികളെ പഠിപ്പിക്കുക.


5.എലികളുടെ മും എലിപ്പനി പോലെയുള്ള രോഗങ്ങൾ മാത്രമല്ല, അലർജിക്കും ഒരു പ്രധാന കാരണമാണ്. ഭക്ഷ്യാവശിഷ്ടങ്ങൾ വൃത്തിയായി കളയുകയാണെങ്കിൽ ഒരു പരിധി വരെ ഇത് കുറയ്ക്കാം.എന്നിരുന്നാലും എലികളെ തുരത്താൻ വേണ്ട നടപടികൾ സ്കൂളുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.


6. പൂപ്പൽ താങ്ങാത്ത വിധം, ക്ലാസസ് മുറികൾ കൊല്ലം തോറും വിള്ളലുകൾ മൂടാൻ  ഭിത്തികളിൽ കെമിക്കൽ ട്രീറ്റ്മെൻറ് ചെയ്യുക.


7. ഭക്ഷണാവശിഷ്ടം കഴിക്കാൻ എത്തുന്ന പൂച്ച, നായ തുടങ്ങിയ മൃഗങ്ങളെ തുരത്തുക. കമ്പോസ്റ്റ് വളം ഉൽപ്പാദിപ്പിക്കാൻ അവശിഷ്ടം ഉപയോഗിക്കാം. ഇതുപയോഗിച്ച് സ്കൂൾ വളപ്പിൽ കൃഷി ചെയ്യുന്നത് കൂട്ടികൾക്ക് വിജ്ഞാനവും അഭിമാനവും പ്രദാനം ചെയ്യും.


8.പാറ്റ ഭക്ഷണാവശിഷ്ടത്തിൽ ആകൃഷ്ടരാകുന്ന കീടങ്ങളിൽ പ്രധാനി തന്നെ. ഇവ അലർജി ഉണ്ടാക്കുന്നതിലും മുമ്പൻ തന്നെ. അതിനാൽ ഭക്ഷണാവശിഷ്ടം വൃത്തിയായി കളയുകയോ കമ്പോസ്റ്റ് ചെയ്യുകയോ വേണം.ടോയ്ലറ്റുകളും വൃത്തി ആയി വയ്ക്കുക. സാനിട്ടറി നാപ്കിനുകൾ ഉപയോഗശേഷം വൃത്തിയായി പൊതിഞ്ഞ് മുടിയുള്ള ബക്കറ്റിൽ നിക്ഷേപിക്കുക. ഇ. ടോയ്ലറ്റുകളും വൃത്തിയായി ഉപയോഗിക്കുക. കൃത്യമായ ഇടവേളകളിൽ പാറ്റ നിർമ്മാർജ്ജനം നടത്തുക. പാറ്റയും എലിയും നിർമ്മാർജ്ജനം ചെയ്യുന്ന പ്രൊഫഷനൽ ഗ്രൂപ്പുകൾ ഉണ്ട്.


9.പുകവലി സ്വന്തം ശ്വാസകോശത്തിന് മാത്രല്ല, അന്തരീക്ഷത്തിനും മറ്റുള്ളവർക്കും കൂടിയാണ് കേടുണ്ടാക്കുന്നത് എന്ന അവബോധം കൂട്ടികൾക്ക് പകർന്നു നൽകുക.


10.എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ യാതൊന്നും കത്തിക്കരുത്..

11.പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കരൂത്, പ്രത്യേകിച്ച് ബുക്കുകൾ പൊതിയാൻ. പകരം, പുസ്തകങ്ങൾ ഏറ്റവും വൃത്തിയായി വയ്ക്കാൻ പറയുക. അത് ഏറ്റവും നന്നായി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ചെറിയ സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കാം.


12.ഇലക്ടിക് വാഹനങ്ങൾ സോളാർ ഉപകരണങ്ങൾ ഇവ അന്തരീക്ഷ മലിനീകരണം തടയുന്നു എന്ന അവബോധം കൂട്ടികളിൽ ഉണ്ടാക്കുക. അവയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക.


13.എ.സി ഉള്ള ക്ലാസ് മുറികളിൽ അതിന്റെ ഫിൽട്ടർ കൃത്യമായി വൃത്തിയാക്കുക. കൃത്യമായ ഇടവേളകളിൽ സർവ്വീസ് ചെയ്യിക്കുക.


14.നീന്തൽ, ആസ്ത്മയുള്ള കൂട്ടികൾക്ക് പറ്റിയ വ്യായാമമാണ്. നീന്തൽ പഠിപ്പിക്കുമ്പോൾ ഉണ്ടാകാവുന്ന ചെറിയ അണുബാധ ചികിത്സിച്ചു മാറ്റാവുന്നതേ ഉള്ളു. പഠിച്ചു കഴിഞ്ഞാൽ ആസ്ത്മ വരാതെ ശരീര വ്യായാമം ചെയ്യാൻ നീന്തൽ ഉത്തമമാണ്.

Children spend a significant part of their day at school. That is why it is so important that asthma symptoms are well managed at school

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/8FSDts3Iio41YoIC3pvs9KbBzLa1QwhqQ67NyIEX): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/8FSDts3Iio41YoIC3pvs9KbBzLa1QwhqQ67NyIEX): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/8FSDts3Iio41YoIC3pvs9KbBzLa1QwhqQ67NyIEX', 'contents' => 'a:3:{s:6:"_token";s:40:"0gKuxDbkqBiCXGFu5Av3kg0eNPRfj7sACOrm1kfR";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/childs-health/825/role-of-school-in-managing-asthma-by-dr-nisha-narendran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/8FSDts3Iio41YoIC3pvs9KbBzLa1QwhqQ67NyIEX', 'a:3:{s:6:"_token";s:40:"0gKuxDbkqBiCXGFu5Av3kg0eNPRfj7sACOrm1kfR";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/childs-health/825/role-of-school-in-managing-asthma-by-dr-nisha-narendran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/8FSDts3Iio41YoIC3pvs9KbBzLa1QwhqQ67NyIEX', 'a:3:{s:6:"_token";s:40:"0gKuxDbkqBiCXGFu5Av3kg0eNPRfj7sACOrm1kfR";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/childs-health/825/role-of-school-in-managing-asthma-by-dr-nisha-narendran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('8FSDts3Iio41YoIC3pvs9KbBzLa1QwhqQ67NyIEX', 'a:3:{s:6:"_token";s:40:"0gKuxDbkqBiCXGFu5Av3kg0eNPRfj7sACOrm1kfR";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/childs-health/825/role-of-school-in-managing-asthma-by-dr-nisha-narendran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21