×

കുട്ടികളിലെ ആസ്ത്മ: ലക്ഷണങ്ങൾ കുറയ്ക്കാൻ അമ്മയ്‌ക്കെന്ത് ചെയ്യാനാകും?

Posted By

IMAlive, Posted on October 7th, 2019

Ways to prevent asthma attacks at home by Dr Nisha narendran

ലേഖിക:ഡോ. നിഷ നരേന്ദ്രൻ, അസ്സോസിയേറ്റ് പ്രൊഫസർ,
ഡിപ്പാർട്ട്‌മെന്റ് ഓഫ് പീഡിയാട്രിക്‌സ്

ഓരോ കുട്ടിക്കും ആസ്ത്മയ്ക്ക് കാരണമാകുന്ന പ്രേരക ഘടകങ്ങൾ വ്യത്യസ്തമാകാം. ഇത് കണ്ടുപിടിക്കാൻ അലർജി സ്കിൻ ടെസ്റ്റ് ചെയ്താൽ കുറെയൊക്കെ സാധിക്കും. അവയെ മാത്രം ഒഴിവാക്കാൻ വേണ്ടി നടപടികൾ സ്വീകരിച്ചാൽ ആസ്ത്മ ലക്ഷണങ്ങൾ ഉണ്ടാകുന്നത് തടയാം. എന്നാൽ ഈ സ്കിൻ ടെസ്റ്റുകൾ വാണിജ്യവത്കരിക്കപ്പെട്ടതിനാൽ ഗുണനിലവാരം ഉറപ്പാക്കാൻ നല്ല സെൻറ്ററുകളിലേ ചെയ്തിട്ടു കാര്യമുള്ളൂ. മാത്രമല്ല, പേടി കൂടുതലുള്ള ചെറിയ കുട്ടികളിൽ ഇത് ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകാം. അതിനാൽ പൊതുവായി പ്രേരകഘടകമായി തെളിയിക്കപ്പെട്ടവ ഒഴിവാക്കുന്നതാണ് ഏറ്റവും എളുപ്പം.
കുട്ടിയെ കൃത്യമായി നിരീക്ഷിക്കുന്നതിലൂടെ ഇത്തരം പ്രേരകഘടകങ്ങളെ മാറ്റിനിർത്താൻ അമ്മമാർക്ക്  നിഷ്പ്രയാസം സാധിക്കും. അറിഞ്ഞ് പ്രവർത്തിക്കുന്ന അമ്മയുണ്ടെങ്കിൽ ആസ്ത്മ അതിനപ്പുറത്തേ നിക്കൂ.


പ്രധാനപ്പെട്ട പ്രേരകഘടകങ്ങളെ ഒഴിവാക്കാൻ വീടിനുള്ളിൽ എന്തൊക്കെ ചെയ്യാനാകും?


1. പൊടിച്ചെള്ളിനെ നഗ്ന നേത്രങ്ങളാൽ കാണാൻ ആകില്ല. മനുഷ്യരുടെ വിയർപ്പിന്റെ ഈർപ്പവും പൊഴിഞ്ഞു വീഴുന്ന തൊലിയുടെ കോശങ്ങളും ഇവയുടെ ഭക്ഷണമാകുന്നു. ഇത് പഞ്ഞിമെത്തയിലും പഞ്ഞിതലയണയിലും കാണുന്നു. അതിനാൽ പഞ്ഞികൊണ്ടുള്ള മെത്തയും തലയണയും ഒഴിവാക്കുക. ഹൈപ്പോ അലർജെനിക് മാറ്റ്രസ് കവേഴ്സ്  അഥവാ മെത്തയെ പൊതിഞ്ഞ് ഉപയോഗിക്കുന്ന കവറുകൾ ഉപയോഗിച്ചു നോക്കാം. ഇവ ഈ പൊടിച്ചെളളുകളുമായി സമ്പർക്കം വരുന്നത് കുറയ്ക്കുന്നു. ബെഡ്ഷീറ്റുകൾ ചൂടുവെള്ളത്തിൽ മുക്കി വെയിലത്തു വിരിച്ചുണക്കിയതിന് ശേഷം തേച്ചുപയോഗിക്കാം. എസിയുടെ ഈർപ്പം കുറച്ചുവയ്ക്കാം, തണുപ്പും അധികമാവേണ്ട. കൃത്യമായ ഇടവേളകളിൽ ഫിൽട്ടർ വൃത്തിയാക്കുകയും സർവ്വീസ് ചെയ്യുകയും വേണം.
2. പാറ്റ അലർജി ഉണ്ടാക്കാം. കണ്ടാൽ കൊന്ന് കുഴിച്ചിടുക, ചത്ത പാറ്റയുംഅലർജി ഉണ്ടാക്കാം. ഭക്ഷണ സാധനങ്ങൾ മൂടിവയ്ക്കുക. ഭക്ഷണ അവശിഷ്ടങ്ങൾ ഇട്ടുവയ്ക്കുന്ന പാത്രത്തിന് മൂടി മുറുക്കിവയ്ക്കുക. ഭക്ഷണം മേശപ്പുറത്തു മാത്രം കഴിച്ചാൽ തുടച്ചു വൃത്തിയാക്കാൻ സാധിക്കും. ടിവി, കംപ്യൂട്ടർ ഇവ ഉപയോഗിക്കുമ്പോൾ ഭക്ഷണം കഴിച്ചാൽ വീഴുന്ന അവശിഷ്ടം മതിയാകും പാറ്റകൾ പെരുകാൻ. പാറ്റനാശിനി ബാത്ത്‌റൂമിൽ ചെറിയ ഓട്ടകളിൽ ഉപയോഗിക്കുന്നത് കുട്ടി സ്‌കൂളിൽ പോയ ഉടനെ ആകണം. വൈകി എത്തുമ്പോഴേക്ക് ഗന്ധം കുറഞ്ഞുകാണും.
3. ഭിത്തികളിൽ കാണുന്ന വിള്ളലുകളിൽ ഈർപ്പവും പൂപ്പലും വളർന്ന് അലർജി വരാം. യഥാകാലം ഇവയെമൂടുന്ന പ്രയോഗം ചെയ്യണം.
4. പൂച്ചയുടെ രോമം ഒട്ടിപ്പിടിക്കുന്ന തരമാണ്. വീട്ടിൽ വളർത്തരുത്. ഒന്നു വന്നു പോയാൽ തന്നെ അതിന്റെ രോമം ആറു മാസത്തോളം അന്തരീക്ഷത്തിൽ തങ്ങി അലർജി ഉണ്ടാക്കാം.
5. കിടക്കുന്ന മുറിയിൽ ഫാൻ നനഞ്ഞ തുണികൊണ്ട്് മാസത്തിൽ ഒരിക്കലെങ്കിലും തുടക്കണം.
6. കിടപ്പുമുറിയിൽ കഴിവതും കട്ടിൽ മാത്രം. അലമാരയുടെ മുകളിൽ ഒന്നും വയ്ക്കരുത്. തുടച്ചു സൂക്ഷിക്കണം. നിലം തുടക്കുന്നതിനേക്കാൾ പ്രധാനം ഇതാണ്. കൊതുകുതിരി കത്തിക്കരുത്. ദ്രവരൂപത്തിലെ കൊതുകു നാശിനിയും വേണ്ട. കൊതുകുവലയും വേണ്ട. ബാറ്റ് ആണ് ഏറ്റവും അപകടരഹിതം. കർട്ടനുകൾ ആഴ്ചയിലൊരിക്കൽ കഴുകി ഉണക്കാൻ പാകത്തിൽ കട്ടി കുറഞ്ഞത് മതി. കർട്ടനുകൾ ഒഴിവാക്കാൻ സാധിച്ചാൽ നല്ലത്.
7. പുകവലി വീട്ടിൽ പാടില്ല. പുകവലിച്ച ശേഷം വന്നാലും അതിന്റെ കേട് കുട്ടിക്ക് ഉണ്ടാകും. നമ്മുടെ അന്തരീക്ഷത്തെ നന്നാക്കാൻ പുകവലി നിർത്തുന്നതിലൂടെ നിങ്ങളാൽ ആകുന്ന ഒരു പ്രധാനപ്പെട്ട കർമ്മമാണ്.
8. പെർഫ്യൂം, പൗഡർ എന്നിവ വീട്ടിൽ ഒഴിവാക്കിയാൽ ഉത്തമം.
9. പഞ്ഞി കൊണ്ട് സോഫ, കളിപ്പാട്ടം ഇവ ഒഴിവാക്കാം.
10. വീട്ടിൽ വിറകടുപ്പു ഉണ്ടെങ്കിൽ അവ ഒഴിവാക്കാം. പറ്റിയാൽ ഗ്യാസിനടുത്തും കുട്ടി ചെലവഴിക്കുന്ന സമയം കുറയുന്നത് നല്ലത്.
11. ഡീസൽ വാഹനം പുക അലർജി ഉണ്ടാക്കുന്നതിൽ ഏറ്റവും മുന്നിൽ ആണ്. നിയമം വരുന്നമുറയ്ക്ക് അവ ഒഴിവാക്കി ഇലക്ട്രിക് വാഹനം ആക്കുന്നതിൽ മുൻകൈ എടുക്കുവാൻ പാകത്തിൽ ഇപ്പോഴെ കരുതുക.
12. അത്യധികം ഗന്ധം ഉള്ള പൂക്കൾ പൂക്കുമ്പോൾ അലർജി കൂടുന്നത് ശ്രദ്ധിച്ചാൽ അവയെ ഒഴിവാക്കാം.
13. സ്കൂളുകളിലും എലികളെ തുരത്താൻ വേണ്ട കാര്യങ്ങൾ അധികൃതരുമായി ചേർന്ന് ചെയ്യുക.
14. ബേക്കറി ഭക്ഷണങ്ങളിൽ കേടുവരാതെ നോക്കാൻ പ്രിസർവേറ്റിവ് ഉണ്ടാകും. അതിനാൽ ജാം, സക്വാഷ്, അച്ചാർ ഒക്കെ വീട്ടിൽ ഉണ്ടാക്കിയത് ഉപയോഗിക്കാം.
15. പാൽ, പഴം, മുട്ട എന്ന പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ട. പുറത്തു നിന്നു വാങ്ങുന്ന പഴങ്ങളിൽ കീടനാശിനിയുടെ അംശങ്ങൾ ഉണ്ടാകാം. അവ വ്യത്തിയായി കഴുകി മിതമായി നൽകാം. വീട്ടിലെ പഴവർഗങ്ങൾ, പച്ചക്കറി എന്നിവ ഏതും ധൈര്യമായി ഉപയോഗിക്കാം.
16. പ്രാവിനെയും കൗതുകപ്പക്ഷികളെയും വളർത്തരുത്. ഇവ അലർജി ഉണ്ടാക്കി സ്ഥിരമായി ചുമയ്ക്ക് കാരണമാകാം.
17. വീട്ടിൽ പഴവർഗ്ഗങ്ങളുടെ മരങ്ങൾ നടാം. ഇവ അന്തരീക്ഷത്തെയും സമ്പുഷ്ടമാക്കി മലിനീകരണം തടയുന്നു. പക്ഷിമൃഗാദികളെയും സംരക്ഷിക്കുന്നു. കരിയിലകൾ കുഴിച്ചിടുക. കത്തിക്കരുത്.


ഇൻഹേലർ മരുന്നുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


• ഇൻഹേലർ എപ്പോഴും സ്പേസർ വച്ച് ഉപയോഗിക്കുക.
• സ്പേസർ ഉണ്ടെങ്കിലും ഉപയോഗ ശേഷം തൊണ്ടയിൽ കുടിവെള്ളം കൊണ്ട് ഗാർഗിൾ ചെയ്യാൻ കുട്ടിയെ ശീലിപ്പിക്കുക
• സ്പേസർ രണ്ടാഴ്ചയിൽ ഒരിക്കൽ ടാപ്പ് വെള്ളം കൊണ്ട് കഴുകുക. ചൂടുവെള്ളം സ്പേസർ കഴുകാൻ ഉപയോഗിക്കരുത്.
• കൃത്യമായി ആസ്ത്മ ഡയറിയിൽ കുറിക്കാൻ കുട്ടിയെ പഠിപ്പിച്ചെടുക്കുക. സ്വന്തം ശരീരത്തിന്റെ ഉത്തരവാദിത്തം ചെറുപ്പത്തിലേ അവരെ പഠിപ്പിക്കാം.
• ചുമയോ ജലദോഷമോ ശ്വാസംമുട്ടോ ഉണ്ടെങ്കിൽ തുടക്കത്തിൽ തന്നെ നീല ഇൻഹേലർ (സാൽബ്യൂട്ടമോൾ) 3 നേരം അടിക്കുക. 3 - 5 ദിവസം ഇത് അടിക്കേണ്ടി വരാം. അധികം ലക്ഷണം ഉള്ളപ്പോൾ അടിക്കാം എന്ന് കരുതി ഇരുന്നാൽ അസുഖം പെട്ടെന്ന് അധികരിക്കാം.
• നല്ല ചുമ ഉള്ളപ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ചില മരുന്നുകൾ ഡോസ് അധികമാക്കി ഉപയോഗിക്കാൻ ഡോക്ടർ നിർദ്ദേശിക്കാം. എന്നാൽ ചില മരുന്നുകൾ ഇങ്ങനെ ചെയ്യാൻ പാടില്ലാത്തതിനാൽ ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുക.
 അസുഖം കുറവില്ലാതെ വരികയോ കുറഞ്ഞിരുന്നത് കൂടുകയോ ചെയ്താൽ ഉപയോഗിക്കുന്ന മരുന്നും ഇൻഹേലർ സ്പേസർ മുതലായവും ഡോക്ടറെ കാണാൻ വരുമ്പോൾ കൊണ്ടുചെല്ലുക
ഇൻഹേലറിൽ ഡോസ് എണ്ണാമെങ്കിലും കൃത്യമായി എഴുതി വയ്ക്കുന്നതാണ് ഉചിതം. ഏതു ഉപകരണവും ഇടയിൽ കേടാകാമല്ലോ.

While there's no cure, there are steps you can take to keep your asthma in control and prevent an attack.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/PwBw7Xq4ii0w4FIcBjLTxC5GdXtNtZB64ugRVGxH): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/PwBw7Xq4ii0w4FIcBjLTxC5GdXtNtZB64ugRVGxH): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/PwBw7Xq4ii0w4FIcBjLTxC5GdXtNtZB64ugRVGxH', 'contents' => 'a:3:{s:6:"_token";s:40:"jfD0fYy63gKF0kBSVnPtWM3HgJb7OLCzIbnIIjqC";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/childs-health/875/ways-to-prevent-asthma-attacks-at-home-by-dr-nisha-narendran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/PwBw7Xq4ii0w4FIcBjLTxC5GdXtNtZB64ugRVGxH', 'a:3:{s:6:"_token";s:40:"jfD0fYy63gKF0kBSVnPtWM3HgJb7OLCzIbnIIjqC";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/childs-health/875/ways-to-prevent-asthma-attacks-at-home-by-dr-nisha-narendran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/PwBw7Xq4ii0w4FIcBjLTxC5GdXtNtZB64ugRVGxH', 'a:3:{s:6:"_token";s:40:"jfD0fYy63gKF0kBSVnPtWM3HgJb7OLCzIbnIIjqC";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/childs-health/875/ways-to-prevent-asthma-attacks-at-home-by-dr-nisha-narendran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('PwBw7Xq4ii0w4FIcBjLTxC5GdXtNtZB64ugRVGxH', 'a:3:{s:6:"_token";s:40:"jfD0fYy63gKF0kBSVnPtWM3HgJb7OLCzIbnIIjqC";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/childs-health/875/ways-to-prevent-asthma-attacks-at-home-by-dr-nisha-narendran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21