×

എന്തിനാണ് വാക്സിന് നൽകുന്നത്?

Posted By

IMAlive, Posted on October 9th, 2019

What Every Parent Should Know About Immunizations By Dr Danish Salim

ലേഖകൻ: Dr Danish Salim, HOD & Academic Director, Emergency Dept at PRS Hospital, Trivandrum

ഏറ്റവും അനുയോജ്യമായവര് മാത്രം അതിജീവിക്കട്ടെ (Survival of the fittest) എന്നതാണ് പ്രകൃതി നിയമം. എന്നാല് മനുഷ്യര് ഈ നിയമത്തെ അതിജീവിക്കാന് ശ്രമിച്ചു കൊണ്ടേയിരിക്കുകയാണ്. മനുഷ്യവംശത്തിലെ ദുര്ബലരെ രോഗത്തില് നിന്നും ചെറുപ്രായത്തിലുള്ള മരണത്തില് നിന്നും സംരക്ഷിക്കാനുള്ള വഴികളിൽ ഒന്നാണ് പ്രതിരോധ വാക്സിൻ. പക്ഷെ നമ്മുടെ ആരോഗ്യ മേഖല ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലൊന്നാണ് പ്രതിരോധ കുത്തിവയ്പ്. കുട്ടികള്ക്ക് പ്രതിരോധ കുത്തിവയ്പുകള് നല്കിയില്ലെങ്കില് ഭാവിയില് അവരുടെ ജീവനുതന്നെ അപകടം വരുത്തുന്ന അസുഖങ്ങള് ഉണ്ടാകാം. പ്രതിരോധ കുത്തിവയ്പുകളെക്കുറിച്ച് അറിയാം.

എന്തിനാണ് വാക്സിൻ ?

രോഗങ്ങളില്നിന്ന് സംരക്ഷിക്കാനായി കുട്ടികള്ക്കു നല്കുന്ന പ്രത്യേകതരം ഔഷധങ്ങളാണ് പ്രതിരോധ വാക്സിനുകള്. അനേകവര്ഷത്തെ ഗവേഷണ പരീക്ഷണങ്ങള്ക്കൊടുവില് ഒരുകാലത്ത് മരണത്തിന്റെ പര്യായമായി മാത്രം കാണാന് സാധിച്ചിരുന്ന പല മാരകരോഗങ്ങളും ഇന്ന് മനുഷ്യന്റെ കൈപ്പിടിയില് ഒതുക്കാന് സാധിച്ചിട്ടുണ്ട്. ആളുകളെ കൊന്നൊടുക്കിയിരുന്ന വസൂരിപോലുള്ള രോഗങ്ങളെ ഇന്ന് ഈ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുമാറ്റാന് നമുക്കു സാധിച്ചത് വാക്സിനുകൾ കണ്ടുപിടിച്ചത് കൊണ്ടാണ്.
പോളിയോ, അഞ്ചാംപനി പോലുള്ള രോഗങ്ങള് രോഗപ്രതിരോധ മരുന്നുകളിലൂടെ നമ്മുടെ നാട്ടില്നിന്ന് അപ്രത്യക്ഷമാക്കാന് കഴിഞ്ഞതും  വാക്സിനുകള് വ്യാപകമായതോടെയാണ്.

എങ്ങനെയാണ് വാക്സിൻ രോഗങ്ങളെ പ്രതിരോധിക്കുന്നത്?

∙ രോഗാണുവിന്റെ വളരെ വീര്യം കുറഞ്ഞ ഒരു ഡോസ് ആണ് കുത്തിവയ്പായി നല്കുന്നത്. തല്ഫലമായി നമ്മുടെ ശരീരം പ്രസ്തുത രോഗാണുവിനെതിരായി ആന്റിബോഡികള് ഉല്പ്പാദിപ്പിക്കുകയും പിന്നീടൊരു അവസരത്തില് രോഗാണു ശരീരത്തില് പ്രവേശിച്ച് രോഗം വരുത്താതെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാല് ഈ മരുന്നുകളില് അടങ്ങിയിരിക്കുന്ന അണുക്കള് കുഞ്ഞില് രോഗങ്ങള് ഉണ്ടാക്കുമെന്ന് ഭയക്കേണ്ട. രോഗങ്ങളുണ്ടാക്കുന്നതിലും കുറഞ്ഞ അളവില് മാത്രമാണ് ഈ മരുന്നുകളില് അണുക്കള് അടങ്ങിയിരിക്കുന്നത്.


എന്തുകൊണ്ടാണ് വാക്സിനുകള് നല്കുന്നതിന് പ്രായപരിധി നിര്ണയിക്കുന്നത്?

പല അമ്മമാരുടെ ഉള്ളിലും ഇങ്ങനെയൊരു സംശയം തോന്നിയേക്കാം. വില്ലന് ചുമ, ക്ഷയം, പോളിയോ തുടങ്ങിയ രോഗങ്ങള് ചെറിയ പ്രായത്തിലേ കുഞ്ഞുങ്ങളെ ബാധിക്കാം.
എന്നാല് ടൈഫോയിഡ് പോലുള്ള രോഗങ്ങള് പ്രായം കൂടുന്നതനുസരിച്ചാണ് പിടിപ്പെടുന്നത്. ഓരോ കാലഘട്ടത്തിലും കുട്ടികളെ രോഗങ്ങളില്നിന്ന് അകറ്റിനിര്ത്താനാണ് പ്രതിരോധ മരുന്നുകള്ക്ക് സമയക്രമം രൂപപ്പെടുത്തിയിരിക്കുന്നത്.

ഒരേ വാക്സിൻ വീണ്ടും വീണ്ടും നൽകുന്നത് എന്തിന് ?

ചില വാക്സിനുകള് ഒന്നിലധികം ആവര്ത്തി നല്കണം. ഒരു ഡോസ് നല്കുന്നതിലൂടെ രോഗപ്രതിരോധത്തിന് ആവശ്യമായത്ര അളവില് ആന്റിബോഡി ഉല്പാദിപ്പിക്കപ്പെടണമെന്നില്ല. അതിനാലാണ് വീണ്ടും വാക്സിന് ആവര്ത്തിക്കേണ്ടിവരുന്നത്.
ചില വാക്സിനുകള് മൂന്ന് ആവര്ത്തികളായി നല്കി പ്രതിരോധശക്തി വീണ്ടെടുത്താലും ബൂസ്റ്റര് ഡോസ് നല്കി വീണ്ടും ശക്തിപ്പെടുത്തേണ്ടതായും വരാം. ഒരു വര്ഷമോ അതില്കൂടുതലോ ഇടവേളകളിലാണ് ബൂസ്റ്റര് ഡോസ് നല്കുക. ഇതിലൂടെ കുട്ടിക്ക് തുടര്ച്ചയായ സംരക്ഷണം ലഭിക്കുന്നു.

പ്രതിരോധ വാക്സിന് വൈകിയാല് എന്ത് ചെയ്യണം?

1. കുട്ടിക്ക് യഥാസമയം പ്രതിരോധ വാക്സിന് നല്കാന് കഴിഞ്ഞില്ലെങ്കില് പിന്നീടത് നല്കാതിരിക്കരുത്. ഒരു ഡോക്ടറെ സമീപിച്ച് മരുന്ന് നല്കാന് അനുയോജ്യമായ സമയക്രമം മനസിലാക്കണം.


2. ഒരു ഡോസ് നല്കി അടുത്ത ഡോസ് നല്കാന് മറന്നുപോയാലും ആദ്യം മുതല് ആവര്ത്തിക്കേണ്ടിവരും എന്നു കരുതിയിരിക്കരുത്. ഡോക്ടറോട് ചോദിച്ചു മനസിലാക്കുക.


3. വാക്സിൻ എടുത്തോ എന്ന് സംശയം ഉണ്ടെങ്കിലോ ചില അസുഖങ്ങൾക്കെതിരെ ഇപ്പോഴും പ്രതിരോധ ശക്തി ഉണ്ടോ എന്നറിയാൻ രക്തത്തിലെ ടൈറ്റർ (Titre) നോക്കിയാൽ മതി.

പ്രതിരോധ കുത്തിവയ്പ്പുകളിൽ ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ?

കുത്തിവയ്പുകള്ക്കുശേഷം ഒരു ചെറിയ പനി മിക്ക കുട്ടികളിലും കാണാറുണ്ട്. ഇത് തികച്ചും സ്വാഭാവികമാണ്. ഏറിവന്നാല് ഒന്നോ രണ്ടോ ഡോസ് പാരസെറ്റമോള്കൊണ്ട് ഇത് പരിഹരിക്കാവുന്നതേയുള്ളു.

∙ ബിസിജി (BCG) വാക്സിനേഷന് നല്കിയതിന് ശേഷം കൈയില് വ്രണം വന്നു പൊട്ടി പാടുവരും. തന്നെ മാറി കൊള്ളും.
∙ ഡി.പി.ടി (DPT) വാക്സിൻ
കുത്തിവച്ച ഭാഗത്ത് വീക്കവും വേദനയും ഉണ്ടാകുന്നു. പനിയും ഉണ്ടാകാറുണ്ട്. 1-2 ദിവസം ഇത് നീണ്ടുനില്ക്കാം.
∙ മീസില്സ് (Measles) വാക്സിന് കൊടുത്ത് 5 ദിവസത്തിനുശേഷം മുഖത്തും ശരീരത്തും നേരിയ തടിപ്പും ചെറിയ ചൂടും അനുഭവപ്പെടാം. ഇത് തനിയെ ശമിക്കുന്നതാണ്.
∙എം.എം.ആര് (MMR) വാക്സിൻ:
വാക്സിനെടുത്ത് 10 ദിവസത്തിനുശേഷം മുഖത്തിനിരുവശത്തും കാതുകള്ക്കു ചുറ്റുമുള്ള ഗ്രന്ഥികള്ക്കും ചെറിയ വീക്കം ഉണ്ടാകാനിടയുണ്ട്. ഇത് തനിയെ ശമിക്കുന്നതാണ്.
ഇത്തരം ചെറിയ പ്രശ്നങ്ങൾ കണ്ട് ഒരിക്കലും വാക്സിൻ കുഞ്ഞുങ്ങൾക്കു കൊടുക്കാതിരിക്കരുത്.

പ്രതിരോധ കുത്തി വയ്പുകൾ എടുക്കാൻ പാടില്ലാത്ത ആരെങ്കിലുമുണ്ടോ?

പനിയോ മറ്റു രോഗങ്ങളോ ഉള്ളപ്പോള് കുത്തിവയ്പ് നല്കാന്പാടില്ല. ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞ സമയമായതിനാലാണത്.


∙അതുപോലെത്തന്നെ ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന ഏതുതരം രോഗം ഉള്ളപ്പോഴും നിർജ്ജീവമാക്കാത്ത കുത്തിവയ്പുകള് നല്കാൻ പാടില്ല (eg:HIV). എച്ച്ഐവി അണുബാധപോലെ ദുർബലമായ രോഗപ്രതിരോധ സംവിധാനമുള്ളവർ നിർജ്ജീവമാക്കിയ വൈറസുകളുള്ള വാക്സിനുകൾ മാത്രമേ സ്വീകരിക്കാവൂ.


സ്റ്റിറോയ്ഡ് പോലെയുള്ള മരുന്ന് കഴിക്കുന്നവർക്ക് പ്രതിരോധശേഷി കുറവായിരിക്കും. ലൈവ് വാക്സിൻ ഒഴിവാക്കണം.

എന്തിനാണ് ജാപ്പനീസ് എന്സെഫലൈറ്റിസ് (Japanese Encephalitis) വാക്സിൻ എടുക്കുന്നത് ?

വളരെ മാരകമായ മസ്തിഷ്ക ജ്വരമാണ് ജാപ്പനീസ് എന്സെഫലൈറ്റിസ്. കൊതുകു പരത്തുന്ന ഒരു വൈറസ് രോഗമാണിത്. രാജ്യത്തെ ചില തെരഞ്ഞെടുത്ത ജില്ലകളില് മാത്രമേ ഇതിനെതിരായ കുത്തിവെപ്പു ആവശ്യമുള്ളു. ഈ രോഗം മുമ്പ് റിപ്പോര്ട്ട് ചെയ്യപ്പെട്ട ജില്ലകളായ തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില് ഈ വാക്സിന് കൊടുക്കണം.

എന്തിനാണ് റോട്ടാവൈറസ് വാക്സിന് നൽകുന്നത്?

നവജാത ശിശുക്കള് ഉള്പ്പെടെയുള്ള കുട്ടികള് അനുഭവിക്കുന്ന വയറിളക്ക രോഗത്തെ ചെറുക്കാനാണ് ഈ പ്രതിരോധ മരുന്ന്. തുള്ളി മരുന്നായിട്ടാണ് നൽകേണ്ടത്.

ഗര്ഭിണികള്ക്ക് ഏതു വാക്സിന് ആണ് എടുക്കേണ്ടത്?

∙ഗര്ഭകാലത്ത് ടെറ്റനസ് ടോക്സോയിഡിന്റെ രണ്ടു ഡോസ് എന്നിവ നല്കണം . അതുവഴി അമ്മയുടെ ശരീരത്തില് ഉല്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികള് ഗര്ഭസ്ഥശിശുവിന്റെ ശരീരത്തിലേക്കും വ്യാപിക്കുന്നു. അതിനാല് കുഞ്ഞ് ജനിച്ചശേഷം ഏതാനും ആഴ്ചകള് ടെറ്റനസ് ബാധയില്നിന്നുള്ള സംക്ഷണം കിട്ടുന്നുണ്ട്. പിന്നീട് കുഞ്ഞിന്ന് മൂന്ന് ഡോസ് ഡി.പി.ടി നല്കുന്നതിലൂടെ ദീര്ഘകാല ടെറ്റനസ് (Tetanus) സംരക്ഷണവും ലഭിക്കുന്നു.

എന്തിനാണ് ഹിമോഫിലസ് ഇന്ഫ്ലവന്സ-ബി (Hib) വാക്സിന് കൊടുക്കേണ്ടത്?

ശ്വാസകോശങ്ങളെ ബാധിക്കുന്ന ന്യൂമോണിയ, ചെവിയിലെ പഴുപ്പ്, തലച്ചോറിനെ ബാധിക്കുന്ന മസ്തിഷ്കജ്വരം തുടങ്ങിയവ ഇവ ഉണ്ടാക്കുന്നു. ഇവയെ പ്രതിരോധിക്കുവാന് ഹിബ് വാക്സിനു കഴിവുണ്ട്.

കുഞ്ഞുങ്ങള്ക്ക് നിര്ബന്ധമായി കൊടുക്കേണ്ട കുത്തിവയ്പുകളുടെ ഏതൊക്കെ?

ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വാക്സിനേഷൻ പട്ടിക: (Vaccination schedule: Government of India)
Birth(ജനിക്കുമ്പോൾ):BCG,OPV-0,Hep B-0
6 Weeks: OPV-1, Rota-1, IPV-1, Penta-1
10 Weeks: OPV-2, Rota-2, Penta-2
14 Weeks: OPV-3, Rota-3, IPV-2, Penta-3
9-12 Months: MR-1,JE-1(TVM & ALP)
16-24 Months: MR-2, JE-2 (TVM & ALAPPUZHA), OPV Booster, DPT 1st Booster
5-6 Years: DPT 2nd Booster
10 Years: DT
16 Years: DT


 വാക്സിന്റെ ഫുൾ പേരും ഏതെല്ലാം അസുഖത്തെ ഇത് പ്രതിരോധിക്കുന്നു എന്നുള്ളത് താഴെ വിവരിച്ചിരിക്കുന്നു

1.BCG- Bacillus Calmette Guerin (Tuberculosis)
2.OPV-Oral Polio Vaccine
3.Hep B- Hepatitis B
4.Rota- Rota virus
5.Penta:DPT+HepB+HiB+Pertusis+Tetanus
6.DPT: Diphtheria+ Pertusis+ Tetanus
7.IPV: Inactivated Polio Vaccine
8.JE: Japanese Encephalitis
9.MR: Measles+ Rubella
10.DT: Diphtheria+ Tetanus


വാക്സിനേഷൻ പട്ടികയിൽ ഇല്ലാത്ത,
വേണമെങ്കില് നല്കാവുന്ന (Optional Vaccination) ഏതൊക്കെ ?


വേണമെങ്കില് നല്കാവുന്ന വാക്സിനുകളുടെ പട്ടികയില് (optional vaccines): Typhoid (ടൈഫോയ്ഡ്), chickenpox (ചിക്കന്പോക്സ്), hepatitis (ഹെപ്പറ്റെറ്റിസ്) A, pneumococcal (ന്യൂമോകോക്കൽ), meningococcal (മെനിൻജോകോക്കൽ), influenza (ഇൻഫ്ലുൻസ), ഹ്യൂമന് പാപ്പിലോമ വൈറസ് (HPV), കോളറ (Cholera) വാക്സിൻ തുടങ്ങിയവ ഉണ്ട്.

മെനിൻജോകോക്കൽ വാക്സിൻ(meningococcal vaccine):
തലച്ചോറിലെ അണുബാധ (മെനിഞ്ചൈറ്റിസിനെ) എതിരെയാണ് ഈ വാക്സിൻ പ്രവർത്തിക്കുന്നത്. മൂന്നു മുതൽ അഞ്ചു വർഷം വരെയാണ് വാക്സിൻ പ്രതിരോധം നൽകുന്നത്.

കോളറ വാക്സിൻ (Cholera vaccine)
ഇന്ത്യയിൽ അതികം കാണാത്ത രോഗമാണ് കോളറ. ഒന്നോ രണ്ടോ ആഴ്ചയുടെ ഇടവേളയില് രണ്ടു ഡോസ് തുള്ളിമരുന്നാണ് കോളറയുടെ പ്രതിരോധത്തിനായി നല്കുന്നത്. രണ്ടു വര്ഷത്തിനു ശേഷം ഒരു ബൂസ്റ്റര് ഡോസ് കൂടി നൽകണം. കോളറ പകർച്ച വ്യാധി ഉണ്ടാകുമ്പോഴാണ് ഇതു എടുക്കേണ്ടത്.
 

ചിക്കന്പോക്സ് (Chicken pox) വാക്സിന്: ചിക്കന്പോക്സ് അത്ര ഗുരുതരമായ ഒരു രോഗമല്ലെങ്കിലും ശ്വാസകോശങ്ങളെ ബാധിക്കുന്ന ന്യൂമോണിയ, തലച്ചോറിനെ ബാധിക്കുന്ന എന്സൈഫലിറ്റിസ് എന്നിവയ്ക്ക് കാരണമായേക്കാം. 13 വയസ്സില് താഴെ ഒരു ഡോസും മറ്റുള്ളവര്ക്ക് 2 ഡോസുകളും (4-8 ആഴ്ചകളുടെ ഇടവേളയില്) ആവശ്യമാണ്.

ഹെപ്പറ്റൈറ്റിസ്-എ (Hepatitis A) വാക്സിന്: മഞ്ഞപ്പിത്തത്തിനെതിരെ വളരെ ഫലപ്രദമാണ് ഈ വാക്സിന്.വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും രോഗിയുമായുള്ള അടുത്തിടപഴകലിലൂടെയും പകരുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്- എ. 18 മാസത്തിനുമേലെ പ്രായമുള്ളവര്ക്ക് വാക്സിന് എടുക്കാം. ആറു മാസത്തെ ഇടവേളയില് രണ്ട് ഡോസാണ് വേണ്ടത്.

ന്യൂമോകോക്കൽ (pneumococcal) വാക്സിന്: പ്രായമുള്ളവർക്കും, വൃക്കകളെ ബാധിക്കുന്ന നെഫ്രൊട്ടിക് സിന്ഡ്രോം തുടങ്ങിയ ഉള്ളവര്ക്കാണ് ഈ വാക്സന് പ്രധാനമായും ആവശ്യം. ഒറ്റ ഡോസ്.

ഹ്യൂമന് പാപ്പിലോമ വൈറസ് (HPV) വാക്സിൻ: ഗര്ഭാശയഗള കാന്സറിനെ പ്രതിരോധിക്കുവാന് കുത്തിവെപ്പ്
ഇന്ത്യയില് സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാന്സറാണ് ഗര്ഭാശയ കാന്സര്. ഹ്യൂമന് പാപ്പിലോമ വൈറസാണ് (Human papillomavirus infection) ഗര്ഭാശയഗള കാന്സറിന്റെ ഉണ്ടാക്കുന്നത്. 10 വയസ്സിനും 12 വയസ്സിനും ഇടയില് പ്രായമുള്ള പെണ്കുട്ടികളാണ് ഈ വാക്സിന് എടുക്കേണ്ടത്. രണ്ടു ഡോസുകള് എടുക്കണം.
∙ ഇൻഫ്ലുൻസ (influenza) വാക്സിൻ: H1N1 കഴിഞ്ഞ വർഷം പടർന്നു പിടിച്ച അസുഖമാണ്. ഓരോ വർഷവും ഈ വാക്സിൻ എടുക്കണം. ഓരോ കൊല്ലവും ഉണ്ടാവുന്ന ഫ്ളുവിന് കാരണം ആയ വൈറസ് പഴയ വൈറസിൽ നിന്ന് ഇത്തിരി വേറിട്ട വ്യക്തിത്വം ആയത് കൊണ്ടാണ് വീണ്ടും എടുക്കേണ്ടത്. H1N1, കൂടാതെ മറ്റു രണ്ടിനം വൈറസുകളെ പ്രതിരോധിക്കുന്ന വാക്സിനാണിത്.

ടൈഫോയ്ഡ് (typhoid) വാക്സിന്: 2 ഡോസ് ആണ് വേണ്ടത്. വാക്സിന് 4 മുതല് 6 ആഴ്ച ഇടവിട്ട് നൽകണം. സംരക്ഷണം 3 വര്ഷത്തേക്ക്. ശുദ്ധജല ലഭ്യത കുറഞ്ഞ സ്ഥലത്ത് താമസിക്കുന്നവര്ക്കും പരീക്ഷകള്ക്കും ഇന്റര്വ്യൂവിനുമൊക്കെ ദൂരസ്ഥലങ്ങളില് പോകേണ്ടിവരുന്നവര്ക്കും വളരെ ഫലപ്രദമായ വാക്സിന്.

ഇവയൊന്നും സൗജന്യ വാക്സിന്പട്ടികയില് വരുന്നില്ല. പറ്റുമെങ്കിൽ ഈ പട്ടികയില് പറഞ്ഞ വാക്സിനുകളും കുട്ടികൾക്ക് നല്കണം.
പല മാരകമായ അസുഖങ്ങളും അങ്ങനെ ഒഴിവാക്കാൻ കഴിയും. ഇതിൽ ഏറ്റവും പ്രാധാന്യം ഉള്ളത് chickenpox (ചിക്കന്പോക്സ്), hepatitis (ഹെപ്പറ്റെറ്റിസ്) A, ഹ്യൂമന് പാപ്പിലോമ വൈറസ് (HPV) വാക്സിനുകളാണ്. മറ്റു അസുഖങ്ങൾ നിങ്ങളുടെ പ്രദേശത്തൂണ്ടെങ്കിൽ വാക്സിൻ എടുക്കുക.

 എല്ലാ സര്ക്കാര് ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും മിക്കവാറും എല്ലാ സ്വകാര്യ ആശുപത്രികളിലും ഇന്ന് പ്രതിരോധ കുത്തിവയ്പുകള് നല്കാനുള്ള സംവിധാനമുണ്ട്. സംസ്ഥാനത്ത് ഈയടുത്തു പടർന്നു പിടിച്ച ഡിഫ്തീരിയ രോഗബാധയെ ഓർക്കുക. ഒരു കൂട്ടം ആളുകൾ വാക്സിൻ എടുക്കാത്തത് കൊണ്ടാണ് ഏകദേശം തുടച്ചു മാറ്റിയ ഒരു അസുഖം വീണ്ടും പൊങ്ങി വന്നത്. ഒഴിവാക്കാമായിരുന്ന രോഗങ്ങളുടെ പട്ടികയില് പ്രഥമസ്ഥാനത്ത് നില്ക്കുന്നവയാണ് പ്രതിരോധ കുത്തിവയ്പുകള് വഴി തടഞ്ഞുനിര്ത്താവുന്ന പകര്ച്ചവ്യാധികള്.
കുഞ്ഞിന്റെ സമ്പൂര്ണ ആരോഗ്യത്തിന് പ്രതിരോധ വാക്സിനുകള് നിര്ബന്ധമായും നല്കുക.!!

 

Every Parent Should Know About Immunizations

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/4ajAfkngEUXTAPE0Omq2GAf2UrlFum1UjSxm3EEL): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/4ajAfkngEUXTAPE0Omq2GAf2UrlFum1UjSxm3EEL): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/4ajAfkngEUXTAPE0Omq2GAf2UrlFum1UjSxm3EEL', 'contents' => 'a:3:{s:6:"_token";s:40:"arDVvJEwmWpykpnTVrHO6mlJMrzBNRRWpxCJwuX7";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/childs-health/883/what-every-parent-should-know-about-immunizations-by-dr-danish-salim";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/4ajAfkngEUXTAPE0Omq2GAf2UrlFum1UjSxm3EEL', 'a:3:{s:6:"_token";s:40:"arDVvJEwmWpykpnTVrHO6mlJMrzBNRRWpxCJwuX7";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/childs-health/883/what-every-parent-should-know-about-immunizations-by-dr-danish-salim";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/4ajAfkngEUXTAPE0Omq2GAf2UrlFum1UjSxm3EEL', 'a:3:{s:6:"_token";s:40:"arDVvJEwmWpykpnTVrHO6mlJMrzBNRRWpxCJwuX7";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/childs-health/883/what-every-parent-should-know-about-immunizations-by-dr-danish-salim";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('4ajAfkngEUXTAPE0Omq2GAf2UrlFum1UjSxm3EEL', 'a:3:{s:6:"_token";s:40:"arDVvJEwmWpykpnTVrHO6mlJMrzBNRRWpxCJwuX7";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/childs-health/883/what-every-parent-should-know-about-immunizations-by-dr-danish-salim";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21