×

റോട്ടാവൈറസ് വാക്‌സിൻ എന്തിന്?

Posted By

IMAlive, Posted on October 9th, 2019

Is Rotavirus vaccine required Dr Sajikumar  J

 ലേഖകൻ:ഡോ. സജികുമാർ .ജെ ശിശുരോഗവിദഗ്ധൻ 

പലയിനം വൈറസുകൾ കാരണമുണ്ടാകുന്നതും വയറിളക്കവും ഛർദ്ദിലും പ്രധാന ലക്ഷണങ്ങളായതുമായ ഒരു അസുഖമാണ് ഛർദ്ദി അതിസാരം (ഗാസ്‌ട്രോ എന്ററൈറ്റിസ്).റോട്ടാവൈറസ് എന്ന വിഭാഗത്തിൽപെട്ട  വൈറസുകളാണ് കുട്ടികളിലെ വയറിളക്കത്തിന് ഏറ്റവുമധികം കാരണമാകുന്നത്. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളെ ബാധിക്കുന്ന രോഗങ്ങളിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന രോഗമാണ് ഛർദ്ദി അതിസാരം. വയറിളക്കരോഗം മുലം ഈ ലോകത്ത് പ്രതിവർഷം 5,2,000 കുഞ്ഞുങ്ങൾ മരിക്കുന്നുപ്രതിദിനം 1400 കുഞ്ഞുങ്ങൾ,മണിക്കൂറിൽ 6 കുരുന്നുകൾ. അതായത് ഓരോ മിനുട്ടിലും ഒരു കുഞ്ഞു വിതം.ലോകാരോഗ്യ സംഘടനയുടെ 2015 ലെ കണക്കാണിത്.

വയറിളക്കംമൂലം കുട്ടികളുടെ മരണനിരക്ക് ഏറ്റവും ഉയർന്ന് നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിൽ കുട്ടികളിലെ വയറിളക്കരോഗത്തിന്റെ പ്രധാന കാരണം റോട്ടാവൈറസ് ആണ്. പ്രതിവർഷം ഇന്ത്യയിൽ 32.07 ലക്ഷം കുട്ടികൾ റോട്ടാവൈറസ് മൂലമുള്ള വയറിളക്കത്തിന് ചികിത്സ തേടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

രോഗം പകരുന്ന രീതി

ആഹാരത്തിൽ കുടിയും ജലത്തിൽ കൂടിയുമാണ് വൈറസ് പകരുന്നത്. ഇവ ചെറുകൂടലിന്റെ കോശങ്ങളെ നശിപ്പിക്കുന്നതിൻറെ ഫലമായി ഗ്യാസ്‌ട്രോ എൻഡ്രൈറ്റിസ് ഉണ്ടാകുകയും ചെയ്യുന്നു. 1973 ലാണ് റോട്ടാവൈറസിനെ കണ്ടെത്തുന്നത്.

ഇവ മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും രോഗമുണ്ടാക്കുന്നു. രോഗാണുവാഹകരായ മനുഷ്യരുമായി അടുത്തിടപഴകുന്നതിലൂടെയോ, മലിനമായ പ്രതലത്തിൽ സ്പർശിക്കുന്നതിലൂടെയോ, മലിനമായതോ മതിയായി പാചകം ചെയ്യാത്തതോ  ആയ ഭക്ഷണം കഴിക്കുന്നതിലൂടെയോ,  മലിനമായ വെള്ളം കുടിക്കുന്നതിലിലൂടെയോ അസുഖം പകരാൻ സാദ്ധ്യതയുണ്ട്.

രോഗാണുബാധയുണ്ടായി ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.ആമാശയത്തിലെയും കുടലിലെയും നീർക്കെട്ട്, പുറത്തും വാരിയെല്ലുകളിലും ഉള്ളവേദന എന്നിവ ലക്ഷണങ്ങളാണ്. തുടർച്ചയായ ഛർദ്ദിയും വയറിളക്കവും ഉണ്ടാകുകയും ശരീരത്തിൽ നിന്നും ജലാംശം നഷ്ട്പ്പെട്ട്‌ നിർജ്ജലീകരണം എന്ന അവസ്ഥയുണ്ടാകുകയും ചെയ്യുന്നു.

പ്രതിരോധമരുന്നിന്റെ ആവശ്യകത

രോഗത്തിന്റെ ഈ ഗുരുതര ആഘാതങ്ങൾ കണക്കിലെടുത്താണ് എല്ലാ രാജ്യങ്ങളുടേയും രോഗപ്രതിരോധമരുന്ന് പട്ടികയിൽ റോട്ടാവൈറസ് വാക്സിൻ കൂടി ഉൾപ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടന ആവശ്യപ്പെടുന്നത്.
മുലയൂട്ടൽ, കൈകഴുകൽ, ശുദ്ധജലം, നല്ല ശുചിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മാത്രമേ പ്രധിരോധമരുന്നിനും സ്ഥാനമുള്ളൂ.2016 മുതൽ ഇന്ത്യയിൽ ഘട്ടം ഘട്ടമായി റോട്ടാ വൈറസ് വാക്സിൻ ദേശീയ പ്രതിരോധമരുന്ന് പട്ടികയിൽ ഉൾപ്പെടുത്തിവരികയാണ്. ഹിമാചൽ പ്രദേൾ, ഒഡീഷ, ഹരിയാന, ആന്ധ്രാപ്രദേശ്, ത്രിപുര,രാജസ്ഥാൻ, മധ്യപ്രദേശ്, ആസാം,തമിഴ്നാട് എന്നിവിടങ്ങളിൽ ഓരോ വർഷവും പിറന്നുവീഴുന്ന കുട്ടികൾക്ക് എല്ലാവർക്കും തന്നെ റോട്ടാവൈറസ് വാക്സിനേഷൻ കൊടുത്തു തുടങ്ങിയിട്ടുണ്ട് ശേഷിക്കുന്ന, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും അടുത്ത മാസത്തോട്കൂടി റോട്ടാ വൈറസ് വാക്സിൻ നൽകിത്തുടങ്ങും.

റോട്ടാവൈറസ് വാക്‌സിൻ

റോട്ടാവൈറസ് അണുബാധയിൽനിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കപ്പെടാൻ ഉപയോഗിക്കുന്ന പ്രതിരോധ മരുന്നാണ് റോട്ടാവൈറസ് പ്രതിരോധ മരുന്ന്. ഈ പ്രതിരോധമരുന്ന് വികസ്വരലോകത്ത് 15 മുതൽ 34% വരെയും വികസിത ലോകത്ത് 37 മുതൽ 96%വരെയും ഗുരുതരമായ അതിസാരത്തെ പ്രതിരോധിക്കുന്നു.
ഈ പ്രതിരോധ മരുന്ന് അതിസാരം മൂലമുള്ള ശിശുമരണനിരക്ക് കുറക്കുന്നതിൽ വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ട്.കൂടാതെ വാക്‌സിനേഷൻ ചെയ്യുന്ന കുട്ടികളിൽ രോഗപ്രധിരോധശേഷി ഉണ്ടാകുന്നത് മൂലം വൈറസിന്റെ പ്രചരണത്തിനു തടസം വരികയും വാക്‌സിനേഷൻ ചെയ്യാത്ത കുട്ടികളിൽക്കൂടി അസുഖം വരാതിരിക്കുകയും ചെയ്യുന്നു.
ഈ വാക്‌സിൻ ആദ്യമായി ലഭ്യമായത് 2006 ലാണ്. ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ സംവിധാനത്തിൽ ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഇത് ഉൾപ്പെടുന്നു. ആഗോളതലത്തിൽ രണ്ടുതരം റോട്ട വൈറസ് വാക്‌സിനുകൾ ലഭ്യമാണ്‌


വിവിധതരം റോട്ടാവൈറസ് വാക്‌സിനുകൾ

ആർവി 1 വാക്‌സിൻ 

 

 ജിഐപി വിഭാഗത്തിലുള്ള റോട്ടാവൈറസ്സിനെ നേർമവരുത്തിയ സജീവ വൈറസ് വാക്‌സിനാണിത്. ശിശുക്കളിലും കുട്ടികളിലും 2ഡോസ് സീരീസായി നൽകുമ്പോൾ ജി1, ജി1 ഇതര തരം (ജി3,ജി4, ജി9) മൂലമുണ്ടാകുന്ന റോട്ടവൈറസ് ഗ്യാസ്‌ട്രോ എന്റൈറ്റിസ് തടയുന്നതിനായി ഉപയോഗിക്കുന്നു. ഇത് പൊടി രൂപത്തിലാണ് വരുന്നത്. നിർമ്മാതാക്കൾ നൽകുന്ന വെള്ളത്തിൽ അലിയിപ്പിച്ചു വേണം ഉപയോഗിക്കാൻ. പൂർണ്ണ സംരക്ഷണം കിട്ടാൻ ഈ വാക്‌സിന്റെ രണ്ടു ഡോസ് മതിയാകും എന്നുള്ളതാണ് പ്രത്യേകത.

ആർവി 5 വാക്‌സിൻ


അഞ്ചു തരം റോട്ടാവൈറസ്സിനെ ഉപയോഗിച്ച് റിസോർട്‌മെന്റ് എന്ന പ്രക്രിയയിലൂടെ നിർമ്മിച്ചെടുക്കുന്ന വാക്‌സിൻ. ദ്രാവകരൂപത്തിൽ വരുന്ന ഈ വാക്‌സിൻ പൂർണസംരക്ഷണത്തിനായി മൂന്ന് ഡോസ് നൽകണം.

 

Rotavirus vaccine is the best way to protect your child against rotavirus disease

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/9LbueXPfRofz3Q6OvwgUxGQv1m5JXA1CPu3qX8kx): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/9LbueXPfRofz3Q6OvwgUxGQv1m5JXA1CPu3qX8kx): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/9LbueXPfRofz3Q6OvwgUxGQv1m5JXA1CPu3qX8kx', 'contents' => 'a:3:{s:6:"_token";s:40:"xTSw2XIAdhzcI9w3bcxSp0KH3MF8E930ytLLmnwv";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/childs-health/884/is-rotavirus-vaccine-required-dr-sajikumar-j";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/9LbueXPfRofz3Q6OvwgUxGQv1m5JXA1CPu3qX8kx', 'a:3:{s:6:"_token";s:40:"xTSw2XIAdhzcI9w3bcxSp0KH3MF8E930ytLLmnwv";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/childs-health/884/is-rotavirus-vaccine-required-dr-sajikumar-j";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/9LbueXPfRofz3Q6OvwgUxGQv1m5JXA1CPu3qX8kx', 'a:3:{s:6:"_token";s:40:"xTSw2XIAdhzcI9w3bcxSp0KH3MF8E930ytLLmnwv";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/childs-health/884/is-rotavirus-vaccine-required-dr-sajikumar-j";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('9LbueXPfRofz3Q6OvwgUxGQv1m5JXA1CPu3qX8kx', 'a:3:{s:6:"_token";s:40:"xTSw2XIAdhzcI9w3bcxSp0KH3MF8E930ytLLmnwv";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/childs-health/884/is-rotavirus-vaccine-required-dr-sajikumar-j";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21