×

ലോക്കഡൗണിലെ  മാനസിക ബുദ്ധിമുട്ട് മൂലമുള്ള ദന്ത പ്രശ്നങ്ങൾ

Posted By

IMAlive, Posted on March 31st, 2020

Dental issues & Coronavirus: How they are related by Dr. Manikandan.G.R

ലേഖകൻ :Dr. Manikandan.G.R , Consultant Periodontist

ലോക്ക്ഡൗൺ കാലത്ത് സംഭവിക്കുന്ന അമിതമായ മാനസികപിരിമുറുക്കം മറ്റു പല ശാരീരികപ്രശ്നങ്ങളിലേയ്ക്കും നയിക്കുന്നതു പോലെ ദന്താരോഗ്യപ്രശ്നങ്ങൾക്കും കാരണമാവാറുണ്ട്. മാനസിക സമ്മർദ്ദം കാരണമുണ്ടാവുന്ന പ്രധാന ദന്താരോഗ്യപ്രശ്നങ്ങൾ ഇവയൊക്കെയാണ്

 

⭕1. പല്ലിറുമ്മൽ ഉറക്കവൈകല്യങ്ങളുള്ളവർക്കും മാനസിക സമ്മർദ്ദം ഏറെയുള്ളവരിലും ഈ ശീലം കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പല്ലിൻ്റെ അറ്റത്ത് കാണുന്ന തേയ്മാനം പിന്നീട് അമിതമായ പല്ല് പുളിപ്പിലേയ്ക്കും നയിക്കും

 

⭕2. വായ്പ്പുണ്ണ് മാനസിക സമ്മർദ്ദം കാരണം പലപ്പോഴുമുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് വായ്പ്പുണ്ണ്. വായിൽ നാവ്, കവിളിൻ്റെ ഉൾഭാഗം, മോണ തുടങ്ങിയവയിലെ ശ്ലേഷ്മസ്തരത്തെ ബാധിക്കുന്ന ഈ അവസ്ഥ വളരെ വേദനയുണ്ടാക്കുന്നതാണ്. ഒറ്റയ്ക്കോ കൂട്ടമായിട്ടോ ഇത് പ്രത്യക്ഷപ്പെടാറുണ്ട്.ഇത് 10-14 ദിവസം വരെ നീണ്ടു നിൽക്കാറുണ്ട്.

 

⭕3. വരണ്ടുണങ്ങിയ വായ  ഉത്കണ്ഠ കാരണം വായിലെ ഉമിനീർ കുറയുന്നതു കാരണമാണിത് സംഭവിക്കുന്നത്. ഇത് കാരണം വായിൽ എരിച്ചിലും പുകച്ചിലും ഉണ്ടാവാനും കാരണമാവുന്നു. ആർത്തവ വിരാമം കഴിഞ്ഞ സ്ത്രീകളിലും പ്രമേഹരോഗികളിലും ഈ അവസ്ഥയ്ക്ക് തീവ്രതയേറുന്നു.ഉമിനീർ കുറയുന്നത് കാരണം ദന്തക്ഷയത്തിൻ്റെ തോതും കൂടാൻ കാരണമാവുന്നു.അതു പോലെ തന്നെ വായ്നാറ്റത്തിനും ഈ വായിലെ വരൾച്ച കാരണമാവുന്നു 

 

⭕ 4. താടിയെല്ല് സന്ധിയിലെ വേദന  മാനസികപിരിമുറുക്കം കാരണമുണ്ടാവുന്ന മറ്റൊരു പ്രശ്നമാണ് താടിയെല്ല് സന്ധിയിലെ വേദന. പല്ലിറുമ്മലും ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നു.പലപ്പോഴും ഈ താടിയെല്ല് സന്ധിയിലെ പ്രശ്നങ്ങൾ ചികിത്സിച്ചില്ലെങ്കിൽ തലവേദന, കഴുത്തു വേദന, തോൾവേദന തുടങ്ങിയ മറ്റ് പ്രശ്നങ്ങളിലേയ്ക്ക് വഴിവയ്ക്കാറുണ്ട് 

 

 ⭕5. മോണരോഗം  മാനസികസമ്മർദ്ദം രോഗപ്രതിരോധശേഷി കുറയ്ക്കുന്നത് കാരണം അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.മാനസികസമ്മർദ്ദമുളളവരിൽ മോണരോഗം വർദ്ധിക്കുന്നു എന്ന് മിഷിഗൻ സർവകലാശാല, നോർത്ത് കരോലിന സർവകലാശാല എന്നിവിടങ്ങളിൽ നടത്തിയ പഠനങ്ങൾ സ്ഥിതീകരിച്ചിട്ടുണ്ട്.   

പരിഹാരമാർഗങ്ങൾ. 

1. മാനസിക സമ്മർദ്ദം കുറയ്ക്കാനായി ഉല്ലാസദായകമായ പ്രവർത്തികൾ ചെയ്യുക.പാട്ട് കേൾക്കുക, പുസ്തകം വായിക്കുക, സൗഹൃദ സംഭാഷണങ്ങളിലേർപ്പെടുക. ആവശ്യമെങ്കിൽ ഒരു മനശാസ്ത്രവിദദ്ധൻ്റെ ഉപദേശം തേടാം                                                     

2. രോഗ പ്രതിരോധ  ശേഷി കൂട്ടാനായി വ്യായാമം, സമീകൃത ആഹാരം എന്നിവ ശീലമാക്കുക                                                          

3. ആറു മുതൽ എട്ട്  മണിക്കൂർ നേരം നന്നായി ഉറങ്ങുക.                                               

4. രണ്ടു നേരം മൂന്ന് മിനിറ്റ് വീതം ബ്രഷ് ചെയ്ത് ദന്തശുചിത്വം നന്നായി പാലിക്കുക.                        

5. ധാരാളം വെള്ളം കുടിക്കുന്നത് നിർജലീകരണവും അതു കാരണമുണ്ടാകുന്ന വായ്നാറ്റവും ഒഴിവാക്കാൻ സഹായിക്കും                               

6. നിങ്ങളുടെ ദന്താരോഗ്യ പ്രശ്നങ്ങൾ യഥാസമയം നിങ്ങളുടെ ദന്തഡോക്ടറോട് പറയുക                                                                  

7. പുകവലി ഒഴിവാക്കുക                                      

8. പല്ലിൻ്റെ ഇടയിലുള്ള ഭക്ഷണാവശിഷ്ടങ്ങൾ യഥാവിധി പല്ലിട ശുചീകരണ ഉപാധികൾ ഉപയോഗിച്ച് നീക്കം ചെയ്യുക                                                                  

9. വായ്പ്പുണ്ണ് അസഹ്യമെങ്കിൽ ദന്തഡോക്ടറുടെ നിർദ്ദേശപ്രകാരം പുറമെ പുരട്ടുന്ന ലേപനങ്ങളും ആവശ്യമെങ്കിൽ വിറ്റാമിൻ ഗുളികകളും കഴിക്കാം                        

10. പ്രമേഹം പോലുള്ള അസുഖങ്ങൾ ഉള്ളവർ മരുന്നുകൾ യഥാസമയം മുടങ്ങാതെ കഴിക്കുക                                                         

Dr. Manikandan G R gives us information on dental issues caused by mental strain during this quarantine period.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/7HaWisxhgPkrCCJcSw1OOFd4oiOvNxyskRaA7PCC): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/7HaWisxhgPkrCCJcSw1OOFd4oiOvNxyskRaA7PCC): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/7HaWisxhgPkrCCJcSw1OOFd4oiOvNxyskRaA7PCC', 'contents' => 'a:3:{s:6:"_token";s:40:"alBrXlAaGxd4KV3euHTNgDEeCqb00WEGG0G0x0p8";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/dental-health/1079/dental-issues-coronavirus-how-they-are-related-by-dr-manikandangr";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/7HaWisxhgPkrCCJcSw1OOFd4oiOvNxyskRaA7PCC', 'a:3:{s:6:"_token";s:40:"alBrXlAaGxd4KV3euHTNgDEeCqb00WEGG0G0x0p8";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/dental-health/1079/dental-issues-coronavirus-how-they-are-related-by-dr-manikandangr";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/7HaWisxhgPkrCCJcSw1OOFd4oiOvNxyskRaA7PCC', 'a:3:{s:6:"_token";s:40:"alBrXlAaGxd4KV3euHTNgDEeCqb00WEGG0G0x0p8";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/dental-health/1079/dental-issues-coronavirus-how-they-are-related-by-dr-manikandangr";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('7HaWisxhgPkrCCJcSw1OOFd4oiOvNxyskRaA7PCC', 'a:3:{s:6:"_token";s:40:"alBrXlAaGxd4KV3euHTNgDEeCqb00WEGG0G0x0p8";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/dental-health/1079/dental-issues-coronavirus-how-they-are-related-by-dr-manikandangr";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21