×

കോവിഡ്-19ഉം യുഎഇ പ്രവാസികളും

Posted By

IMAlive, Posted on April 7th, 2020

Coronavirus treatment information for UAE residents by Dr Hanish Babu

ലേഖകൻഡോ.ഹനീഷ് ബാബു, എം.ഡി

കൊറോണ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ യുഎഇ സർക്കാരും ആരോഗ്യ അധികൃതരും  മികച്ച പ്രവർത്തനം നടത്തുന്നുണ്ട്. ഏപ്രിൽ 5 മുതൽ 14 ദിവസത്തേക്ക് 24 മണിക്കൂറും അണുനശീകരണപ്രവർത്തനങ്ങൾ തുടരാൻ ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റു എമിറേറ്റുകളിൽ രാത്രി 8  മുതൽ രാവിലെ 6 വരെ അണുനശീകരണപ്രവർത്തനങ്ങൾ തുടരുന്നു.ഈ സമയങ്ങളിൽ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങി സഞ്ചരിക്കാൻ പാടുള്ളതല്ല.

പ്രവാസികൾ തിങ്ങിപ്പാർക്കുന്ന പലയിടങ്ങളിലും രോഗം പടർന്നു പിടിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. പനിയുള്ളവർക്കും അവരുമായി സമ്പർക്കത്തിൽ വന്നവർക്കും എന്ത് ചെയ്യണമെന്നുള്ള കാര്യത്തിൽ പല സംശയങ്ങളും വ്യാകുലതകളും ഉള്ളതായറിയുന്നു.. അത്തരക്കാരുടെ സംശയങ്ങളകറ്റാനും കൃത്യമായ  വിവരങ്ങൾ നൽകാനും ഉദ്ദേശിച്ചുള്ളതാണ് ഈ ലേഖനം.

എപ്പോൾ വൈദ്യസഹായം തേടണം, കോവിഡ്19 പരിശോധനയ്ക്കായി അപേക്ഷ നൽകേണ്ടതെങ്ങനെ  തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) വിശദമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ചില മാനദണ്ഡങ്ങൾക്ക്  വിധേയമായി രോഗികൾക്ക് കോവിഡ് -19 പരിശോധനയ്ക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കോവിഡ് 19 പരിശോധനക്ക്  അപേക്ഷിക്കുന്നതിനുള്ള നിബന്ധനകൾ

  • കോവിഡ് 19 ന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ

  • രോഗബാധയുള്ളവരുമായി അടുത്തിടപഴകുകയും കോവിഡ് 19 ലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്താൽ.

  • ഫ്ലൂ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ,  പ്രത്യേകിച്ചും അടുത്തയിടെ നിങ്ങൾ യാത്ര ചെയ്യുകയോ  അല്ലെങ്കിൽ യാത്ര ചെയ്ത വ്യക്തിയുമായി സമ്പർക്കമുണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ

രോഗബാധയുള്ളവരുമായി അടുത്തിടപഴകിയിട്ടുണ്ടെങ്കിൽ രോഗലക്ഷണങ്ങളില്ലെങ്കിലും 14 ദിവസത്തേക്ക് ആരുമായും ബന്ധപ്പെടാതെ വീട്ടിൽ തന്നെ കഴിയേണ്ടതാണ്. എല്ലാ ഫ്ലൂ ലക്ഷണങ്ങളും കോവിഡ്  19 മൂലമാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല . സാധാരണ ജലദോഷമാകാനും മതി. എങ്കിലും കോവിഡ് ബാധയുണ്ടായാലെടുക്കേണ്ട എല്ലാ മുൻകരുതലുകളും എടുക്കേണ്ടത് അത്യാവശ്യമാണ്.

  • നിങ്ങൾ അമിതവണ്ണമുള്ളവരോ 60 വയസ്സിനു മുകളിലുള്ളവരോ ആണെങ്കിൽ; പ്രമേഹം, രക്താതിസമ്മർദ്ദം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ,  ക്യാൻസർ പോലുള്ള പ്രതിരോധശേഷി കുറക്കുന്ന മറ്റസുഖങ്ങളുള്ളവരോ ആണെങ്കിൽ, ഗർഭിണിയാണെങ്കിൽ, ഫ്ലൂ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട ഉടനെ എത്രയും പെട്ടെന്ന്  വൈദ്യസഹായം തേടണം.

കോവിഡ് -19 അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?

സാധാരണഗതിയിൽ കോവിഡ് 19 രോഗം ബാധിച്ച് 2 മുതൽ 14  ദിവസത്തിനുള്ളിൽ, അഥവാ ശരാശരി 5 ദിവസത്തിനുള്ളിൽ, ആണ്  രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. രോഗാവസ്ഥ 7 മുതൽ 12 ദിവസം വരെ  നീണ്ടുനിൽക്കാം. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് 1 മുതൽ 5 ദിവസം മുമ്പ് തൊട്ടേ  ഒരു രോഗിക്ക് വൈറസ് പകർത്താൻ കഴിയുമെന്നും ഓർത്തിരിക്കുക.

കോവിഡ് -19ന് അറിഞ്ഞിരിക്കേണ്ട ചില  പ്രധാന ലക്ഷണങ്ങളുണ്ട്:

  • കഫം പുറത്ത് വരാത്ത തുടർച്ചയായ വരണ്ട ചുമ - ഏതാണ്ട്  വില്ലൻ ചുമ പോലെ.

  • തുടർച്ചയായ പനി - സാധാരണയായി 37.7oC (100oF) ന് മുകളിൽ. ശ്രദ്ധിക്കേണ്ട ഒരു കാര്യം രോഗം പിടിപെട്ടവരിൽ  10 മുതൽ 25 % പേരിലും പനി കാണാറില്ല എന്നതാണ്.

  • തൊണ്ടവേദന: ചില രോഗികൾ വളരെ വരണ്ടുണങ്ങിയ  തൊണ്ട വേദനയെന്ന് സാക്ഷ്യപ്പെടുത്തുന്നു.

  • വിങ്ങുന്ന തലവേദന

  • ശ്വാസതടസ്സം അല്ലെങ്കിൽ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്: ഇതാണ് പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും പിന്നീട് ARDS (തീവ്രശ്വാസതടസ്സ രോഗം), ന്യുമോണിയ എന്നിവയായി മാറി അപകടകാരിയാണ് മാറുന്നത്.  രോഗലക്ഷണങ്ങൾ ആരംഭിച്ച് 8-10 ദിവസത്തിനുള്ളിലോ ചിലപ്പോൾ അതിനും വളരെ മുൻപോ കോവിഡ് 19ന്റെ ഏറ്റവും ആപൽക്കാരിയായ ഈ സങ്കീർണ്ണത പ്രകടമാകാം.

  • 3 മുതൽ 10 % വരെ രോഗികളിൽ പനിയോടൊപ്പം വയറിളക്കവും കണ്ട് വരുന്നു.

  • ചില രോഗികൾക്ക് രുചിയുടെയും ഗന്ധത്തിൻറെയും ആസ്വാദനശേഷി കുറയുന്നതായി കണ്ടുവരുന്നു.

  • മിക്ക രോഗികൾക്കും ക്ഷീണവും ശരീരമാകെ വേദനയും അനുഭവപ്പെടും.

രോഗം ബാധിച്ചവരിൽ 70 ശതമാനം പേരിൽ വരണ്ട ചുമയും 30 ശതമാനം പേരിൽ ശ്വാസതടസ്സവും കണ്ടുവരുന്നു. 4 ശതമാനം കേസുകളിൽ മാത്രമാണ് മൂക്കൊലിപ്പ് കാണപ്പെടുന്നത്. ആരോഗ്യമുള്ള ചില ചെറുപ്പക്കാരിൽ, ഈ രോഗലക്ഷണങ്ങൾ ഒന്നും  പ്രകടിപ്പിക്കാതെ തന്നെ കോവിഡ്-19 രോഗം ലഘുവായി വന്ന് പോകാം.

കോവിഡ് 19 രോഗം ആരെയാണ് ബാധിക്കുക?  ആരിലാണ് തീവ്രത കൂടുതലുണ്ടാകാൻ സാദ്ധ്യത?

രോഗിയുമായി (രോഗാണുവുമായി) സമ്പർക്കത്തിലേർപ്പെടുന്ന ആർക്കും കോവിഡ്-19 രോഗം വരാം. അതേസമയം എത്ര ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും, എത്ര മാത്രം തീവ്രമാകാം രോഗലക്ഷണങ്ങളും രോഗം മൂലമുണ്ടാവുന്ന സങ്കിർണതകളും  എന്നതെല്ലാം പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. കോവിഡ് 19 പുതിയ വൈറസ് ആയതുകൊണ്ട് അതിനെതിരെ പ്രത്യേകമായ പ്രതിരോധശേഷി (specific immunity ) നേടണമെങ്കിൽ രോഗം ബാധിച്ചതിനു ശേഷമോ വാക്സിൻ വന്നതിനു ശേഷമോ മാത്രമേ സാധ്യമാകുകയുള്ളൂ എങ്കിലും പൊതുവായ ആരോഗ്യവും  വൈറസുകൾക്കെതിരായ പൊതുവായ പ്രതിരോധ ശേഷിയും ഉള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മെച്ചപ്പെട്ട രീതിയിൽ ഈ രോഗത്തെ നേരിടാനുള്ള കഴിവുണ്ടെന്നാണ് ഇത് വരെയുള്ള അനുഭവം നമ്മെ പഠിപ്പിക്കുന്നത്. 

ആരോഗ്യകരമായ ജീവിതശൈലി സുപ്രധാനമാണ്. ദിനവും പച്ചക്കറികളും പഴവർഗ്ഗങ്ങളും അടങ്ങിയ സമീകൃതാഹാരം, ആവശ്യത്തിനുള്ള ജലപാനം, ക്രമം തെറ്റാതെ  6 -8 മണിക്കൂർ ഉറക്കം, ചിട്ടയോടെയുള്ള വ്യായാമം, പുകവലി, അമിത മദ്യപാനം എന്നിവയുടെ വർജ്ജനം, മനഃസംഘര്ഷമൊഴിവാക്കിയുള്ള ഗാർഹിക-സാമൂഹ്യ ഇടപെടലുകൾ, മാനസികോല്ലാസം ലഭിക്കാനുള്ള വിനോദവേളകൾ  എല്ലാം ആരോഗ്യകരമായ ജീവിത ശൈലിയുടെ ഭാഗമാണ്.

ബിസിജി വാക്സിനേഷൻ എടുത്തിട്ടുള്ളവർക്കും വൈറ്റമിൻ ഡി, സി എന്നിവ ശരിയായ തോതിൽ ശരീരത്തിൽ ഉള്ളവർക്കും കോവിഡ് 19 നെതിരെ മെച്ചപ്പെട്ട പ്രതിരോധവലയം തീർക്കാൻ കഴിയുമെന്ന് പല നിരീക്ഷണങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഇന്റർനെറ്റു വൈദ്യന്മാരും വാട്സ് അപ് 'വിദഗ്ദ്ധരും' നിർദ്ദേശിക്കുന്ന ഔഷധങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കുമെന്നോർക്കുക. ചികിൽസിക്കുന്ന ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം മരുന്നുകൾ ഉപയോഗിക്കുക.

കോവിഡ് 19 രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ യു‌എഇയിൽ‌ പരിശോധനക്കും വൈദ്യ സഹായത്തിനും ആരെയാണ് സമീപിപ്പിക്കേണ്ടത്?

യു‌എഇയിൽ ഒരു രോഗിക്ക് മുകളിൽ പറഞ്ഞ കോവിഡ് 19 പരിശോധനക്ക്  അപേക്ഷിക്കുന്നതിനുള്ള നിബന്ധനകൾക്ക് വിധേയമായി (അല്ലെങ്കിൽ രോഗമുള്ളവരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ) കോവിഡ് 19 പരിശോധനക്കും വൈദ്യ സഹായത്തിനും താഴെ പറയുന്ന ഹെൽപ്  ലൈനുകളിൽ വിളിക്കാവുന്നതാണ്:

  • DHA ഹെൽപ്പ്ലൈൻ: 800342 (800DHA)

  • ദേശീയ ഹെൽപ്പ്ലൈൻ: Estijaba – 8001717 

  • ആരോഗ്യമന്ത്രാലയം: 800-11111

  • അതാത് എമിറേറ്റുകളിലെ ആരോഗ്യവകുപ്പുകളുമായും ബന്ധപ്പെടാവുന്നതാണ്.

നിങ്ങളുടെ രോഗാവസ്ഥയുടെ പ്രാഥമിക വിലയിരുത്തലിനുശേഷം അവർ നിർദ്ദിഷ്ട കേന്ദ്രങ്ങളിൽ നിങ്ങൾക്കായി ഒരു കൂടിക്കാഴ്‌ചക്ക് ദിവസവും സമയവും നിശ്ചയിക്കും.

DHA ഹോട്ട്‌ലൈൻ 800342 കോവിഡ് 19 നെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പൗരന്മാർക്ക് അയയ്ക്കുന്നുണ്ട്. ഈ അപ്‌ഡേറ്റുകൾ സ്വീകരിക്കുന്നതിന്, 800342 വാട്ട്‌സ്ആപ്പിൽ ഒരു ‘ഹായ്’ അയയ്‌ക്കുക.

ദുബായിയിലും അബുദാബിയിലും കാറിലിരുന്നുകൊണ്ട് തന്നെ കോവിഡ് 19 പരിശോധന നടത്താവുന്ന അത്യാധുനിക 'ഡ്രൈവ് ത്രൂ' പരിശോധനാ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട് . അത്തരം കേന്ദ്രങ്ങളിൽ പോകുന്നതിനുമുമ്പ് ഒരു ഓൺലൈൻ സ്വയം വിലയിരുത്തൽ ചോദ്യാവലി പൂരിപ്പിക്കേണ്ടതുണ്ട്. www.healthhubalfuttaim.com എന്ന വെബ് പേജിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കൂടിക്കാഴ്‌ചക്ക് അനുമതിപത്രം ലഭിച്ച ശേഷം ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ എന്തെല്ലാം രേഖകൾ കരുതേണ്ടിവരും?

  • ഒറിജിനൽ എമിറേറ്റ്സ് തിരിച്ചറിയൽ കാർഡ്

  • വിസ പേജുള്ള പാസ്‌പോർട്ട് പകർപ്പ് 

  • വാടക കരാർ അല്ലെങ്കിൽ ഏറ്റവും പുതിയ DEWA / SEWA / FEWA ബിൽ. (പരിശോധനാഫലം പോസിറ്റീവ് ആയാൽ താമസസ്ഥലം അതിവേഗം കണ്ടെത്തി പ്രതിരോധനടപടികൾ എടുക്കാൻ)

  • പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഇൻഷുറൻസ് കാർഡും ഉണ്ടെങ്കിൽ കരുതുന്നത് നന്ന്.

കോവിഡ് 19നായുള്ള പരിശോധന എങ്ങനെയാണ് ചെയ്യുന്നത്?  

കോവിഡ്19  നിർണ്ണയിക്കുന്നതിനുള്ള പരിശോധന ഘട്ടങ്ങൾ:

  • പ്രാഥമിക വിലയിരുത്തൽ: താപനില, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, മറ്റ് രോഗങ്ങളുടെ ചരിത്രം, മരുന്നുകൾ തുടങ്ങിയവ ഡോക്ടർമാർ രേഖപ്പെടുത്തും.

  • നിങ്ങൾ സമീപകാലത്ത് യാത്ര നടത്തിയിട്ടുണ്ടങ്കിൽ ഡോക്റ്ററെ അറിയിക്കുകയും കഴിഞ്ഞ 14 ദിവസങ്ങളിൽ നിങ്ങൾ സന്ദർശിച്ച സ്ഥലങ്ങൾ അറിയിക്കുകയും വേണം. 

  • തൊണ്ടയിൽ നിന്നുള്ള സ്രവപരിശോധന: സാധാരണഗതിയിൽ‌ 1 മുതൽ 3  ദിവസങ്ങൾക്കുള്ളിൽ ഫലങ്ങൾ‌ ലഭ്യമാകും. നടത്തിയ പരിശോധനയെ ആശ്രയിച്ച് ഇതിനു മുമ്പോ ശേഷമോ ഫലം  ലഭിക്കാവുന്നതാണ്. 20 മിനിറ്റിനുള്ളിൽ‌ തന്നെ ഫലങ്ങൾ‌ നൽ‌കാൻ‌ കഴിയുന്ന ദ്രുത പരിശോധനകൾ‌ ഉടൻ‌ ലഭ്യമാകും എന്നതാണ് സന്തോഷകരമായ വാർത്ത.

സ്വകാര്യ ആശുപത്രികൾ സന്ദർശിക്കുന്ന രോഗികൾക്കുള്ള മുൻകരുതലുകൾ

  • ആദ്യം നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന ആശുപത്രിയിൽ / ക്ലിനിക്കിൽ  വിളിച്ച് രോഗവിവരം ധരിപ്പിക്കണം; ആവശ്യമെങ്കിൽ മാത്രം നേരിട്ട് സന്ദർശിക്കുക.

  • സ്വകാര്യ ക്ലിനിക്കുകളിലോ ആശുപത്രികളിലോ സന്ദർശിക്കുന്ന ഏതൊരു രോഗിയും എല്ലായ്പ്പോഴും മാസ്ക് ധരിക്കുകയും വ്യക്തിഗത ശുചിത്വം പാലിക്കുകയും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കുകയും വേണം.

  • ക്ലിനിക്കിലായിരിക്കുമ്പോൾ, മറ്റ് രോഗികളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക, ചുറ്റിക്കറങ്ങരുത്, മറ്റ് ഉപരിതലങ്ങളും ശരീര ഭാഗങ്ങളും സ്പർശിക്കുന്നത് ഒഴിവാക്കുക. കയ്യുറ ധരിക്കുന്നത് നന്ന്.

  • പൊതുസ്ഥലത്ത് വെച്ച് ഭക്ഷണം കഴിക്കുരുത് .

  • ക്ലിനിക്കുകളിലും ആശുപത്രികളിലും ടോയ്‌ലറ്റുകളിൽ പോകുന്നത് കഴിയുന്നതും ഒഴിവാക്കുക.

  • ലഭ്യമാണെങ്കിൽ സ്വന്തം വാഹനം ഉപയോഗിക്കുക. വാഹനത്തിലേക്കും വീട്ടിലേക്കും കയറുന്നതിനു മുമ്പ് നിങ്ങളുടെ കൈകൾ വൃത്തിയാക്കുക.

  • വാതിൽ ഹാൻഡിലുകൾ, ലിഫ്റ്റ് ബട്ടണുകൾ എന്നിവ തൊടുന്നത് ഒഴിവാക്കുക. ഡിസ്പോസിബിൾ ഗ്ലൗസുകളോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് ഇവ സ്പര്ശിക്കാം. ഉപയോഗിച്ച ശേഷം അടച്ചുറപ്പുള്ള വേസ്റ്റ് പിന്നിൽ ഇവ നിക്ഷേപിക്കണം. 

  • ടിഷ്യൂകൾ, മാസ്കുകൾ, കയ്യുറകൾ എന്നിവ അശ്രദ്ധമായി ഉപയോഗിക്കുകയോ കളയുകയോ ചെയ്താൽ പിഴയടക്കേണ്ടി വരും. പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് നിരോധിച്ചിരിക്കുന്നു എന്നറിയുക.

  • മുൻകരുതലുകൾ മതി  പരിഭ്രാന്തി വേണ്ട !

നേരത്തെ സൂചിപ്പിച്ചതുപോലെ തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, നേരിയ പനി തുടങ്ങിയ ലക്ഷണങ്ങളുള്ള ഒരു സാധാരണ പനി ഈ സീസണിൽ സാധാരണമാണ്. പനിയുള്ളവർ മറ്റുള്ളവരിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കുക. എല്ലായ്പ്പോഴും മുഖാവരണം ധരിക്കുക സ്വയം നിരീക്ഷിച്ചുകൊണ്ടിരിക്കുക, പരിഭ്രാന്തരാകരുത്. കോവിഡ് 19 അണുബാധയെ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ മാത്രം സഹായത്തിനായി വിളിക്കുക. 

നമുക്ക് ഒരുമിച്ച് കോവിഡ് 19 അണുബാധയുടെ ചങ്ങല തകർക്കാം:

  • വീട്ടിൽ തന്നെ തുടരുക 

  • നിങ്ങളുടെ കൈകളും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കുക

  • സുരക്ഷിതമായ അകലം പാലിക്കുക

  • പൊതുസ്ഥലത്ത് എല്ലായ്പ്പോഴും മുഖാവരണവും കയ്യുറയും ധരിക്കുക

  • വീടിനുള്ളിൽ തുടരുമ്പോൾ നന്നായി ഭക്ഷണം കഴിക്കാനും, ആവശ്യത്തിന് വെള്ളം കുടിക്കാനും, ഉറങ്ങാനും, വ്യായാമം ചെയ്യാനും ശ്രദ്ധിക്കുക. അമിത മദ്യപാനം, പുകവലി തുടങ്ങിയവ ഒഴിവാക്കുക.

നിങ്ങളുടെയും  കുടുംബത്തിന്റെയും ആരോഗ്യം നന്നായി ശ്രദ്ധിക്കണം, ഒപ്പം സമൂഹത്തിൽ രോഗവ്യാപനം കുറയ്ക്കാനുള്ള സംരംഭങ്ങളിൽ കരുതലോടെ ഭാഗഭാക്കാകുകയും വേണം ..

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുക .

പ്രധാനപ്പെട്ട  ഔദ്യോഗിക വെബ്സൈറ്റുകൾ: 

 

കുറിപ്പ്: യുഎഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എകെഎംജിയുടെ മുൻപ്രസിഡന്റാണ് ലേഖകൻ. ഐ.എം.എ കേരള സംസ്ഥാന ഘടകത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ പോർട്ടലായ imalive.in ൻറെ ഓവർസീസ് അസ്സോസിയേറ്റ് എഡിറ്റർ കൂടിയാണ്.

ലേഖനത്തിലെ വസ്തുതകളുടെ  ആധികാരിക പരിശോധിച്ച് അഭിപ്രായങ്ങൾ നൽകിയ ഡോ .ഷാജി ഹനീഫ് (ഫിസിഷ്യൻ, റാഷിദ് ആശുപത്രി, ദുബായ്), ഡോ . അബ്ദുൾ ഹലീം (ഫിസിഷ്യൻ, ഷംസ് മെഡിക്കൽ സെന്റർ, ഷാർജ) എന്നിവരോട് ലേഖകൻ കടപ്പെട്ടിരിക്കുന്നു.

Here are the details on how the Emirates is handling the Coronavirus situation, and other useful information for residents of UAE

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/9M6BMpClfDnZ05N81hPyyo8pZwyTq1jMz4lajgUQ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/9M6BMpClfDnZ05N81hPyyo8pZwyTq1jMz4lajgUQ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/9M6BMpClfDnZ05N81hPyyo8pZwyTq1jMz4lajgUQ', 'contents' => 'a:3:{s:6:"_token";s:40:"qnNiMpDv898ypNhax9CwkHpkCRooAgOXDeR63E44";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/disease-awareness/1088/coronavirus-treatment-information-for-uae-residents-by-dr-hanish-babu";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/9M6BMpClfDnZ05N81hPyyo8pZwyTq1jMz4lajgUQ', 'a:3:{s:6:"_token";s:40:"qnNiMpDv898ypNhax9CwkHpkCRooAgOXDeR63E44";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/disease-awareness/1088/coronavirus-treatment-information-for-uae-residents-by-dr-hanish-babu";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/9M6BMpClfDnZ05N81hPyyo8pZwyTq1jMz4lajgUQ', 'a:3:{s:6:"_token";s:40:"qnNiMpDv898ypNhax9CwkHpkCRooAgOXDeR63E44";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/disease-awareness/1088/coronavirus-treatment-information-for-uae-residents-by-dr-hanish-babu";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('9M6BMpClfDnZ05N81hPyyo8pZwyTq1jMz4lajgUQ', 'a:3:{s:6:"_token";s:40:"qnNiMpDv898ypNhax9CwkHpkCRooAgOXDeR63E44";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/disease-awareness/1088/coronavirus-treatment-information-for-uae-residents-by-dr-hanish-babu";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21