×

കാൻസറും നാം നിത്യേന ഉപയോഗിക്കുന്ന വസ്തുക്കളും

Posted By

IMAlive, Posted on January 7th, 2020

Everyday things that do not cause cancer

ലേഖകൻ:ഡോ. ഷൗഫീജ്,MBBS, MD, DM ,ആസ്റ്റർ മിംസ്, കോട്ടക്കൽ

നമ്മൾ ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ, കുടിക്കുന്ന വെള്ളം, മൊബൈൽ ഫോൺ തുടങ്ങിയവ എങ്ങനെ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഇവിടെ വിശദീകരിക്കാൻ പോകുന്നത്. ഈ വിഷയം തിരഞ്ഞെടുക്കാൻ കാരണം, സമൂഹമാധ്യമങ്ങളിൽ പല തെറ്റായ പ്രചാരണങ്ങളും ഈ വിഷയത്തിൻമേൽ നടക്കുന്നുണ്ട് എന്നതിനാലാണ്. ഇവയുടെ ശാസ്ത്രീയ വശങ്ങൾ എന്താണെന്ന് നോക്കാം.

1.ആദ്യം പ്ലാസ്റ്റിക്കും കാൻസറും തമ്മിലുള്ള ബന്ധം എന്താണെന്നു നോക്കാം.  ചുടുള്ള സാധനം പ്ലാസ്റ്റിക് പാത്രത്തിൽ വെച്ച് ഉപയോഗിച്ചാൽ കാൻസർ വരുമോ, പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിച്ചാൽ കാൻസർ വരുമോ എന്നൊക്കെ നിരവധി സംശയങ്ങൾ നമുക്കിടയിലുണ്ട്. ചുടുള്ള പദാർത്ഥം പ്ലാസ്റ്റിക് കണ്ടൈനേഴ്‌സിൽ വെച്ചാൽ പ്ലാസ്റ്റിക് കാൻസറിനു കാരണമായ കെമിക്കലുകൾ ലീച്ചിങ് വഴി പുറത്തു വിടുന്നു. ഈ കെമിക്കലുകൾ ഭക്ഷണപദാർത്ഥവുമായി ചേർന്ന് ശരീരത്തിൽ എത്തുന്നു. അതുവഴി കാൻസർ ഉണ്ടാകുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാൽ ലീച്ചിങ് വഴി പുറത്തു വിടുന്ന കെമിക്കൽ വളരെ കുറച്ചു മാത്രമേ ഉള്ളു, മാത്രമല്ല ഇത് കാൻസറിന് കാരണമാകുന്നില്ല എന്നത് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്.എന്നാൽ പ്ലാസ്റ്റിക് കത്തിച്ചു കളയുമ്പോൾ ഉണ്ടാകുന്ന വാതകങ്ങൾ ശ്വാസകോശ കാൻസറിന് വരെ കാരണമാകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

 

2. അടുത്തതായി അജിനോമോട്ടോയും കാൻസറും തമ്മിൽ എന്തു ബന്ധം എന്ന് നോക്കാം. ഫാസ്റ്റ്ഫുഡുകളിൽ ചൈനീസ് ഡിഷുകളിൽ ചേർക്കുന്ന മോണോസോഡിയം ഗ്ലുട്ടാമേറ്റ് ആണ് അജിനോമോട്ടോ. ഇത് മൂലം പല പ്രശ്‌നങ്ങളും കണ്ടു വരാം. വയറിന്റെ പ്രശ്‌നങ്ങൾ, ശ്വാസംമുട്ടൽ എന്നിവ കൂടി വരാം. ഇതിന് എല്ലാം ചേർത്ത് പറയുന്ന പേരാണ് എംഎസ്ജി സിൻഡ്രോം. എന്നാൽ എംഎസ്ജിയും കാൻസറും തമ്മിലുള്ള ബന്ധം ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

3.മൊബൈൽ ഫോണും കാൻസറും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ് മറ്റൊരു സംശയം. മൊബൈലിൽ നിന്നു വരുന്ന റേഡിയേഷൻ നമ്മുടെ തലച്ചോറിലും പരോട്ടിഡ് ഗ്രന്ഥിയിലും കാൻ്‌സറിന് കാരണമാകുന്നു എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. മൊബൈലുകളിൽ നിന്നു വരുന്നത് നോൺ അയോനൈസിംഗ് റേഡിയേഷനുകൾ ആണ്. ഇത് ശരീരത്തിലെ കോശങ്ങൾക്ക് ഉണ്ടാക്കുന്ന തകരാറിനേക്കാൾ കൂടുതലാണ് അയോനായി സിംഗ് റേഡിയേഷൻ ശരീരത്തിലെ കോശങ്ങളിൽ ഉണ്ടാക്കുന്നത്. അതുകൊണ്ട് മൊബൈൽ ഫോൺ കാൻസറിന് കാരണമാകുന്നില്ല എന്നാണ് വിദേശരാജ്യങ്ങൾ നടത്തിയ പഠനങ്ങൾ പറയുന്നത്.

4. മലയാളികളുടെ ഇഷ്ടവിഭവം പൊറോട്ടയും ബീഫും കാൻസറിനു കാരണമാകുന്നുണ്ടോ? പൊറോട്ട ഉണ്ടാക്കിയിരിക്കുന്നത് അന്നജം കൂടുതലുള്ള മൈദ കൊണ്ടാണ്. ഇത് പൊണ്ണത്തടിക്കും പ്രമേഹത്തിനും മറ്റും കാരണമാകാം. അതുവഴി കാൻസർ ഉണ്ടാകാമെന്നതും മൈദയിലുള്ള ഒരു രാസവസ്തു കാരണം കാൻസർ ഉണ്ടാകാമെന്നതും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

5.അടുത്തതായി ചർച്ചചെയ്യാൻ പോകുന്നത് ഇറച്ചിയെ കുറിച്ചാണ്. കോഴി ഇറച്ചി, ബീഫ്, ആട്ടിറച്ചി, പന്നി ഇറച്ചി എന്നിവയാണ് സാധാരണ നമ്മൾ കഴിക്കാുള്ളത്. ഇതിൽ ഏത് ഇറച്ചിയാണ് കാൻസറിന് കാരണമാകുന്നതെന്ന് നോക്കാം. പൊറോട്ടയുടെ കൂടെ നമ്മൾ ബീഫ് ആണ് കഴിക്കാറ്. ബീഫ് ഒരു റെഡ് മീറ്റ് ആണ്. ഒരളവിൽ കൂടുതൽ കഴിച്ചാൽഇത് കാൻസറിന് കാരണമാകുന്നു. മനുഷ്യരിൽ ഇത് പരീക്ഷിച്ചു നോക്കിയിട്ടില്ല. എന്നാൽ മൃഗങ്ങളിൽ ഇത് കാൻസറിനു കാരണം ആകുന്നു എന്ന് തെളിയിച്ചിട്ടുണ്ട്. 100 ഗ്രാമിൽ കൂടുതൽ ബീഫ് കഴിച്ചാൽ കാൻസറിനു കാരണമായേക്കാം എന്ന് പറയപ്പെടുന്നു. മനുഷ്യരിൽ ഇത് തെളിയിച്ചിട്ടില്ലാത്തതു കാരണം കാറ്റഗറി 2ൽ ആണ് ബീഫ്, ആട്, പോർക്ക് എന്നിവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഇനി പറയാനുള്ളത് കോഴിയിറച്ചിയെക്കുറിച്ചാണ്. ചിക്കൻ സാധാരണ കാൻസർ ഉണ്ടാക്കുന്നില്ല. പിന്നെ ഒരു സംശയം ഹോർമോൺ കുത്തിവെച്ചിട്ടുള്ള ബ്രോയ്‌ലർ ചിക്കൻ കഴിക്കാമോ എന്നതാണ്. പാചകം ചെയ്യുന്ന സമയത്ത് ഹോർമോൺ നശിച്ചു പോകുന്നതിനാൽ ഇത് കാൻസർ വരുത്തുന്നില്ല. ഭക്ഷണം പാകം ചെയ്യുന്ന രീതിയിൽ ഉള്ള വ്യത്യാസം അനുസരിച്ച് കാൻസർ ഉണ്ടാവാം. ചിക്കൻ ബാർബിക്യു, ചിക്കൻ ഷവായി, ഗ്രിൽഡ് ചിക്കൻ എന്നിങ്ങനെ പല വിഭവങ്ങൾ ആണ് ഇന്ന് വിപണിയിൽ ലഭിക്കുന്നത്. ഇത് പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന കെമിക്കൽസ് അതായത് ഹെറ്റെറോസൈക്ലിക് അമൈസ് അഥവാ പോളി ആരോമാറ്റിക് ഹൈഡ്രോകാർബൺസ് ക്യാൻസറിനു കാരണമാകുന്നു. ഇതും വൻകുടലിലെ ക്യാൻസറുമായി ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു അളവിൽ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ദോഷകരമല്ല.അധികമായാൽ അമൃതും വിഷം എന്നാണല്ലോ. അതുകൊണ്ട് എപ്പോഴെങ്കിലും ഒരിക്കൽ കഴിക്കുക. ദിവസവും കഴിക്കാതിരിക്കുക. അതുപോലെ മീൻ കാൻസർ ഉണ്ടാക്കുമെന്ന് എവിടെയും പറയുന്നില്ല. എന്നാൽ ഇത് പാചകം ചെയ്യുന്ന സമയത്ത് ഉണ്ടാകുന്ന കെമിക്കൽ ഹെട്രോസൈക്ലിക് അമൈസ് കാൻസറിന് കാരണമാകാം.

6. ചൂടുകാലത്ത് പെപ്‌സി, കൊക്കോകോള തുടങ്ങിയവ കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോ എന്ന് പലർക്കും സംശയമാണ്. സോഫ്റ്റ് ഡ്രിങ്ക്‌സിൽ ആർട്ടിഫിഷ്യൽ കളറിങ് ഏജന്റ് ഉണ്ട്. ഹോർമീതൈൽ ഹെമിഡസോൾ. ഇതിന്റെ ഉപയോഗം 29 മൈക്രോ ഗ്രാമിൽ കൂടുതൽ ആവുകയാണെങ്കിൽ അത് കാൻസറിന് കാരണമാകാം. ദിവസേനയുള്ള ഉപയോഗം നല്ലതല്ല.

7. സാധാരണ കേൾക്കാറുള്ള മറ്റൊരു സംശയമാണ് മൈക്രോവേവ് ഓവനിൽ ഫുഡ് ഉണ്ടാക്കുന്നത് കാൻസറിന് കാരണമാകുമോ എന്നത്. ഇതും മൊബൈൽ ഫോണിലെപ്പോലെ  നോൺ അയോണിസിംഗ് ഏജന്റ് വഴിയാണ് ഭക്ഷണം പാചകം ചെയ്യുന്നത്. അതും കാൻസറും തമ്മിൽ ബന്ധമുള്ളതായി ഒരു പഠനങ്ങളും സൂചിപ്പിച്ചിട്ടില്ല.

അതുകൊണ്ട് സമൂഹത്തിലെ ഇത്തരം മിഥ്യാ ധാരണകൾ ഒഴിവാക്കുക. കാര്യങ്ങൾ മനസിലാക്കി മുന്നോട്ടു പോകുക.

Cancer myths

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/UROx1lvHBZM4l36jAXrON5ENNubDBA0KpRNNA25k): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/UROx1lvHBZM4l36jAXrON5ENNubDBA0KpRNNA25k): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/UROx1lvHBZM4l36jAXrON5ENNubDBA0KpRNNA25k', 'contents' => 'a:3:{s:6:"_token";s:40:"BpQhbnoBF4tfUZnwK9Umiiu0BkHOoCLEMtvYkIhH";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/disease-awareness/978/everyday-things-that-do-not-cause-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/UROx1lvHBZM4l36jAXrON5ENNubDBA0KpRNNA25k', 'a:3:{s:6:"_token";s:40:"BpQhbnoBF4tfUZnwK9Umiiu0BkHOoCLEMtvYkIhH";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/disease-awareness/978/everyday-things-that-do-not-cause-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/UROx1lvHBZM4l36jAXrON5ENNubDBA0KpRNNA25k', 'a:3:{s:6:"_token";s:40:"BpQhbnoBF4tfUZnwK9Umiiu0BkHOoCLEMtvYkIhH";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/disease-awareness/978/everyday-things-that-do-not-cause-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('UROx1lvHBZM4l36jAXrON5ENNubDBA0KpRNNA25k', 'a:3:{s:6:"_token";s:40:"BpQhbnoBF4tfUZnwK9Umiiu0BkHOoCLEMtvYkIhH";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/disease-awareness/978/everyday-things-that-do-not-cause-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21