×

കുറ്റകൃത്യം തെളിയിക്കുന്നതിൽ മുടിക്കുള്ള പങ്ക്

Posted By

IMAlive, Posted on August 29th, 2019

How can hair be used in a forensic investigation by Dr Cyriac Job

ലേഖകൻ :Dr Cyriac Job, Professor and Head of Forensic Medicine, Govt Medical College Manjeri

ഫ്രാൻസിലുള്ള ലയോണിലെ ഡോ. എഡ്മണ്ട് ലോക്കാർഡ്  മുന്നോട്ടുവെച്ച "എക്സ്ചേഞ്ച് തത്ത്വം" അനുസരിച്ച് ഏതു രണ്ടു വസ്തുക്കളും തമ്മിൽ ബന്ധപ്പെടുമ്പോഴും അവയ്ക്കിടയിൽ ഭൌതിക വസ്തുക്കൾ കൈമാറ്റം ചെയ്യപ്പെടുന്നു. കൊലപാതകം, ആക്രമണം, ട്രാഫിക് അപകടം മുതലായവയിൽ പ്രതികളുടെയും ഇരയുടെയും, കൃത്യം നടന്ന സ്ഥലത്തിന്റെയും ഇടയിൽ ഇത്തരം  ഭൌതിക വസ്തുക്കൾ (അഥവാ ട്രേസ് മെറ്റീരിയൽ) കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാകും. മുടികളും രോമങ്ങളും ഇത്തരത്തിൽ എളുപ്പത്തിൽ കൈമാറ്റം ചെയ്യപ്പെടുന്ന വസ്തുക്കളാണ്, അതിനാൽ അറിയപ്പെടുന്നതും അറിയാത്തതുമായ സംശയിക്കപ്പെടുന്ന ആളുകളുടെ സാമ്പിളുകളും ഇരയുടെ സാമ്പിളുകളും തമ്മിൽ താരതമ്യം ചെയ്തത്  അവയ്ക്ക് ഒരു പൊതുവായ ഉറവിടം ഉണ്ടോയെന്ന്  നിശ്ചയിക്കാൻ സാധിക്കും. മുടി ദിവസം,  0.4 മുതൽ 0.5 മില്ലിമീറ്റർ വരെ അല്ലെങ്കിൽ ഒരു ഇഞ്ച് (12.5 മില്ലിമീറ്റർ)വരെ വളരും. തലമുടി നിർബന്ധപൂർവ്വം നീക്കം ചെയ്യുമ്പോഴോ സ്വാഭാവികമായോ കൊഴിയാം. ഒരു ദിവസം സാധാരണ നൂറോളം രോമങ്ങൾ കൊഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. രോമം പെട്ടെന്ന് എന്തെങ്കിലും ഒരുമാറ്റത്തിന് വിധേയമാകില്ല, കത്തിക്കുമ്പോഴൊഴിച്ച് . പക്ഷേ, ശരീരം വളരെയധികം മാറിയതിനു ശേഷം ഇത്  കണ്ടുപിടിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്എന്നേയുള്ളു.

 മുഴുവനായോ  ഭാഗികമായയോ എന്തെങ്കിലും വസ്തുവിൽ പറ്റിപിടിച്ചതോ ആയരീതിയിൽ ലഭിച്ച മുടി ഒരു പ്രത്യേക രീതിയിൽ മടക്കിയ വെള്ള പേപ്പറിൽ ശേഖരിക്കുന്നു. മതിയായ മറ്റു തെളിവുകളും ഇതുപോലെ ശേഖരിക്കപ്പെടണം. പ്രത്യേകം ലേബലോടുകൂടിയ  കവറിൽ നിക്ഷേപിച്ച്  ശരിയായ സീലിങും ഡോക്യുമെന്റേഷനും ശേഷം ഒരു പെട്ടിയിൽ ആക്കും. പിന്നീട് ലബോറട്ടറിയിൽ അവ വിശദമായി പരിശോധിക്കപ്പെടുന്നു.  ശേഖരിക്കുന്ന സമയത്ത് ഹാൻഡ് ലെൻസ് വെച്ചും ലബോറട്ടറിയിൽ വിശദമായ താരതമ്യപഠനത്തിനായി  മൈക്രോസ്കോപ്പ് ഉൾപ്പെടെ വിവിധതരം ഉപകരണങ്ങൾ ഉപയോഗിച്ചും പരിശോധിക്കുന്നു. താരതമ്യമൈക്രോസ്കോപ്പ് പഠനങ്ങൾ പരിശോധകരുടെ കണക്കുകൂട്ടൽ അടിസ്ഥാനമാക്കിയുള്ളതാണ്.  

ഒരു കുറ്റകൃത്യ ഇടത്തിൽ നിന്ന് ശേഖരിച്ച രോമം പോലെയുള്ള വസ്തു നാരോ മറ്റോ ആണോയെന്നും. മുടിയോ രോമമോ ആണെങ്കിൽ മനുഷ്യന്റെയോ മൃഗത്തിന്റെയോ എന്ന് തിരിച്ചറിയാനും, അവരുടെ വംശവും മുടി ലഭിച്ച ശരീര ഭാഗവും നിർണയിക്കാനും സാധിക്കും. മനുഷ്യനെങ്കിൽ, സംശയാസ്പദമായ വ്യക്തിയെ ഉൾപ്പെടുത്തുന്നതിന് അല്ലെങ്കിൽ ഒഴിവാക്കുന്നതിന് മോർഫോളജിക്കൽ സവിശേഷതകൾ ഉപയോഗപ്പെടുത്താം. മുടിക്ക് ചായം കൊടുത്തത് കൊണ്ടുള്ള രാസവസ്തുക്കളോ, ശുക്ലം, പേൻ  തുടങ്ങിയവ ഉൾപ്പെടെയുള്ളവ കണ്ടുപിടിക്കാനും . മുടികൾ ചതഞ്ഞരഞ്ഞതാണോ (ട്രാഫിക് അപകടങ്ങൾ), മുറിച്ചതാണോ (കൊലപാതകം), കരിഞ്ഞിട്ടുണ്ടോ  (തീ), ബലമായി നീക്കം ചെയ്തതാണോ  (മൽപ്പിടുത്തം), അതോ സ്വാഭാവികമായി വീണതാണോ എന്നും നിർണ്ണയിക്കാൻ സാധിക്കും.  ആക്രമണ കേസുകളിൽ, മുടിയോ അതിന്റെ ഭാഗമോ നഖത്തിന്റെ അടിയിൽ നിന്നുപോലും കണ്ടെത്താൻ സാധിക്കും. ലൈംഗിക കുറ്റകൃത്യങ്ങളിൽ ഇരയുടെ സ്വകാര്യഭാഗങ്ങളിലെ രോമത്തിൽ പ്രതിയുടെ രോമവും ഉണ്ടാകാം. കൃത്യം നടന്ന ഭാഗത്തുണ്ടായ മൃഗങ്ങളുടെ രോമവും  പ്രതിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. 

മുടിയുടെ വേര് (ടിഷ്യു ടാഗ്) ഉണ്ടെങ്കിൽ, വിവിധ സിറോളജിക്കൽ പരിശോധനകൾ നടത്താം. ഫോസ്ഫോഗ്ളൂക്കോമ്യുട്ടെസ്  (പി.ജി.എം.), അഡിനെലറ്റ് കൈനേസ് (എ.കെ.), ഗ്ലൈയോക്സിലെസ് (ജി.എൽ. ഓ), തുടങ്ങിയ  പല ഐസോഎൻസിമുകളും  മുടിയുടെ റൂട്ട് ഉള്ള സാമ്പിളുകൾ ഉപയോഗിച്ച് കണ്ടുപിടിക്കാം. ജനിതക മാർക്കറുകൾ ഉപയോഗിച്ച് മുടിയുടെ ഉടമസ്ഥനെ കണ്ടുപിടിക്കാം. ആദ്യകാലങ്ങളിൽ RFLP / DNA വിശകലനങ്ങൾ നടത്താൻ കൂടുതൽ ഡിഎൻഎ ആവശ്യമായിരുന്നു. പി.സി.ആർ ടെക്നിക്കുകളുടെ ആവിർഭാവത്തോടെ റൂട്ടില്ലാത്ത മുടി (മൈറ്റോകോണ്ട്രിയൽ ഡിഎൻഎ) , ചെറിയ ടിഷ്യു ടാഗ് ഉള്ള മുടി (ന്യൂക്ലിയർ ഡി.എൻ.എ) എന്നിവ  ഉപയോഗിച്ചുള്ള പരിശോധനകൾക്ക് നല്ല ഫലമാണ് ലഭിക്കാറ്‌.ഈ പരിശോധനകൾ വഴി മുടിയുടെ ഉടമസ്ഥനെ കൃത്യമായി വർഷങ്ങൾക്കുശേഷവും കണ്ടുപിടിക്കാം.

                       ആർസെനിക് വിഷബാധ പോലെയുള്ള കേസുകൾ തെളിയിക്കുന്നതിൽ തലമുടി നിർണ്ണായകമായ പങ്കുവഹിക്കുന്നു. തലമുടിയുടെ വിശകലനത്തിൽ നിന്നും എത്രനാൾ, ഏതുതരത്തിൽ ആർസെനിക് വിഷം കൊടുത്തിരുന്നു എന്നുപോലും കണ്ടുപിടിക്കാനാകും. രക്തത്തിലേക്ക് എത്തുന്ന ആർസെനിക് രോമകൂപങ്ങളിൽ നിക്ഷേപിക്കപ്പെടുകയും അവിടെ കെരാറ്റിനിൽ  കുടുങ്ങി രോമകൂപത്തിൽ നിന്നും വളരുന്ന മുടിയിലേക്ക് അവസാനമായി എത്തുകയും അവിടെ അത് കെട്ടികിടക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇതു സാധ്യമാകുന്നത്.

Hair is the third most fundamental biological matrix used for drug testing in forensic toxicology, after blood and urine.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/pfKxIPFTQ2qyWwv3Bm0fvUBqQ11KL7diTNfnjGTc): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/pfKxIPFTQ2qyWwv3Bm0fvUBqQ11KL7diTNfnjGTc): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/pfKxIPFTQ2qyWwv3Bm0fvUBqQ11KL7diTNfnjGTc', 'contents' => 'a:3:{s:6:"_token";s:40:"OefrRs0yUvVNNyiW3m27ead6avfRj8v1c29Lo4z4";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/genetic-disorder/615/how-can-hair-be-used-in-a-forensic-investigation-by-dr-cyriac-job";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/pfKxIPFTQ2qyWwv3Bm0fvUBqQ11KL7diTNfnjGTc', 'a:3:{s:6:"_token";s:40:"OefrRs0yUvVNNyiW3m27ead6avfRj8v1c29Lo4z4";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/genetic-disorder/615/how-can-hair-be-used-in-a-forensic-investigation-by-dr-cyriac-job";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/pfKxIPFTQ2qyWwv3Bm0fvUBqQ11KL7diTNfnjGTc', 'a:3:{s:6:"_token";s:40:"OefrRs0yUvVNNyiW3m27ead6avfRj8v1c29Lo4z4";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/genetic-disorder/615/how-can-hair-be-used-in-a-forensic-investigation-by-dr-cyriac-job";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('pfKxIPFTQ2qyWwv3Bm0fvUBqQ11KL7diTNfnjGTc', 'a:3:{s:6:"_token";s:40:"OefrRs0yUvVNNyiW3m27ead6avfRj8v1c29Lo4z4";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/genetic-disorder/615/how-can-hair-be-used-in-a-forensic-investigation-by-dr-cyriac-job";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21