×

ജൂൺ 26 :ലോക ലഹരി വിരുദ്ധ ദിനം

Posted By

IMAlive, Posted on June 19th, 2020

International Day Against Drug Abuse

News desk IMAlive

Edited by: IMAlive Editorial Team of Doctors

ലഹരിയുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനമാണ് ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം. 1987 ഡിസംബർ 7 മുതലാണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ജൂൺ 26 ആചരിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിക്കുന്നത്. മയക്കുമരുന്നുകളുടെ ദുരുപയോഗം കൊണ്ട് സമൂഹത്തിനും വ്യക്തികൾക്കുമുണ്ടാകുന്ന പ്രശ്നങ്ങളെ പറ്റി അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്.

മയക്കുമരുന്നുകളുടെ  ദുരുപയോഗം വരും നൂറ്റാണ്ടിൽ ലോകത്തിനു  തന്നെ വലിയ വെല്ലുവിളിയാകുമെന്നാണ് കണക്കാക്കുന്നത്. ലോകത്താകമാനം മയക്കുമരുന്നുകളുടെ ഉപയോഗം അതുമായി  ബന്ധപ്പെട്ട മറ്റു കുറ്റകൃത്യങ്ങൾ എന്നിവയില്ലെല്ലാം വൻ വർധനയാണ് കണ്ടുവരുന്നത്.   

ലഹരിമരുന്നുകൾ ഉയർത്തുന്ന വെല്ലുവിളികൾ 

എക്സൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം 2017 ൽ മാത്രം 5,944 കേസുകളാണ്  ലഹരിവസ്തു നിയമപ്രകാരം (എൻ‌ഡി‌പി‌എസ്) കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2016 ൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിന്റെ നേരെ ഇരട്ടിയാണിത് (2,985). ഈ വർഷവും ഇതേ തോതിലായിരിക്കും കേസുകളുടെ വളർച്ച എന്നാണ് കണക്കാക്കുന്നത്. 

മയക്കുമരുനിന്റെ ഉപയോഗം  പ്രതീക്ഷിക്കുന്നതിലും അധികം നമ്മുടെ സമൂഹത്തിൽ വ്യാപിച്ചിട്ടുണ്ടെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. കൊച്ചു കുട്ടികൾ മുതൽ മധ്യവയസ്കർ വരെ മയക്കുമരുന്നിന്റെ അടിമകളായിട്ടുണ്ട്.

എല്ലാ ദിവസവും, മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് 10 ആത്മഹത്യകളാണ്‌  ഇന്ത്യയിൽ ദിവസവും നടക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട ആത്മഹത്യകളുടെ തോത് അനുസരിച്ച് കേരളം ഒന്നാമതാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ആരോഗ്യ പ്രശ്നങ്ങളും വേറെ.

മയക്കുമരുന്ന് ഉപയോഗം - പ്രത്യാഘാതങ്ങൾ 

മയക്കുമരുന്ന് ഉപയോഗം അല്ലെങ്കിൽ മയക്കുമരുന്നിന് അടിമപ്പെടുന്നത് ഒരു മാനസിക, സാമൂഹിക പ്രശ്നമാണ്, ഇത് ലോകത്തെ വ്യത്യസ്ത പ്രായത്തിലുള്ള ആളുകളെയും അവരടങ്ങുന്ന സമൂഹത്തെയും പ്രതികൂലമായി  ബാധിക്കുന്നു. വ്യക്തികളെയും സമൂഹത്തെയും ഇത് പലവിധത്തിലാണ് നശിപ്പിക്കുന്നത്.- സാമൂഹികമായും ശാരീരികമായും സാംസ്കാരികമായും വൈകാരികമായും സാമ്പത്തികമായും. 

മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്ന ഈ ലഹരി പദാർത്ഥങ്ങൾ ഭയം, ഉത്കണ്ഠ, അരക്ഷിതാവസ്ഥ എന്നിങ്ങനെയുള്ള പലതരം വൈകല്യങ്ങൾക്ക് കാരണമാകുന്നു. നിക്കോട്ടിൻ, കൊക്കെയ്ൻ, കഫീൻ, മോർഫിൻ, കഞ്ചാവ്, മെത്ത് തുടങ്ങിയ ചില മരുന്നുകൾ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. അത്തരം മയക്കുമരുന്നുകളോടുള്ള ആസക്തി വിശപ്പും ശരീരഭാരവും, മലബന്ധം, വർദ്ധിച്ച ഉത്കണ്ഠ, ക്ഷോഭം, ഉറക്കമില്ലായ്മ, ബൗദ്ധിക പ്രവർത്തനത്തിന്റെ ക്രമേണയുള്ള ക്ഷതം എന്നിവയ്ക്ക് കാരണമാകുന്നു. ചില ലഹരിമരുന്നുകൾ മനുഷ്യരുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുകയും തലച്ചോറിനെയും നാഡീവ്യവസ്ഥയെയും മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.

അനധികൃത മയക്കുമരുന്ന് കടത്തൽ 

മയക്കുമരുന്ന് കടത്ത് ഒരു അന്താരാഷ്ട്രതലത്തിൽ തന്നെ നിയമവിരുദ്ധമായ വ്യാപാരമാണ്. ഇവയുടെ ഉൽപാദനം, കൃഷി, വ്യാപനം, വിൽപ്പന എന്നിവ ഭൂരിഭാഗം രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ഈ ഭീഷണിയെക്കുറിച്ച് കൂടുതൽ സമഗ്രമായ പഠനം നടത്തുന്നതിനായി യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (യു‌എൻ‌ഡി‌സി) അനധികൃത അന്താരാഷ്ട്ര മയക്കുമരുന്ന് വിപണികളെ ഫലപ്രദമായി നിരീക്ഷിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ട്. അനധികൃത മയക്കുമരുന്ന് വ്യാപാരം അന്താരാഷ്ട്ര വ്യാപാരത്തിന്റെ ഏകദേശം 1% ആണെന്ന് കണക്കാക്കപ്പെടുന്നു.

മയക്കുമരുന്നിന് അടിപ്പെട്ടവരെ എങ്ങിനെ സഹായിക്കാം?

നിങ്ങളുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ മയക്കുമരുന്നിന് അടിമപ്പെട്ടു ജീവിക്കുന്നുണ്ടെങ്കിൽ  സഹായിക്കേണ്ടത് നിങ്ങളുടെ ചുമതലയാണ്. ഇവരെ പരിചരിക്കുന്നതോ ആവശ്യമായ ചികിത്സയും റീഹാബിലിറ്റേഷൻ സേവനങ്ങളും നൽകുന്നതും അത്ര എളുപ്പമായിരിക്കില്ല. എന്നാൽ ഓർക്കുക, നിങ്ങൾ തനിച്ചല്ല. നിങ്ങൾക്കും നിങ്ങൾ പരിപാലിക്കുന്ന വ്യക്തിക്കും പിന്തുണ ലഭ്യമാണ്.

ഇതിനെക്കുറിച്ച് മറ്റുള്ളവരുമായി സംസാരിക്കാൻ ചിലപ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ചും അവർക്ക് നിങ്ങളെപ്പോലെ സമാന അനുഭവം ഇല്ലെങ്കിൽ. മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകളുടെ കുടുംബങ്ങളെയും പരിപാലകരെയും പിന്തുണയ്ക്കുന്ന പ്രാദേശിക, ദേശീയ സംഘടനകളുണ്ട്. നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം അവരെ ഒരു ഡോക്ടറുടെ അടുത്ത് എത്തിക്കുക എന്നതാണ്.

മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തലിനും എതിരായി ഒരു അന്താരാഷ്ട്ര ദിനം

മയക്കുമരുന്നിനെതിരെയും അതിന്റെ നിയമവിരുദ്ധമായ ഉൽപാദനത്തിനെതിരെയുമുള്ള അവബോധം ഉദ്യോഗസ്ഥരിലും അധികാരികളിലും മാത്രമല്ല സാധാരണ ജനങ്ങളിലും ഒരുപോലെ ആവശ്യമാണ്. അതുകൊണ്ടാണ് ജൂൺ 26 നു സ്‌കൂൾ, കോളേജ് തലങ്ങളിലും പൊതുസ്ഥാപനങ്ങൾ വഴിയും ബോധവൽക്കരണ പരിപാടികളും ക്‌ളാസ്സുകളും സംഘടിപ്പിക്കുന്നത്. ലഹരിയ്ക്ക് എതിരായ അവബോധം വളർത്തുന്നത് കൂടാതെ ലഹരിയ്ക്ക് അടിമപെട്ടവരെ സാധാരണജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, മയക്കുമരുന്ന് ഉൽപാദനവും അതിന്റെ ഉപയോഗവും തടയുന്നതിനുള്ള ജനപിന്തുണ വർദ്ധിപ്പിക്കുക,ആളുകൾക്ക് ഈ വിപത്തിനെക്കുറിച്ചുള്ള ധാരണ നൽകുക, എന്നിവയെല്ലാം ലഹരിവിമുക്ത ലോകത്തിനായുള്ള  അജണ്ടകളിൽ ഉൾപ്പെടുന്നവയാണ്. 

മയക്കുമരുന്ന് ഉപയോഗവും മറ്റ് ആസക്തികളും മൂലം മാനസിക ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന എല്ലാ മനുഷ്യർക്കുമായാണ് ഐക്യരാഷ്ട്ര സംഘടന ഈ ദിവസം സമർപ്പിക്കുന്നത്. ലഹരിക്കെതിരായ അവബോധം വളർത്തുന്നത് നാളത്തെ തലമുറയ്ക്കുള്ള ഇന്നത്തെ നിക്ഷേപമാണ്. 

മയക്കുമരുന്ന് പ്രശ്നം ഇല്ലാക്കുന്നത് അത്ര എളുപ്പമല്ല. എങ്കിലും നമ്മുടെ സമൂഹത്തിൽ ഇതിന്റെ ആഘാതം കുറയ്ക്കുന്നതിന് ശക്തമായ നടപടികൾ കൈക്കൊള്ളാൻ കഴിയും. മയക്കുമരുന്നിൽ നിന്നുള്ള ഭീഷണി അവഗണിക്കാനാവാത്തവിധം വലുതാണ്. ഇതിനുള്ള പരിഹാരം ലഹരിയ്‌ക്കെതിരായ ചെറുത്തുനിൽപ്പും ശക്തമായ അവബോധവുമാണ്. കൂട്ടായ പ്രവർത്തനങ്ങളിലൂടെയോ ഏറ്റവും അടുത്ത സുഹൃത്തക്കൾക്കിടയിൽ ഇതിനെപ്പറ്റി ആരോഗ്യകരമായ രീതിയിൽ ചർച്ച ചെയ്യുന്നതിലൂടെയും നാം ഓരോരുത്തർക്കും ഇതിൽ പങ്കുചേരാവുന്നതേയുള്ളു. 

The International Day Against Drug Abuse and Illicit Trafficking is a United Nations International Day against drug abuse and the illegal drug trade. It is observed annually on 26 June, since 1989.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/dMzShx96I5AD4A1ogqYSzyySbRi4BxMWSfGXptXE): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/dMzShx96I5AD4A1ogqYSzyySbRi4BxMWSfGXptXE): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/dMzShx96I5AD4A1ogqYSzyySbRi4BxMWSfGXptXE', 'contents' => 'a:3:{s:6:"_token";s:40:"FtjR6Q4hH36A8TnKkabg0kfDjroUOkBBdifiA2TD";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/health-and-wellness-news/1171/international-day-against-drug-abuse";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/dMzShx96I5AD4A1ogqYSzyySbRi4BxMWSfGXptXE', 'a:3:{s:6:"_token";s:40:"FtjR6Q4hH36A8TnKkabg0kfDjroUOkBBdifiA2TD";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/health-and-wellness-news/1171/international-day-against-drug-abuse";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/dMzShx96I5AD4A1ogqYSzyySbRi4BxMWSfGXptXE', 'a:3:{s:6:"_token";s:40:"FtjR6Q4hH36A8TnKkabg0kfDjroUOkBBdifiA2TD";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/health-and-wellness-news/1171/international-day-against-drug-abuse";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('dMzShx96I5AD4A1ogqYSzyySbRi4BxMWSfGXptXE', 'a:3:{s:6:"_token";s:40:"FtjR6Q4hH36A8TnKkabg0kfDjroUOkBBdifiA2TD";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/health-and-wellness-news/1171/international-day-against-drug-abuse";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21