×

ലോക ജനസംഖ്യാ ദിനം - ജൂലൈ 11

Posted By

IMAlive, Posted on July 8th, 2020

World Population Day

 News desk IMAlive

Edited by: IMAlive Editorial Team of Doctors

വർധിച്ചുവരുന്ന ജനസംഖ്യാ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആഗോളശ്രമങ്ങളുടെ  ഭാഗമായി 1989 ൽ അന്നത്തെ ഗവേണിംഗ് കൗൺസിൽ ഓഫ് ഐക്യരാഷ്ട്ര വികസന പദ്ധതിയാണ്  ലോകജനസംഖ്യാ ദിനം ആഘോഷിക്കാൻ നിർദ്ദേശിക്കുന്നത്. തുടർന്ന്1990 ഡിസംബറിലെ 45/216 പ്രമേയത്തിലൂടെ, ഐക്യരാഷ്ട്രസഭ ലോകജനസംഖ്യാ ദിനം ആചരിക്കാൻ തീരുമാനിച്ചു.  

ജനസംഖ്യാ വളർച്ച വർഷങ്ങളിലൂടെ 

ഓരോ വർഷവും ലോക ജനസംഖ്യയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ വർധനയാണ് ഉണ്ടാകുന്നത് . ലോകജനസംഖ്യ ഒരു ബില്യൺ വരെ എത്താൻ മനുഷ്യരാശി 1800 വർഷം വരെ  എടുത്തപ്പോൾ, രണ്ടാമത്തെ ബില്യൺ തികയ്ക്കാൻ വേണ്ടി വന്നത് 130 വർഷമാണ് (1930). തുടർന്ന് മൂന്നാമത്തെ ബില്യണ് 30 വർഷവും (1960),  നാലാമത്തെ ബില്യണ് 15 വർഷവും (1974), അഞ്ചാം ബില്യണ് 13 വർഷവും (1987) മാത്രമേ വേണ്ടി വന്നുള്ളൂ. ഇരുപതാം നൂറ്റാണ്ടിൽ മാത്രം ലോകത്തിലെ ജനസംഖ്യ 1.65 ബില്ല്യണിൽ നിന്ന് 6 ബില്ല്യണായി ഉയർന്നു. 1970 ൽ, ലോകത്ത് ഇപ്പോൾ ഉള്ളതിന്റെ പകുതി മാത്രം ആളുകളേ ഉണ്ടായിരുന്നുള്ളൂ. ആഗോള ജനസംഖ്യ 2030 ൽ 8.6 ബില്യൺ, 2050 ൽ 9.8 ബില്യൺ, 2100 ൽ 11.2 ബില്യൺ എന്നിങ്ങനെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പ്രത്യാഘാതങ്ങൾ

ഒരു പ്രദേശത്തെ ജനസംഖ്യ ആ സ്ഥലത്തിന്റെ വഹിക്കാനുള്ള ശേഷി കവിയുമ്പോൾ, പരിസ്ഥിതിയെ നന്നാക്കാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ ഇത് തകർക്കുന്നു, ഇത് പാരിസ്ഥിതികവും സാമൂഹികവുമായ തകർച്ചയിലേക്ക് ലോകത്തെ എത്തിച്ചേക്കാം. ജനസംഖ്യ വർദ്ധനവ് ആഗോളതാപനം, പാരിസ്ഥിതിക തകർച്ച, കുടിവെള്ള ക്ഷാമം, ജീവജാലങ്ങളുടെ വംശനാശം, ഭക്ഷ്യക്ഷാമം, പോഷകാഹാരക്കുറവ്, കുറഞ്ഞ വിഭവങ്ങൾ, ദാരിദ്ര്യം എന്നിവയ്ക്ക് കാരണമാകും. കൂടാതെ അമിത ഉപഭോഗം, മലിനീകരണം, സാങ്കേതികവിദ്യയുടെ വ്യാപനം എന്നിവയിലൂടെ അമിത ജനസംഖ്യ പരിസ്ഥിതിയെ മൊത്തത്തിൽ ബാധിക്കുന്നതായാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്, ആഗോളതാപനം, മലിനീകരണം തുടങ്ങി നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങൾ ജനസംഖ്യാ വർദ്ധനവ് രൂക്ഷമാക്കുന്നുവെന്ന് 1994 ലെ ഇന്റർ അക്കാദമി പാനലാണ് സ്റ്റേറ്റ്മെന്റ് പ്രസ്താവിച്ചത്. പട്ടിണിയും പോഷകാഹാരക്കുറവും, പുനരുൽപ്പാദന നിരക്കിനേക്കാൾ വേഗത്തിൽ പ്രകൃതിവിഭവങ്ങളുടെ ഉപഭോഗം (ഫോസിൽ ഇന്ധനങ്ങൾ പോലുള്ളവ), ജീവിത സാഹചര്യങ്ങളിലെ അപചയം എന്നിവയും അമിത ജനസംഖ്യയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളാണ്.

ഈ സാഹചര്യത്തിൽ ജനപ്പെരുപ്പത്തെ കുറിച്ചും അതിന്റെ വെല്ലുവിളികളെ കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കാനാണ് ജനസംഖ്യാ ദിനം ആഹ്വാനം ചെയ്യുന്നത്. ചെറിയ കുടുംബങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി 200 ലധികം രാജ്യങ്ങളിൽ ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു.

 ജനസംഖ്യാ ആസൂത്രണം, വിദ്യാഭ്യാസം  ശാക്തീകരണം, കുടുംബാസൂത്രണം, ജനന നിയന്ത്രണ രീതികൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണത്തിലൂടെ ജനസംഖ്യാവർദ്ധനയെ നിയന്ത്രിക്കാനാകും.  ഈ ദിവസം, കുടുംബാസൂത്രണ രീതികളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിന് രാജ്യങ്ങൾ തോറും നിരവധി പ്രോഗ്രാമുകൾ നടത്തുന്നു. ലോകജനസംഖ്യയിൽ ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ഉടനെ തന്നെ ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ലോക ജനസംഖ്യാ ദിനം നമ്മൾ അറിഞ്ഞിരിക്കേണ്ടതും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതും അത്യാവശ്യമാണ്. 

World Population Day is an annual event, observed on July 11 every year, which seeks to raise awareness of global population issues

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/QvMkg7nZOBlxE4sxpd2qUPCXYrMCLjrR7sokAfOA): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/QvMkg7nZOBlxE4sxpd2qUPCXYrMCLjrR7sokAfOA): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/QvMkg7nZOBlxE4sxpd2qUPCXYrMCLjrR7sokAfOA', 'contents' => 'a:3:{s:6:"_token";s:40:"Ir4EFycERmqLDYodEjStGrQJcbCF1QwOh6zbPMZC";s:9:"_previous";a:1:{s:3:"url";s:72:"http://www.imalive.in/health-and-wellness-news/1177/world-population-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/QvMkg7nZOBlxE4sxpd2qUPCXYrMCLjrR7sokAfOA', 'a:3:{s:6:"_token";s:40:"Ir4EFycERmqLDYodEjStGrQJcbCF1QwOh6zbPMZC";s:9:"_previous";a:1:{s:3:"url";s:72:"http://www.imalive.in/health-and-wellness-news/1177/world-population-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/QvMkg7nZOBlxE4sxpd2qUPCXYrMCLjrR7sokAfOA', 'a:3:{s:6:"_token";s:40:"Ir4EFycERmqLDYodEjStGrQJcbCF1QwOh6zbPMZC";s:9:"_previous";a:1:{s:3:"url";s:72:"http://www.imalive.in/health-and-wellness-news/1177/world-population-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('QvMkg7nZOBlxE4sxpd2qUPCXYrMCLjrR7sokAfOA', 'a:3:{s:6:"_token";s:40:"Ir4EFycERmqLDYodEjStGrQJcbCF1QwOh6zbPMZC";s:9:"_previous";a:1:{s:3:"url";s:72:"http://www.imalive.in/health-and-wellness-news/1177/world-population-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21