×

വിട്ടുമാറാത്ത ശരീരവേദന,ക്ഷീണം എന്നിവയുണ്ടോ ഫൈബ്രോമയാള്‍ജിയ ആകാം

Posted By

IMAlive, Posted on July 26th, 2019

Are you aware about fibromyalgia?

ലേഖകൻ:ഡോക്ടർ ബി പദ്മകുമാർ 

പ്രായഭേദമന്യേ ഇന്ന് എല്ലാവരും അനുവഭിക്കുന്ന ഒരു രോഗമാണ് സന്ധിവേദന. നിത്യജീവിതത്തെയും ജോലിസംബന്ധമായ പ്രവർത്തനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരിൽ നല്ലൊരു പങ്കും വേദനയുടെ ദുരിതങ്ങൾക്ക് പരിഹാരംകാണാൻ എത്തുന്നവരാണ്. നമ്മുടെ  രോഗികളിൽ പത്തുശതമാനത്തിലേറെയാളുകളുടെയും  പ്രശ്നം  മാറാത്ത പേശീവേദനകളും സന്ധിവേദനകളുമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ശരീരമാകെ പൊതിയുന്ന വേദന വർഷങ്ങളായി  യാതൊരു മാറ്റവുമില്ലാതെ തുടരുക,  വിശദമായ പരിശോധനകൾക്കു  ശേഷം പരിശോധനാഫലങ്ങളെല്ലാം തികച്ചും നോർമലാണെന്ന്ഡോക്ടർമാർ  ആവർത്തിച്ചുപറയുക, മാറിമാറിയുള്ള  ചികിത്സകളെല്ലാം  തന്നെ ഫലപ്രദമാകാതെയിരിക്കുക. ഫൈബ്രോമയാൾജിയ  എന്ന പേശിവാതരോഗത്തിന്റെ  സാമാന്യ ലക്ഷണങ്ങളാണിതൊക്കെ.  ചുരുക്കത്തിൽ വൈദ്യനെയും രോഗിയെയും ഒരുപോലെ  ധർമ്മസങ്കടത്തിലാക്കുന്ന വേദനയുടെ  സങ്കീർണമായ യാതനാചരിത്രം.

വേദന  എന്ന  സംവേദനത്തിനോടു  ശരീരം കാണിക്കുന്ന  അമിതവും അസാധാരണവുമായ  പ്രതികരണമാണ് ഫൈബ്രോമയാൾജിയ  രോഗികളുടെ പ്രശ്നം.  സാധാരണക്കാരെ  അപേക്ഷിച്ച്  ഇവർക്ക്  വേദന  സഹിക്കുവാനുള്ള കഴിവ് കുറവാണ്. കൂടാതെ  മറ്റേതുതരത്തിലുള്ള  സംവേദനങ്ങളും വേദനയുടെ  രൂപത്തിലായിരിക്കും  ഇവർ  തിരിച്ചറിയുന്നത്.

മാറാത്ത ശരീരവേദനയ്ക്കു കാരണമാകുന്ന ഈ ആരോഗ്യപ്രശ്നം സമൂഹത്തിലെ അഞ്ചുശതമാനത്തോളമാളുകളെ ബാധിക്കുന്നുണ്ട്. മറ്റെല്ലാ സന്ധി-പേശി വാതരോഗങ്ങളെയും പോലെ സ്ത്രീകളാണ് ഫൈബ്രോമയാൾജിയയുടെ പ്രധാന ഇരകൾ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് രോഗമുണ്ടാകുവാനുള്ള സാധ്യത എട്ടു മടങ്ങുവരെ കൂടുതലാണ്.

കുട്ടികളിലും രോഗത്തിന്റെവ സാന്നിധ്യം ഉണ്ടാകാമെങ്കിലും 25-നും 65-നുമിടയ്ക്ക് പ്രായമുള്ളവരെയാണു രോഗം കൂടുതലായി ബാധിക്കുന്നത്. രോഗചരിത്രവും രോഗിയുടെ വിശദമായ ദേഹപരിശോധനയും മാത്രം മതിയാകും രോഗനിർണയത്തിന്. എന്നാൽ സമാനലക്ഷണങ്ങളുള്ള സന്ധിവാതരോഗങ്ങളൊന്നുമില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി സങ്കീർണമായ ലബോറട്ടറി പരിശോധനകൾ വേണ്ടിവന്നേക്കും. അമേരിക്കൻ കോളേജ് ഓഫ് റുമറ്റോളജി 1990-ൽ പുറത്തിറക്കിയ മാനദണ്ഡങ്ങളനുസരിച്ചാണ് രോഗനിർണയം നടത്തുന്നത്. അരക്കെട്ടിനു മുകളിലും താഴെയുമായി ശരീരത്തിന്റെ  ഇരുവശങ്ങളിലും അനുഭവപ്പെടുന്ന തുടർച്ചയായ വേദന മൂന്നു മാസത്തിലേറെ നീണ്ടുനിൽക്കുകയാണെങ്കിൽ ഫൈബ്രോമയാൾജിയ സംശയിക്കാം. അതോടൊപ്പം ശരീരത്തിന്റെ ചില  പ്രത്യേക ഭാഗങ്ങളിൽ സമ്മർദ്ദമേൽപ്പിക്കുമ്പോൾ കഠിനമായ വേദന അനുഭവപ്പെടാവുന്നതാണ്. അമേരിക്കൻ കോളേജ്  ഓഫ് റുമറ്റോളജിയുടെ പുതുക്കിയ നിർദേശങ്ങളനുസരിച്ച് ശരീരത്തിന്റെ നേരത്തേ നിർണ്ണയിച്ച 18 സ്ഥാനങ്ങളിൽസമ്മർദ്ദമേൽപ്പിക്കുമ്പോൾ 11-ലെങ്കിലും  കഠിനമായ വേദനയനുഭവപ്പെടുകയാണെങ്കിൽ  ഫൈബ്രോമയാൾജിയ  എന്നപേശിവാതരോഗം  നിർണ്ണയിക്കാം.

രോഗാരംഭത്തിൽ  ശരീരത്തിന്റെ  ഒരു ഭാഗത്തു മാത്രം പ്രത്യക്ഷപ്പെടുന്ന പേശിവേദന  ക്രമേണ മറ്റു ശരീരഭാഗങ്ങളിലേക്കുവ്യാപിക്കുന്നു. പേശീ വേദനകളോടൊപ്പം  സന്ധിവേദനകളുമുണ്ടാകാം.  ചുരുക്കത്തിൽ ശരീരത്തെ മുഴുവൻ  ആവരണം ചെയ്യുന്ന  ഒരു വേദനാകവചം  അണിഞ്ഞു നടക്കേണ്ടിവരുന്ന  നിസ്സഹായാവസ്ഥയാണ്  രോഗിയുടേത്.  ജീവിതത്തിൽഅപ്രതീക്ഷിതമായി  ഉണ്ടാകുന്ന  സംഘർഷം  നിറഞ്ഞ  സംഭവങ്ങൾക്കു ശേഷമായിരിക്കും  പലരിലും  രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. റുമറ്റോയിഡ്  ആർത്രൈറ്റിസ്  പോലെയുള്ള  സന്ധിവാത  രോഗങ്ങളേക്കാൾ കഠിനമായവേദനയാണ് ഇക്കൂട്ടർ പരാതിപ്പെടുന്നത്. കഴുത്തിനു പുറകിലും തോളുകളിലും ആരംഭിക്കുന്ന വേദന പിന്നീട് മാറാത്തനടുവേദനയായും മറ്റു ശരീരഭാഗങ്ങളിലെ വേദനയായും പുരോഗമിക്കുന്നു. വേദനയോടൊപ്പം  സന്ധികൾക്ക്‌ പിടുത്തവുമനുഭവപ്പെടാം. വേദനയെന്ന അസുഖകരമായ വികാരത്തോട് അസാധാരണമായി പ്രതികരിക്കുന്നതാണ്രോഗികളുടെ മറ്റൊരു പ്രത്യേകത. ചെറുതായി സ്പർശിക്കുന്നതു പോലും അസഹ്യമായ  വേദനയുളവാക്കാം. ഇളംകാറ്റിന്റെക  സുഖസ്പർശനം പോലും  ഇവർക്ക് അസ്വസ്ഥതയുണ്ടാക്കാം.

ചർമ്മം പുകയുന്നതുപോലെയുള്ള അസ്വസ്ഥതകളും ഫൈബ്രോമയാൾജിയ രോഗികൾ പരാതിപ്പെടാറുണ്ട്. ജോലികളിലേർപ്പെടുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമൊക്കെ ഇവർക്ക് പെട്ടെന്നു തളർച്ച അനുഭവപ്പെടാറുണ്ട്. ശരീരവേദനയും തളർച്ചയും ഇടവിട്ടുള്ള രീതിയിലും പ്രകടമാവുന്നതാണ്.

 

ഇവരുടെ ജീവിതത്തിൽ നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ഉണ്ടായിരിക്കും. നല്ല ദിനങ്ങളിൽ ഉന്മേഷം തോന്നുന്നതുകൊണ്ടു കൂടുതൽ അധ്വാനിക്കുന്ന ഇവർ തുടർന്നുണ്ടാകുന്ന ക്ഷീണത്തെത്തുടർന്ന് പിന്നീടു വരുന്ന ദൈനംദിന പ്രവൃത്തികൾ പോലും കൃത്യമായി ചെയ്യുവാൻ  കഴിയുന്നില്ലായെന്നു പലരും പരാതിപ്പെടാറുണ്ട്. വീട്ടുകാര്യങ്ങൾ നോക്കാ നും കടയിൽ പോകാനും സാധനങ്ങൾ വാങ്ങാനും 8 മണിക്കൂറെങ്കിലും തുടർച്ചയായി ജോലി ചെയ്യാനുമൊക്കെ ശാരീരിക അസ്വസ്ഥതകൾ മൂലം ഇവർക്ക് കഴിയാതെ വരുന്നു.

'ചീത്ത ദിനങ്ങളിൽ'   വിശ്രമമെടുക്കുവാൻ  നിർബന്ധിതരാകുന്നു. തീരാവേദനയ്ക്കു  പുറമേ  അകാരണമായ ക്ഷീണം,  ഉന്മേഷക്കുറവ്,  വിഷാദം, നിദ്രാവൈകല്യങ്ങൾ,  തലവേദന,  കൈകാല് മരവിപ്പ്,  അമിതാകാംക്ഷ തുടങ്ങിയവയും പേശീവാതരോഗികളിൽ  കാണാറുണ്ട്.  കിടന്നാൽ  ഉറക്കം ലഭിക്കുവാൻ  ബുദ്ധിമുട്ടുണ്ടാവുക,  വെളുപ്പിനു  പെട്ടെന്നുതന്നെ ഉണർന്നു പോകുക  തുടങ്ങിയവയാണ്  ഉറക്കവുമായി ബന്ധപ്പെട്ട  പ്രശ്നങ്ങൾ.  മറ്റു ശാരീരിക  പ്രശ്നങ്ങളായ ആർത്തവത്തകരാറുകൾ,  ഉദരരോഗങ്ങൾ, മൈഗ്രെയിന്  അഥവാ  കൊടിഞ്ഞി തലവേ ദന,  മൂത്രാശയത്തകരാറുകൾ  ഇവഫൈബ്രോമയാൾജിയ  രോഗികളിൽ  കൂടുതലായി  കണ്ടുവരുന്നു.

രോഗത്തിന്റെ  വ്യക്തമായ  കാരണങ്ങൾ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.  മറിച്ച്  ചില  നിഗമനങ്ങൾ  മാത്രമാണു നിലവിലുള്ളത്. വേദനയെ  അനുഭവവേദ്യമാക്കുന്ന  തലച്ചോറിന്റെയും കേന്ദ്രനാഡീവ്യവസ്ഥയുടെയും  പാതകളിലെ പ്രവർത്തന വൈകല്യങ്ങൾ രോഗകാരണമായി  നിർദ്ദേശിക്കപ്പെടുന്നുണ്ട്.  വേദനാവാഹികളായ  സബ്സ്റ്റന് സ്-പി  എന്ന ഘടകത്തിന്റെയും  ഉപഘടകങ്ങളായ  ഇന്റര്ല്യൂക്കിൽ -8, 6 എന്നിവയുടെയും  രക്തത്തിലെ  അളവ്  ഫൈബ്രോമയാൾജിയ രോഗികളിൽ കൂടുതലാണ്.  സുഖനിദ്രയ്ക്ക്  സഹായിക്കുന്ന  സിറട്ടോണിൻ,  കോർട്ടിസോൾ, ഗ്രോത്ത്  ഹോർമോൺ തുടങ്ങിയവയുടെ  അളവ്  കുറഞ്ഞിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.  തുടർച്ചയായി  പേശികൾക്കുണ്ടാകുന്ന സൂക്ഷ്മമായപരിക്കുകൾ,  നിദ്രാവൈകല്യം,  സ്വയം  നിയന്ത്രിത  നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തകരാറുകൾ  തുടങ്ങിയവയും രോഗകാരണങ്ങളായി ചൂണ്ടിക്കാണിക്കാറുണ്ട്.

മാനസിക  സംഘർഷങ്ങളും  സമ്മർദ്ദവും  രോഗത്തിന്റെ  തീവ്രത വർദ്ധിപ്പിക്കുന്നു.  ലഘു മനോരോഗങ്ങളായ അമിതാകാംക്ഷ,  വിഷാദം തുടങ്ങിയവയുളളവരിൽ രോഗസാധ്യത   ഏറെയാണ്.  മാനസിക പിരിമുറുക്കമുണ്ടാകുന്ന തൊഴിലിലേർപ്പെട്ടിരിക്കുന്നവരിലും രോഗലക്ഷണങ്ങൾ  കൂടുതൽ പ്രകടമാകുന്നു.  ഗൾഫ്  യുദ്ധസമയത്ത്യുദ്ധമുഖത്തുണ്ടായിരുന്ന  45  ശതമാനത്തോളം  സൈനികർക്കും സമാനരോഗലക്ഷണങ്ങളു ണ്ടായിരുന്നുവെന്ന്  ജേർണൽ ഓഫ്  അമേരിക്കൻ  മെഡിക്കൽ  അസോസിയേഷൻ  അക്കാലത്ത്  പുറത്തിറക്കിയ  റിപ്പോർട്ടിൽ പറയുന്നുണ്ട്.  കുടുംബസാഹചര്യങ്ങളിലുള്ള  പ്രശ്നങ്ങളും ഫൈബ്രോമയാൾജിയ രോഗികളിൽ  അസാധാരണമല്ല.  മാതാപിതാക്കൾക്കുംമറ്റ്  കുടുംബാംഗങ്ങൾക്കും  അനുഭവപ്പെടുന്ന  രോഗദുരിതങ്ങൾ,  തകർന്ന കുടുംബബന്ധങ്ങൾ,  കുട്ടിക്കാലത്ത് ഏൽക്കേണ്ടിവരുന്ന  പീഢനങ്ങൾ ഇവയൊക്കെ പ്രശ്നകാരണങ്ങളാണ്.  തൊഴിൽ  രംഗത്തുള്ള  പ്രശ്നങ്ങളും ഇവരിൽകൂടുതലാണ്.

ഫൈബ്രോമയാൾജിയ രോഗികൾ  ബൗദ്ധികമായ  പ്രവർത്തനങ്ങളിലും പിന്നോക്കം പോകാറുണ്ട്.സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ശരിയായ വാക്കുകിട്ടാതെ വിഷമിക്കുക, അടുത്തയിടെ നടന്ന  കാര്യങ്ങൾ ഓർമ്മിച്ചെടുക്കുവാൻ കഴിയാതെ വരിക, പേരുകൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ടുണ്ടാവുക, ഏകാഗ്രതക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഇവർക്കുണ്ടാകാറുണ്ട്.

ദൈനംദിന പ്രവൃത്തികൾ പോലും കൃത്യമായി ചെയ്യുവാൻ കഴിയുന്നില്ലായെന്നു പലരും പരാതിപ്പെടാറുണ്ട്. വീട്ടുകാര്യങ്ങൾ നോക്കാനും കടയിൽ പോകാനും സാധനങ്ങൾ വാങ്ങാനും 8 മണിക്കൂറെങ്കിലും തുടർച്ചയായി ജോലി ചെയ്യാനുമൊക്കെ ശാരീരിക അസ്വസ്ഥതകൾ മൂലം ഇവർക്ക് കഴിയാതെ വരുന്നു. ഡോക്ടർമാർക്കും മരുന്നിനും തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ല എന്ന തോന്നലും ഇവരെ അസ്വസ്ഥരാക്കാറുണ്ട്.

മറ്റു സന്ധിവാതരോഗങ്ങളായ എസ്.എൽ.ഇ റുമറ്റോയിഡ് ആർത്രൈറ്റിസ് തുടങ്ങിയ  പ്രശ്നങ്ങൾ  ഉള്ളവർക്ക് ഫൈബ്രോമയാൾജിയ  ഉണ്ടാകുവാനുള്ള സാധ്യത  ഏറെയാണ്.  കൂടാതെ നമ്മുടെ  രാജ്യത്ത് കൂടുതലായി കണ്ടു വരുന്നസന്ധികളുടെ അമതിവഴക്കത്തിന്റെ പ്രശ്നമുള്ളവരിലും  മാറാത്ത  പേശിവേദനകളും  സന്ധിവേദനകളും ഉണ്ടാകാറുണ്ട്. എന്നാലിവരിൽ  പേശിവാദാരോഗികൾക്കുള്ളതുപോലെ ശരീരഭാഗങ്ങളിൽ  സമ്മർദ്ദമേല്പ്പിക്കുമ്പോൾ വേദനയനുഭവപ്പെടാറില്ല. ദീർഘകാല ക്ഷീണരോഗത്തിന്റെ  പ്രശ്നങ്ങൾ ഉള്ളവരിലും ഫൈബ്രോമയാൾജിയ സാധാരണയാണ്.

മാറാത്ത  ശരീരവേദനയും  ക്ഷീണവും  പരാതിപ്പെടുമ്പോൾ ഫൈബ്രോമയാൾജിയയ്ക്ക്  സാമ്യമുള്ള  മറ്റ്  പല  പ്രശ്നങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്.  സന്ധിവാതരോഗങ്ങളായ എസ്. എൽ.ഇ  റുമറ്റോയിഡ്  ആർത്രൈറ്റിസ്,  നിരവധി  സന്ധികളെ ഒരുമിച്ചു  ബാധിക്കുന്ന ഓസ്റ്റിയോ  ആർത്രൈറ്റിസ്,  പേശികൾക്ക്നീ ർവീക്കമുണ്ടാക്കുന്ന പോളമയോസൈറ്റിസ് തുടങ്ങിയവയെല്ലാം  നീണ്ടുനില്ക്കുന്ന  വേദനകൾ രോഗിക്ക്  സമ്മാനിച്ചേക്കാം.  നാഡീഞരമ്പുകളെ  ബാധിക്കുന്ന  ചിലപ്രശ്നങ്ങളും  ഫൈബ്രോമയാൾജിയയ്ക്ക് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്നുണ്ട്. സെർവിക്കൽ  സ്പൊണ്ടലോസിസ്, കാർപൽ ടണൽ സിൻഡ്രോം തുടങ്ങിയ  ഇതിൽപ്പെടുന്നു. ദീര്ഘ കാലം  നീണ്ടുനിൽക്കുന്ന രോഗാണുബാധയും പ്രത്യേകിച്ച് ബ്രൂസെല്ലാ, ഹെപ്പറ്റൈറ്റിസ്-സി, എച്ച്.ഐ.വി, ഹോർമോൺ തകരാറുകളായ ഹൈപ്പോ തൈറോയിഡിസം, ഇൻസുലിനെ ആശ്രയിക്കാത്ത ടൈപ്പ് 2 പ്രമേഹം, പാരാ തൈറോയിഡ് ഗ്രന്ഥിയുടെ അമിതപ്രവർത്തനം തുടങ്ങിയവയും അർബുദരോഗവും മാറാത്ത ശരീരവേദനയായി പ്രകടമാകാറുണ്ട്. പ്രത്യേകിച്ചും  സ്തനങ്ങൾ, ശ്വാസകോശം,  പ്രോസ്റ്റേറ്റ് ഗ്രന്ഥി തുടങ്ങിയവയെ  ബാധിക്കുന്ന അർബുദം, മയലോമ പോലെ പ്ലാസ്മാ കോശങ്ങളിൽ  നിന്നുണ്ടാകുന്ന അർബുദംതുടങ്ങിയവയും മാറാത്ത ശരീര വേദനയ്ക്കു കാരണമാകാറുണ്ട്.

ദൈനംദിന പ്രവർത്തങ്ങൾക്കുപോലും തടസ്സമുണ്ടാകുന്ന ദീർഘ കാലവേദനയെ ഒടുക്കുവാൻ ഏറ്റവും ഫലപ്രദമെന്നു കണ്ടെത്തിയത് വിഷാദരോഗത്തിനുപയോഗിക്കുന്ന മരുന്നുകളാണ്. ട്രൈസൈക്ലിക് ആന്റിാ ഡിപ്രസന്റ്ത വിഭാഗത്തിൽപ്പെട്ട  മരുന്നുകളാണ് ഏറ്റവും വ്യാപകമായി ഉപയോഗിച്ചുവരുന്നത്.

രോഗിയുടെ വേദനയുടെ കാഠിന്യം കുറയ്ക്കാനും ശാരീരിക ക്ഷമത മെച്ചപ്പെടുത്താനും ഇവയ്ക്കു കഴിയും അതോടൊപ്പം വേദനാസംഹാരികളും  ഒരു  പരിധിവരെ  ഗുണം  ചെയ്യും.  അപസ്മാര ചികിത്സയ്ക്ക്  ഉപയോഗിക്കുന്ന ചില  മരുന്നുകളും  (ഗാബാപെ ന്റിന്), വേദനയെ  കുറച്ച്  സുഖകരമായ  ഉറക്കം  പ്രദാനം  ചെയ്യും. ഫൈബ്രോമയാൾജിയ രോഗികളി ൽ  സാധാരണ  കണ്ടുവരാറുള്ള  അമിത ഉത്കണ്ഠയുടെ  നിയന്ത്രണത്തിനും  മരുന്നുകൾ  വേണ്ടിവരും.  വിഷാദചികി ത്സയ്ക്ക് ഉപയോഗിക്കുന്ന ട്രൈസൈക്ലിക് മരുന്നുകൾ ഗാഢമായ ഉറക്കത്തിനും സഹായിക്കുന്നു. ട്രൈസൈക്ലിക് മരുന്നുകൾ കൂടാതെ സെർട്ടലിന്‍, ഫ്ളുവോക്സൈറ്റിന്പോകലെയുള്ള മരുന്നുകളും വിഷാദമകറ്റി ഉന്മേഷം ലഭിക്കാൻ സഹായകമാകുന്നു.

ക്രമമായി വ്യായാമമുറകളി ൽ ഏർപ്പെടുന്നത് രോഗത്തിന്റെെ തീവ്രതയെ ഗണ്യമായി കുറയ്ക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. നടത്തം, ജോഗിങ്, സൈക്ലിങ്, നീന്തൽ ഇവയൊക്കെ ഗുണകരമായ വ്യായാമരീതികളാണ്. വ്യായാമം മിതമായ രീതിയിൽ ആരംഭിച്ച് ക്രമാനുഗതമായി വർദ്ധിപ്പിക്കുന്നതാണ് ശരിയായ രീതി. കഠിനമായ വ്യായാമരീതികൾ വേദനയുണ്ടാക്കാമെന്നതുകൊണ്ട് ഒഴിവാക്കണം. പരിചയസമ്പന്നനായ മനഃശാസ്ത്ര വിദഗ്ദ്ധൻ നൽകുന്ന കൊഗ്നിറ്റീവ് ബിഹേവിയറല്‍ ചികിത്സയും മനഃസംഘർഷം അകറ്റുവാനും ശരീരത്തിന്റെന അസ്വസ്ഥതകൾ ലഘൂകരിക്കുവാനും ഉപകരിച്ചേക്കും. യോഗ, ധ്യാനം തുടങ്ങിയ മനസ്വസ്ഥതയേകുന്ന മാർഗ്ഗങ്ങളും ശരീരത്തിന്റെനയും മനസ്സിന്റെതയും സ്വസ്ഥതയ്ക്ക് ഉപകരിച്ചെന്നുവരാം.

പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തിന്റെ് വിവിധ വിഭാഗങ്ങളിൽപ്പെട്ട ഡോക്ടർമാരുടെ സംയുക്ത സമീപനമായിരിക്കും രോഗിക്കു കൂടുതൽ ഗുണകരമാകുന്നത്. മനഃശാസ്ത്രജ്ഞൻ, മനോരോഗ വിദഗ്ദ്ധൻ, ഫിസിയോതെറാപ്പിസ്റ്റ്, ഫിസിഷ്യൻ തുടങ്ങിയവരുടെ ഒരുമിച്ചുള്ള പരിചരണം രോഗത്തെക്കാളേറെ, രോഗിയെ സമഗ്രമായി സമീപിക്കുവാൻ സാഹചര്യമുണ്ടാക്കുന്നു. വേദനയുടെ മാറാപ്പ് ദീര്ഘകനാളായി ചുമക്കുന്ന രോഗികൾക്ക് ആശ്വസിക്കാവുന്ന ഒരു വസ്തുത രോഗം വേദനയുടെ മാറാദുരിതങ്ങളല്ലാതെ മറ്റു ഗുരുതരമായ സങ്കീർണതകളൊന്നും ഉണ്ടാക്കാറില്ലായെന്നതാണ്. ശാരീരിക പ്രവർത്തനങ്ങളെയോ ആന്തരാവയവങ്ങളുടെ ധർമ്മത്തെയോ ഫൈബ്രോമയാൾജിയ ബാധിക്കുകയില്ലായെന്നതു തികച്ചും ആശ്വാസകരം തന്നെ. എന്നാൽ രോഗദുരിതം പേറുന്നവരിൽ വേദനാ സംഹാരികളുടെ അമിത ഉപയോഗവും ദുരുപയോഗവും ഉണ്ടാകാതെയിരിക്കുവാൻ ശ്രദ്ധിക്കണം.

 

Fibromyalgia is a disorder characterized by widespread musculoskeletal pain accompanied by fatigue, sleep, memory and mood issues

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/MhVEmMLJKaPr540zRQFH4VMVOEEhdu4lYLYhpvWo): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/MhVEmMLJKaPr540zRQFH4VMVOEEhdu4lYLYhpvWo): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/MhVEmMLJKaPr540zRQFH4VMVOEEhdu4lYLYhpvWo', 'contents' => 'a:3:{s:6:"_token";s:40:"DQmZSYd3PSpEKmtikLblJK3AkqQ7nTiKfgciw8Xp";s:9:"_previous";a:1:{s:3:"url";s:78:"http://www.imalive.in/health-and-wellness/251/are-you-aware-about-fibromyalgia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/MhVEmMLJKaPr540zRQFH4VMVOEEhdu4lYLYhpvWo', 'a:3:{s:6:"_token";s:40:"DQmZSYd3PSpEKmtikLblJK3AkqQ7nTiKfgciw8Xp";s:9:"_previous";a:1:{s:3:"url";s:78:"http://www.imalive.in/health-and-wellness/251/are-you-aware-about-fibromyalgia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/MhVEmMLJKaPr540zRQFH4VMVOEEhdu4lYLYhpvWo', 'a:3:{s:6:"_token";s:40:"DQmZSYd3PSpEKmtikLblJK3AkqQ7nTiKfgciw8Xp";s:9:"_previous";a:1:{s:3:"url";s:78:"http://www.imalive.in/health-and-wellness/251/are-you-aware-about-fibromyalgia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('MhVEmMLJKaPr540zRQFH4VMVOEEhdu4lYLYhpvWo', 'a:3:{s:6:"_token";s:40:"DQmZSYd3PSpEKmtikLblJK3AkqQ7nTiKfgciw8Xp";s:9:"_previous";a:1:{s:3:"url";s:78:"http://www.imalive.in/health-and-wellness/251/are-you-aware-about-fibromyalgia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21