×

സ്റ്റീറോയ്ഡ് ലേപനങ്ങളുടെ പാർശ്വഫലങ്ങൾ, അവ എങ്ങനെ ഒഴിവാക്കാം

Posted By

IMAlive, Posted on March 30th, 2019

How to reduce Steroid ointment side effects

ലേഖകൻ : ഡോക്ടർ ഹനീഷ് ബാബു 

 

സ്റ്റീറോയ്ഡ് ലേപനങ്ങളുടെ  പാർശ്വഫലങ്ങൾ

 സ്റ്റിറോയ്ഡ്(Steroids) ലേപനങ്ങളെ  ഇരുതലമൂർച്ചയുള്ള വാൾ എന്നു വിശേഷിപ്പിക്കാം. രോഗാവസ്ഥയും തീവ്രതയും തിരിച്ചറിഞ്ഞ് രോഗിയുടെ പ്രായവും ഉപയോഗിക്കപ്പെടുന്ന ശരീരഭാഗത്തിനും അനുസരിച്ച് ശ്രദ്ധാപൂർവ്വം വേണ്ടത്ര അളവിൽ മാത്രമേ ഇവ ഉപയോഗിക്കാവൂ.  വീര്യമേറിയ സ്റ്റീറോയ്ഡ് ലേപനങ്ങൾ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ചർമത്തിനും ശാരീരികാരോഗ്യത്തിനും ക്ഷതം സംഭവിക്കാൻ സാദ്ധ്യതയുണ്ട്. 

ചർമത്തിന്റെ കനം കുറയാനും തന്മൂലം ചർമപാളികളുടെ മേധക്ഷയത്തിനും കാരണമാകും (Skin Atrophy).

സൂക്ഷ്മ രക്തവാഹിനികൾ വികസിക്കുകയും  അവ കട്ടികുറഞ്ഞ ചർമത്തിലൂടനീളം ദൃശ്യമാകാനും കാരണമാകും. Telengiectasia എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.    

ചർമം വലിഞ്ഞു പൊട്ടാനും അതിലൂടെ പാടുകൾ വീഴാനും കാരണമാകും (Stretch marks)

മരുന്ന് ഉപയോഗിക്കുന്നയിടങ്ങളിൽ, പ്രത്യേകിച്ച് മുഖം, നെഞ്ച്, പുറം, കൈകാലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ചെറിയ കുരുക്കൾ ഉണ്ടാകാം (Steroid acne).

സ്റ്റിറോയ്ഡുകൾ പെട്ടെന്ന് നിറുത്തുന്നത് എക്സിമയും മറ്റും  തിരിച്ചുവരുന്നതിന് കാരണമായേക്കാമെന്നതാണ് ഒരു  പ്രധാന പ്രശ്‌നം. 

ശക്തിയേറിയ സ്റ്റിറോയ്ഡുകൾ(Steroids) മുഖത്തും- പ്രത്യേകിച്ച് കണ്ണുകൾക്ക് സമീപം- ശരീരത്തിന്റെ മടക്കുകളിലും ജനനേന്ദ്രിയങ്ങൾക്കു സമീപവും ഉപയോഗിക്കാൻ പാടില്ല. ദീർഘകാലം കണ്ണുകൾക്കു സമീപം ഇവ ഉപയോഗിച്ചാൽ കാഴ്ചശക്തി കുറയ്ക്കുന്ന പാട കണ്ണിനുള്ളിൽ രൂപപ്പെടാനും ഗ്ലൂക്കോമയ്ക്കും കാരണമായേക്കാം . 

തൊലി പൊട്ടിയിരിക്കുന്നിടത്തും അണുബാധയുള്ളിടങ്ങളിലും  സ്റ്റിറോയ്ഡുകൾ ഉപയോഗിക്കാൻ പാടില്ല. അണുബാധ വർധിക്കാൻ ഇത് വഴിതെളിച്ചേക്കാം. 

പുണ്ണ്, വ്രണം, ചതവ്, മുറിവുകൾ സുഖപ്പെടായ്ക, അണുബാധയുടെ വ്യാപനം, അമിത രോമവളർച്ച, നീലനിറത്തിൽ രക്തബിന്ദുക്കൾ  ത്വക്കിനടിയിൽ  പ്രത്യക്ഷപ്പെടൽ (purpura), മറ്റു നിറവ്യത്യാസങ്ങൾ  തുടങ്ങി പല പാർശ്വഫലങ്ങളും സ്റ്റീറോയ്ഡ് ലേപനങ്ങൾ ദുരുപയോഗം ചെയ്യുന്നത് മൂലമുണ്ടാകാം. പുഴുക്കടിയിലും മറ്റും ഇവ തെറ്റായി ഉപയോഗിക്കുന്നത് അവയുടെ രൂപമാറ്റത്തിനും ഫംഗസിന്റെ വ്യാപനത്തിനും കാരണമാകാം. Tinea incognito എന്നാണ് ഇതിനു പറയുന്നത്.

Adrenal Suppression: ശക്തിയേറിയ സ്റ്റിറോയിഡുകൾ കനം കുറഞ്ഞ ചർമ്മത്തിൽ ദീർഘകാലം ഉപയോഗിച്ചാൽ ആഗീരണം ചെയ്യപ്പെടുന്നതുമൂലം അഡ്രിനൽ ഗ്രന്ഥികൾ ക്ഷയിക്കുകയും സാധാരണ സ്റ്റിറോയ്ഡുകളുടെ ഉൽപാദനം മന്ദീഭവിക്കുകയും ചെയ്യും. 

Tachyphylaxis: ദീർഘകാലത്തെ ഉപയോഗം മരുന്നിന്റെ ഫലസിദ്ധി കുറക്കുവാൻ ഇടയാക്കിയേക്കും. 

സ്റ്റീറോയ്ഡ് ലേപനങ്ങൾ: പാർശ്വഫലങ്ങൾ എങ്ങനെ ഒഴിവാക്കാം

1. സ്റ്റീറോയ്ഡ് ലേപനങ്ങൾ എക്‌സിമയും അലർജിയും പോലുള്ള പല ത്വക്‌രോഗങ്ങൾക്കും അത്ഭുതകരമായി പ്രവർത്തിക്കുന്ന മരുന്നാണെങ്കിലും ഒരു ത്വക്‌രോഗ വിദഗ്ദ്ധന്റെയോ ഇത്തരം മരുന്നുകൾ ഉപയോഗിക്കാൻ പരിശീലനം ലഭിച്ച ആധുനിക വൈദ്യശാസ്ത്രത്തിൽ പ്രാവീണ്യമുള്ള ഡോക്ടറുടേയോ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാവൂ. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ സ്റ്റീറോയ്ഡ് ലേപനങ്ങൾ ചർമ്മ രോഗികൾക്ക്  ഒരനുഗ്രഹം തന്നെ. എന്നാൽ മരുന്നിന്റെ വിവിധ വീര്യങ്ങളെയും ഉപയോഗങ്ങളെയും കുറിച്ച് പ്രാവീണ്യമില്ലാത്തവരുടെ അടുത്ത് ചികിത്സ തേടി അപകടത്തിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

2. സ്റ്റിറോയ്ഡുകളടങ്ങിയ ക്രീമുകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകടകളിൽ പോയി വാങ്ങരുത്. 

3. ശക്തിയേറിയ സ്റ്റിറോയ്ഡ് ക്രീമുകൾ ത്വക്‌രോഗ വിദഗ്ദ്ധന്റെ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാവൂ.

4. അണുബാധയുള്ളപ്പോഴോ രോഗനിർണയം കൃത്യമല്ലാത്തപ്പോഴോ സ്റ്റിറോയിഡുകൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കരുത്. 

5. തീവ്രത, പ്രായം, രോഗം ബാധിച്ച ഭാഗം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ആവശ്യമായ അളവിൽ ആവശ്യമായ വീര്യത്തിൽ മാത്രമേ  സ്റ്റീറോയ്ഡ് ലേപനങ്ങൾ ഉപയോഗിക്കാവൂ

6. ഘട്ടംഘട്ടമായി മാത്രമേ മരുന്നുപയോഗം അവസാനിപ്പിക്കുകയോ സുരക്ഷിതമായ മറ്റു ക്രീമുകളിലേക്കു മാറുകയോ ചെയ്യാവൂ. 

7. ഏറ്റവും വീര്യംകൂടിയത്, വീര്യം കൂടിയത്, താരതമ്യേന വീര്യമു ള്ളത്, വീര്യം കുറഞ്ഞത് എന്ന ക്രമത്തിൽ വേണം രോഗം കുറയുന്നതിനനുസരിച്ച് മരുന്ന് ക്രമമായി മാറ്റിക്കൊണ്ട് വരുന്നത്.

8. രണ്ടാഴ്ച തുടർച്ചയായി ഉപയോഗിച്ചശേഷം അഞ്ചു മുതൽ ഏഴു വരെ ദിവസം മരുന്ന് പുരട്ടാതെ ഇടവേളയെടുക്കുന്നത് പാർശ്വഫലങ്ങൾ ഒഴിവാക്കാൻ സഹായകമാകും.

9. ശിശുക്കളിലും കുട്ടികളിലും യാതൊരു കാരണവശാലും ഉയർന്ന വീര്യമുള്ള സ്റ്റീറോയ്ഡ് ലേപനങ്ങൾ ഉപയോഗിക്കരുത്. 

10. മുഖവും ശരീരത്തിന്റെ മടക്കുകളും പോലുള്ള ലോലമായ ഭാഗങ്ങളിൽ ശക്തിയേറിയ സ്റ്റീറോയ്ഡ് ലേപനങ്ങളുടെ ഉപയോഗം ഒഴിവാക്കണം.

11. രോഗതീവ്രത നിയന്ത്രണത്തിലായിക്കഴിഞ്ഞാൽ സ്റ്റിറോയ്ഡുകൾക്ക് പകരംവയ്ക്കാനാകുന്ന Tacrolimus, Pimecrolimus പോലുള്ള calcineurin inhibitorsലേക്ക് ഡോക്ടറുടെ മേൽനോട്ടത്തിൽ  മാറുക.

സ്റ്റീറോയ്ഡ് ലേപനങ്ങൾ സുരക്ഷിതമാകുന്നത് അത് ഉപയോഗിക്കാൻ അറിയുന്നവരുടെ മേൽനോട്ടത്തിൽ ശരിയായ രോഗനിർണയം നടത്തി അനുയോജ്യമായ രീതിയിൽ ഉപയോഗിക്കുമ്പോഴാണ്! അല്ലെങ്കിൽ അവ ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് ഓർത്തിരിക്കുക.

Check Article Titled സ്റ്റീറോയ്ഡ്‌ ലേപനങ്ങൾ : ഇരുതലമൂർച്ചയുള്ള വാൾ by ഡോക്ടർ ഹനീഷ് ബാബു 

Over-use of any steroid cream or ointment, especially for long periods on large areas of skin can be harmful

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/e1FTv8l5Y0FR4xSdZuThqiUq7Ih3OxfUZ85MH0gq): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/e1FTv8l5Y0FR4xSdZuThqiUq7Ih3OxfUZ85MH0gq): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/e1FTv8l5Y0FR4xSdZuThqiUq7Ih3OxfUZ85MH0gq', 'contents' => 'a:3:{s:6:"_token";s:40:"7uE0eId2BB6EqBjNlnJal4khePw0HlRMnWS1Tl7i";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/health-and-wellness/306/how-to-reduce-steroid-ointment-side-effects";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/e1FTv8l5Y0FR4xSdZuThqiUq7Ih3OxfUZ85MH0gq', 'a:3:{s:6:"_token";s:40:"7uE0eId2BB6EqBjNlnJal4khePw0HlRMnWS1Tl7i";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/health-and-wellness/306/how-to-reduce-steroid-ointment-side-effects";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/e1FTv8l5Y0FR4xSdZuThqiUq7Ih3OxfUZ85MH0gq', 'a:3:{s:6:"_token";s:40:"7uE0eId2BB6EqBjNlnJal4khePw0HlRMnWS1Tl7i";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/health-and-wellness/306/how-to-reduce-steroid-ointment-side-effects";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('e1FTv8l5Y0FR4xSdZuThqiUq7Ih3OxfUZ85MH0gq', 'a:3:{s:6:"_token";s:40:"7uE0eId2BB6EqBjNlnJal4khePw0HlRMnWS1Tl7i";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/health-and-wellness/306/how-to-reduce-steroid-ointment-side-effects";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21