×

‘ബയോപ്സി’യെ ഭയക്കേണ്ടതില്ല

Posted By

IMAlive, Posted on March 13th, 2019

What is Biopsy and Why is it Done ?

ലേഖകൻ :ഡോ. മനോജ് വെള്ളനാട്

ഇൻഫോ ക്ലിനിക്

'ബയോപ്സി' (Biopsy) എന്ന വാക്കിനെ ഭയത്തോടെയാണ് മിക്കവരും സമീപിക്കുന്നത്. ഡോക്ടർ ബയോപ്സി ടെസ്റ്റ് ചെയ്യാൻ പറഞ്ഞാൽ കാൻസർ പിടിപെട്ടുവെന്ന് വിശ്വസിക്കുന്നവര്‍പോലും ഒട്ടേറെയാണ്. 'ബയോ' എന്നാൽ ജീവനുള്ളതെന്നും 'ഓപ്സി' എന്നാൽ കാണുകയെന്നുമാണർത്ഥം. ജീവനുള്ളവയുടെ സ്വഭാവസവിശേഷതകൾ സസൂക്ഷ്മം വീക്ഷിച്ച് അതിലെന്തെങ്കിലും അസ്വാഭാവികമായി കാണുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനെയാണ് പൊതുവേ ബയോപ്സി എന്ന് പറയുന്നത്.

ബയോപ്സി എന്ത്? എന്തിന്?

ഏതെങ്കിലും ഒരു ശരീരഭാഗത്ത് ശരീരകലകളെ (tissues) ബാധിക്കുന്ന ഏതെങ്കിലും രോഗമുണ്ടെന്ന് സംശയിക്കുമ്പോൾ, ആ ശരീരകലയുടെ ഒരു സാമ്പിൾ (Specimen) എടുത്ത് പരിശോധിക്കുകയാണ് പൊതുവേ ബയോപ്സിയിൽ ചെയ്യുന്നത്. ബയോപ്സി ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് ആദ്യം നോക്കാം

1. പ്രാഥമികമായ രോഗനിർണയത്തിന് 

മാറിൽ പുതുതായി കണ്ടെത്തിയ ഒരു മുഴ കാൻസറാണോന്നറിയാൻ, അല്ലെങ്കിൽ കഴുത്തിലെ കഴലവീക്കം ക്ഷയരോഗത്തിന്റേതാണോ എന്നറിയാൻ ബയോപ്സി ചെയ്യാം. ദീർഘനാളായി മലത്തിലൂടെ രക്തസ്രാവമുണ്ടാകുന്ന പ്രായമായ ഒരു രോഗിയ്ക്ക് അതിന്റെ കാരണം കണ്ടെത്താൻ ബയോപ്സിയെ ആശ്രയിക്കാം. ആ രക്തസ്രാവത്തിനു കാരണം നിസാരമായ മൂലക്കുരു മുതൽ കാൻസർവരെയാകാം. 

2.സംശയത്തിലിരുന്നതോ അല്ലെങ്കിൽ മറ്റേതെങ്കിലും ടെസ്റ്റിലൂടെ കണ്ടെത്തിയതോ ആയ ഒരു രോഗം അതു തന്നെയാണെന്നുറപ്പിക്കാൻ വേണ്ടി 

ചില രോഗങ്ങൾ സ്കാൻ വഴിയോ രക്തപരിശോധനയിലൂടെയോ ശരീര പരിശോധനയിലൂടെയോ  നിർണയിക്കാൻ സാധിക്കും. അപ്പോഴും 100% അത് കണ്ടെത്തിയ രോഗം തന്നെയാണെന്ന് ഉറപ്പിക്കാൻ പലപ്പോഴും ബയോപ്സി ആവശ്യമായി വരാറുണ്ട്. ഉദാ: കുടലിലെ കാൻസർ, തൈറോയിഡ് മുഴകൾ. തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങൾ പലതും ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാമെങ്കിലും രോഗനിർണ്ണയം കൃത്യമാണെന്നുറപ്പിക്കാൻ ഒരു സ്കിൻ ബയോപ്സി വേണ്ടിവരും. 

3.ചികിത്സാ രീതികൾ തീരുമാനിക്കാൻ 

രോഗമേതാണെന്ന് മാത്രമല്ല, രോഗത്തിന്റെ സ്വഭാവമെന്താണെന്നുകൂടി കൃത്യമായി മനസിലാക്കിയാൽ മാത്രമേ ഏറ്റവും അനുയോജ്യമായ ചികിത്സ നൽകാൻ സാധിക്കൂ. അതിനും ബയോപ്സി ഒഴിവാക്കാനാകാത്ത ഒരുപാധിയാണ്.

4.ചികിത്സയുടെ വിജയപരാജയ സാധ്യതകൾ പ്രവചിക്കാൻ 

ബയോപ്സി പരിശോധനയിലൂടെ ഒരു രോഗത്തിന്റെ തീവ്രതയും സ്വഭാവവും മറ്റും മനസിലാക്കാൻ ഒരു പത്തോളജിസ്റ്റിന് സാധിക്കും. മരുന്നിനോടും മറ്റു ചികിത്സാവിധികളോടും ആ രോഗിയെങ്ങനെ പ്രതികരിക്കുമെന്നും, താരതമ്യേന നൽകാൻ പറ്റിയ മികച്ച ചികിത്സ എന്താണെന്നും ചികിത്സിക്കുന്ന ഡോക്ടർക്ക് മനസിലാക്കാനും അതൊക്കെ മുൻകൂട്ടി രോഗിയെയോ ബന്ധുജനങ്ങളെയോ അറിയിക്കാനും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാധിക്കും. കാൻസർ ചികിത്സയിൽ ഇതൊരുപാട് ഗുണം ചെയ്യുന്നുണ്ട്.

5.പ്രത്യക്ഷത്തിൽ സമാനസ്വഭാവമുള്ള, എന്നാൽ തികച്ചും വ്യത്യസ്തമായ മറ്റു രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കാൻ 

കഴുത്തിലെ കഴലവീക്കം വൈറൽ പനിയുടെ ഭാഗമാകാം, ക്ഷയരോഗത്തിന്റെ ലക്ഷണമാകാം, തൊണ്ടയിലെ അണുബാധയുടെ ഫലമാകാം, ലുക്കീമിയ പോലുള്ള കാൻസറിന്റെ ലക്ഷണമാകാം. അല്ലെങ്കിൽ മറ്റേതെങ്കിലും അവയവത്തിനെ ബാധിച്ച കാൻസറിൽ നിന്നുള്ള പകർച്ചയാവാം. ഒരൊറ്റ ബയോപ്സി വഴി എന്താണ് കാരണമെന്ന് വളരെയെളുപ്പത്തിൽ കണ്ടെത്താനാകും.

Photo Courtesy

What is Biopsy and Why is it Done ?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/VmIITJzGxu5ZL6hMb4llqjF68xVsAI1sSHZ7bwby): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/VmIITJzGxu5ZL6hMb4llqjF68xVsAI1sSHZ7bwby): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/VmIITJzGxu5ZL6hMb4llqjF68xVsAI1sSHZ7bwby', 'contents' => 'a:3:{s:6:"_token";s:40:"qrPHkjbZd3OlmkR8Ikt4IUFVongR58BcradjMihn";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/health-and-wellness/471/what-is-biopsy-and-why-is-it-done";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/VmIITJzGxu5ZL6hMb4llqjF68xVsAI1sSHZ7bwby', 'a:3:{s:6:"_token";s:40:"qrPHkjbZd3OlmkR8Ikt4IUFVongR58BcradjMihn";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/health-and-wellness/471/what-is-biopsy-and-why-is-it-done";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/VmIITJzGxu5ZL6hMb4llqjF68xVsAI1sSHZ7bwby', 'a:3:{s:6:"_token";s:40:"qrPHkjbZd3OlmkR8Ikt4IUFVongR58BcradjMihn";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/health-and-wellness/471/what-is-biopsy-and-why-is-it-done";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('VmIITJzGxu5ZL6hMb4llqjF68xVsAI1sSHZ7bwby', 'a:3:{s:6:"_token";s:40:"qrPHkjbZd3OlmkR8Ikt4IUFVongR58BcradjMihn";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/health-and-wellness/471/what-is-biopsy-and-why-is-it-done";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21