×

വേനൽക്കാലത്തെ ത്വക്ക് പ്രശ്നങ്ങൾ

Posted By

IMAlive, Posted on August 29th, 2019

Health Summer Skin Care Sunburn Problems Solution by Dr Sri Biju

ലേഖകൻ :ഡോക്ടർ ശ്രിബിജു ,Govt.Hospital of Dermatology, Chevayur, Calicut

എല്ലാ വർഷവും വേനൽക്കാലത്ത് താപനിലയിലുണ്ടാകുന്ന വ്യത്യാസം അനുഭവിച്ചറിയുന്നവരാണ് നമ്മൾ. കഴിഞ്ഞ ആഴ്ച ഇത് 40 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. വരാനിരിക്കുന്ന ഏതാനും ആഴ്ചകളിലാകട്ടെ ഇത് 48 ഡിഗ്രി വരെ എത്തുമെന്നാണ് മുന്നറിയിപ്പ്.

ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം. അതുകൊണ്ടുതന്നെ അസഹനീയമായ ചൂട്, അൾട്രാവയലറ്റ് വികിരണം പോലെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ഏറ്റവുമധികം നേരിടേണ്ടിവരുന്നതും ചർമ്മത്തിനാണ്. വേനൽക്കാലത്ത് ചർമ്മത്തിർ കൂടുതർ വിയർപ്പും ഈര്‍പ്പവും ഉണ്ടാകുന്നതുമൂലം   അലർജിക്കും അണുബാധയ്ക്കുമുള്ള സാധ്യത വളരെ കൂടുതലാണ്.

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണം ഭൂമിയിലേക്കെത്തുമ്പോൾ മനുഷ്യർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. അൾട്രാവയലറ്റ് കിരണങ്ങളിൽ തന്നെ UVA, UVB എന്നിവയാണ് ചർമ്മത്തിന് പ്രശ്നങ്ങളുണ്ടാക്കുന്നത്. UVC രശ്മികളെ ഓസോൺപാളി അരിച്ചുമാറ്റുന്നതിനാൽ, അതുമൂലമുള്ള പ്രശ്നങ്ങൾ നമുക്ക് ബാധകമല്ല. UVA രശ്മികൾ ദിവസം മുഴുവനും ഭൂമിയിലേക്ക് എത്തുന്നവയാണെങ്കിലും ചർമ്മത്തിന്റെ ഏതാനും ചിലപാളികളിലേക്ക് മാത്രമേ ഇവ പ്രവേശിക്കുന്നുള്ളൂ. താരതമ്യേന പ്രശ്നക്കാരായ UVB രശ്മികളാകട്ടെ ചർമ്മത്തിർ ആഴത്തിൽ പ്രവേശിക്കും. മിക്കവാറും ത്വക്ക് രോഗങ്ങളും UVB കാരണമാണ് ഉണ്ടാകുന്നത്.

അൾട്രാവയലറ്റ് വികിരണം എല്ലാ പ്രായക്കാരെയും ബാധിക്കും. എങ്കിലും അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളിലും 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരിലും ഇതുമൂലമുള്ള പ്രശ്നങ്ങൾ താരതമ്യേന രൂക്ഷമാണ്. അൾട്രാ വയലറ്റ് വികിരണം പലതരം ചർമ്മരോഗങ്ങൾക്ക് കാരണമാകും. സെബോറ്റിക് ഡെർമറ്റെയ്റ്റിസ്, സോറിയാസിസ്, അറ്റൊപിക് ഡെർമറ്റെയ്റ്റിസ്, ഹെർപെസ് ലാബിയാലിസ് തുടങ്ങിയ, നിലവിലുള്ള ചർമ്മരോഗങ്ങളെ ഇത് വീണ്ടും രൂക്ഷമാക്കും

സൂര്യതാപവും സൺ-സ്ക്രീനും

വേനർക്കാലത്ത് നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് സൂര്യതാപത്തിന് (Sunburn) കാരണമാകും. 15 മിനിറ്റ് സൂര്യപ്രകാശം ഏർക്കുമ്പോൾ ചർമ്മത്തിർ സൺബേൺ ആഘാതമേല്പിച്ചു തുടങ്ങും. ഇത് ആദ്യം ത്വക്കിൽ ചുവന്ന തടിപ്പുകളായി പ്രത്യക്ഷപ്പെടും, സൂര്യരശ്മികളുടെ ആഘാതം കൂടുന്തോറും ഇത് പൊള്ളല്‍ മൂലമുണ്ടാകുന്ന കുമിളകളായി മാറും. ഇങ്ങനെ വന്നാലുടനെ സൂര്യതാപമേറ്റയാളെ തണലിലേക്ക് മാറ്റുകയും, ധാരാളം പാനീയങ്ങൾ നൽകുകയും, തണുപ്പുള്ള തുണിയോ ഐസ് പാക്കോ ഉപയോഗിച്ച് തണുപ്പിക്കുകയും, മരുന്നുകൾ നർകുകയും ചെയ്യണം. സൂര്യതാപം മൂലമുള്ള പ്രശ്നങ്ങൾ കൂടുതർ രൂക്ഷമാവുകയാണെങ്കിർ ചൂടുകൊണ്ട് പൊള്ളലേറ്റതിനുള്ള ചികിത്സ തേടേണ്ടതാണ്.

വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. രാവിലെ പത്തു മുതല്‍ രണ്ടു വരെയുള്ള സമയം നേരിട്ട് സൂര്യപ്രകാശമേൽക്കരുത്.
  2. വെയിലുള്ളപ്പോൾ പുറത്തേക്കിറങ്ങുമ്പോൾ കയ്യുള്ള ഷർട്ട്, കാർ മറയ്ക്കുന്ന പാന്റ്സ്, തൊപ്പി എന്നിവ ധരിക്കേണ്ടതാണ്.
  3. ഇരുണ്ട നിറത്തിലുള്ള ഇഴയടുപ്പമുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക, ഇറുകിയ ഇലാസ്തികതയുള്ള വസ്ത്രങ്ങൾ കഴിവതും ഒഴിവാക്കുക.
  4. സൺ-സ്ക്രീൻ മറക്കാതെ ഉപയോഗിക്കുക, കുറഞ്ഞത് സൺ പ്രൊട്ടക്ഷൻ ഫാക്ടർ (SPF) 15-30 വരെയുള്ളതെങ്കിലും ഉപയോഗിക്കുക. ഇത് UVA, UVB എന്നിവയിൽ നിന്നും സംരക്ഷിക്കും.
  5. സൂര്യപ്രകാശമേർക്കുന്നതിന് 15-30 മിനുട്ട് മുൻപ് സൺസ്ക്രീൻ ഉപയോഗിക്കുകയും തുടർച്ചയായി സൂര്യപ്രകാശത്തിനു കീഴിൽ നിർക്കുമ്പോൾ ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും വീണ്ടും ചർമ്മത്തിർ പുരട്ടുകയും വേണം. നീന്തലിനും, ശരീരഭാഗങ്ങൾ കഴുകുകയോ ചെയ്തതിനും ശേഷവും ഇങ്ങനെ ചെയ്യണം.
  6. ആവശ്യമായ രീതിയിർ 2mg / cm2 (ഏകദേശം 2 ടേബിൾ സ്പൂൺ) സൺസ്ക്രീൻ ഉപയോഗിക്കണം. എല്ലാ ദിവസവും ഇത് ഉപയോഗിക്കണം. മേഘങ്ങളുണ്ടെങ്കിലും യു.വി. വികിരണമുണ്ടാകാം. മഞ്ഞ്, മണൽ, ഓളംവെട്ടുന്ന വെള്ളം എന്നിവ U.V. കിരണങ്ങളെ പ്രതിഫലിപ്പിക്കുന്നവയാണ് എന്നത് മറക്കരുത്.
  7. ടൈറ്റാനിയം ഡൈഓക്സൈഡ്, സിങ്ക് ഓക്സൈഡ് തുടങ്ങിയവ UVA ക്കെതിരെ സംരക്ഷണം നല്‍കുന്നവയാണ്. അവബെൻസോൺ UVB യ്ക്കെതിരായ മികച്ച സംരക്ഷണം നർകുന്നു.
  8. ഫോട്ടോ ഏജിങ്ങിർ നിന്നു സൺ സ്ക്രീനുകൾ സംരക്ഷണം നർകും. തുടർച്ചയായി യുവി വികിരണമേർക്കുന്നതു മൂലമാണ്, അകാലത്തിർ ചർമ്മം വാർധക്യലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന, ഫോട്ടോ ഏജിങ് എന്ന പ്രതിഭാസം ഉണ്ടാകുന്നത്. ഇതിനു കാരണമാകുന്നത് കൊളാജൻ, എലാസ്റ്റിൻ നാരുകൾ എന്നിവയുടെ നാശമാണ്. (കൊളാജൻ ചർമ്മത്തെ ശക്തിപ്പെടുത്തുന്നു. എലസ്റ്റിൻ ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുന്നു). സൺ സ്ക്രീനുകൾ ഉപയോഗിക്കുന്നത് ത്വക്ക് കാൻസറിനുള്ള സാധ്യത 78% ൽ അധികം കുറയ്ക്കും.
  9. പരുത്തിത്തുണികൊണ്ടുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് വിയർപ്പു കുറയ്ക്കുകയും വേനൽക്കാലത്ത് സാധാരണമായ ഫംഗൽ രോഗബാധയെ തടയുകയും ചെയ്യും. വസ്ത്രധാരണത്തിൽ നിന്നുണ്ടാകുന്ന അലർജികൾ പരുത്തികൊണ്ടുള്ള അടിവസ്ത്രങ്ങൾ ഉപയോഗിച്ചാർ ഒഴിവാക്കാവുന്നതാണ്. വസ്ത്രങ്ങൾ പങ്കുവെയ്ക്കുന്നതും വേനൽ കാലത്ത് ഒഴിവാക്കണം.
  10. സോപ്പും തുണികളും പങ്കുവയ്ക്കാതിരിക്കുന്നതാണ് അണുബാധകൾ പടരാതിരിക്കാൻ നല്ലത്.
  11. അസുഖകരമായ, ഇറുകിയ ഷൂസുകളും ചപ്പലുകളും അണുബാധയ്ക്ക് കാരണമാകും. കുളിക്കു ശേഷം കാലുകൾ ഉണക്കി സൂക്ഷിക്കുക, ക്യാൻവാസ് ഷൂസുകൾ ധരിക്കുക.

Since warmer weather means more exposed skin, make sure to take care of your skin from neck to toes

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Ax70AwGkNCuGRa3bbqZKAnllF1qSKjfthrAJeDne): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Ax70AwGkNCuGRa3bbqZKAnllF1qSKjfthrAJeDne): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Ax70AwGkNCuGRa3bbqZKAnllF1qSKjfthrAJeDne', 'contents' => 'a:3:{s:6:"_token";s:40:"6ezcnF62AX5zxZIus0ZVTTA564M5CAptdXOBgmKU";s:9:"_previous";a:1:{s:3:"url";s:110:"http://www.imalive.in/health-and-wellness/513/health-summer-skin-care-sunburn-problems-solution-by-dr-sri-biju";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Ax70AwGkNCuGRa3bbqZKAnllF1qSKjfthrAJeDne', 'a:3:{s:6:"_token";s:40:"6ezcnF62AX5zxZIus0ZVTTA564M5CAptdXOBgmKU";s:9:"_previous";a:1:{s:3:"url";s:110:"http://www.imalive.in/health-and-wellness/513/health-summer-skin-care-sunburn-problems-solution-by-dr-sri-biju";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Ax70AwGkNCuGRa3bbqZKAnllF1qSKjfthrAJeDne', 'a:3:{s:6:"_token";s:40:"6ezcnF62AX5zxZIus0ZVTTA564M5CAptdXOBgmKU";s:9:"_previous";a:1:{s:3:"url";s:110:"http://www.imalive.in/health-and-wellness/513/health-summer-skin-care-sunburn-problems-solution-by-dr-sri-biju";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Ax70AwGkNCuGRa3bbqZKAnllF1qSKjfthrAJeDne', 'a:3:{s:6:"_token";s:40:"6ezcnF62AX5zxZIus0ZVTTA564M5CAptdXOBgmKU";s:9:"_previous";a:1:{s:3:"url";s:110:"http://www.imalive.in/health-and-wellness/513/health-summer-skin-care-sunburn-problems-solution-by-dr-sri-biju";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21