×

ഒരു ത്വക് രോഗ വിദഗ്ദ്ധനെ കാണേണ്ടത് എപ്പോഴാണ്?

Posted By

IMAlive, Posted on April 25th, 2019

When to see a dermatologist

ലേഖകൻ :Dr. Sribiju, Govt.Hospital of Dermatology, Chevayur, Calicut

മനുഷ്യശരീരത്തിലെ ത്വക്ക്, മുടി, നഖം എന്നീ ഭാഗങ്ങളിലുണ്ടാകുന്ന രോഗങ്ങൾ ചികിൽസിക്കുന്ന വൈദ്യശാസ്ത്രശാഖയാണ് ഡെർമറ്റോളജി അഥവാ ത്വക്‌രോഗ വിഭാഗം. ത്വക്‌രോഗ വിദഗ്ദ്ധരിൽ ഏറെപ്പേരും ‘വെനേറിയോളജിസ്റ്റു’മാരും ‘ലെപ്രോളജിസ്റ്റു’മാരും ആയിരിക്കും. ലൈംഗികജന്യ രോഗങ്ങൾ ചികിൽസിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയിട്ടുള്ളവരാണ് വെനേറിയോളജിസ്റ്റ് എന്ന് അറിയപ്പെടുന്നത്.കുഷ്ഠരോഗ ചികിൽസയിൽ വൈദഗ്ദ്ധ്യമുള്ളവരാണ് രണ്ടാമത്തെ വിഭാഗം. 

ചർമത്തിൽ ചുവന്ന പാടുകൾ, തടിപ്പുകൾ, സ്രവം, ശൽകങ്ങൾ തുടങ്ങിയവ പ്രത്യക്ഷപ്പെട്ടാൽ അത് എക്‌സിമ പോലുള്ള അലർജി രോഗങ്ങളുടെ ലക്ഷണമായിരിക്കും. എന്തുകാരണത്താലാണ് ഇത്തരത്തിൽ അലർജി ഉണ്ടായതെന്ന് കണ്ടെത്തി അത് ഒഴിവാക്കാൻ ഒരു ഡോക്ടറുടെ സഹായം അത്യന്താപേക്ഷിതമാണ്. 

മുടികൊഴിച്ചിൽ ഉണ്ടാകുമ്പോൾ അത് പോഷകങ്ങളുടെ കുറവുമൂലം സംഭവിക്കുന്ന സ്വാഭാവിക മുടികൊഴിച്ചിലാണോ, അതോ, എന്തെങ്കിലും തരത്തിലുള്ള ഹോർമോൺ വ്യതിയാനം മൂലം സംഭവിക്കുന്നതാണോ എന്ന് കണ്ടെത്താന്‍ ത്വക് രോഗ വിദഗ്ദ്ധർക്ക് സാധിക്കും. 

മുടിയിലേയും ചർമത്തിലേയും വ്യത്യാസങ്ങൾ ചിലപ്പോൾ മാനസികാസ്വാസ്ഥ്യത്തിന്റെ പ്രകടിപ്പിക്കൽ കൂടിയായേക്കാം. കുട്ടികളും മറ്റും മുടി വലിച്ചു പറിക്കുന്നതും (ട്രിക്കോടിലോമാനിയ), പ്രാണികൾ ശരീരത്തിലുടനീളം ഇഴഞ്ഞുനടക്കുന്നുവെന്ന തോന്നൽ ഉണ്ടാക്കുന്ന ഡെല്യൂഷണൽ പാരസിറ്റോസിസും മറ്റും ഇതിന് കാരണമായേക്കാം. 

ശരീരത്തിലെ മറുകുകളും ചിലപ്പോൾ പ്രശ്‌നകാരികളായേക്കാം. അതുകൊണ്ടുതന്നെ നവജാതശിശുക്കളിലെ മറുകുകൾ അസ്വാഭാവികമായി കാണപ്പെട്ടാല്‍ ത്വക്‌രോഗ വിദഗ്ദ്ധരിൽ നിന്ന് ഉപദേശം തേടണം. മറുകുകൾക്ക് പെട്ടെന്ന് രൂപമാറ്റം സംഭവിച്ചാലും ഡോക്ടറെ കാണുകതന്നെ വേണം. 

എന്തെങ്കിലും പ്രവൃത്തി ചെയ്യുമ്പോൾ ത്വക്കിൽ അസ്വസ്ഥകളുണ്ടായാൽ അതിന്റെ കാരണം കണ്ടെത്താനും ബദൽ മാർഗങ്ങൾ തേടാനും ത്വക്‌രോഗ വിദഗ്ദ്ധരെ സമീപിക്കുന്നതിലൂടെ സാധിക്കും.

വായ്ക്കുള്ളിൽ നിറം മാറ്റം ഉണ്ടാകുകയോ അസഹ്യമായ വേദനയോടെയോ തീർത്തും വേദനയില്ലാതെയോ പുണ്ണുകൾ പ്രത്യക്ഷപ്പെടുകയോ ചെയ്താൽ ത്വക്‌രോഗ വിദഗ്ദ്ധരെ കാണണം. 

നഖങ്ങൾ വീർക്കുകയോ പൊടിയുകയോ സ്വാഭാവിക ശോഭ നഷ്ടമാകുകയോ ചെയ്താൽ അത് രോഗങ്ങളുടെ ലക്ഷണമാകാം. 

സൂര്യരശ്മികളിൽ നിന്ന് മോചനം വേണമെങ്കിൽ തൊലിയുടെ സ്വഭാവം പരിശോധിച്ച് അനുയോജ്യമായ സൺസ്‌ക്രീൻ നിശ്ചയിക്കാൻ ത്വക്‌രോഗവിദഗ്ദ്ധരെ കാണുക.  

വിവിധ മാർഗങ്ങളിലൂടെ മുഖത്തെ പാടുകളും മറ്റും മാറ്റി യുവത്വത്തിന്റെ ശോഭ തിരികെ നൽകാനും ഡെർമറ്റോളജിസ്റ്റിനു കഴിയും. കൂടുതല്‍ കാലം കാഴ്ചയില്‍ യുവത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍  വളരെ ചെറിയ പ്രായത്തിൽ തന്നെ ത്വക്‌രോഗ വിദഗ്ദ്ധരെ കാണുകയും അതിനാവശ്യമായ രീതിയില്‍ ചര്‍മസംരക്ഷണം നടത്തുകയും ചെയ്യണം

ആവശ്യമില്ലാത്ത രോമങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നീക്കം ചെയ്യുന്നതിന് ത്വക്‌രോഗ വിദഗ്ദ്ധരുടെ ഉപദേശം ഉപകാരപ്രദമാണ്. 

ശരീരത്തിലെവിടെയെങ്കിലും സ്പർശനശേഷിയോടെയോ അല്ലാതെയോ, കൈകാലുകളുടെ തളർച്ചയോടു കൂടിയോ അല്ലാതെയോ വെളുത്തതോ ചുവന്നതോ ആയ പാടുകൾ കാണപ്പെട്ടാൽ അത് കുഷ്ഠരോഗത്തിന്റെ ലക്ഷണമാകാം. നേരത്തേ തന്നെ ഒരു ത്വക്‌രോഗ വിദഗ്ദ്ധനെ കാണുകയാണെങ്കിൽ ഇത് പൂർണമായും ചികിൽസിച്ചു ഭേദമാക്കാൻ സാധിക്കും.  

ലൈംഗികാവയവങ്ങളിൽ വേദനയോടുകൂടിയോ അല്ലാതെയോ പുണ്ണുകൾ കാണപ്പെടുന്നത് സിഫിലിസ് പോലുള്ള ലൈംഗികജന്യ രോഗങ്ങളുടെ ലക്ഷണമാകാം. ഇത് നിർണയിക്കുന്നതിനും ചികിൽസിച്ചു ഭേദമാക്കുന്നതിനും ത്വക്‌രോഗ വിദഗ്ദ്ധനെ കാണുന്നത് നന്നായിരിക്കും. 

ലൈംഗികാവയവങ്ങളിൽ നിന്ന് സ്രവങ്ങൾ പുറത്തുവന്നാൽ ത്വക്‌രോഗ വിദഗ്ദ്ധരുടെ സേവനം തേടണം. 

ചർമാർബുദം അത്ര വ്യാപകമായി കാണപ്പെടുന്ന ഒന്നല്ല. എങ്കിലും ചര്‍മാര്‍ബുദത്തിന്റെ എന്തെങ്കിലും സൂചനകള്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് നേരത്തേതന്നെ കണ്ടെത്താന്‍ വർഷവും ചർമരോഗ വിദഗ്ദ്ധരെ കാണുന്നതിലൂടെ സാധിക്കും. 

ജന്മനാലോ സമീപകാലത്തോ അസ്വസ്ഥതയുണ്ടാക്കുന്നതോ അല്ലാത്തതോ ആയ വരണ്ട ചർമം ശ്രദ്ധയിൽപെട്ടാൽ ത്വക്‌രോഗ വിദഗ്ദ്ധരെ കാണുകയും പ്രശ്‌നമെന്താണെന്നു മനസ്സിലാക്കി അനുയോജ്യമായ മോയിസ്ച്വറൈസർ കുറിച്ചുവാങ്ങേണ്ടതാണ്. 

തലമുടി വളരുന്ന ഭാഗത്ത് ചൊറിച്ചിലുണ്ടാകുമ്പോഴും പാദങ്ങൾ വിണ്ടു കീറുമ്പോഴുമൊക്കെ ത്വക്‌രോഗ വിദഗ്ദ്ധരുടെ ഉപദേശം തേടുക

ചർമത്തിൽ പെട്ടെന്ന് ചുവന്ന പാടുകളുണ്ടാകുകയും അത് ഏതാനും ദിവസങ്ങൾക്കുശേഷം നീലനിറമാകുകയും ചെയ്താൽ (purpura) എത്രയും പെട്ടെന്ന് ത്വക്‌രോഗ വിദഗ്ദ്ധരെ കാണണം. ഗുരുതരമായ രക്തസ്രാവരോഗത്തിന്റെ ആരംഭമായേക്കാം അത്. 

ചർമം പല ആന്തരിക രോഗങ്ങളുടേയും കണ്ണാടിയാണെന്നതിനാൽ തൊലിപ്പുറത്തെ ഒരു പ്രശ്‌നവും അവഗണിക്കാൻ പാടില്ല. പല ആന്തരിക രോഗങ്ങളും ചർമത്തിൽ പ്രതിഫലിക്കാറുണ്ട്, അതുപോലെ തിരിച്ചും.

Meet the nearest dermatologist if you have any disease affecting the skin, hair, nails, or mucous membranes

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/M2YD5zvPS6oNPfe5D17dWE1JNGqD5nENSNzwiirg): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/M2YD5zvPS6oNPfe5D17dWE1JNGqD5nENSNzwiirg): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/M2YD5zvPS6oNPfe5D17dWE1JNGqD5nENSNzwiirg', 'contents' => 'a:3:{s:6:"_token";s:40:"qgQ7OBO1fgR2Q0Vp7okH2nr1U3niW2PYkAMD01y6";s:9:"_previous";a:1:{s:3:"url";s:73:"http://www.imalive.in/health-and-wellness/606/when-to-see-a-dermatologist";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/M2YD5zvPS6oNPfe5D17dWE1JNGqD5nENSNzwiirg', 'a:3:{s:6:"_token";s:40:"qgQ7OBO1fgR2Q0Vp7okH2nr1U3niW2PYkAMD01y6";s:9:"_previous";a:1:{s:3:"url";s:73:"http://www.imalive.in/health-and-wellness/606/when-to-see-a-dermatologist";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/M2YD5zvPS6oNPfe5D17dWE1JNGqD5nENSNzwiirg', 'a:3:{s:6:"_token";s:40:"qgQ7OBO1fgR2Q0Vp7okH2nr1U3niW2PYkAMD01y6";s:9:"_previous";a:1:{s:3:"url";s:73:"http://www.imalive.in/health-and-wellness/606/when-to-see-a-dermatologist";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('M2YD5zvPS6oNPfe5D17dWE1JNGqD5nENSNzwiirg', 'a:3:{s:6:"_token";s:40:"qgQ7OBO1fgR2Q0Vp7okH2nr1U3niW2PYkAMD01y6";s:9:"_previous";a:1:{s:3:"url";s:73:"http://www.imalive.in/health-and-wellness/606/when-to-see-a-dermatologist";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21