×

ഡോക്ടർമാർ എഴുതുന്ന മരുന്ന് വാങ്ങാൻ പോകുന്നതിന് മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം ?

Posted By

IMAlive, Posted on August 29th, 2019

Things you should know about Prescription drugs by Dr sunil p k

ലേഖകൻ: ഡോ.സുനിൽ.പി.കെ, Pediatrician, General Hospital Ernakulam

ആദ്യമായി ഇന്നലെ എനിക്ക് ഒരു മരുന്നിന്റെ പ്രത്യേക ബ്രാൻഡ് (Particular strength) നിരോധിക്കണം എന്ന് തോന്നി.

കുട്ടികൾക്ക് ഛർദ്ദിക്കും തികട്ടി വരുന്നതിനുമൊക്കെ ഡോക്ടർമാർ വ്യാപകമായി നിർദ്ദേശിക്കുന്ന ഒന്നാണ് ,താരതമ്യേന സുരക്ഷിതമായ ഡോംപെരിഡോൺ(Domperidone ) എന്ന മരുന്ന്. ഇന്നലെ കേവലം നാൽപ്പത്തി അഞ്ച് ദിവസം പ്രായമുള്ള ഒരു കുഞ്ഞിന് ഞാൻ ആ മരുന്ന് എഴുതി. ബ്രാക്കറ്റിൽ അതിന്റെ സ്ട്രെങ്ത്തും. അഞ്ചു മില്ലി ലിറ്ററിൽ അഞ്ചു മില്ലിഗ്രാം.അതായത് ഓരോ മില്ലി മരുന്നിലും ഒരു മില്ലിഗ്രാം വീതം.

കുറേക്കഴിഞ്ഞ് ഏറെ പരിഭ്രാന്തനായി ആ കുഞ്ഞാവയുടെ അച്ഛൻ വിളിച്ചു. ഞാൻ പറഞ്ഞതുപോലെ കുഞ്ഞിന് 0.75 മില്ലി (മുക്കാൽ ഫില്ലർ) മരുന്നു കൊടുത്തു. ഞാൻ എഴുതിയ ബ്രാൻഡ് ഇല്ലാതിരുന്നതിനാൽ മറ്റൊരു ബ്രാൻഡാണ് മെഡിക്കൽ ഷോപ്പുകാർ കൊടുത്തത്.ആ മരുന്നു ബോട്ടിൽ വായിച്ചപ്പോൾ ഓരോ പ്രായത്തിലും കൊടുക്കേണ്ട അളവ് ശ്രദ്ധിച്ച അദ്ദേഹത്തിന് ,കുഞ്ഞിന് കൊടുത്ത ഡോസ് കൂടിപ്പോയോ എന്ന് സംശയം.

" ഏത് ബ്രാൻഡ് ആണ് കിട്ടിയത്?" 

" ഡോംസ്റ്റാൾ ബേബി " 


ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഞാൻ ഞെട്ടിയത് അയാൾക്കും മനസ്സിലായിക്കാണണം.

ഞെട്ടിയത് മറ്റൊന്നും കൊണ്ടല്ല. ഈ പറഞ്ഞ ബ്രാൻഡിൽ ഒരു മില്ലി മരുന്നിൽ പത്തു മില്ലി ഗ്രാം ഡോംപെരിഡോൺ ആണുള്ളത്. അതായത് സാധാരണ ഡോംസ്റ്റാൾ സിറപ്പിൽ ഉള്ളതിനേക്കാൾ പത്തിരട്ടി.

0.75 മില്ലിഗ്രാമിന്റെ സ്ഥാനത്ത് 7.5 മില്ലിഗ്രാം മരുന്നാണ് ആ കുഞ്ഞാവയ്ക്ക് കിട്ടിയത്. രാത്രി തന്നെ ആ വാവയെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അവർ. കുഞ്ഞാവ നിരീക്ഷണത്തിലാണ്.നിലവിൽ സുഖമായിരിക്കുന്നു.( അവർക്ക് രാത്രിയിൽ എറണാകുളം ജനറൽ ആശുപത്രി വരെ പോവുക എന്നത് ബുദ്ധിമുട്ടായിരുന്നു.)

എത്ര മാത്രം സമ്മർദ്ദത്തിലൂടെയാണ് ആ കുഞ്ഞാവയുടെ മാതാപിതാക്കൾ കടന്നു പോയിട്ടുണ്ടാവുക. ഇന്ന് രാവിലെ ആ അച്ഛനെ വിളിച്ച് വിവരം അറിയുന്നത് വരെ എനിക്കും ഒരു സമാധാനവുമില്ലായിരുന്നു.

▪ ഡോക്ടർമാർ എഴുതുന്ന മരുന്ന് വാങ്ങാൻ പോകുന്നതിന് മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം?

✔ ഡോക്ടർ എഴുതിയ മരുന്ന് തന്നെയാണോ ലഭിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.

✔ ഫാർമസിസ്റ്റ്‌  മരുന്നോ ബ്രാൻഡോ മാറ്റി നൽകുന്നുവെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടുക. സബ്സ്റ്റിറ്റ്യൂഷൻ പലപ്പോഴും അപകടകരമാകാം.

✔  തിരക്കിനിടയിൽ ഡോക്ടറെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതരുത്. മരുന്നിനെ സംബന്ധിച്ചോ അളവിനെ സംബന്ധിച്ചോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ നേരിട്ടോ ഫോൺ വഴിയോ ഡോക്ടറോട് സംശയ നിവാരണം നടത്തുക.

✔ നിർദ്ദേശിക്കപ്പെട്ട അളവിലും , ഇടവേളകളിലും  മരുന്നുകൾ കഴിയ്ക്കുക. എത്ര ദിവസങ്ങളിലേക്കാണോ മരുന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് അത്രയും ദിവസങ്ങൾ മരുന്ന് കഴിക്കുന്നതിൽ ശുഷ്കാന്തി കാണിക്കുക.

✔ ഒരു തവണ ഒരു ഡോക്ടറെ കണ്ട് മരുന്നു ചീട്ട് വാങ്ങിയാൽ ,അടുത്ത തവണ സമാനമായ അസുഖത്തിന് അതേ കുറിപ്പടിയിലെ മരുന്നു വാങ്ങി ഉപയോഗിക്കാതിരിക്കുക. സമാന ലക്ഷണങ്ങളോടെ പല വിധ അസുഖങ്ങൾ പ്രത്യക്ഷപ്പെടാം.

✔ മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നു വാങ്ങുന്നത് ഒഴിവാക്കുക. ഒരു മരുന്നുകടയിൽ ഫാർമസി കോഴ്സ് പാസായ ,നിർദ്ദിഷ്ട യോഗ്യതയുള്ള എത്ര പേർ മരുന്നെടുത്തു കൊടുക്കാൻ നിൽക്കുന്നുണ്ടാവും എന്ന് ചിന്തിച്ചിട്ടുണ്ടോ? പലചരക്ക് കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കുന്നത് പോലെ ,ഓരോ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് നൽകുന്നതാണ് ഫാർമസിയിലെ പണി എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ,കേവലം ഡോക്ടർമാരുടെ കുറിപ്പടി വായിക്കാനുള്ള അറിവ് മതി മരുന്നു കടയിൽ ജോലി ചെയ്യാൻ എന്ന് നാം എല്ലാം ധരിച്ചുവശാവുന്നത്.

#സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.

 

 

Prescription drugs are generally more potent than those sold over-the-counter (OTC) and may have more serious side effects if inappropriately used.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Sbuu8LUIxIklKHXcjEBBpWK48dquPa9U0C1OSoWn): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Sbuu8LUIxIklKHXcjEBBpWK48dquPa9U0C1OSoWn): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Sbuu8LUIxIklKHXcjEBBpWK48dquPa9U0C1OSoWn', 'contents' => 'a:3:{s:6:"_token";s:40:"tc5D0Oh1agnw3XPGkPCygQBXKYz8GCQYujiUPjMD";s:9:"_previous";a:1:{s:3:"url";s:109:"http://www.imalive.in/health-and-wellness/744/things-you-should-know-about-prescription-drugs-by-dr-sunil-p-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Sbuu8LUIxIklKHXcjEBBpWK48dquPa9U0C1OSoWn', 'a:3:{s:6:"_token";s:40:"tc5D0Oh1agnw3XPGkPCygQBXKYz8GCQYujiUPjMD";s:9:"_previous";a:1:{s:3:"url";s:109:"http://www.imalive.in/health-and-wellness/744/things-you-should-know-about-prescription-drugs-by-dr-sunil-p-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Sbuu8LUIxIklKHXcjEBBpWK48dquPa9U0C1OSoWn', 'a:3:{s:6:"_token";s:40:"tc5D0Oh1agnw3XPGkPCygQBXKYz8GCQYujiUPjMD";s:9:"_previous";a:1:{s:3:"url";s:109:"http://www.imalive.in/health-and-wellness/744/things-you-should-know-about-prescription-drugs-by-dr-sunil-p-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Sbuu8LUIxIklKHXcjEBBpWK48dquPa9U0C1OSoWn', 'a:3:{s:6:"_token";s:40:"tc5D0Oh1agnw3XPGkPCygQBXKYz8GCQYujiUPjMD";s:9:"_previous";a:1:{s:3:"url";s:109:"http://www.imalive.in/health-and-wellness/744/things-you-should-know-about-prescription-drugs-by-dr-sunil-p-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21