×

ആന്റിബയോട്ടിക്കുകൾ ഫലിക്കാത്ത വൈദ്യശാസ്ത്രം

Posted By

IMAlive, Posted on August 27th, 2019

Preventing an AMR public health crisis by Dr Abdul Gafoor

ലേഖകൻ :Dr Abdul Gafoor, Consultant in Infectious Diseases, Apollo Hospital, Chennai

ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് (AMR) ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയൊരു പ്രതിസന്ധിയാണ് . ആരോഗ്യരംഗത്തെ മാത്രമല്ല , ലോക സാമ്പത്തിക സാമൂഹിക രാഷ്ട്രീയ രംഗങ്ങളെ പിടിച്ചുകുലുക്കുന്ന ഒരു വിപത്തൂകൂടിയാണണ് എഎംആർ. 
ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിത്തറയാണ് ആന്റിബയോട്ടിക്കുകൾ. ഫലപ്രദമായ ആന്റിബയോട്ടിക്കുകൾ ഇല്ലാതെ ആധുനിക വൈദ്യശാസ്ത്രത്തിന്‌നിലനിൽപ്പില്ല. ഒരു വർഷം ലോകത്താകമാനം ഒരു കോടി ആളുകളെങ്കിലും എഎംആർ മൂലം മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകസാമ്പത്തിക രംഗത്തിന് 2050 ആകുമ്പോഴേക്കും നൂറ് ലക്ഷം കോടി ഡോളർ എഎംആർ മൂലം നഷ്ടപ്പെടും. 

എന്താണ് എഎംആർ?

അണുക്കൾക്കെതിരെ ആന്റിബയോട്ടിക്കുകൾ ഫലിക്കാതെവരുന്ന അവസ്ഥയാണ്‌എഎംആർ. അതായത് ഒരു രോഗിക്ക് അണുബാധയുണ്ടായാൽ ആന്റിബയോട്ടിക് നൽകിയാലും അണുബാധ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥ. 

എന്താണ് എഎംആർ എന്ന വിപത്തിന് കാരണം?

1. അനിയന്ത്രിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം.


2. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആളുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ആന്റിബയോട്ടിക്കുകൾ വാങ്ങി ഉപയോഗിക്കുന്നുമൂലം.


3. ആന്റിബയോട്ടിക്കുകൾ കലർത്തിയ തീറ്റ കന്നുകാലികൾക്കും കോഴികൾക്കും നൽകുന്നതും മറ്റൊരു കാരണമാണ്. ലോകത്തിൽ ഉൽപ്പാദിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളുടെ 70%വും കോഴികളുടേയും കന്നുകാലികളുടെയും വളർച്ച കൂട്ടാനാണ് ഉപയോഗിക്കുന്നത്.  കോളിസ്റ്റിൻ അടക്കമുള്ള വീര്യംകൂടിയ ആന്റിബയോട്ടിക്കുകൾ കലർത്തിയ തീറ്റ കോഴികൾക്കും കന്നുകാലികൾക്കും പെട്ടന്ന് വളർച്ച നേടുവാൻ നൽകുന്നത് വഴി, ആന്റിബയോട്ടിക്കിനെ അതിജീവിക്കാൻ കെൽപ്പുള്ള അണുക്കൾ ഇവയുടെ ശരീരത്തിൽ ഉണ്ടാകുന്നു. ഇത്തരം അണുക്കൾ മനുഷ്യരിലേയ്ക്ക് എത്തുകയും കുടലിൽ വളരാൻ ആരംഭിക്കുകയും ചെയ്യുന്നു. കുടലിലെ സർജറിക്ക് ശേഷമോ,  കാൻസർ കീമോതെറാപ്പി തുടങ്ങിയ മറ്റ് ചികിത്സകൾ ലഭിക്കുന്നത് മൂലമോ ഇത്തരം അണുക്കൾ രക്തത്തിൽ പ്രവേശിക്കുകയും ഒരു ആന്റിബയോട്ടിക്കുകളും ഫലിക്കാത്ത അണുബാധയുണ്ടാവുകയും ചെയ്യുന്നു. 

4. ആശുപത്രികളിലെ അപര്യാപ്തമായ അണുബാധാ നിയന്ത്രണ സംവിധാനങ്ങൾ കാരണം ഇത്തരം അണുക്കൾ (Superbugs) , അതായത് ആന്റിബയോട്ടിക്കുകൾ ഫലിക്കാത്ത അണുക്കൾ ഒരു രോഗിയിൽ നിന്ന് മറ്റൊരു രോഗിയിലേയ്ക്ക് പടരുന്നു. 

5. ശുചിത്വമില്ലായ്മ കാരണം ഇത്തരം അണുക്കൾ അഴുക്കുചാലുകളിലൂടെയും നദികൾ വഴിയും സമൂഹത്തിലാകെ പടർന്നുപിടിക്കുന്നു. 
ലോകത്തിൽതന്നെ ഏറ്റവും സൂപ്പർബഗ്‌സ് ഉള്ള രാജ്യമാണ് ഇന്ത്യ. 130 കോടി ജനങ്ങൾ വസിക്കുന്ന ഇന്ത്യയിലെ സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്ന ശുചിത്വമില്ലായ്മ കാരണം ആശുപത്രികളിൽ അണുക്കൾ പടർന്നുപിടിക്കുന്നു. സാധാരണ ആശുപത്രികളിലെ ആധുനിക സംവിധാനത്തിലുള്ള അപപര്യാപ്തതയും ഇതിന് കാരണമാണ്. ഇന്ത്യയിലെ 75,000 ആശുപത്രികളിൽ 500ൽ താഴെ ആശുപത്രികൾക്ക് മാത്രമേ എൻഎബിഎച്ച് (National Accreditation Board for Hospitals & Healthcare Providers) അംഗീകാരം ലഭിച്ചിട്ടുള്ളൂ.മറ്റ് ആശുപത്രികളിലെ അണൂബാധാ നിയന്ത്രണ സംവിധാനങ്ങൾ പര്യാപ്തമാണോ എന്ന് പോലും നമുക്ക് അറിവില്ല.


എഎംആർ പ്രതിസന്ധിയുടെ തീവ്രത ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കാൻസർ രോഗികളേയാണ്. കാൻസറിന് കീമോതെറാപ്പി ചെയ്യുകവഴി രോഗപ്രതിരോധശേഷി നന്നേ കുറയും. ഈ അവസ്ഥയിൽ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആന്റിബയോട്ടിക്കുകൾ ഫലിക്കാത്ത തരം അണുബാധയുണ്ടായാൽ അത്തരം രോഗികൾ മരണപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുമൂലം ഇന്ത്യ പോലെ എഎംആർ പ്രതിസന്ധി കൂടുതലുള്ള രാജ്യങ്ങളിൽ ശക്തമായ കീമോതെറാപ്പിയും, മജ്ജ മാറ്റിവയ്ക്കലും വളരെ അപകടകരമായ ചികിത്സാരീതിയായി മാറിയിരിക്കുകയാണ്. 

എന്താണ് ഇതിനൊരു പ്രതിവിധി? 

1. ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുള്ള പ്രതിവിധി ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കുക എന്നതാണ്. എന്നാൽ ഇതുകൊണ്ട് മാത്രം നമുക്ക് എഎംആർ പ്രതിസന്ധിയെ തരണം ചെയ്യാനാകില്ല. എഎംആർ എന്ന ദുരന്തത്തെ നേരിടാൻ ഡോക്ടർമാരേക്കാൾ സഹായം ആവശ്യമുള്ളത് പൊതുജനങ്ങളിൽ നിന്നുമാണ്. ജനപ്രതിനിധികളുടേയും ഗവൺമെന്റിന്റേയും സഹായമില്ലാതെ നമുക്ക് എഎംആറിനെ നേരിടാൻ കഴിയില്ല. മാധ്യമങ്ങളുടെ സഹായമില്ലാതെ നമുക്ക് ജനങ്ങളെ ബോധവൽക്കരിക്കാൻ കഴിയില്ല. എഎംആർ നയം നാം നടപ്പിലാക്കുമ്പോൾ ഇക്കാര്യങ്ങളൊക്കെ പരിഗണിക്കേണ്ടതുണ്ട്.


2. കോഴികളുടേയും കന്നുകാലികളുടെയും മത്സ്യങ്ങളുടെയുമെല്ലാം വളർച്ച കൂട്ടാൻ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്. ഇന്ത്യാ ഗവൺമെന്റ് കോളിസ്റ്റിൻ എന്ന മരുന്നിന്റെ ഇത്തരത്തിലുള്ള ഉപയോഗം നിയമം മൂലം നിരോധിച്ചിട്ടുണ്ട്.


3. എല്ലാ ആശുപത്രികളിലും അണുബാധാ നിയന്ത്രണ നയം രൂപീകരിക്കുകയും അവ നടപ്പിലാക്കുകയും വേണം. 


4. പരിസരശുചിത്വമാണ് എഎംആറിനെ പ്രതിരോധിക്കാനുള്ള മറ്റൊരു പ്രധാന മാർഗ്ഗം. പരിസ്ഥിതി ശുചിയായി സൂക്ഷിക്കാതെ ആന്റിബയോട്ടിക്കിന്റെ ഉപയോഗം നിയന്ത്രിച്ചതുകൊണ്ട് മാത്രം എഎംആറിന്റെ സാധ്യത കുറയ്ക്കാൻ കഴിയില്ല.


5. പൊതുജന ബോധവൽക്കരണം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പൊതുജനങ്ങളുടെ സഹായവും സഹവർത്തിത്വവും ഇല്ലാതെ പരിസരശുചിത്വവും, ആശുപത്രികളിലെ അണുബാധാ നിയന്ത്രണ സംവിധാനവും, ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗവും നേർവഴിക്കാക്കാൻ നമുക്ക് കഴിയില്ല.

Preventing and managing antimicrobial resistance

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/YeIQv4Yp6G16Ye8p5W1hYkK48jjrsbRDvFagh4LQ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/YeIQv4Yp6G16Ye8p5W1hYkK48jjrsbRDvFagh4LQ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/YeIQv4Yp6G16Ye8p5W1hYkK48jjrsbRDvFagh4LQ', 'contents' => 'a:3:{s:6:"_token";s:40:"W9ryFCxK3jxQKcZsLRsQ9966YVWLrFwZqQKxO1kB";s:9:"_previous";a:1:{s:3:"url";s:103:"http://www.imalive.in/health-and-wellness/808/preventing-an-amr-public-health-crisis-by-dr-abdul-gafoor";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/YeIQv4Yp6G16Ye8p5W1hYkK48jjrsbRDvFagh4LQ', 'a:3:{s:6:"_token";s:40:"W9ryFCxK3jxQKcZsLRsQ9966YVWLrFwZqQKxO1kB";s:9:"_previous";a:1:{s:3:"url";s:103:"http://www.imalive.in/health-and-wellness/808/preventing-an-amr-public-health-crisis-by-dr-abdul-gafoor";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/YeIQv4Yp6G16Ye8p5W1hYkK48jjrsbRDvFagh4LQ', 'a:3:{s:6:"_token";s:40:"W9ryFCxK3jxQKcZsLRsQ9966YVWLrFwZqQKxO1kB";s:9:"_previous";a:1:{s:3:"url";s:103:"http://www.imalive.in/health-and-wellness/808/preventing-an-amr-public-health-crisis-by-dr-abdul-gafoor";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('YeIQv4Yp6G16Ye8p5W1hYkK48jjrsbRDvFagh4LQ', 'a:3:{s:6:"_token";s:40:"W9ryFCxK3jxQKcZsLRsQ9966YVWLrFwZqQKxO1kB";s:9:"_previous";a:1:{s:3:"url";s:103:"http://www.imalive.in/health-and-wellness/808/preventing-an-amr-public-health-crisis-by-dr-abdul-gafoor";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21