×

റോഡപകടങ്ങൾ ഒഴിവാക്കാൻ അനായാസം ചെയ്യാവുന്ന 20 കാര്യങ്ങൾ

Posted By

IMAlive, Posted on February 26th, 2020

20 tips to prevent road accidents by Dr Rajeev Jayadevan

ലേഖകൻ: Dr Rajeev Jayadevan,  Vice President IMA Kochi

1. നമ്മുടെ ദൈനംദിന ജീവിതത്തിൽ ചെയ്യാവുന്ന ഏറ്റവും അപകടകരമായ പ്രവൃത്തിയാണ് റോഡിന്റെ ഉപയോഗം. കേരളത്തിലെ റോഡുകളിൽ മാത്രം ഒരു ദിവസം ശരാശരി 100 പേർക്ക്‌ ഗുരുതരമായി പരിക്കേൽക്കുകയും 12 പേർ മരണപ്പെടുന്നുമുണ്ട്. അതുകൊണ്ട് അത്യാവശ്യമുണ്ടങ്കിൽ മാത്രം റോഡ് ഉപയോഗിക്കുക.

2. യാത്ര പോവുമ്പോൾ നേരത്തേ ഇറങ്ങാൻ ശ്രമിക്കുക. ധൃതിപിടിച്ചുള്ള ഓട്ടം അപകടം ക്ഷണിച്ചു വരുത്തും. അതുകൊണ്ട്  യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ഒട്ടും പിശുക്കാതെ 'സമയം' ധാരാളമായി തന്നെ ബഡ്ജറ്റ് ചെയ്യുക. (Time management)

3. Visibility matters. നമ്മളെയും നമ്മുടെ  വാഹനത്തേയും, റോഡിലുള്ള എല്ലാവർക്കും എല്ലായ്‌പോഴും കാണാൻ സാധിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിക്കരുത്.

ഇരുട്ടായാൽ റോഡിലൂടെ  നടക്കുന്ന സമയത്ത് കറുത്തതോ ഇരുണ്ടതോ ആയ വസ്ത്രം ധരിക്കരുത്. വെള്ളയോ അതിനോട് സാമ്യമുള്ളതോ ആയ ഇളം നിറമുള്ള വസ്ത്രങ്ങൾ ധരിക്കുക. മറ്റുള്ളവർക്ക് നമ്മെ കാണാൻ വേണ്ടിയാണിത്. 

4. റോഡ് ക്രോസ്സ് ചെയ്യുമ്പോൾ എല്ലാ വാഹനങ്ങളും എല്ലായ്‌പോഴും സീബ്രാലൈനിൽ നമുക്കു വേണ്ടി നിർത്തുമെന്ന് കരുതരുത്. അഥവാ ഒരാൾ നമുക്കായി വാഹനം നിർത്തിയാൽ പോലും നിർഭാഗ്യവശാൽ മറ്റു ചില വാഹനങ്ങൾ ധൃതിമൂത്തു  നിർത്താതെ ഓടിച്ച് അപകടം വരുത്തിവയ്ക്കാം. 

5. വാഹനത്തിന്റെ എല്ലാ ലൈറ്റുകളും വൈപ്പറുകളും നല്ലതു പോലെ പ്രവർത്തിക്കുന്നു എന്ന് ഇടക്കിടക്ക് ഉറപ്പ് വരുത്തുക, പ്രത്യേകിച്ചും മഴക്കാലത്ത്. പഴകി തേഞ്ഞ വൈപ്പർ ബ്ലേഡുകൾ കഴിയുമെങ്കിൽ ഓരോവർഷവും മാറ്റുക. 

6. ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കരുത്. പിന്നിലുള്ളവർക്കാണ് തെറിച്ചു വീഴാനും മറ്റുമുള്ള സാധ്യത കൂടുതൽ, അതിനാൽ അവരും ഹെൽമെറ്റ് ധരിക്കേണ്ടതാണ്. 

7. ആവശ്യമില്ലാതെ മറ്റ് വാഹനങ്ങളെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുത്. ഓരോ വാഹനത്തിനും ബ്ലൈൻഡ് സ്പോട്ട് ഉണ്ട്: എന്നുവച്ചാൽ, ചുറ്റുമുള്ള റോഡിൽ ഡ്രൈവർക്ക് കാണാൻ പറ്റാത്ത ഇടങ്ങൾ. ഓരോ തവണയും Overtake ചെയ്യുമ്പോൾ വലിയ ബ്ലൈൻഡ് സ്പോട്ടുകൾ ഉണ്ടാവുന്നു, തന്മൂലം അപ്രതീക്ഷിതമായി ഒരു കാൽനടക്കാരനെയോ വാഹനത്തെയോ ഇടിക്കാൻ സാധ്യത കൂടുതലാണ്. 

പിന്നെ, യാതൊരു കാരണവശാലും വളവിൽ വച്ച് overtake ചെയ്യരുത്. 

8. മദ്യപിച്ച് വാഹനം ഓടിക്കരുത്. മദ്യപാനം നമ്മുടെ പ്രതികരണശേഷി കുറയ്ക്കുന്നതിനാൽ വാഹനം അത്യാവശ്യ ഘട്ടത്തിൽ നിയന്ത്രിക്കാൻ സാധിച്ചെന്ന് വരില്ല. 

9. അമിത വേഗത അരുത്. വേഗത്തിൽ പായുന്ന വാഹനം ബ്രേക്ക് ചെയ്താൽ നിർത്താൻ എറെ ദൂരം സഞ്ചരിക്കേണ്ടി വരും. മാത്രവുമല്ല സ്പീഡ് ഇരട്ടിക്കുമ്പോൾ kinetic energy (അതായത് അപകടം നടന്നാലുള്ള ആഘാതം) നാലിരട്ടിയാവുന്നു. 

എഴുപതു കി.മീ വേഗതയിൽ സഞ്ചരിക്കുന്ന ബൈക്കിൽ നിന്നും വീഴുന്നത് ഏഴ് നില കെട്ടിടത്തിന് മുകളിൽ നിന്നും വീഴുന്നതിന് തുല്യമാണ്. 

10. കേരളത്തിൽ ഓരോ വർഷവും നടക്കുന്ന റോടപകടങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും കാൽനട യാത്രക്കാരും ടൂവീലർ യാത്രികരുമാണ്‌. അതിനാൽ പ്രത്യേകിച്ചും ഇക്കൂട്ടർ അതീവ ജാഗ്രതയോടെ റോഡുപയോഗിക്കുക. 

11. ഡ്രൈവ് ചെയ്യുന്നതിനിടയ്ക്കും  റോഡ് ക്രോസ്സ് ചെയ്യുമ്പോഴും മൊബൈൽഫോൺ ഉപയോഗിക്കരുത്. 

12. സൈഡ് റോഡിൽ നിന്നും പ്രധാന റോഡിലേയ്ക്ക് കയറുമ്പോൾ വാഹനം പൂർണമായും നിർത്തുക. മെയിൻ റോഡിൽ നല്ല ഗ്യാപ് ഉണ്ടെന്നുറപ്പാക്കിയ ശേഷം മാത്രം റോഡിൽ കയറുക. വിദേശ രാജ്യങ്ങളിൽ 'stop sign' എന്നിതിനെ വിളിക്കുന്നു. 

13. ഉറക്കം വരുമ്പോഴോ വളരെയധികം ക്ഷീണം അനുഭവപ്പെടുമ്പോഴോ ഡ്രൈവ് ചെയ്യരുത്.

14. രാത്രി വാഹനം ഡ്രൈവ് ചെയ്യുന്നത് അപകടസാധ്യത വർധിപ്പിക്കും. 

15. കാറും ബൈക്കും മനുഷ്യനിർമ്മിതമാണ്. അതിനാൽ repair ചെയ്യാൻ സാധിക്കും. എന്നാൽ മനുഷ്യശരീരം മനുഷ്യനിർമിതമല്ല. തന്മൂലം ശരീരത്തിന് സംഭവിക്കുന്ന ക്ഷതം പൂർണമായി ഭേദമാക്കാൻ സാധിച്ചെന്ന് വരില്ല.

16. തിരക്കേറിയ, ജനനിബിഡമായ നമ്മുടെ നിരത്തുകളിൽ ആക്രമണോത്സുക ഡ്രൈവിംഗ് (aggressive driving) ഇന്നല്ലെങ്കിൽ നാളെ  അപകടം വരുത്തിവയ്ക്കുമെന്ന് ഓർക്കുക. 

17. വാഹനയാത്രയ്ക്കിടയിൽ  കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം മുതിർന്നവരുടേതാണ്. അവ കർശനമായും പാലിക്കുക. 

18. വെളിച്ചക്കുറവ് അനുഭവപ്പെടുന്ന സമയത്ത്  ആദ്യം പാർക്കിംഗ് ലൈറ്റും പിന്നീട് ഹെഡ്‌ലൈറ്റും  ഓണാക്കുക. Bright beam പരമാവധി ഒഴിവാക്കുക. 

19. വളരെ വേഗത്തിൽ സഞ്ചരിക്കുന്ന  വാഹനത്തിലെ ഡ്രൈവർക്ക് റോഡിന്റെ മധ്യഭാഗം മാത്രമേ കാണാൻ സാധ്യതയുള്ളൂ. ഇതിന് tunnel vision എന്നു വിളിക്കുന്നു. അതിനാൽ വശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളെ കാണാൻ കഴിയാതെ വരികയും അപകടം സംഭവിക്കുകയും ചെയ്യാം.

20.  മഴയത്തു വാഹനമോടിക്കുമ്പോൾ വളരെ പതുക്കെ, മുന്നിലത്തെ വാഹനവുമായി നല്ല ഗ്യാപ് ഇട്ടു പോവുക. Overtake ചെയ്താൽ hydroplaning മൂലം വാഹനം എല്ലാ നിയന്ത്രണവും വിട്ടു  തെന്നിപ്പോകാൻ സാധ്യതയുണ്ട്. പകലാണെങ്കിലും പാർക്കിംഗ് ലൈറ്റ് തെളിയിക്കുക.

Save your life and the lives of other road users with these 20 road safety tips

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/iKrzzFzrVrpmT2ZXTVoDE6PT69RRhqFXsKk0JzqC): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/iKrzzFzrVrpmT2ZXTVoDE6PT69RRhqFXsKk0JzqC): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/iKrzzFzrVrpmT2ZXTVoDE6PT69RRhqFXsKk0JzqC', 'contents' => 'a:3:{s:6:"_token";s:40:"d18uGqzP7p4AALNIAlHsrOGjQokfDBkRApBu2q5z";s:9:"_previous";a:1:{s:3:"url";s:102:"http://www.imalive.in/health-and-wellness/843/20-tips-to-prevent-road-accidents-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/iKrzzFzrVrpmT2ZXTVoDE6PT69RRhqFXsKk0JzqC', 'a:3:{s:6:"_token";s:40:"d18uGqzP7p4AALNIAlHsrOGjQokfDBkRApBu2q5z";s:9:"_previous";a:1:{s:3:"url";s:102:"http://www.imalive.in/health-and-wellness/843/20-tips-to-prevent-road-accidents-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/iKrzzFzrVrpmT2ZXTVoDE6PT69RRhqFXsKk0JzqC', 'a:3:{s:6:"_token";s:40:"d18uGqzP7p4AALNIAlHsrOGjQokfDBkRApBu2q5z";s:9:"_previous";a:1:{s:3:"url";s:102:"http://www.imalive.in/health-and-wellness/843/20-tips-to-prevent-road-accidents-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('iKrzzFzrVrpmT2ZXTVoDE6PT69RRhqFXsKk0JzqC', 'a:3:{s:6:"_token";s:40:"d18uGqzP7p4AALNIAlHsrOGjQokfDBkRApBu2q5z";s:9:"_previous";a:1:{s:3:"url";s:102:"http://www.imalive.in/health-and-wellness/843/20-tips-to-prevent-road-accidents-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21