×

മുഖക്കുരു അകറ്റാൻ പത്ത് നിർദേശങ്ങൾ

Posted By

IMAlive, Posted on October 9th, 2019

10 tips to eliminate acne by Dr Anuji P Supran

ലേഖിക:ഡോ. അനുജി പി. സുപ്രൻ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്

എല്ലാ മനുഷ്യരും ഒരു തവണയെങ്കിലും അനുഭവിച്ചിട്ടുള്ള ഒന്നാണ് മുഖക്കുരു. നമ്മുടെ നാട്ടിൽ പൊതുവേ കുഴപ്പമില്ല എന്ന് കരുതിവരുന്ന ഒന്ന്. എന്നാൽ നിയന്ത്രണാതീതമായ കുരുക്കളും കലകളും കുഴികളും കൊണ്ട്, പ്രത്യേകിച്ച് ശാരീരികവും മാനസികവുമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന കൗമാരകാലത്ത്, അനാവശ്യ സമ്മർദ്ദവും അപകർഷതാബോധവുമായി ബുദ്ധിമുട്ടുന്ന രോഗികൾ ഇവിടെ ഒട്ടുംതന്നെ കുറവല്ല. കണ്ടാൽ ചെറുതെന്ന് തോന്നുന്ന മുഖക്കുരുക്കൾക്ക് പിന്നിൽ സങ്കീർണ്ണമായ കാര്യകാരണങ്ങളാണ്.

1. സ്‌നേഹഗ്രന്ഥികളുടെ അമിത സീബം  ഉത്പാദനം.

2. നിർജ്ജീവകോശങ്ങളും കെരാട്ടിൻ എന്ന പ്രോട്ടീനുമടിഞ്ഞുള്ള രോമകൂപങ്ങളുടെ അടയൽ.

3. ക്യൂട്ടിബാക്ടീരിയം ആക്‌നെ എന്ന ബാക്ടീരിയ.

4. ഇൻഫ്‌ളമേഷൻ


ചികിത്സയുടെ എളുപ്പത്തിനായി മുഖക്കുരുക്കളെ 4 ഗ്രേഡ് ആയി തരംതിരിക്കാറുണ്ട്. ചെറിയ കാരകളും കുരുക്കളും പഴുത്ത കുരുക്കളുമുള്ള ഗ്രേഡ് ഒന്ന്, രണ്ട് മുതലായവ.എളുപ്പത്തിൽ ചികിത്സിക്കാവുന്നവയാണ്. അമിത പഴുപ്പും, വലിയ കുഴികളും കട്ടിയേറിയ കലകളുമൊക്കെയുള്ള ഗ്രേഡ് മൂന്ന്, നാല്  മുഖക്കുരുക്കൾക്ക് ദീർഘചികിത്സ അത്യാവശ്യമാണ്.

മുഖക്കുരു വർധിക്കുന്നതിനുള്ള കാരണങ്ങൾ:

  1. രോമകൂപങ്ങൾ അടയുന്നവിധമുള്ള കോസ്‌മെറ്റിക്‌സ് അല്ലെങ്കിൽ അമിതമായ എണ്ണ (തലയിലോ, മുഖത്തോ) ഉപയോഗം.
  2. അമിത സൂര്യപ്രകാശം.
  3. ചില മരുന്നുകൾ (ഉദാ. കോർട്ടികോസ്റ്റിറോയ്ഡ്)
  4. അന്തർലീനമായ അസുഖങ്ങൾ(ഉദാ:പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം)
  5. ഭക്ഷണശീലങ്ങൾ

ഭക്ഷണവും മുഖക്കുരുവും

ഭക്ഷണക്രമവും മുഖക്കുരുക്കളും രസകരമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഒരുപാട് പഠനങ്ങൾ നടന്ന മേഖലയാണിത്. വ്യക്തമായി തെളിയിക്കപ്പെട്ട ബന്ധം ചിലതിനു മാത്രമാണ്. ഒരു രോഗിയുടെ ഭക്ഷണക്രമം മറ്റൊരാൾക്ക് പറ്റിയെന്നുവരില്ല, അതിനാൽതന്നെ ഒരു ഫുഡ് ഡയറി സൂക്ഷിക്കുന്നത് ചികിത്സയ്ക്ക് ഉപകരിക്കും.

മുഖക്കുരു വർധിപ്പിക്കാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ
അമിത ഗ്ലൈസീമിക് ഇന്റക്‌സ് ഭക്ഷണങ്ങൾ - ഉരുളക്കിഴങ്ങ്, പൈനാപ്പിൾ, വെറ്റ് ബ്രെഡ്, പാസ്ത, മധുരമേറിയ ചോക്ലേറ്റുകൾ.
പാലുൽപ്പന്നങ്ങൾ - ചീസ്,ഐസ്‌ക്രീം, യോഗർട്ട്‌


മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ഒമേഗ 3 കൊഴുപ്പടങ്ങിയ മീനുകൾ (അയല, മത്തി),
സോയബീൻ, ചീര


മുഖക്കുരു കുറയ്ക്കാൻ ചില നിർദേശങ്ങൾ

  1. ദിവസം രണ്ട് നേരമെങ്കിലും ഓയിൽ ഫ്രീ സോപ്പോ ക്ലെൻസറോ ഉപയോഗിച്ച് മുഖം കഴുകുക.
  2. അമിതമായ എണ്ണ (തലയിലോ, മുഖത്തോ) ഉപയോഗം കുറയ്ക്കുക. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തല കഴുകുന്നത്, എണ്ണമയം കൂടിയ രോഗികൾക്ക് ഉപകാരമാകും.
  3. മൃദുവായ തുണി ഉപയോഗിച്ച് മുഖം തുടയ്ക്കുക.
  4. തല തുവർത്തിയ തുണി ഉപയോഗിച്ച് മുഖം തുടയ്ക്കാതിരിക്കുക.
  5. രോമകൂപങ്ങൾ അടയ്ക്കുന്നതരം കോസ്‌മെറ്റിക്കുകൾ ഉപയോഗിക്കാതിരിക്കുക. ദിവസവും രാത്രി മുഖത്തുനിന്ന് മേക്കപ്പ് വസ്തുക്കൾ നിർബന്ധമായും കഴുകിക്കളയുക.
  6. അമിത സൂര്യപ്രകാശം ഒഴിവാക്കുക. ആവശ്യമെങ്കിൽ ഓയിൽ ഫ്രീ സൺ സ്‌ക്രീനുകൾ ഉപയോഗിക്കാവുന്നതാണ്.
  7. മുഖക്കുരു പൊട്ടിക്കുക, നുള്ളുക,ഞെക്കുക തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക. ഇവ കലകൾക്ക് കാരണമാകും.
  8. ചിട്ടയായ വ്യായാമം ജീവിതശൈലിയിൽ ഉൾപ്പെടുത്തുക.
  9. അമിതവണ്ണം, മുഖത്തെ രോമവളർച്ച, കൃത്യമല്ലാത്ത മാസമുറ എന്നിവ പെൺകുട്ടികളിൽ പിസിഒഎസിനുള്ള സാധ്യതയാണ് കാണിക്കുന്നത്. ഇവ ഉണ്ടെങ്കിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണ്.
  10. മാനസിക സമ്മർദ്ദം കുറയ്ക്കുന്ന വിനോദങ്ങളും വ്യായാമങ്ങളും ശീലമാക്കുക. സമ്മർദ്ദം മുഖക്കുരു വർദ്ധിക്കുന്നതിന് കാരണമാകും

Get Rid of Pimples as Fast as Possible

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ItVNB8klnR2BzLp6rcvfUAQrHp8q8dzt9zfHaKEy): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ItVNB8klnR2BzLp6rcvfUAQrHp8q8dzt9zfHaKEy): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ItVNB8klnR2BzLp6rcvfUAQrHp8q8dzt9zfHaKEy', 'contents' => 'a:3:{s:6:"_token";s:40:"CUYM3xQ11h2OQdl3LM4SYjE6cZjgLA3kIYznYKTc";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/health-and-wellness/881/10-tips-to-eliminate-acne-by-dr-anuji-p-supran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ItVNB8klnR2BzLp6rcvfUAQrHp8q8dzt9zfHaKEy', 'a:3:{s:6:"_token";s:40:"CUYM3xQ11h2OQdl3LM4SYjE6cZjgLA3kIYznYKTc";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/health-and-wellness/881/10-tips-to-eliminate-acne-by-dr-anuji-p-supran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ItVNB8klnR2BzLp6rcvfUAQrHp8q8dzt9zfHaKEy', 'a:3:{s:6:"_token";s:40:"CUYM3xQ11h2OQdl3LM4SYjE6cZjgLA3kIYznYKTc";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/health-and-wellness/881/10-tips-to-eliminate-acne-by-dr-anuji-p-supran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ItVNB8klnR2BzLp6rcvfUAQrHp8q8dzt9zfHaKEy', 'a:3:{s:6:"_token";s:40:"CUYM3xQ11h2OQdl3LM4SYjE6cZjgLA3kIYznYKTc";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/health-and-wellness/881/10-tips-to-eliminate-acne-by-dr-anuji-p-supran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21