×

സ്‌ത്രീകളിലെ ഹൃദ്രോഗം ഒഴിവാക്കാന്‍ മാര്‍ഗങ്ങള്‍

Posted By

IMAlive, Posted on July 26th, 2019

How to  Prevent Heart Disease in Women

സ്ത്രീകള്‍ ശ്രദ്ധിച്ചാല്‍ ഹൃദ്രോഗം കൊലയാളിയായി മാറുകയില്ല. ഹൃദ്രോഗ മരണങ്ങളെ അകറ്റി നിറുത്തുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ സ്ത്രീകള്‍ യൗവ്വനം മുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

തെറ്റായ ഭക്ഷണശൈലി മാറ്റുക

ബാല്യം മുതല്‍ മക്കള്‍ക്ക് ആരോഗ്യകരമായ ഭക്ഷണശീലത്തെപ്പറ്റി ബോധവല്‍ക്കരണം നല്‍കേണ്ടതാണ്. ബേക്കറി ഭക്ഷണങ്ങള്‍, ശീതളപാനീയങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കി ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ (വീട്ടില്‍ പാകം ചെയ്തവ) ശീലമാക്കുക. അയല, മത്തി എന്നീ മത്സ്യങ്ങളില്‍ ഹൃദയത്തെ സംരക്ഷിക്കുന്ന ഒമേഗ 3ഫാറ്റി ആസിഡ് എന്ന ഘടകം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ അവ കറിവച്ച് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

കൃത്യവും ഊര്‍ജ്ജസ്വലവുമായ വ്യായാമം ശീലമാക്കുക

വീട്ടുജോലികള്‍ കഴിഞ്ഞാല്‍ ചിപ്സ്, മിക്സചര്‍ എന്നിവയുമായി ടി.വിയുടെ മുന്നിലിരുന്ന് സമയം കളയാതെ ദിവസേന വൈകുന്നേരം ഒരു മണിക്കൂര്‍ നേരം ഇരുകൈകളും വീശി സാമാന്യം വേഗതയിലുള്ള നടപ്പ് ശീലമാക്കുക. ഉദ്യോഗസ്ഥകളായ സ്ത്രീകൾ  ഓഫീസുകളില്‍ ലിഫ്റ്റ് ഒഴിവാക്കി ഗോവണിപടികള്‍ കയറുക. കുറച്ചുദൂരം മാത്രമേ യാത്ര ചെയ്യേണ്ടതുള്ളൂ എങ്കില്‍ (ഉദാഹരണമായി ദേവാലയങ്ങളില്‍ പോവുക, മാര്‍ക്കറ്റില്‍ പോവുക എന്നീ അവസരങ്ങളില്‍) ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും ഒഴിവാക്കി നടക്കുക.

ഉച്ചയുറക്കം ദീര്‍ഘായുസ്സിന് ഉത്തമ ടോണിക്

ചരിത്രത്തിന്‍റെ ഏടുകള്‍ പരിശോധിച്ചാല്‍ ദീര്‍ഘായുഷ്മാൻമാരായി ജീവിച്ച പല രാഷ്ട്രനേതാക്കൻമാരും ഉച്ചയുറക്കം ശീലമാക്കിയിരുന്നവരാണെന്ന് മനസ്സിലാക്കാം. അതിനാല്‍ സമയത്തിന്‍റെ ലഭ്യത അനുസരിച്ച് കുറച്ചു സമയം ഉച്ചയുറക്കത്തിന് കണ്ടെത്തുക.

മാനസിക സംഘര്‍ഷം ഒഴിവാക്കുക

കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ കരയുക........പൊട്ടിക്കരയുക."പെണ്ണുങ്ങളെപ്പോലെ കരയുക......"എന്ന ഒരു ചൊല്ല് നമുക്ക് അപരിചിതമല്ല. ഇത്തരത്തില്‍ കരയുമ്പോള്‍ മനസ്സിലെ സംഘര്‍ഷം അകന്നുപോകുന്നു. ഹൃദയാഘാതത്തിനുള്ള സാധ്യത കുറയുന്നു. പുരുഷൻമാര്‍ സ്ത്രീകളെപ്പോലെ പൊട്ടിക്കരയാറില്ല; അവരില്‍ ഹൃദ്രോഗ മരണങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതിനുള്ള ഒരു കാരണം ഇതുതന്നെയാണെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

രോഗാവസ്ഥയുണ്ടായാല്‍ കഴിയുന്നത്ര വേഗത്തില്‍ ചികിത്സ തേടുക

സ്ത്രീകളുടെ മേല്‍വയറിലും നെഞ്ചിലും ഉണ്ടാകുന്ന അസ്വസ്ഥയെ ഗ്യാസ്ട്രബിള്‍ ആണെന്ന് സ്വയം രോഗനിര്‍ണ്ണയം നടത്തുകയും കുടുംബാംഗങ്ങളോട് ഇക്കാര്യം പറയാതെ വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇടിച്ചുപിഴിഞ്ഞ് കഴിച്ച് സ്വയം ചികിത്സ ചെയ്യുകയും വീട്ടിലെ ജോലിത്തിരക്കു നിമിത്തം വൈദ്യപരിശോധനയ്ക്ക് മടിക്കുകയും ചെയ്തതിനാല്‍ അവസാന നിമിഷത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയും നിസ്സഹായരായി മരണതീരത്തേക്ക് പറന്ന് പോവുകയും ചെയ്ത വീട്ടമ്മമാരുടെ കഥകള്‍ ഗ്രാമീണ മേഖലകളില്‍ മാത്രമല്ല നഗരങ്ങളിലും സുലഭമാണ്.

ഡോ. ശാന്തകുമാരി

Heart disease prevention starts with making healthy lifestyle choices and managing health conditions. Learn how to improve your heart health.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/g5ieqw8Mo2GwpI8qMfKusd47y0bBHcn4CDHd1U9u): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/g5ieqw8Mo2GwpI8qMfKusd47y0bBHcn4CDHd1U9u): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/g5ieqw8Mo2GwpI8qMfKusd47y0bBHcn4CDHd1U9u', 'contents' => 'a:3:{s:6:"_token";s:40:"hXgZgjs9qB3L69ihY81SI3gy0qBcd646WXKiEF29";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/heart-disease/245/how-to-prevent-heart-disease-in-women";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/g5ieqw8Mo2GwpI8qMfKusd47y0bBHcn4CDHd1U9u', 'a:3:{s:6:"_token";s:40:"hXgZgjs9qB3L69ihY81SI3gy0qBcd646WXKiEF29";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/heart-disease/245/how-to-prevent-heart-disease-in-women";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/g5ieqw8Mo2GwpI8qMfKusd47y0bBHcn4CDHd1U9u', 'a:3:{s:6:"_token";s:40:"hXgZgjs9qB3L69ihY81SI3gy0qBcd646WXKiEF29";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/heart-disease/245/how-to-prevent-heart-disease-in-women";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('g5ieqw8Mo2GwpI8qMfKusd47y0bBHcn4CDHd1U9u', 'a:3:{s:6:"_token";s:40:"hXgZgjs9qB3L69ihY81SI3gy0qBcd646WXKiEF29";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/heart-disease/245/how-to-prevent-heart-disease-in-women";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21