×

എന്തുകൊണ്ട് വേൾഡ് ഹാർട്ട് ടേ

Posted By

IMAlive, Posted on September 26th, 2019

world heart day 2019 what you need to know about your heart by Dr Madhu Sreedharan

ലേഖകൻ :Dr Madhu Sreedharan, Cardiologist, NIMS Medicity, Trivandrum 

1. എന്തുകൊണ്ട് വേൾഡ് ഹാർട്ട് ടേ ?

കാർഡിയോ വാസ്‌കുലർ ഡിസീസ്(CVD) ലോകത്തിലെ ഒന്നാം നമ്പർ കൊലയാളിയായാണ് കരുതപ്പെടുന്നത്. ലോകത്തിലെ ആകെ മരണനിരക്ക് എടുത്താൽ അതിൽ 30%ത്തിലധികവും സിവിഡി മൂലമാണ്. സിവിഡിയാൽ മരണപ്പെടുന്നവരുടെ എണ്ണം പ്രതിവർഷം 1.79 കോടിയെന്നുള്ളത്‌,  2030 ആവുമ്പോഴേയ്ക്കും 2.3 കോടിയാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിൽ 80% അപകടവും  ജീവിതശൈലീ മാറ്റത്തിലൂടെ തടയാൻ സാധിക്കും എന്നതാണ് വസ്തുത. ഇത് സാധ്യമാകണമെങ്കിൽ കാർഡിയോ വാസ്‌കുലർ ഡിസീസിനെക്കുറിച്ച് കൃത്യമായ അവബോധം ജനങ്ങളിലുണ്ടാക്കേണ്ടതുണ്ട്. അത്തരത്തിലൊരു അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും സെപ്തംബർ 29ന് വേൾഡ് ഹാർട്ട് ടേ (World Heart Day) ആചരിക്കുന്നത്. 

2. ഈ വർഷത്തെ വേൾഡ് ഹാർട്ട് ഡേയുടെ തീം? 

'മൈ ഹാർട്ട്, യുവർ ഹാർട്ട് ' എന്നതാണ് ഈ വർഷത്തെ വേൾഡ് ഹാർട്ട് ഡേയുടെ തീം. ജനങ്ങളെ ഒരുമിപ്പിക്കുകയും, ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് അവരിൽ പ്രതിബദ്ധത സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ട് ഉദ്ധേശിക്കുന്നത്. ഈ വർഷം ഹാർട്ട് ഡേയിലൂടെ നാം ആവശ്യപ്പെടുന്നത്, ഇഷ്ടപ്പെടുന്ന ഒരാൾക്ക് ഹൃദയാരോഗ്യം കാത്ത് സൂക്ഷിക്കുന്നതിനുള്ള ഒരു വാഗ്ദാനം നൽകുവാനാണ്. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക, പുകവലി ഉപേക്ഷിക്കുക തുടങ്ങിയവയെല്ലാം ഈ വാഗ്ദാനത്തിൽ ഉൾപ്പെടുന്നു.

3. ഹൃദയാഘാതം എങ്ങനെ ഒഴിവാക്കാം? 

ജീവിതശലിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ ഒഴിവാക്കുന്ന ജീവിതശൈലീരോഗമാണ് ഹൃദയാഘാതം. 

  • 1.  ഒന്നാമതായി പുകയില ഉൽപ്പന്നങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. പുകവലക്കുന്നയാൾ ഇപ്പോൾ ഹൃദയസംബനാധമായ പ്രശ്‌നങ്ങൾ ഒന്നുമില്ലെങ്കിലും , ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
  • 2.  ആരോഗ്യകരമായ ഭക്ഷണക്രമം അത്യാവശ്യം- വറുത്തതും, കൃത്രിമ മധുരമടങ്ങിയതുമായ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുന്നതോടൊപ്പം കഴിക്കുന്ന ഭക്ഷണത്തിന്റെ (അരിഭക്ഷണം, ഗോതമ്പ്)അളവ് കുറച്ച് ശരീരത്തിലെത്തുന്ന കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കണം. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ജീവിക്കാൻ വേണ്ടി കഴിക്കുക, കഴിക്കാനായി ജീവിക്കരുത്.
  • 3.  സജീവമായിരിക്കുക - നിഷ്‌ക്രിയരായി ഇരിക്കാതെ എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുക. (INACTIVITY KILLS)
  • 4.  വ്യായാമം ശീലമാക്കുക - 30 മുതൽ 45 മിനിറ്റ് വരെ നീന്തുകയോ, നടക്കുകയോ, ഓടുകയോ, സൈക്കിൾ ചവിട്ടുകയോ ചെയ്യണം. 
  • 5.  മദ്യപാനം നിയന്ത്രിക്കണം
  • 6.  ശരീരഭാരം മിതമായി നിലനിർത്താൻ ശ്രദ്ധിക്കണം

4. ഹൃദയാഘാതം അല്ലെങ്കിൽ സ്‌ട്രോക്കിന് കാരണമാകുന്ന രോഗങ്ങൾ ഏതെല്ലാം? 

ഹൃദയാഘാതത്തിന് കാരണമാകുന്ന മൂന്ന് രോഗങ്ങളാണ് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ എന്നിവ. ഇവ മൂന്നും ഇടയ്ക്ക് പരിശോധിക്കുകയും നിയന്ത്രണത്തിലാക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. 

BP (130 / 80 mm Hg)

Fasting Blood Sugar ( 110 mg/dl )

Bad Cholesterol (LDL) (70 mg/dl )

ഇവയിലേതെങ്കിലും  പിടിപെടുന്നപക്ഷം, അത് നിയന്ത്രിക്കാൻ മാത്രമേ സാധിക്കൂ പൂർണമായി മാറ്റാൻ സാധിക്കില്ല. മരുന്ന് കഴിക്കാൻ ഡോക്ടർ നിർദേശിക്കുകയാണെങ്കിൽ ദീർഘനാൾ അത് വേണ്ടിവരും.

5. ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാം? 

പ്രായം വർധിക്കുമ്പോൾ പലരിലും ഹൃദയധമനികളി ലെ ബ്ലോക്ക് വികസിക്കാറുണ്ട്.. പുകവലി ശീലമാക്കിയവരിലും, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം എന്നിവ കൂടുതലുള്ളവരിലും ബ്ലോക്കിനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുണ്ടാകുന്ന ബ്ലോക്ക് ഹൃദയപേശികളിൽ രക്തമെത്തുന്നത് തടസ്സപ്പെടുത്തുകയും തത്ഫലമായി നെഞ്ചുവേദന (ANGINA) അനുഭവപ്പെടുകയും ചെയ്യുന്നു. ഹൃദയപേശികൾക്ക് ആവശ്യമായ രക്തം ലഭിക്കാതെവരികയും , ബ്ലോക്കുകളുടെ വലിപ്പം പെട്ടെന്ന് കൂടുകയും ചെയ്യുന്നത് ഹാർട്ട് അറ്റാക്കിലേയ്ക്ക് നയിക്കുന്നു. 

6. ഹൃദയാഘാതം - സംഭവിക്കുന്നതെന്ത്?

ഹൃദയപേശികളിൽ രക്തമെത്തിക്കുന്ന മൂന്ന് രക്തക്കുഴലുകളൊന്നിൽ പൂർണമായി തടസ്സമുണ്ടാകുന്നത് ഹൃദയാഘാതത്തിന്  വഴിവെയ്ക്കുന്നു. ഇത് ഹൃദയപേശികളിൽ പരിഹരിക്കാനാകാത്ത തകരാറുണ്ടാക്കുകയും ജീവൻ തന്നെ അപകടത്തിലാക്കുന്ന രോഗമായി മാറുകയും ചെയ്യുന്നു.

ഹൃദയാഘാതംമൂലം മരണം സംഭവിക്കുന്നത് രണ്ട് കാരണത്താലാണ്.

A. പേശികളിൽ വലിയ തകരാറുണ്ടാക്കുന്ന ഹൃദയാഘാതം മൂലം. 

B. ഹൃദയതാളം ക്രമരഹിതമാവുകയും രക്തം കൃത്യമായി പമ്പ് ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ(ARRHYTHMIAS).

ഹാർട്ട് അറ്റാക്കിനുള്ള പ്രതിവിധി എത്രയും പെട്ടെന്ന് ബ്ലോക്ക് ഒഴിവാക്കുക എന്നതാണ്. വൈകുന്ന ഓരോ നിമിഷവും വലിയ അപകടമുണ്ടാക്കിയേക്കാം.

7. ഹൃദയാഘാതം ഉണ്ടായാൽ  ഉടൻ ചെയ്യേണ്ടതെന്ത്?

ഒരു വ്യക്തിക്ക് പെട്ടെന്ന് നെഞ്ചിൽ  അസ്വസ്ഥതകൾ ഉണ്ടാവുകയാണെങ്കിൽ, ചിലപ്പോൾ അത് ഹൃദയാഘാതാമായിരിക്കാം. ഉയർന്ന  കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവയുള്ളതും പുകവലി ശീലമാക്കിയതുമായ പ്രായം കൂടുതലുള്ള ആളാണെങ്കിൽ പ്രത്യേകിച്ചും ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണ്. 

നെഞ്ചുവേദന പോലുള്ള അസ്വസ്ഥതകൾ ആദ്യമായാണ് ഉണ്ടാകുന്നതെങ്കില്‍ ഗ്യാസ് പോലുള്ള എന്തെങ്കിലുമാകാമെന്ന് തെറ്റിദ്ധരിക്കരുത്. എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. ആസ്പിരിൻ 325 മില്ലീഗ്രാം ഗുളിക കൈവശമുണ്ടെങ്കിൽ അത് ചവച്ചോ അല്ലെങ്കിൽ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ലയിപ്പിച്ചോ കഴിക്കുന്നത് നല്ലതാണ്. ഹൃദയാഘാതത്തിന് ഫസ്റ്റ് എയ്ഡ് ഇല്ലെന്ന് മനസ്സിലാക്കുക.

8. ഹൃദയസ്തംഭനം ഉണ്ടായ രോഗിയെ ചികിത്സിക്കുന്നതെങ്ങനെ?

അടഞ്ഞ ധമനികളിലെ രക്തയോട്ടം പുന:സ്ഥാപിക്കുക എന്നതാണ് ചികിത്സ. രക്തത്തിന്റെ കട്ടി കുറയ്ക്കുന്ന ഇൻജക്ഷനിലൂടെയോ(ത്രോംബോളിസിസ്), ആൻജിയോപ്ലാസ്റ്റിയിലൂടെ ബ്ലോക്ക് നീക്കം ചെയ്യുന്നതിലൂടെയോ ആണ് ഇത് സാധ്യമാവുക. എന്നാൽ 50% മുതൽ 60% വരെ രോഗികളിൽ മാത്രമേ ത്രോംബോളിസിസ് ഫലപ്രദമാകൂ. ഹൃദയാഘാതത്തിൽ നിന്നും സംരക്ഷിക്കാൻ ലോകത്തിലെ ഏറ്റവും നല്ല മാർഗ്ഗം  പ്രാഥമിക  ആൻജിയോപ്ലാസ്റ്റിയാണ്.

9. എന്താണ് പ്രാഥമിക ആൻജിയോപ്ലാസ്റ്റി?

ഹൃദയധമനിയിലെ ബ്ലോക്കിന് കുറുകെ ഒരു സ്‌റ്റെന്റ് സ്ഥാപിക്കുന്ന പ്രക്രിയയാണിത്. ലോക്കൽ അനസ്‌തേഷ്യയ്ക്ക് ശേഷം കൈത്തണ്ടയിലെ ഞരമ്പിലൂടെ ചെറിയ കുഴൽ ഉപയോഗിച്ചാണ് സ്റ്റെന്റ് സ്ഥാപിക്കുന്നത്. 

പരിചയസമ്പന്നരായ ഒരു കാർഡിയോളജിസ്റ്റിന്റെ കീഴിലാണ് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതെങ്കിൽ 95%ത്തിലധികം രോഗികളിലും ഇത് ഫലപ്രമാകാറുണ്ട്. പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന ആശുപത്രികളുടെ അഭാവവും, ചികിത്സാച്ചെലവുമാണ് ഈ മേഖലയിലെ പ്രധാന പോരായ്മ.

10. ആൻജിയോപ്ലാസ്റ്റിക്ക് ശേഷം ജീവിതം സാധാരണഗതിയിലാകുമോ? 

ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കും. ചെറിയ രീതിയിലുള്ള ഹൃദയപേശികളുടെ തകരാറുള്ളവർക്ക് (നേരത്തെ ബ്ലോക്ക് നീക്കം ചെയ്യുന്നവർക്ക്)ആൻജിയോപ്ലാസ്റ്റി ചെയ്താൽ ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാൻ സാധിക്കും. എന്നാൽ വലിയ രീതിയിലുള്ള ഹൃദയാഘാതമാണ് സംഭവിച്ചതെങ്കിൽ, അതായത് നെഞ്ചുവേദന അനുഭവപ്പെട്ട്‌ ദീർഘകാലത്തിന്‌  ശേഷമാണ് ചികിത്സ തേടിയതെങ്കിൽ ആൻജിയോപ്ലാസ്റ്റിക്ക് ശേഷം കഠിനമായ ജോലികൾ നിയന്ത്രിക്കുന്നതുപോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി വരും. 

മരുന്നുകൾ പതിവായി കഴിക്കണം. കൂടാതെ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രണത്തിലാക്കണം. അല്ലാത്തപക്ഷം ബ്ലോക്കുകൾ വീണ്ടും വികസിച്ചേയ്ക്കാം.

World Heart Day gives people the power to be heart healthy

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/jfGihcEqVbWQAlg8gpzdmgVFuFWkRnlSCU31Rf2l): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/jfGihcEqVbWQAlg8gpzdmgVFuFWkRnlSCU31Rf2l): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/jfGihcEqVbWQAlg8gpzdmgVFuFWkRnlSCU31Rf2l', 'contents' => 'a:3:{s:6:"_token";s:40:"0tnUk1PT3kicv213X9yuECuGql6q2ZZr7ECtN6Q0";s:9:"_previous";a:1:{s:3:"url";s:122:"http://www.imalive.in/heart-disease/872/world-heart-day-2019-what-you-need-to-know-about-your-heart-by-dr-madhu-sreedharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/jfGihcEqVbWQAlg8gpzdmgVFuFWkRnlSCU31Rf2l', 'a:3:{s:6:"_token";s:40:"0tnUk1PT3kicv213X9yuECuGql6q2ZZr7ECtN6Q0";s:9:"_previous";a:1:{s:3:"url";s:122:"http://www.imalive.in/heart-disease/872/world-heart-day-2019-what-you-need-to-know-about-your-heart-by-dr-madhu-sreedharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/jfGihcEqVbWQAlg8gpzdmgVFuFWkRnlSCU31Rf2l', 'a:3:{s:6:"_token";s:40:"0tnUk1PT3kicv213X9yuECuGql6q2ZZr7ECtN6Q0";s:9:"_previous";a:1:{s:3:"url";s:122:"http://www.imalive.in/heart-disease/872/world-heart-day-2019-what-you-need-to-know-about-your-heart-by-dr-madhu-sreedharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('jfGihcEqVbWQAlg8gpzdmgVFuFWkRnlSCU31Rf2l', 'a:3:{s:6:"_token";s:40:"0tnUk1PT3kicv213X9yuECuGql6q2ZZr7ECtN6Q0";s:9:"_previous";a:1:{s:3:"url";s:122:"http://www.imalive.in/heart-disease/872/world-heart-day-2019-what-you-need-to-know-about-your-heart-by-dr-madhu-sreedharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21