×

വൃക്കരോഗത്തെ എങ്ങനെ കൈകാര്യം ചെയ്യണം?

Posted By

IMAlive, Posted on March 13th, 2019

Tips to Coping with Kidney Disease

ലേഖകൻ :ഡോ. ജയന്ത് തോമസ് മാത്യൂ പ്രൊഫസർ & നെഫ്രോളജി

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

തൃശ്ശൂർ

രോഗത്തിന്റെ ബാഹ്യലക്ഷണങ്ങൾ തിരിച്ചറിയുക

വൃക്കയെക്കുറിച്ചും (Kidney), വൃക്കരോഗങ്ങളെക്കുറിച്ചും (Kidney disease) അവബോധം ഉണ്ടാകണം. ബാഹ്യ ലക്ഷണമായ നീര്, ഛർദ്ദി, വയറ്റിളക്കം, വിശപ്പില്ലായ്മ, മൂത്രം പോക്ക്, മൂത്രത്തിൽ രക്തം ഇവ കണ്ടാൽ ഉടനടി വൃക്കരോഗവിദഗ്ദനെ സമീപിക്കുക.

• പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വൃക്കരോഗത്തിന്റെ പ്രധാന കാരണമായി പ്രമേഹം (Diabetes) കണക്കാക്കപ്പെടുന്നു. 15% സ്ഥായിയായ വൃക്കസ്തംഭനത്തിന്റെയും തുടക്കം പ്രമേഹത്തിൽ നിന്നാണ്. പ്രമേഹരോഗി എല്ലാ വർഷവും രക്തവും മൂത്രവും പരിശോധിച്ച് മൂത്രത്തിൽ പ്രോട്ടീന്റെ സാന്നിദ്ധ്യം ഇല്ല എന്ന് ഉറപ്പുവരുത്തണം. രക്തത്തിൽ ക്രിയാറ്റിനിന്റെ അളവും തിട്ടപ്പെടുത്തണം. പ്രമേഹരോഗി ആഹാരക്രമത്തിൽ കൊഴുപ്പിന്റേയും പ്രോട്ടീന്റേയും അളവ് നിയന്ത്രിക്കണം.

രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വൃക്കരോഗത്തിന്റെ രണ്ടാമത്തെ പ്രധാന കാരണമാണ് രക്തസമ്മർദ്ദം (Blood Pressure).  മരുന്നിന്റെ ഉപയോഗത്തിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നവര്‍ അതു തുടരുവാനും പ്രത്യേകം ശ്രദ്ധിക്കണം.രക്തസമ്മർദ്ദം കുറഞ്ഞാൽ മരുന്ന് നിർത്തുവാനുള്ള ഒരു പ്രവണത കണ്ടു വരുന്നുണ്ട്. ഇത് അപകടം ക്ഷണിച്ചു വരുത്തും. രക്തസമ്മർദ്ദമുള്ള വ്യക്തി ഉപ്പിന്റെ അളവ് കുറയ്ക്കണം. രക്തസമ്മർദ്ദം 130/80 യിൽ താഴെ നിർത്തുവാൻ ശ്രദ്ധിക്കണം. മൂത്രപരിശോധനയും രക്തപരിശോധനയും നടത്തി ക്രിയാറ്റിനിന്റേയും പ്രോട്ടീന്റേയും അളവ് തിട്ടപ്പെടുത്തണം.

• സ്ഥായിയായ വൃക്കസ്തംഭനം വരാതിരിക്കൻ എടുക്കേണ്ട മുൻകരുതലുകൾ

വൃക്കരോഗം പൂർണ്ണമായും ഭേദമാക്കാൻ ഇന്ന് ഒരു ചികിത്സയും നിലവില്ല. എന്നാൽ വൃക്കരോഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അതിനെ കണ്ടെത്തി ചികിത്സിച്ചാൽ രോഗത്തെ നിയന്ത്രണവിധേയമാക്കാം. രക്തസമ്മർദ്ദം, പ്രമേഹം ഇവയുള്ളവർ അതിനുള്ള ചികിത്സതേടുക. 40 വയസ്സിനു മുകളിലുള്ളവർ വർഷത്തിൽ ഒരു പ്രാവശ്യം രക്തവും മൂത്രവും പരിശോധിക്കുക. രക്തസമ്മർദ്ദം 130/80 ൽ താഴെ നിർത്തുക. പൂർണ്ണ ആരോഗ്യമുള്ള ഏതൊരാളും രക്തസമ്മർദ്ദം 130/80 താഴെ നിർത്താൻ ശ്രദ്ധിക്കണം.

• പോളിസിസ്റ്റിക് വൃക്കരോഗം

പാരമ്പര്യമായി ഉണ്ടാകുന്ന ഒരു വൃക്കരോഗമാണ് പോളിസിസ്റ്റിക് കിഡ്നി ഡിസീസ് (polycystic kidney disease). ഡയാലിസിസ് ചെയ്യുന്ന രോഗികളിൽ 6 മുതല്‍ 8 വരെ ശതമാനം  ഈ വൃക്കരോഗം ബാധിച്ചവരാണ്. പോളിസിസ്റ്റിക് കിഡ്നി രോഗം വീട്ടിൽ മറ്റാർക്കെങ്കിലുമുണ്ടെങ്കിൽ തീർച്ചയായും ഒരു സ്കാനിലൂടെ ഇതുണ്ടോ ഇല്ലയോ എന്ന് തിട്ടപ്പെടുത്തണം. രോഗവിമുക്തി ഇല്ലെങ്കിലും മൂത്രാശയ അണുബാധ, രക്തസമ്മർദ്ദം, പ്രമേഹം, ആഹാരക്രമം ഇവയെല്ലാം നിയന്ത്രിച്ചാൽ വൃക്കയ്ക്കുണ്ടാകുന്ന തകരാർ കുറയ്ക്കാൻ സാധിക്കും. 

• കുട്ടികൾക്കുണ്ടാകുന്ന മുത്രാശയത്തിലെ അണുബാധ

ഒരു കുട്ടിയ്ക്ക് അകാരണമായി പനി, മൂത്രം കൂടെക്കൂടെ പോകുക, മൂത്രച്ചുടിച്ചിൽ, വിശപ്പില്ലായ്മ, ഭാരം കൂടാതെയിരിക്കുക ഇവയിലേതെങ്കിലും ഉണ്ടെങ്കിൽ ഒരു യൂറോളജിസ്റ്റിനെ കാണിച്ച് ചികിത്സ തേടണം. പനിയോടുകൂടിയ മൂത്രാശയ അണുബാധ വൃക്കയെ അപകടപ്പെടുത്തിയേക്കാം. ഇത്തരം അണുബാധകൾ വൃക്കയിൽ പാടുകൾ, വൃക്കയുടെ വളർച്ചക്കുറവ്, രക്തസമ്മർദ്ദം, വൃക്കസ്തംഭനം ഇവയിലേക്ക് നയിച്ചേക്കും. അതിനാൽ കുട്ടികൾക്കുണ്ടാകുന്ന മൂത്രാശയ അണുബാധ ശ്രദ്ധ അർഹിക്കുന്നു.

വലിയവരിൽ ഉണ്ടാകുന്ന മൂത്രത്തിലെ അണുബധ

മരുന്നു കഴിച്ചിട്ടും തുടരെത്തുടരെ വന്നാൽ അതിന്റെ കാരണം കണ്ടെത്തേണ്ട ആവശ്യം വരുന്നു. കാരണം അറിഞ്ഞാൽ മാത്രമേ വൃക്കയെ സംരക്ഷിക്കാൻ സാധിക്കുകയുള്ളു.

വൃക്കയിലെ കല്ല്

വൃക്കയിലെ കല്ല് വേദനയുളവാക്കുമ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നത്. കല്ലുകൾ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെങ്കിൽ മാറ്റിയാൽ മതി. എന്നാൽ അശ്രദ്ധ വൃക്കത്തകരാറിലേക്ക് നയിക്കാം. അതിനാൽ ആവശ്യാനുസരണം പരിശോധന നടത്തണം.

• ചെറിയ പ്രായത്തിലെ രക്തസമ്മർദ്ദത്തെ നിസ്സാരമായി കാണരുത്

വൃക്കരോഗങ്ങളാകാം ചെറുപ്രായത്തിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാക്കുന്നത്. അതിനാൽ ഉയർന്ന രക്തസമ്മർദ്ദം കണ്ടെത്തിയാൽ അതിന്റെ കാരണം കൂടി കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്. ഇത് ശ്രദ്ധിച്ചാൽ വൃക്കരോഗത്തില്‍ നിന്ന് മോചനം നേടാം.

• താത്ക്കാലിക വൃക്കസ്തംഭനം തക്കസമയത്ത് ചികിത്സിക്കുക

അതിസാരം, ഛർദ്ദി, സർപ്പദംശനം, മലേറിയ, അണുബാധ ഇവയൊക്കെ താത്കാലിക വൃക്കസ്തംഭനത്തിന് കാരണമായേക്കാം. എന്നാൽ മരുന്നും ആവശ്യമുള്ള മറ്റു ചികിത്സകളും ലഭിച്ചാല്‍ വൃക്ക പൂർവ്വസ്ഥിതിയിൽ പ്രവർത്തിക്കും.

• മരുന്നുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക

പലപ്പോഴും മരുന്നിന്റെ ദൂഷ്യഫലങ്ങൾ അറിയാതെ, അവയുടെ ആവശ്യം ഉണ്ടോ ഇല്ലയോ എന്നറിയാതെ, അത് ഏതെങ്കിലും മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങി ഉപയോഗിക്കപ്പെടുന്നു. സ്വയം ചികിത്സ നടത്തുന്നത് തീർത്തും ഒഴിവാക്കുക. ഓരോ മരുന്നും ശരീരത്തിൽ ആവശ്യത്തിലധികംചെന്നാൽ അതിന് ദൂഷ്യഫലങ്ങൾ കണ്ടേക്കാം. പ്രത്യേകിച്ച് വേദനസംഹാരികൾ. അതിനാൽ മരുന്നുകൾ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ഉപയോഗിക്കുക.

ഒറ്റ വൃക്കയുള്ള വ്യക്തി

ആരോഗ്യത്തോടെ ജീവിതം നയിക്കുവാൻ ഒറ്റ വൃക്ക തടസ്സമല്ല. എന്നാൽ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാണോ എന്ന് ഇടയ്ക്ക് പരിശോധിക്കുന്നത് നന്നായിരിക്കും. ഭക്ഷണക്രമം പാലിക്കുക, ഉപ്പിന്റെ അളവ് നിയന്ത്രിക്കുക, പ്രോട്ടീൻ അമിതമായി ഉപയോഗിക്കാതിരിക്കുക ഇതെല്ലാം ശ്രദ്ധിച്ച് കൃത്യമായി ചെക്കപ്പുകൾ നടത്തിയാൽ നന്നായിരിക്കും. രണ്ടു വൃക്കകളുടെ ജോലി ഒരു വൃക്ക ഏറ്റെടുക്കുന്നതിനാൽ ശ്രദ്ധ ആവശ്യമാണ്.

Tips to Coping with Kidney Disease

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/VW2ez06kifzQOe92ASioycrhQtj0JhwmJmCW1Pbu): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/VW2ez06kifzQOe92ASioycrhQtj0JhwmJmCW1Pbu): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/VW2ez06kifzQOe92ASioycrhQtj0JhwmJmCW1Pbu', 'contents' => 'a:3:{s:6:"_token";s:40:"kUK6Mfa6kRPQ7dh4FEET5TY07fjrbWO8dYwsKuQc";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/kidney-disease/454/tips-to-coping-with-kidney-disease";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/VW2ez06kifzQOe92ASioycrhQtj0JhwmJmCW1Pbu', 'a:3:{s:6:"_token";s:40:"kUK6Mfa6kRPQ7dh4FEET5TY07fjrbWO8dYwsKuQc";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/kidney-disease/454/tips-to-coping-with-kidney-disease";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/VW2ez06kifzQOe92ASioycrhQtj0JhwmJmCW1Pbu', 'a:3:{s:6:"_token";s:40:"kUK6Mfa6kRPQ7dh4FEET5TY07fjrbWO8dYwsKuQc";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/kidney-disease/454/tips-to-coping-with-kidney-disease";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('VW2ez06kifzQOe92ASioycrhQtj0JhwmJmCW1Pbu', 'a:3:{s:6:"_token";s:40:"kUK6Mfa6kRPQ7dh4FEET5TY07fjrbWO8dYwsKuQc";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/kidney-disease/454/tips-to-coping-with-kidney-disease";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21