×

സിറോസിസ് : രോഗത്തിന്റെ ലക്ഷണങ്ങൾ, കാരണങ്ങൾ

Posted By

IMAlive, Posted on August 29th, 2019

what are the Symptoms and causes of Cirrhosis disease  by Dr Philip augustine

ലേഖകൻ :ഡോ. ഫിലിപ്പ് അഗസ്റ്റിൻ

കരൾ കോശങ്ങളുടെ ദീർഘകാലത്തെ നാശം കൊണ്ട് ഉണ്ടാകുന്ന സിറോസിസ് (Cirrhosis) എന്ന കരൾ രോഗത്തിന് പല കാരണങ്ങൾ ഉണ്ട്. കരളിന്റെ നാശം ഫൈബ്രോസിസ് (Fibrosis) എന്ന ഘടനാപരമായ മാറ്റത്തിനും, കരളിന്റെ മിനുസമായ പ്രതലത്തിൽ കട്ടിയുള്ള നിരവധി മുഴകൾക്കും കാരണമാകും. കരളിന്റെ അന്തർഭാഗത്തുള്ള സമ്മർദ്ദം വർദ്ധിക്കുകയും (Portal Hypertension), രോഗം വർദ്ധിച്ച് കരളിന് തകർച്ച (Liver Failure) ഉണ്ടാകുകയും ചെയ്യും.

സിറോസിന്റെ കാരണങ്ങൾ

സ്ത്രീപുരുഷഭേദമെന്യേ ചെറുപ്പക്കാരെയും പ്രായംചെന്നവരെയും സീറോസിസ് ബാധിക്കാറുണ്ട്. പ്രതിദിനം 80 ഗ്രാമിലധികം ശുദ്ധമായ മദ്യത്തിന് തുല്യമായ മദ്യപാനീയങ്ങൾ ഉപയോഗിക്കുന്ന പുരുഷന്മാരിലും 40 ഗ്രാമിലധികം ഉപയോഗിക്കുന്ന സ്ത്രീകളിലും സീറോസിസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.

ഹെപ്പറ്റൈറ്റിസ് ബി, സി, ഹീമോ സിഡോറോസിസ് (Hemosiderosis) വിൽസൺസ് രോഗം (Wilson’s Disease) തുടങ്ങി പാരമ്പര്യസ്വാധീനമുള്ള കരൾ രോഗങ്ങൾ എന്നിവയും സീറോസിസിന് കാരണമാകും. അമിതമായ ശരീരഭാരം, പ്രമേഹം, രക്താതിസമ്മർദ്ദം, തൈറോയിഡ് ഗ്രന്ഥിയുടെ മാന്ദ്യം (Hypothyroidism) എന്നിവ കൊണ്ട് കരളിൽ കൊഴുപ്പു കൂടുന്ന അവസ്ഥ (Fatty Liver), ആമവാതത്തിനുള്ള (Rheumatoid Arthitis) മെതോട്രെക്‌സേറ്റ് പോലുള്ള ചില മരുന്നുകളുടെ ദീർഘകാല ഉപയോഗം എന്നിവയും സീറോസിസിലേക്ക് നയിക്കാറുണ്ട്.

സിറോസിസ് രോഗത്തിന്റെ ലക്ഷണങ്ങൾ

പ്രാഥമിക ഘട്ടത്തിൽ മിക്ക സീറോസിസ് രോഗികളിലും വലിയ രോഗലക്ഷണങ്ങൾ ഒന്നും കാണാറില്ല. സാമാന്യമായ ആരോഗ്യ പരിശോധനക്കിടയിൽ പലപ്പോഴും സിറോസിസ് രോഗം യാദൃശ്ചികമായി കണ്ടെത്തപ്പെടുക സാധാരണയാണ്. എന്നാൽ രോഗം ശക്തവും പഴക്കവുമുള്ളതാണെങ്കിൽ കൂടുതൽ ഗൗരവമുള്ളതും തിരിച്ചറിയാൻ സഹായിക്കുന്നതുമായ രക്തം ഛർദ്ദിക്കുക, വയറിൽ വെള്ളം കെട്ടി മഹോദരം ഉണ്ടാവുക, മഞ്ഞപ്പിത്തം എന്നിവ പ്രത്യക്ഷപ്പെടാം. തലച്ചോറിന്റെ പ്രവർത്തനവൈകല്യം (Encepholopathy) തുടർന്നുണ്ടാകാം. അനുബന്ധമായി വൃക്കയുടെ പ്രവര്‍ത്തനവും താളെതെറ്റാം. ഇപ്പറഞ്ഞതെല്ലാം സിറോസിസ് ഗുരുതരാവസ്ഥയിലെത്തുമ്പോഴാണ്. എന്നാൽ സിറോസിസിന്റെ പ്രാരംഭദശയിൽ അതിയായ ക്ഷീണം, ശരീരം വളരെയധികം ശോഷിക്കുക, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, കൈകാലുകളുടെ പത്തികളിലും ക്രമേണ ശരീരം ഒട്ടാകെയും ചൊറിച്ചിൽ, വയറിന്റെയും നെഞ്ചിന്റെയും മുമ്പിലെ ചർമ്മത്തിൽ ചിലന്തി പോലുള്ള രക്തക്കുഴലുകളുടെ സഞ്ചയം (Spider Nivea) എന്നിവയൊക്കെയാണ് സിറോസിസിന്റെ ആദ്യഘട്ടത്തിലെ ലക്ഷണങ്ങൾ. തുടർന്ന് കണ്ണിലും ശരീരത്തിൽ മുഴുവനും പടരുന്ന മഞ്ഞനിറം, നഖങ്ങളുടെ വീക്കം, ദുർഗന്ധം വമിക്കുന്ന മലം, ശരീരത്തിന്റെ പല ഭാഗത്തു നിന്നുമുള്ള രക്തം ചൊരിച്ചിൽ, രക്തം ഛർദ്ദിക്കൽ, നീർക്കെട്ട്, സ്തനങ്ങളുടെ വീക്കം, ലൈംഗിക ജഡത (Impotence) ശ്വാസകോശങ്ങളിലെ വെള്ളക്കെട്ട് കൊണ്ടുള്ള ശ്വാസംമുട്ടൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ക്രമേണ സിറോസിസിൽ പ്രത്യക്ഷപ്പെടുന്നു.

അപകടകരമായ രോഗലക്ഷണങ്ങൾ

പ്രാരംഭഘട്ടത്തിൽ ഒ.പി തലത്തിലുള്ള ചികിത്സ മതിയാകും. എന്നാൽ കഠിനമായ പനി, ശക്തിയായ വയറുവേദന, രക്തസ്രാവം,  ഛർദ്ദിൽ, കറുത്ത നിറത്തിൽ മലത്തിലൂടെയുള്ള രക്തസ്രാവം (Malena), വളരെ പെട്ടെന്നുണ്ടാകുന്ന ശരീരം മെലിയൽ, മനോവിഭ്രാന്തി, മൂത്രശോധന തീരെ കുറയുക എന്നീ ലക്ഷണങ്ങൾ അപകടകരമാണ്. ഈ രോഗലക്ഷണങ്ങൾ ഉള്ള രോഗിക്ക് ആശുപത്രിയിലെ കിടത്തി ചികിത്സ, മിക്കപ്പോഴും തീവ്രപരിചരണ ചികിത്സ സഹിതം വേണ്ടിവരും. കരളിലെ അതിസമ്മർദ്ദം (Portal Hypertension) കൊണ്ട് കരളിനുള്ളിലൂടെയുള്ള രക്തയോട്ടം (Blood Flow) തടസ്സപ്പെടുമ്പോൾ, ആ രക്തം ഹൃദയത്തിലെത്തിക്കാൻ അസാധാരണ രക്തക്കുഴലുകൾ (Varices) ഉണ്ടാകുന്നു. അന്നനാളത്തിന്റെ  (Esophegus) ചുറ്റുമാണ് ഈ പുതിയ രക്തക്കുഴലുകൾ സാധാരണയായുണ്ടാവുക. കരളിന്റെ അതിമർദ്ദം കൂടുമ്പോൾ ഈ രക്തക്കുഴലുകളിലെ സമ്മർദ്ദം വർദ്ധിക്കുകയും, അവ പൊട്ടിത്തകർന്ന് രക്തസ്രാവം ഉണ്ടാവുകയും ചെയ്യും. അതുപോലെ തന്നെ മറ്റൊരു വിപത്തുമുണ്ട്. കരളിലൂടെയുള്ള രക്തചംക്രമണം കുറയുമ്പോൾ അമോണിയ, മെർകാപ്റ്റിൻ തുടങ്ങിയ മാലിന്യങ്ങൾ കലർന്ന രക്തം മസ്തിഷ്‌ക്കത്തിലേക്ക് ഒഴുകി എത്തുകയും ചെയ്യുന്നു. വിഭ്രാന്തി (Delirium), ദീർഘമായ മയക്കം (Stupour), അബോധാവസ്ഥ (Coma) എന്നിവയ്ക്ക് ഇത് കാരണമാകാം. തലച്ചോറിന്റെ പ്രവര്‍ത്തനവും തുടര്‍ന്ന് താളം തെറ്റുന്നു.

രോഗത്തിന്റെ വിവിധ ഘട്ടങ്ങൾ

കരളിന്റെ ഘടനയ്ക്കും പ്രവർത്തനത്തിനും കുറേയധികം നാശം സംഭിച്ചിട്ടുണ്ടെങ്കിലും പല സിറോസിസ് രോഗികളും വലിയ വൈഷമ്യങ്ങൾ ഇല്ലാതെ ഏതാനും വർഷങ്ങൾവരെ ജീവിച്ചേക്കാം. തകരാറുകൾക്കിടയിലും കരൾ അതിന്റെ പ്രധാന പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനാലാണിത്. ഈ അവസ്ഥയെ സമീകൃതഘട്ടത്തിലെ (Compensated Phase) സിറോസിസ് ആയി കണക്കാക്കുന്നു. എന്നാൽ അത് ഏറെക്കാലം നീണ്ടുനിൽക്കാറില്ല. പ്രവർത്തന വൈകല്യങ്ങൾക്ക് അടിപ്പെട്ട്, കരൾ അതിന്റെ സുപ്രധാന ധർമ്മങ്ങൾ നിർവഹിക്കാനാകാതിരിക്കുന്ന അവസ്ഥ (Decompenseted Cirrhosis) അത്യന്തം പ്രയാസകരവും മാരകവുമായ രോഗാവസ്ഥയാണ്. കരളിനുള്ളിലെ അതിസമ്മർദ്ദം, ആവർത്തിച്ചുള്ള രക്തസ്രാവങ്ങൾ, വയറിലെ അനിയന്ത്രിതമായ വെള്ളക്കെട്ട് (Ascites), ശരീരത്തിലെ നീർക്കെട്ട്, പ്രോട്ടീൻ നഷ്ടം എന്നിവയോടൊപ്പം വൃക്കയുടെ തകർച്ചയും, മസ്തിഷ്‌കത്തിന്റെ വൈകല്യവും കൂടി വന്ന് രോഗിയുടെ അവസ്ഥ കഷ്ടത്തിലാക്കുന്നു. ഈ രോഗലക്ഷണങ്ങളെയും രക്തപരിശോധനാഫലങ്ങളെയും അടിസ്ഥാനമാക്കി  സിറോസിസിന്റെ രൂക്ഷത അടയാളപ്പെടുത്താൻ ചില മാനകങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. Childs Pugh Score, MELD, Baveno തുടങ്ങിയ മാനകങ്ങൾ സിറോസിസ് രോഗത്തിന്റെ കാഠിന്യം അടയാളപ്പെടുത്തുന്നു.

 

 

 

Cirrhosis is the severe scarring of the liver and poor liver function seen at the terminal stages of chronic liver disease

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/lRsAIFAX0tGsuP2BRiVC8PMqvEAagtqxAf2dCQWL): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/lRsAIFAX0tGsuP2BRiVC8PMqvEAagtqxAf2dCQWL): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/lRsAIFAX0tGsuP2BRiVC8PMqvEAagtqxAf2dCQWL', 'contents' => 'a:3:{s:6:"_token";s:40:"8ajgHhrvX2UEt7R0bhfpRvE1cz81GLS5vGAAFk65";s:9:"_previous";a:1:{s:3:"url";s:116:"http://www.imalive.in/liver-disease/149/what-are-the-symptoms-and-causes-of-cirrhosis-disease-by-dr-philip-augustine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/lRsAIFAX0tGsuP2BRiVC8PMqvEAagtqxAf2dCQWL', 'a:3:{s:6:"_token";s:40:"8ajgHhrvX2UEt7R0bhfpRvE1cz81GLS5vGAAFk65";s:9:"_previous";a:1:{s:3:"url";s:116:"http://www.imalive.in/liver-disease/149/what-are-the-symptoms-and-causes-of-cirrhosis-disease-by-dr-philip-augustine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/lRsAIFAX0tGsuP2BRiVC8PMqvEAagtqxAf2dCQWL', 'a:3:{s:6:"_token";s:40:"8ajgHhrvX2UEt7R0bhfpRvE1cz81GLS5vGAAFk65";s:9:"_previous";a:1:{s:3:"url";s:116:"http://www.imalive.in/liver-disease/149/what-are-the-symptoms-and-causes-of-cirrhosis-disease-by-dr-philip-augustine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('lRsAIFAX0tGsuP2BRiVC8PMqvEAagtqxAf2dCQWL', 'a:3:{s:6:"_token";s:40:"8ajgHhrvX2UEt7R0bhfpRvE1cz81GLS5vGAAFk65";s:9:"_previous";a:1:{s:3:"url";s:116:"http://www.imalive.in/liver-disease/149/what-are-the-symptoms-and-causes-of-cirrhosis-disease-by-dr-philip-augustine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21