×

പകർച്ചവ്യാധികൾ തടയുന്ന കാര്യത്തിൽ ആരോഗ്യസംവിധാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു

Posted By

IMAlive, Posted on August 27th, 2019

Kerala healthcare need to equip themselves better to prevent epidemic spread  by Dr Altaf

ലേഖകൻ :Dr Altaf

കാലാവസ്ഥാ വൃതിയാനവും പരിസ്ഥിതിനാശവും കൃടിയേറ്റങ്ങളും  വനനശീകരണവും മാലിന്യസംസ്‌കരണത്തിൻറ അപര്യാപ്തതയും പുതിയ രോഗങ്ങളെ സൃഷ്ടിക്കുന്നു. അശാസ്ത്രീയമായ നഗരവൽക്കരണവും  ആഗോള സമ്പദ്‌വ്യവസ്ഥയിൽ വരുന്ന മാറ്റങ്ങളും വർധിച്ച ദേശാന്തരയാത്രകളും പലായനവും രോഗകാരിയായ സൂക്ഷ്മാണുക്കളുടെ ജനിതകഘടനയിൽ വരുന്ന മാറ്റങ്ങളും മനുഷ്യരുടെ രോഗപ്രതിരോധശേഷി കുറയുന്നതും പൊതുജനാരോഗ്യ സംവിധാനത്തിനന്റെ തകർച്ചയും ജനങ്ങളിൽ ചിലരുടെ വാക്‌സിൻ വിരുദ്ധതയും ഒപ്പം ഇതെല്ലാം നേരിടേണ്ട സമൂഹത്തിന്റെ ഇച്ഛാശക്തിയില്ലായ്മയുമാണ് നിപ പോലെയുള്ള പുതിയ രോഗങ്ങൾ  ആവിർഭവിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ. ഇത്തരം രോഗങ്ങളിൽ ഭൂരിഭാഗവും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന ഗണത്തിൽ പെടുന്നവയാണ്. 

രോഗത്തെ അറിയണം

ഒരു രോഗം എങ്ങനെ പകരുന്നു എന്നറിയലാണ് ആ രോഗത്തെ പ്രതിരോധിക്കുന്നതിൽ ഏറ്റവും നിർണായകമായിട്ടുള്ളത്. അങ്ങനെ നോക്കിയാൽ മുൻ വർഷത്തെ നിപ രോഗബാധയിൽ നിന്ന് നാം ഉൾക്കൊള്ളേണ്ട പാഠങ്ങളും ഒട്ടേറെയാണ്. രോഗം നിപയാണെന്ന് സ്ഥിരീകരിക്കുന്നതിനുമുമ്പ് രോഗം പകർന്ന 28 പേരൊഴികെ പുതുതായി മറ്റൊരാളിലേക്കും രോഗം പകരാതെ തടയാനായത് നേട്ടംതന്നെ. രോഗസ്ഥിരീകരണത്തിനുശേഷം നിപരോഗികളെ മറ്റ് രോഗികളുമായി കൂടിക്കലരാതെ ഐസൊലേഷൻ വാർഡുകളിൽ പ്രത്യേക പരിചരണം നൽകിയും രോഗപ്പകർച്ച തടയാനുതകുന്ന വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ആരോഗൃപ്രവർത്തകർക്ക് നൽകിയും രോഗം പകരുന്ന രീതികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചും കൂടുതൽ രോഗപ്പകർച്ച ഒഴിവാക്കാൻ സാധിച്ചു.
എന്നാൽ, ആദ്യരോഗിയിൽത്തന്നെ രോഗം കണ്ടെത്താനാകാത്തത് കാരണം കൂടുതൽ പേരിലേക്ക് രോഗം പകരാനിടയായി എന്നത് നമ്മുടെ രോഗനിരീക്ഷണ സംവിധാനത്തിന്റെയും  ആശുപത്രികളിലെ അണുബാധനിയന്ത്രണ സംവിധാനത്തിന്റെയും പോരായ്മയിലേക്കാണ് വിരൽചൂണ്ടുന്നത്. ആ ആദ്യരോഗിയിൽനിന്നായിരുന്നു ബാക്കി 22 പേർക്കും രോഗം പകർന്നത്. ഈ രോഗപ്പകർച്ചയുണ്ടായത് ആശുപത്രികളിൽമറ്റ് രോഗങ്ങൾക്ക് ചികിൽസ തേടിയെത്തിയ രോഗികൾക്കോ അവരുടെ കൂട്ടിരിപ്പുകാർക്കോ ആ രോഗികളെ പരിചരിച്ച ആരോഗ്യപ്രവർത്തകർക്കോ മാത്രമആണെന്നതും പ്രധാനമാണ്.

നിപ നൽകിയ പാഠങ്ങൾ

ആശുപത്രികളിലൂടെ രോഗവ്യാപനം തടയുന്ന കാര്യത്തിൽ നമ്മുടെ ആരോഗ്യസംവിധാനങ്ങൾ ഇനിയും കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. നമ്മുടെ ആശുപത്രികളിലെ അണുബാധ നിയന്ത്രണ സംവിധാനം എത്രത്തോളം ഫലപ്രദമാണെന്നതും പഠനവിധേയമാക്കണം. നിപ രോഗബാധ ആവ്യം സ്ഥിരീകരിച്ച 2018 മേയ് 20ന് മുമ്പ് രോഗം ബാധിച്ച് മരിച്ച അഞ്ചുപേരുടെയും പരിശോധനകൾ നടത്താനോ രോഗം സ്ഥിരീകരിക്കാനോ കഴിയാതിരുന്നതും പാഠമാകണം.
നിലവിലെ പൊതുജനാരോഗ്യനിയമങ്ങൾ പ്രകാരം മസ്തിഷ്‌കജ്വരം സംശയിക്കുന്ന എല്ലാ കേസുകളും അധികൃതർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണെന്നിരിക്കേ അത്തരം പരിശോധനയും റിപ്പോർട്ടിങ്ങും ഇവിടെ ആദ്യ രോഗിയിൽ ഉണ്ടായിരുന്നോ എന്നതും പരിശോധിക്കണം. 
പ്രദേശത്തെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ആദ്യ രോഗിയുടെ ശരീരത്തിലേക്ക് നിപയുടെ രോഗാണു എങ്ങനെ കടന്നുവന്നു എന്നതിന് വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ട്. ഭാവിയിലെങ്കിലും രോഗബാധ തടയാൻ രോഗസ്രോതസ്സ് എന്താണെന്ന് കൃത്യമായി അറിയേണ്ടത് അനിവാര്യമാണ്. ഇത്തരം വകർച്ചവ്യാധികൾ തുടക്കത്തിലേ കണ്ടെത്താനും നിയന്ത്രണവിധേയമാക്കാനുമുള്ള പരിശീലനം സർക്കാർ-സ്വകാര്യ മേഖലകളിലെ ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും നൽകേണ്ടതുണ്ട്. അതിനുള്ള പരിശോധനാ സംവിധാനങ്ങളും. അവർക്ക് ലഭ്യമാക്കണം.

ഏതെല്ലാം രോഗങ്ങൾക്കാണ് സാധ്യത

എൺപതുകളിലാണ് കേരളത്തിൽ എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പിന്നീട് ജപ്പാൻ ജ്വരം (1996), ഡെങ്കിപ്പനി (1997), ചിക്കുൻഗുനിയ(2006), എച്ച്1 എൻ1 (2009), വെസ്റ്റ് നൈൽ വൈറസ് (2018), ഹാൻഡ വൈറസ് (2014) എന്നിവ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.ഇതോടൊപ്പം രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽമാത്രം കണ്ടുവന്നിരുന്ന സ്‌ക്രബ് ടൈഫസ്, ലീഷ്മാനിയാസിസ്, കുരങ്ങുപനി എന്നി രോഗങ്ങളും തുടർച്ചയായോ നിശ്ചിത ഇടവേളകളിലോ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ രോഗാതുരത ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം തുടരുന്നതിനുപിന്നിൽ ജീവിതശൈലി രോഗങ്ങൾക്ക് മാത്രമല്ല ഇത്തരം പകർച്ചവ്യാധികൾക്കും പങ്കുണ്ട്.
ഡെങ്കി്പ്പനിയും ചിക്കുൻ ഗുനിയയും പരത്തുന്ന ഇയഡിസ് കൊതുകുകൾ തന്നെയാണ് മാരകമായ മഞ്ഞപ്പനിയും സിക്ക രോഗവും പരത്തുന്നത്. ഇൻറർനാഷണൽ ഹെൽത്ത് റെഗുലേഷൻ അനുസരിച്ച് മഞ്ഞപ്പനിബാധിത പ്രദേശത്ത് യാത്ര ചെയ്യുന്നതിന് വാക്‌സിനേഷൻ നിർബന്ധമാണെങ്കിലും പഴുതുകളുണ്ടായാൽ മഞ്ഞപ്പനി നമ്മൂടെ നാട്ടിലും എത്തിയേക്കാം. സിക്ക വൈറസ് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽവരെ റിപ്പോർട്ട് ചെയ്ത് കഴിഞ്ഞു.
എച്ച് 1 എൻ 1 രോഗം പരക്കുന്നതിന് സമാനമായ രീതിയിലാണ് മെഴ്സ് കൊറോണാ വൈറസ് പരക്കുന്നത്. 2012ൽ സൗദി അറേബ്യയിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട, രോഗബാധിതരിൽ  ഏതാണ്ട് 35 ശതമാനം വരെ മരണനിരക്കുള്ള രോഗമാണ് മെഴ്‌സ് കൊറോണോ വൈറസ്. 
ഈ രോഗത്തിനും അനുയോജ്യമായ മരുന്നോ വാക്‌സിനോ വികസിപ്പിക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. ആദ്യഘട്ടത്തിൽ ഒട്ടകത്തിൽനിന്ന് മനുഷ്യരിലേക്ക് പകർന്നതെന്ന് കരുതുന്ന ഈ രോഗം ഇപ്പോൾ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പകരുന്നുണ്ട്. 57 രാജ്യങ്ങളിലായി രണ്ടായിരത്തിലധികം കേസുകളും എണ്ണൂറിലധികം മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് മലയാളികൾ വസിക്കുന്ന ഗൾഫ് രാജ്യങ്ങളിൽനിന്ന് ഏതുഘട്ടത്തിലും അത് കേരളത്തിലേക്കും പകരാനുള്ള സാധ്യത നിലനിൽക്കുന്നു. പനിതന്നെയാണ് ഇത്തരം രോഗങ്ങളുടെയെല്ലാം ആദ്യലക്ഷണം. ഇത്തരം പകർച്ചവ്യാധികളെക്കുറിച്ചും അവയ്ക്ക് ലഭ്യമായ നൂതന ചികിൽസാമാർഗങ്ങളെക്കുറിച്ചും മതിയായ പരിശീലനം ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കും ലഭ്യമാക്കേണ്ടതുണ്ട്. അത്തരം വിഷയങ്ങാം മെഡിക്കൽ ബിരുദ-ബിരുദാനന്തര പരിശീലനത്തിന്റെ ഭാഗമാവുകയും വേണം. പുതിയതരം രോഗങ്ങൾ തുടക്കത്തിൽത്തന്നെ തിരിച്ചറിയാനും ചികിൽസ ലഭ്യമാക്കാനും മറ്റുള്ളവരിലേയ്ക്ക് പടരുന്നത് ഒഴിവാക്കാനും ഇത്തരം പരിശീലനങ്ങൾ ഉപകരിക്കും. ഇത്തരം രോഗങ്ങൾക്ക് ചികിൽസ ലഭ്യമല്ലാത്തപക്ഷം അവയ്ക്കുള്ള മരുന്നുകളും വാക്‌സിനുകളും വികസിപ്പിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്.

രോഗനിരീക്ഷണ-ഗവേഷണകേന്ദ്രം വേണം

പുതിയതരം രോഗങ്ങൾ യഥാസമയം നിരീക്ഷിക്കാനും പരിശോധിച്ച് രോഗ സ്ഥിരീകരണം നടത്താനുമുള്ള സൗകര്യങ്ങൾ അടിയന്തിരമായി ഉണ്ടാവേണ്ടതുണ്ട്. ഇത്തരം രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കണമെങ്കിൽ അവയെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനങ്ങളും തുടർപഠനങ്ങളും ആവശ്യമാണ്. ഇങ്ങനെ രോഗനിരീക്ഷണത്തിനും ഗവേഷണത്തിനുമായി യു.എസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ മാതൃകയിൽ ഒരു രോഗനിരീക്ഷണ ഗവേഷണകേന്ദ്രം സംസ്ഥാനത്ത് സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.

 ഇത്തരമൊരു കേന്ദ്രത്തിലൂടെ കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെ  പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായി ജന്തുജീവജാലങ്ങളിൽ രോഗാണുക്കളുടെ സാന്നിധ്യം തിരിച്ചറിയാനും പുതിയതരം രോഗങ്ങൾ വരാനുള്ള സാധ്യത മുൻകൂട്ടി പ്രവചിക്കാനും. കഴിയും. ഇത്തരത്തിൽ ഏകാരോഗ്യ സമീപനത്തോടുള്ള രോഗനിരീക്ഷണസംവിധാനം ഒരുക്കുന്നതിനെ ലോകാരോഗ്യസംഘടനയും പ്രോത്സാഹിപ്പിക്കുന്നു, ചികിൽസയ്ക്ക് മരുന്നോ പ്രതിരോധവാക്‌സിനോ ലഭ്യമല്ലാത്ത അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നുകളും വാക്‌സിനും വികസിപ്പിക്കേണ്ടതും ഇത്തരം കേന്ദ്രങ്ങളുടെ ചുമതലയിലായിരിക്കണം. 

ദേശീയ പ്രാധാന്യമുള്ള ഗവേഷണകേന്ദ്രമായ ശ്രീചിത്തിരതിരുനാൾ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്‌നോളജി, ട്രോപ്പിക്കൽ ബൊട്ടാണിയ്ക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റൂട്ട്, ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റൂട്ട് (പ്രാദേശിക യൂണിറ്റ്), പൊതു-സ്വകാര്യ മേഖലയിലെ മുപ്പത്തിയഞ്ചോളം മെഡിക്കൽ കോളേജുകളും നൂറുകണക്കിന് ആരോഗ്യസ്ഥാപനങ്ങളും പതിനായിരക്കണക്കിന് ഡോക്ടർമാരും മറ്റ് വിദഗ്ധരൂമൊക്കെയുള്ള ഒരു നാട് ഇത്തരം സംവിധാനങ്ങളെ ഏകോപിപ്പിക്കുകയും ഫലപ്രദമായ വൈദൃശാസ്ത്രഗവേഷണം പ്രോത്സാപ്പിക്കുകയും ചെയ്തില്ലെങ്കിൽ അത് വലിയൊരു വീഴ്ചയാവും.

കേരളംപോലുള്ള ഒരു പ്രദേശത്ത് നിപ പോലുള്ള പകർച്ചവ്യാധികൾ സൃഷ്ടിക്കുന്ന നാശം കേവലം രോഗികളുടെ എണ്ണമോ അവരിലെ മരണനിരക്കോ മാത്രമല്ല. നേരിട്ടുള്ള നാശത്തിന്റെ പലമടങ്ങ് നഷ്ടം അതിവിടത്തെ മാസൂഹിക-സാമ്പത്തിക രംഗങ്ങളിൽ സൃഷ്ടിക്കാറുണ്ട്. ഭക്ഷ്യോത്പന്നങ്ങളുടെ കയറ്റുമതിയിലും രോഗബാധിത പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന സാമൂഹിക ബഹിഷ്‌ക്കരണത്തിലും ടൂറിസം വ്യവസായത്തിലുമെല്ലാം അത് പ്രതിഫലിക്കാം.

Kerala healthcare need to equip themselves better to prevent the epidemic spread

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/a7dIXiGOgTGn4AB0SYzAjJSVvAgAqetC5b21aWgS): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/a7dIXiGOgTGn4AB0SYzAjJSVvAgAqetC5b21aWgS): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/a7dIXiGOgTGn4AB0SYzAjJSVvAgAqetC5b21aWgS', 'contents' => 'a:3:{s:6:"_token";s:40:"j91OklvuBZ4FzpRy3qlmKvg1Jq56pNGoDodXmORH";s:9:"_previous";a:1:{s:3:"url";s:129:"http://www.imalive.in/living-healthy/712/kerala-healthcare-need-to-equip-themselves-better-to-prevent-epidemic-spread-by-dr-altaf";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/a7dIXiGOgTGn4AB0SYzAjJSVvAgAqetC5b21aWgS', 'a:3:{s:6:"_token";s:40:"j91OklvuBZ4FzpRy3qlmKvg1Jq56pNGoDodXmORH";s:9:"_previous";a:1:{s:3:"url";s:129:"http://www.imalive.in/living-healthy/712/kerala-healthcare-need-to-equip-themselves-better-to-prevent-epidemic-spread-by-dr-altaf";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/a7dIXiGOgTGn4AB0SYzAjJSVvAgAqetC5b21aWgS', 'a:3:{s:6:"_token";s:40:"j91OklvuBZ4FzpRy3qlmKvg1Jq56pNGoDodXmORH";s:9:"_previous";a:1:{s:3:"url";s:129:"http://www.imalive.in/living-healthy/712/kerala-healthcare-need-to-equip-themselves-better-to-prevent-epidemic-spread-by-dr-altaf";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('a7dIXiGOgTGn4AB0SYzAjJSVvAgAqetC5b21aWgS', 'a:3:{s:6:"_token";s:40:"j91OklvuBZ4FzpRy3qlmKvg1Jq56pNGoDodXmORH";s:9:"_previous";a:1:{s:3:"url";s:129:"http://www.imalive.in/living-healthy/712/kerala-healthcare-need-to-equip-themselves-better-to-prevent-epidemic-spread-by-dr-altaf";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21