×

സ്‌കൂളുകളിൽ കുട്ടികൾക്ക് പാമ്പുകടി ഏൽക്കാതിരിക്കാൻ അറിയണം ഇക്കാര്യങ്ങൾ

Posted By

IMAlive, Posted on December 17th, 2019

How to prevent snake bites in school premises by Dr Rajeev Jayadevan

ലേഖകൻ : Dr Rajeev Jayadevan, Gastroenterologist and President ,IMA Cochin

1 . ഭക്ഷണ മാലിന്യം സ്‌കൂൾ പരിസരത്തു വലിച്ചെറിയരുത്. ഇതു ഭക്ഷിക്കാൻ എലികൾ എത്തും, എലികളെ ഭക്ഷിക്കാൻ പാമ്പുകളും വരും. എലികൾ കൂടുതലുള്ള സ്ഥലങ്ങളിൽ പാമ്പുകൾ വന്നു താവളമടിക്കാറുണ്ട്. അടുക്കളയിൽ ധാന്യങ്ങളും മറ്റും സംഭരിച്ചിട്ടുണ്ടെങ്കിൽ എലികൾ എത്തിച്ചേരാറുണ്ട് . എലിശല്യം ഒഴിവാക്കാനുള്ള നടപടികൾ കൈക്കൊള്ളുക. തവള, പല്ലി, ഓന്ത് ഇവയെയും പാമ്പുകൾ ഭക്ഷണമാക്കാറുണ്ട് .

2 . സ്‌കൂളിനു മതിൽ കെട്ടുമ്പോൾ കല്ലുകൾക്കിടയിൽ വിടവ് വരാതെ സിമന്റിട്ടു വാർക്കണം . മതിൽ പഴകുമ്പോൾ വിടവുകൾ കണ്ടാൽ അവ അടയ്ക്കുകയും വേണം.

3 സ്‌കൂൾ പരിസരത്തു വിറകും ഇഷ്ടികയും ഓടും കെട്ടിടം പണിക്കുള്ള കല്ലും മറ്റും കൂട്ടിയിടാതിരിക്കാൻ പരമാവധി ശ്രമിക്കുക. കൂന കൂടിക്കിടക്കുന്ന തൊണ്ട് , ചിരട്ട, വിറകുകൊള്ളികൾ ഇവയ്ക്കിടയിൽ പാമ്പുകൾ താവളമാക്കാറുണ്ട്

4 പ്ലൈഗ്രൗണ്ടിനു ചുറ്റും കുറ്റിക്കാടുകൾ കാണാറുണ്ട് . ക്രിക്കറ്റും ഫുട്ബോളും മറ്റും കളിക്കുമ്പോൾ കളിയുടെ  ആവേശത്തിൽ പന്ത് ഇവയ്ക്കിടയിൽ ചെന്നെടുക്കുമ്പോൾ കുട്ടികൾ ശ്രദ്ധിക്കണം. കാണാൻ പറ്റാത്തിടത്തു കൈ കടത്തി അപകടം വരുത്തി വയ്ക്കരുത് . കൈ കടത്തുന്നതിനു പകരം, നീളമുള്ള കമ്പു കൊണ്ട് പന്ത്‌ തൊണ്ടി എടുക്കുക. കുറ്റിക്കാട്ടിനടിയിൽ കൈ കടത്തുമ്പോൾ വിരൽത്തുമ്പിലുള്ള ചൂട് അറിയാനുള്ള സെൻസർ അണലികൾക്കുണ്ട്. ഏതെങ്കിലും ചെറു മൃഗമോ മറ്റോ ആണെന്ന് കരുതി അവ പെട്ടെന്ന് കടിക്കാനും സാധ്യതയുണ്ട്.

 

5 പഴയ ഫയലുകളും പേപ്പറും പുസ്തകങ്ങളും മറ്റും സൂക്ഷിച്ചിരുക്കുന്ന അലമാരകൾ, സ്റ്റോർ മുറികൾ ഇവയൊക്കെ ഇഴജന്തുക്കൾ കയറിപ്പറ്റാറുള്ള ഇടങ്ങളാണ്

പഴകിയ സ്‌കൂൾ കെട്ടിടങ്ങളുടെ അടിത്തറ ദ്രവിച്ചു മാളങ്ങൾ ഉണ്ടകാറുണ്ട് , അവ കണ്ടെത്തി അടയ്ക്കുക .

7 സ്‌കൂളിനടുത്തുള്ള കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുമ്പോൾ ഇഴജന്തുക്കൾ കേട്ടിടത്തിനുള്ളിൽ അഭയം തേടി വരാറുണ്ട് എന്നും ഓർക്കുക, അതിനാൽ വേണ്ട മുൻകരുതലുകൾ എടുത്ത ശേഷം വേണം കാടു വെട്ടിത്തെളിക്കാൻ .

മരങ്ങൾക്കടിയിൽ വീഴുന്ന കരിയിലകൾ പതിവായി വൃത്തിയാക്കണം. അണലി ഇവിടങ്ങളിൽ കാണപ്പെടാറുണ്ട്. കരിയിലയുടെ നിറവും ഡിസൈനും ആയതിനാൽ പകൽ സമയത്തു പോലും അവയെ കാണാൻ ബുദ്ധിമുട്ടാണ് . അണലിയുടെ കടിയേറ്റാണ് ഇന്ത്യയിൽ ഏറ്റവും അധികം ആൾകാർ മരണപ്പെടുന്നത്. അണലികൾ പല വലിപ്പത്തിലും ആകൃതിയിലും കാണപ്പെടാറുണ്ട്, ഇവയെല്ലാം തന്നെ അപകടകാരികളാണ്.

9 കുട്ടികൾ നടവഴിയിൽ കൂടി മാത്രം സഞ്ചരിക്കുക. ചെരുപ്പിട്ടു നടക്കാൻ ശ്രദ്ധിക്കുക.

10 സ്‌കൂളിനടുത്തുള്ള ആളനക്കമില്ലാത്ത പറമ്പുകളിൽ കുട്ടികൾ കളിക്കാനും മറ്റും പോകാറുണ്ടെങ്കിൽ അവരെ പിന്തിരിപ്പിക്കുക.

11 ഇലയും ചില്ലയും വീണുകിടക്കാറുള്ള റബർ എസ്റ്റേറ്റിൽ കൂടി നടക്കുമ്പോൾ നിലത്തു നോക്കി നടക്കുക, ചുരുട്ട അണലിയുടെ സാന്നിധ്യം ഉണ്ടാകാറുണ്ടിവിടെ.

12 കൊയ്ത്തു കഴിഞ്ഞ പാടത്തെ വരമ്പുകളിൽ കൂടി നടക്കുമ്പോഴും താഴെ ഒരു കണ്ണുണ്ടാവണം. ധാന്യങ്ങൾ ഭക്ഷിക്കാൻ എലി എത്തുന്നതോടൊപ്പം മറ്റതിഥികളും വന്നു ചേരാറുണ്ട്.

13 താണ നിലത്തുള്ള തുറന്ന വീടുകളിൽ രാത്രിയിൽ ഇര തേടി പാമ്പുകൾ കയറാറുണ്ട്. വീടുകളിൽ നിലത്തു പായിലും മറ്റും കിടന്നുറങ്ങുന്ന കുട്ടികൾ ജാഗ്രത പാലിക്കുക, പാമ്പു കയറാത്ത മുറികളിലാവണം ഇപ്രകാരം നിലത്തു കിടക്കുക. വെള്ളിക്കെട്ടൻ , ശംഖുവരയൻ എന്ന് വിളിക്കുന്ന കറുപ്പിൽ വെള്ള മോതിരങ്ങളുള്ള പാമ്പ് വീടുകളിൽ കയറാറുണ്ട്. നാഡികളെ തളർത്തുന്ന വിഷമുള്ള ഈ പാമ്പ് അതീവ അപകടകാരിയായാണ്; ഉറക്കത്തിൽ കടിച്ചാൽ മരണം വരെ നടക്കാവുന്നതാണ്. ചുവർ പാമ്പ് അഥവാ wolf snake കണ്ടാൽ വെള്ളിക്കെട്ടനെ പോലെ തോന്നുമെങ്കിലും, വിഷമുള്ളതല്ല .

14 വീട്ടിനു പുറത്തു ഷൂ ഊരി വയ്ക്കുന്നവർ അടുത്ത ദിവസം ഷൂ ഇടുന്നതിനു മുൻപ് ഒന്നു കുടഞ്ഞു നോക്കുന്നത് ഒരു നല്ല മുൻകരുതലാണ്. പറമ്പിൽ ഇഴഞ്ഞു നടക്കുന്ന പാമ്പുകൾ പുറത്തു കിടക്കുന്ന ഷൂവിൽ അഭയം തേടുക അസാധാരണമല്ല, അപകടങ്ങൾ നടന്നിട്ടുമുണ്ട്.

15 വീട്ടുവളപ്പിൽ കോഴി വളർത്തുന്നവർ പാമ്പിനെതിരെ മുൻകരുതലുകൾ എടുക്കേണ്ടതാണ്. വീടിനോടു ചേർന്ന് കിളിക്കൂടുണ്ടെങ്കിൽ മുട്ട തിന്നാനും മറ്റുമായി മണം പിടിച്ചു പാമ്പു വരാൻ  സാധ്യതയുണ്ട് എന്നോർക്കുക.

16 വീടിനോടു ചേർന്ന് വൃക്ഷങ്ങൾ ഉണ്ടെങ്കിൽ മരത്തിൽ ചുറ്റിക്കയറി ജനൽ വഴിയും ഓടിട്ട മേൽക്കൂര വഴിയും പാമ്പുകൾ അകത്തു കടക്കാൻ സാധ്യതയുണ്ട്. വീടിനോടു ചേർന്ന ചില്ലകൾ മുറിച്ചു മാറ്റുന്നതും ജനലുകളിൽ നെറ്റിടുന്നതും ഗുണം ചെയ്യും.

17 സന്ധ്യ മുതൽ അർധരാത്രി വരെയാണ് വിഷപ്പാമ്പുകൾ കൂടുതലും പുറത്തിറങ്ങാറ്. രാത്രിയിൽ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ടോർച്ചെടുക്കണം, നിലത്തു നോക്കി മാത്രമേ നടക്കാവൂ. രാത്രി നടപ്പാതയിൽ പ്രകാശം വീഴുന്ന രീതിയിലാവണം വീട്ടിലെ ലൈറ്റുകളുടെ സ്ഥാനം.

18 ചെറിയ പാമ്പിൻകുഞ്ഞിനെ മുറ്റത്തു കണ്ടാൽ അടുത്തു തന്നെ മറ്റു പാമ്പുകൾ ഉണ്ടാവാൻ സാധ്യതയുണ്ട് എന്നോർക്കുക. മെയ് മുതൽ ഓഗസ്റ്റ് മാസം വരെയാണ് അണലിയും മറ്റും പെരുകുന്ന സീസൺ . പാമ്പിൻ കുഞ്ഞുങ്ങൾക്കും  വിഷമുണ്ട് എന്ന കാര്യം മറക്കരുത്; അവ മുതിർന്നവയെക്കാൾ ഉശിരോടെ കടിക്കാനും സാധ്യതയുണ്ട്.

19 മഴ പെയ്ത ശേഷം വഴിയിൽ കൂടി നടക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക, പാമ്പുകൾ കൂടുതൽ പുറത്തിറങ്ങാൻ സാധ്യതയുള്ള സമയമാണിത്.

20 ചത്തു എന്നു കരുതുന്ന പാമ്പിനെ പോലും തൊടുകയോ കൈ കൊണ്ടെടുക്കുകയോ ചെയ്യരുത് . മുറിഞ്ഞു കിടക്കുന്ന പാമ്പിൻ തല പോലും കടിക്കാൻ സാധ്യതയുണ്ട്; ഉരഗങ്ങളുടെ (reptiles) ഒരു പ്രത്യേകതയാണിത്.

21 യൂട്യൂബ് വീഡിയോയിലും മറ്റും കാണുന്നത് പോലെ പാമ്പിനെ കണ്ടാൽ പിടിക്കാൻ നോക്കരുത്. എത്ര വിദഗ്ദ്ധനായ പാമ്പു പിടുത്തക്കാരനും നിരവധി തവണ പാമ്പു കടിയേറ്റിട്ടുണ്ടാവും , ഇവരിൽ ചിലർ മരണപ്പെട്ടിട്ടുമുണ്ട് എന്നോർക്കുക. നാം കരുതുന്നതിലും ദൂരത്തിൽ, തീർത്തും അപ്രതീക്ഷിതമായി മിന്നൽ വേഗത്തിൽ ആഞ്ഞു കടിക്കാൻ പാമ്പുകൾക്കാവും, അതിനാൽ യാതൊരു കരണവശാലും അവയുടെ അടുത്തേക്കു പോകാതിരിക്കുക.

22 നടന്നു പോകുമ്പോൾ കാലിൽ മുള്ളു കുത്തി എന്നു തോന്നുകയാണെങ്കിൽ അതു പാമ്പു കടിയല്ല എന്ന് ഉറപ്പാക്കുക. സംശയമുണ്ടങ്കിൽ വച്ച് കൊണ്ടിരിക്കാതെ ആശുപത്രിയിൽ പോവുക. പുസ്തകത്തിൽ കാണുന്നതു പോലെ പാമ്പാണ് കടിച്ചതെങ്കിൽ രക്തം കിനിയുന്ന രണ്ടു മുറിവുകൾ കൃത്യമായി ഉണ്ടാവണം എന്ന് നിയമമൊന്നുമില്ല.

23 പാമ്പു കടിയേറ്റാൽ യാതൊരു കാരണവശാലും വച്ചു താമസിപ്പിക്കരുത് ; ഉടൻ ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത്. എല്ലാ പാമ്പുകടിയും മാരകമാകണമെന്നില്ല, എന്നാൽ ചില സന്ദർഭങ്ങളിൽ വിഷത്തിന്റെ അളവ് അമിതമാവാനും, ജീവഹാനി സംഭവിക്കാനും ഇടയുണ്ട്.

24 കടിച്ചതു വിഷപ്പാമ്പായാലും എല്ലാ സന്ദർഭങ്ങളിലും വിഷം തീണ്ടണം എന്നില്ല, ഇവയെ dry bites എന്നു വിളിക്കുന്നു, ഇതിന്റെ കാരണം ഇന്നും വ്യക്തമല്ല. പാമ്പ് അല്പം മുമ്പ് ഇര പിടിച്ചത് കൊണ്ടാണ് വിഷം കുത്തി വയ്ക്കാത്തത് എന്ന വാദം തെറ്റാണ് .

25 വിഷമില്ലാത്ത പാമ്പും കടിക്കാറുണ്ട് എന്നോർക്കുക, എന്നാൽ വിഷമില്ല എന്ന് തെറ്റിദ്ധരിച്ചു ചികിത്സ നിഷേധിക്കരുത് .

26 പാമ്പിൻ വിഷത്തിന് പച്ച മരുന്നല്ല ചികിത്സ, ASV ആണ് . ASV ലഭിക്കുന്ന ചിലർക്ക് അലർജി വരാറുണ്ട്. അതിനു ഫലപ്രദമായ മരുന്നും ലഭ്യമാണ്, അതിനാൽ ഭയക്കേണ്ടതില്ല . എല്ലാ വിഷപ്പാമ്പിനും കൂടി ഒറ്റ ASV (Polyvalent )ആണ് കൊടുക്കുക. വിഷ ബാധയുണ്ട് എന്ന് ഉറപ്പുണ്ടെങ്കിലേ asv കൊടുക്കൂ .

27 ASV ശരീരത്തിൽ ചെയ്യുന്നത് വിഷത്തെ neutralise ചെയ്യുക മാത്രമാണ് . വിഷം നാഡിയെയോ വൃക്കയെയോ രക്തത്തെയോ അതിനകം തകരാറിലാക്കിയിട്ടുണ്ടെങ്കിൽ ventilator, ഡയാലിസിസ് മുതലായ പ്രത്യേക ചികിത്സ വേണ്ടി വരാം. ASV കൊടുക്കുന്ന സ്ഥാപനത്തിൽ ഇതിനു സൗകര്യമില്ലെങ്കിൽ രോഗിയെ സുരക്ഷാ ക്രമീകരണങ്ങളോടെ കൂടുതൽ സൗകര്യങ്ങളുള്ളയിടത്തേക്ക് പിന്നീട് മാറ്റാവുന്നതാണ്.

28 പാമ്പു ശല്യം കൂടുതലുള്ള സ്ഥലങ്ങളിലെ സ്‌കൂൾ അധികൃതർക്ക് , സ്‌കൂളിനടുത്തുള്ള ASV ചികിത്സ ലഭിക്കുന്ന  ആശുപത്രികളേത് എന്ന് വ്യക്തമായ ധാരണ വേണ്ടതാണ്. അധ്യാപകർക്ക് എല്ലാ ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയും മുൻകൂറായി അറിയുക സാധ്യമല്ല. അതിനാൽ ഏതൊരു എമെർജൻസിയും വന്നാൽ ആശുപത്രിയിൽ പോകാൻ തയാറെടുക്കവേ തന്നെ എന്ത് ചെയ്യണം, ചെയ്യരുത് എന്ന രീതിയിലുള്ള വിദഗ്ദ്ധ ഉപദേശം തരാൻ സന്നദ്ധതയുള്ള അടുത്തുള്ള ഡോക്ടറുടെ നമ്പറും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

29 പാമ്പു കടിയേറ്റാൽ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ ASV സ്റ്റോക്ക് ഉണ്ടോ എന്ന് ഫോൺ വിളിച്ച്‌ ഉറപ്പാക്കിയതിനു ശേഷം മാത്രം കൊണ്ടു പോകുക. ASV സ്റ്റോക്കില്ലാത്ത ആശുപത്രിയിൽ പോകുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടാൻ ഇടയാക്കും.

പാമ്പുകടിച്ചാൽ എന്ത് ചെയ്യണം ചെയ്യരുത് എന്ന ലേഖനം ഇതോടൊപ്പം link ചെയ്യുന്നു .

പാമ്പുകടിയേറ്റവരെ ഇനിയും മരണത്തിന് വിട്ടുകൊടുക്കരുതേ : https://www.imalive.in/living-healthy/934/how-to-treat-a-snake-bite-by-drrajeev-jayadevan

Tips for preventing snake bites in school premises

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/DmgWviNiL5cquonXjbRIYKU6mXh8jNZLdwzmneAm): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/DmgWviNiL5cquonXjbRIYKU6mXh8jNZLdwzmneAm): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/DmgWviNiL5cquonXjbRIYKU6mXh8jNZLdwzmneAm', 'contents' => 'a:3:{s:6:"_token";s:40:"r8K1Lyl1fjJPgJGB4eDbE27AGTh7hsH5QDtfNCet";s:9:"_previous";a:1:{s:3:"url";s:109:"http://www.imalive.in/living-healthy/941/how-to-prevent-snake-bites-in-school-premises-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/DmgWviNiL5cquonXjbRIYKU6mXh8jNZLdwzmneAm', 'a:3:{s:6:"_token";s:40:"r8K1Lyl1fjJPgJGB4eDbE27AGTh7hsH5QDtfNCet";s:9:"_previous";a:1:{s:3:"url";s:109:"http://www.imalive.in/living-healthy/941/how-to-prevent-snake-bites-in-school-premises-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/DmgWviNiL5cquonXjbRIYKU6mXh8jNZLdwzmneAm', 'a:3:{s:6:"_token";s:40:"r8K1Lyl1fjJPgJGB4eDbE27AGTh7hsH5QDtfNCet";s:9:"_previous";a:1:{s:3:"url";s:109:"http://www.imalive.in/living-healthy/941/how-to-prevent-snake-bites-in-school-premises-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('DmgWviNiL5cquonXjbRIYKU6mXh8jNZLdwzmneAm', 'a:3:{s:6:"_token";s:40:"r8K1Lyl1fjJPgJGB4eDbE27AGTh7hsH5QDtfNCet";s:9:"_previous";a:1:{s:3:"url";s:109:"http://www.imalive.in/living-healthy/941/how-to-prevent-snake-bites-in-school-premises-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21