×

മൂത്രാശയരോഗങ്ങൾ വരാതെ സൂക്ഷിക്കാം

Posted By

IMAlive, Posted on July 26th, 2019

how to prevent Urinary tract infections

 ഡോ. വി. എന്‍. മണി

ദൈനംദിന ജീവിതത്തില്‍ അലോസരങ്ങള്‍ സൃഷ്ടിക്കുന്നതും വ്യക്തികളെ മാനസികമായി സമ്മര്‍ദ്ധത്തിലാക്കുകയും ചെയ്യുന്നവയാണ് മൂത്രാശയരോഗങ്ങള്‍. തിരക്കുപിടിച്ച ജീവിതരീതി, നിരന്തര യാത്രകള്‍ തുടങ്ങിയവ മൂലം ആവശ്യത്തിന് ശുദ്ധജലം കുടിക്കാത്തതും പകരം രാസവസ്തുക്കളടങ്ങിയ കോളകള്‍ പോലുള്ള പാനീയങ്ങളുടെയും കൃത്രിമ ഭക്ഷണങ്ങളുടെയും ഉപയോഗം കൂടുകയും ചെയ്തതോടെയാണ് സമൂഹത്തില്‍ മുമ്പുള്ളതിനേക്കാള്‍ മൂത്രാശയ രോഗങ്ങള്‍ വര്‍ധിച്ചത്. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ മൂത്രാശയ രോഗങ്ങളെ ഒരു പരിധിവരെ ജീവിതശൈലി രോഗങ്ങളായി പരിഗണിക്കപ്പെടുത്താവുന്നതാണ്.


മൂത്രാശയത്തിലെ അണുബാധകള്‍, മൂത്രാശയത്തിലും വൃക്കയിലും കണ്ടുവരുന്ന കല്ലുകള്‍,പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നിവയാണ് ഇവയില്‍ പ്രധാനമായിട്ടുള്ളത്. ഇ-കോളി തുടങ്ങിയ ബാക്ടീരിയകള്‍ മൂലമുണ്ടാവുന്ന സാധാരണ രോഗമാണ് മൂത്രത്തിലെ അണുബാധ. വിവിധ രാസവസ്തുക്കള്‍ അടിഞ്ഞുകൂടി ക്രിസ്റ്റല്‍ അഥവാ പരല്‍ രൂപത്തിലായി കടുത്തവേദനയും മൂത്രതടസ്സവും സൃഷ്ടിക്കുന്നതാണ്.  ശരീരത്തിന്‍റെ പ്രതിരോധ ശേഷി കുറയുമ്പോഴോ മൂത്രം പൂര്‍ണമായി പുറന്തള്ളാന്‍ കഴിയാതെ മൂത്രസഞ്ചിയില്‍ കെട്ടിക്കിടക്കുമ്പോഴോ ആണ് അണുബാധയുണ്ടാവുക. 

പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. രോഗാണുക്കളുടെ സാന്നിധ്യം കൂടുതലുളള മലദ്വാരവും സ്ത്രീകളുടെമൂത്രനാളിയും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടാണിത്.മൂത്രനാളിയില്‍ പുകച്ചില്‍,വേദന, ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വരിക,മൂത്രത്തില്‍ പഴുപ്പ്, കലങ്ങിയമൂത്രം, വിറയലോട് കൂടിയ കടുത്ത പനി തുടങ്ങിയവയാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങള്‍. മൂത്രപരിശോധനയിലൂടെയും മൂത്രം കള്‍ച്ചര്‍ ചെയ്യുന്നതിലൂടെയും രോഗനിര്‍ണ്ണയം നടത്താം. കൃത്യമായ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗത്തിലൂടെ അണുബാധ പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്നതാണ്.

മൂത്രാശയ കല്ലുകള്‍

സാധാരണയായി ഉഷ്ണകാലത്തും ഉഷ്ണപ്രദേശങ്ങളിലും കൂടുതലായി കണ്ടുവരുന്ന രോഗമാണ് മൂത്രാശയ കല്ലുകള്‍. ശരീരത്തിലെ ജലാംശം കുറയുകയും അമിതമായി വിയര്‍ക്കുകയും മൂത്രത്തിന്‍റെ അളവ് കുറയുകയും മൂത്രത്തിന് കട്ടി കൂടുകയും ചെയ്യുമ്പോഴാണ് കല്ലുകള്‍ രൂപപ്പെടുക. മൂത്രനാളിയിലെ തടസ്സം, മൂത്രത്തില്‍ ഫോസ്ഫേറ്റ്, യൂറിയ, യൂറിക്ക് ആസിഡ് എന്നിവ കൂടുതലുള്ള അവസ്ഥ, കാല്‍സ്യത്തിന്‍റെ അമിത ഉപയോഗം, മൂത്രം കുറയാനിടയാക്കുന്ന മറ്റ് ശാരീരിക രോഗങ്ങള്‍, പാരമ്പര്യം എന്നിവയും മൂത്രാശയ കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാണ്.കടുത്ത വേദന തന്നെയാണ് പ്രധാന ലക്ഷണം. ഉദരഭാഗത്തുനിന്നു തുടങ്ങി നാഭിയിലേക്കും കാലിലേക്കും ഇറങ്ങുന്ന
അസഹ്യ വേദനയെ തുടര്‍ന്ന് രോഗിക്ക് ഛര്‍ദ്ദിയും ചിലര്‍ക്ക് ബോധക്ഷയം വരെയും സംഭവിക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് രക്തം കലര്‍ന്ന മൂത്രം പോകുന്നതും ഒരു ലക്ഷണമാണ്.

കെ.യു.ബി എക്സ്റേ,യു.എസ്.ജി സ്കാനിങ്ങ് എന്നിവയിലൂടെ രോഗനിര്‍ണയം നടത്താം. ഈ പ്രശ്നത്തിന് മരുന്നുപയോഗിച്ചുള്ള ചികിത്സയ്ക്ക് പുറമെ ശസ്ത്രക്രിയയും നടത്താറുണ്ട്. ഇതിനെല്ലാം പുറമെ ആധുനിക ശാസ്ത്ര സാങ്കേതിക ഉപകരണങ്ങൾ  ഉപയോഗിച്ചുള്ള ചികിത്സയും ഇന്ന് ലഭ്യമാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് ലേസര്‍ ചികിത്സ. ശരീരഭാഗങ്ങള്‍ തുറക്കാതെ എന്‍ഡോസ്കോപ്പിലൂടെ കൂടുതല്‍ ഫലപ്രദമായി ശസ്ത്രക്രിയ നടത്താമെന്നതാണ് ലേസര്‍ ചികിത്സയുടെ പ്രത്യേകത.മൂത്രാശയത്തില്‍ രൂപപ്പെടുന്ന കല്ലുകള്‍ പൊടിച്ചുകളയാനും പ്രോസ്റ്റേറ്റിലെയും മൂത്രസഞ്ചിയിലേയും മുഴകള്‍ നീക്കം ചെയ്യാനും ഇന്ന് ലേസര്‍ ചികിത്സയാണ് ലോകമെമ്പാടും കൂടുതലായി ഉപയോഗിക്കുന്നത്.

പ്രധാന ചികിത്സ
ലേസര്‍, മൈക്രോവേവ് തുടങ്ങിയ ആധുനിക സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചും ഗ്രന്ഥിയുടെ ഭാഗം നീക്കം ചെയ്യാറുണ്ട്. പ്രോസ്റ്റേറ്റ് കാന്‍സറിന്‍റെ കാര്യത്തില്‍ മാത്രമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി പൂര്‍ണമായി നീക്കം ചെയ്യുന്നത്.

പ്രോസ്റ്റേറ്റിനെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് അണുബാധ. പനി, കൂടെകൂടെ മൂത്രം ഒഴിക്കാന്‍ തോന്നുക, മൂത്രത്തില്‍ രക്തത്തിന്‍റെ അംശം എന്നിവയാണ് പ്രോസ്റ്റേറ്റിലെ അണുബാധയുടെ ലക്ഷണങ്ങള്‍. വിവിധതരം ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിന് പുറമെ പ്രോസ്റ്റേറ്റ് മസാജും ചികിത്സയുടെ ഭാഗമായി ചെയ്യാറുണ്ട്. മധ്യവയസ്കരെ അപേക്ഷിച്ച് ചെറുപ്പക്കാരിലാണ് അണുബാധ കൂടുതലായി കണ്ടുവരുന്നത്.

പ്രോസ്റ്റേറ്റിനെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ് കാന്‍സര്‍. സാധാരണഗതിയില്‍ പ്രോസ്റ്റേറ്റ് വീക്കത്തിന്‍റെ ലക്ഷണങ്ങള്‍ തന്നെയാണ് ഇവിടെയും രോഗിക്ക് അനുഭവപ്പെടുന്നത്.ഒരു ലക്ഷണങ്ങള്‍ ഇല്ലാതെയും പ്രോസ്റ്റേറ്റ് കാന്‍സര്‍ കാണാറുണ്ട്. ബയോപ്സി, രക്തപരിശോധന, വിരല്‍കൊണ്ടുള്ള പരിശോധന, സ്കാനിംഗ് എന്നിവയിലൂടെ രോഗനിര്‍ണയം നടത്താം. ഗ്രന്ഥിക്കകത്ത് ഒതുങ്ങി നില്‍ക്കുന്നവ, ഗ്രന്ഥിക്കുചുറ്റുമായി ഒതുങ്ങിനില്‍ക്കുന്നവ, ബാഹ്യമായി ബാധിച്ചവ എന്നിങ്ങനെ പ്രോസ്റ്റേറ്റ് കാന്‍സറിനെ മൂന്നായി തിരിച്ചിട്ടുണ്ട്. രോഗത്തിന്‍റെ അടുത്ത ഘട്ടത്തില്‍ മറ്റ് അര്‍ബുദങ്ങള്‍ പോലെ തന്നെ മറ്റ് അവയവങ്ങളെയെല്ലാം ഇത് ബാധിക്കാറുണ്ട്.

ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍ തുടങ്ങിയവയാണ് ചികിത്സ. പുതിയ ഹോള്‍മിയം ലേസര്‍ ചികിത്സയും പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യാന്‍ ആശ്രയിക്കാറുണ്ട്.

കൊഴുപ്പ് കലര്‍ന്ന ആഹാരം കൂടുതലായി കഴിക്കുന്നവരിലും പുകവലിക്കുന്നവരിലും പാരമ്പര്യ സാധ്യതയുള്ളവരിലും കാന്‍സര്‍ കണ്ടുവരുന്നുണ്ട്. ജീവിതശൈലി നിയന്ത്രണം തുടക്കത്തിലുള്ള ചികിത്സ എന്നിവയാണ് രോഗവിമുക്തിക്കുള്ള മാര്‍ഗം. പ്രാരംഭദിശയില്‍ തന്നെ ഫലപ്രദമായ ചികിത്സ നല്‍കിയാല്‍ രോഗം പൂര്‍ണമായി സുഖപ്പെടുത്താവുന്നതാണ്.

 

Urinary tract infections are more common in women. They usually occur in the bladder or urethra, but more serious infections involve the kidney.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/gqRr80G2HtvXM5RcWPK7wGgg5qGOM0sP9nUhTaE6): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/gqRr80G2HtvXM5RcWPK7wGgg5qGOM0sP9nUhTaE6): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/gqRr80G2HtvXM5RcWPK7wGgg5qGOM0sP9nUhTaE6', 'contents' => 'a:3:{s:6:"_token";s:40:"XgtYdN4B1xiNkpCprgbQa7OmyKgDbDtk9ZBlTq6V";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/mens-health/225/how-to-prevent-urinary-tract-infections";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/gqRr80G2HtvXM5RcWPK7wGgg5qGOM0sP9nUhTaE6', 'a:3:{s:6:"_token";s:40:"XgtYdN4B1xiNkpCprgbQa7OmyKgDbDtk9ZBlTq6V";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/mens-health/225/how-to-prevent-urinary-tract-infections";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/gqRr80G2HtvXM5RcWPK7wGgg5qGOM0sP9nUhTaE6', 'a:3:{s:6:"_token";s:40:"XgtYdN4B1xiNkpCprgbQa7OmyKgDbDtk9ZBlTq6V";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/mens-health/225/how-to-prevent-urinary-tract-infections";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('gqRr80G2HtvXM5RcWPK7wGgg5qGOM0sP9nUhTaE6', 'a:3:{s:6:"_token";s:40:"XgtYdN4B1xiNkpCprgbQa7OmyKgDbDtk9ZBlTq6V";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/mens-health/225/how-to-prevent-urinary-tract-infections";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21