×

ചികിത്സയെ വഴി തെറ്റിക്കരുത് സിനിമകൾ

Posted By

IMAlive, Posted on February 25th, 2020

Psychiatry blunders in films by dr sethunath

ലേഖകൻ : Dr.Sethunath 

"ട്രാൻസ്" എന്ന ചിത്രം റിലീസ് ദിവസം തന്നെ കാണുകയുണ്ടായി. ചിത്രത്തിന്റെ ഒരു നിരൂപണം ഇവിടെ ഉദ്ദേശിക്കുന്നില്ല. എന്നെ നിരാശപ്പെടുത്തിയ, ഈ കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ച കാര്യം മറ്റൊന്നാണ്‌. മാനസികാരോഗ്യത്തെ പറ്റിയോ അതിന്റെ ചികിത്സയെ പറ്റിയോ ഒരു ചിത്രത്തിൽ പരാമർശിക്കുമ്പോൾ അതിനെ പറ്റി ശരിയായ വസ്തുതകൾ ശേഖരിക്കാനോ പൊതുജനത്തിന് തെറ്റിദ്ധാരണകൾ ഉണ്ടാക്കാത്ത രീതിയിൽ  അവ അവതരിപ്പിക്കുവാനോ മുൻനിര സിനിമാ പ്രവർത്തകർ പോലും ഇന്നും തയ്യാറാകുന്നില്ല എന്നുള്ളതാണ് അത്.

ചിത്രത്തിലെ ഒരു രംഗത്തിൽ Psychiatry treatment ഇൽ ഉപയോഗിക്കുന്ന ഏതാനും മരുന്നുകളുടെ പേരുകളും അവയുടെ പാർശ്വഫലങ്ങളും എണ്ണി പറയുകയും "പതിയെ പതിയെ ഈ മരുന്നുകൾ ഒരു മനുഷ്യനെ കൊല്ലുകയാണ്" എന്നൊക്കെ വരെ വളരെ എളുപ്പത്തിൽ ചിത്രത്തിൽ പറഞ്ഞു പോകുന്നു. തികച്ചും വാസ്തവവിരുദ്ധമായ ഇത്തരം സംഭാഷണങ്ങൾ ഉൾപ്പെടുത്തുന്നതിനു മുൻപ് സമൂഹത്തിൽ ഇതുണ്ടാക്കുന്ന ഭവിഷ്യത്തിനെ പറ്റി അല്പം കൂടി ചിന്തിക്കണം.

നിരവധി മനോരോഗികൾ ഇന്ന് സ്വസ്ഥമായി ജീവിക്കുന്നതും ഉപജീവനം നടത്തുന്നതും കൃത്യമായ മരുന്നുകളുടെ ഉപയോഗം മൂലമാണെന്ന് മറക്കരുത്. വർഷത്തിൽ 8000 പേരാണ് കേരളത്തിൽ ആത്മഹത്യ ചെയ്യുന്നത്, അവരിൽ നല്ല പങ്കും തക്ക സമയത്തു മനോരോഗ ചികിത്സ ലഭിക്കാത്തതിനാലാണെന്നും മറന്നു കൂടാ. സിനിമ വഴിയായാലും ഇത്തരം സന്ദേശങ്ങൾ കണ്ട് ചില രോഗികൾ മരുന്നു നിർത്തിയാൽ ആത്മഹത്യാ പ്രവണത വീണ്ടും ആവർത്തിക്കാം.

ഒരു സൈക്യാട്രി രോഗത്തിന്റെ ചികിത്സയ്ക്ക്  വേണ്ടുന്ന ഏറ്റവും പ്രധാന ഘടകം ആ വ്യക്തി കൃത്യമായി  മരുന്ന് കഴിക്കുക എന്നതാണ്. രോഗം ബാധിച്ചിരിക്കുന്ന ഒരാളുടെ ശരീരത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ കൊണ്ട് മാത്രം ജീവിതം സുഗമമായി മുന്നോട്ട് പോകില്ല എന്നതാണ്‌ അതിന് കാരണം (Diabetes, Hypertension ഒക്കെ പോലെ തന്നെ). എന്നാൽ മാനസികരോഗ്യത്തിന്റെ ചികിത്സയെ പറ്റി ജനങ്ങൾക്കിടയിൽ ഈ 2020 ലും നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ വളരെ ആശങ്കാജനകമാണ്.

അതിനു social media കളിൽ ഏറ്റവും ജനകീയമായ "സിനിമ" വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് പറയാതെ വയ്യ. ഇത്തരം തെറ്റിദ്ധാരണകൾ മൂലം ഇന്നും ഒരു Psychiatry രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സഹായം തേടാനോ, രോഗാവസ്ഥ അംഗീരിക്കാനോ, ചികിത്സ കൃത്യമായി തുടരാനോ ഒന്നും രോഗിക്കോ ചിലപ്പോൾ കുടുംബാംഗങ്ങൾക്കോ പോലും താല്പര്യം ഇല്ലാത്ത അവസ്‌ഥ ഉണ്ടാകുന്നു. ഫലമായി രോഗം മൂർച്ഛിച്ച് ഒടുക്കം കൂടുതൽ മരുന്നുകൾ വേണ്ടി വരുകയോ രോഗം ചികിത്സക്ക് പ്രതികരിക്കാതെ വരികയോ ആത്മഹത്യയിൽ വരെ കലാശിക്കുകയോ ചെയ്യാം.

        ഇത്തരം തെറ്റിദ്ധാരണകൾ നൽകുന്ന ആദ്യ ചിത്രമൊന്നുമല്ല മേൽപ്പറഞ്ഞത്. 'അതിരൻ' ലെ ECT യെ കുറിച്ചുള്ള പരാമർശങ്ങളും, 'സ്പിരിറ്റ്' ൽ നായക കഥാപാത്രം ഒരു ചികിത്സയും കൂടാതെ നിസ്സാരമായി മദ്യാസക്തിയിൽ നിന്ന് മോചിതനാകുന്നതും ഒക്കെ ഇതിനു ഉദാഹരണങ്ങൾ തന്നെ.

Social network ശക്തമായി നിൽക്കുന്ന ഇക്കാലത്ത്, താരങ്ങളെ idolize ചെയ്യുന്ന ഒരു ജനതയ്ക്കിടയിൽ ഇത്തരം messages എത്ര വേഗം പടർന്ന് പിടിക്കും എന്നും ഓർക്കുക. ഈ ചിത്രം കണ്ട് നാളെത്തന്നെ ഒരാൾ ഈ മരുന്ന് വേണ്ടെന്ന് സ്വയം തീരുമാനിക്കാനും മതി.

പകരം, 'Overdose ഇൽ ഉപയോഗിച്ചാൽ' എന്നോ, 'രോഗം ഇല്ലാത്തവർ കഴിച്ചാൽ' എന്നോ മറ്റോ കൂടെ ചേർത്തിരുന്നെങ്കിൽ അല്പം കൂടി sensible ആയേനെ എന്ന് തോന്നുന്നു. പാർശ്വഫലങ്ങൾ ചികിത്സയുടെ ആരംഭഘട്ടത്തിൽ ഉണ്ടാകാമെങ്കിലും രോഗം മെച്ചപ്പെടുന്നതിനനുസരിച്ചു മരുന്നുകളുടെ dose ഉം എണ്ണവും ഒക്കെ കുറയ്ക്കാവുന്നതാണ്. (Risk-Benefit ratio എന്ന concept നെ പറ്റിയൊക്കെ ഈ അവസരത്തിൽ ഒന്ന് മനസ്സിലാക്കിയാൽ നല്ലത്).

ഒരു വ്യക്തിക്ക് മാത്രമല്ല, ഒരു കുടുംബത്തിന് മുഴുവൻ നേരിടേണ്ടി വരുന്ന മാനസികവും സാമ്പത്തികവുമായ ആഘാതം കൂടി കൃത്യമായി ചികിത്സ നൽകുക വഴി നമുക്ക് കുറയ്ക്കാൻ സാധിക്കും എന്നും ഓർക്കുക.

Mental illness

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ZgoJRM5ypyjLBdyfLIgS4dh64fofY6PVedn2l4HT): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ZgoJRM5ypyjLBdyfLIgS4dh64fofY6PVedn2l4HT): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ZgoJRM5ypyjLBdyfLIgS4dh64fofY6PVedn2l4HT', 'contents' => 'a:3:{s:6:"_token";s:40:"dQcb5nLuHvQUIzdiEjq3iwvvaZksJmxalTHtolaO";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/mental-health/1029/psychiatry-blunders-in-films-by-dr-sethunath";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ZgoJRM5ypyjLBdyfLIgS4dh64fofY6PVedn2l4HT', 'a:3:{s:6:"_token";s:40:"dQcb5nLuHvQUIzdiEjq3iwvvaZksJmxalTHtolaO";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/mental-health/1029/psychiatry-blunders-in-films-by-dr-sethunath";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ZgoJRM5ypyjLBdyfLIgS4dh64fofY6PVedn2l4HT', 'a:3:{s:6:"_token";s:40:"dQcb5nLuHvQUIzdiEjq3iwvvaZksJmxalTHtolaO";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/mental-health/1029/psychiatry-blunders-in-films-by-dr-sethunath";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ZgoJRM5ypyjLBdyfLIgS4dh64fofY6PVedn2l4HT', 'a:3:{s:6:"_token";s:40:"dQcb5nLuHvQUIzdiEjq3iwvvaZksJmxalTHtolaO";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/mental-health/1029/psychiatry-blunders-in-films-by-dr-sethunath";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21