×

എന്തുകൊണ്ടാണ് ഒരാൾക്ക് മനോരോഗം വരുന്നത്?

Posted By

IMAlive, Posted on October 10th, 2019

Why does one have mental illness? by Dr arun b nair

ഡോ. അരുൺ ബി. നായർ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സൈക്യാട്രിയിൽ അസി. പ്രൊഫസർ.

വിവിധ ടെലിവിഷൻ ചാനലുകളിലായി ആയിരത്തിലേറെ എപ്പിസോഡ് ആരോഗ്യവിദ്യാഭ്യാസ പരിപാടികൾ നടത്തിയിട്ടുണ്ട്.

 

ഒരു വ്യക്തിയുടെ സ്വഭാവമോ, വൈകാരികപ്രകടനങ്ങളോ അയാളുടെ സാമൂഹികജീവിതത്തെയും തൊഴിലിനെയും ദോഷകരമായി ബാധിക്കുന്ന രീതിയിലേക്ക് വഷളാകുകയാണെങ്കിൽ അയാൾക്ക് ഏതെങ്കിലും തരത്തിലുള്ള മനോരോഗമുണ്ടെന്നു കരുതാം. ഉദാഹരണത്തിന്, ദേഷ്യം ഒരു സാധാരണ മാനസികവികാരമാണ്. എന്നാൽ ദേഷ്യം നിയന്ത്രിക്കാനാകാതെ, മറ്റുള്ളവരെ കൊല്ലാൻ ശ്രമിക്കുന്ന ഒരാൾ മാനസികമായി സാധാരണ നിലയിലാണെന്നു കരുതാനാകില്ല.

ഒരു വ്യക്തിക്ക് മനോരോഗം വരുന്നതിന്റെ കാരണങ്ങളെ ലളിതമായി വിശദീകരിക്കാൻ 'രണ്ടിടി സിദ്ധാന്തം' (Two hit hypothesis) എന്ന സംഗതി ഉപയോഗപ്പെടും 'രണ്ട് ഇടികൾ' അഥവാ 'രണ്ട് തരം കാരണങ്ങൾ' ഒരാളുടെ ജീവിതത്തിലുണ്ടാകുമ്പോഴാണ് അയാൾക്ക് മനോരോഗം വരുന്നത്.

പാരമ്പര്യം

ആദ്യത്തെ കാരണം, മനോരോഗം വരാനുള്ള ജീവശാസ്ത്രപരമായ സാധ്യതയാണ്.

ചില വ്യക്തികൾക്ക് ചില ജീവശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടുതന്നെ, മറ്റുള്ളവരെ അപേക്ഷിച്ച് മനോരോഗം വരാൻ സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് ജനിതകമായ കാരണങ്ങൾ. കുടുംബത്തിൽ ഒട്ടേറെ പേർക്ക് മനോരോഗം വന്നിട്ടുള്ള ഒരു വ്യക്തിക്ക്, ജീനുകൾ വഴി മനോരോഗ സാധ്യത ലഭിക്കുന്നുണ്ട്. എന്നാൽ ഇതു കേട്ടിട്ട്, മനോരോഗം വന്നിട്ടുള്ള ഒരച്ഛന് പിറക്കുന്ന മക്കൾക്കെല്ലാം മനോരോഗം വരുമെന്ന് തെറ്റിദ്ധരിക്കരുത്. വഴിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന, ഒറ്റയ്ക്കു ചിരിക്കുകയും പിറുപിറുക്കുകയും കൈക്രിയ കാണിക്കുകയും ചെയ്യുന്ന മാനസികരോഗ ബാധിതരെ നാമൊക്കെ ശ്രദ്ധിച്ചിട്ടുണ്ടാകും. മുഷിഞ്ഞ വേഷം ധരിച്ച്, കുളിക്കുകയും പല്ലുതേക്കുകയുമൊന്നും ചെയ്യാതെ നടക്കുന്ന ഇവർക്ക് 'സ്‌കിസോഫ്രീനിയ' (Schisophrenia) എന്ന മനോരോഗമാകാൻ സാധ്യതയുണ്ട്. ഈ രോഗത്തിന്റെ പാരമ്പര്യസാധ്യത പരിശോധിക്കാം.

കുടുംബത്തിൽ ആർക്കും സ്‌കിസോഫ്രീനിയ വന്നിട്ടില്ലാത്ത, ജനിതക സാധ്യത തീരെയില്ലാത്ത ഒരാൾക്ക് ഈ രോഗം വരാൻ ഒരു ശതമാനം സാധ്യതയുണ്ട് - അതായത് പാരമ്പര്യമായി ഈ രോഗമില്ലാത്ത നൂറുപേരിൽ ഒരാൾക്ക് ഈ രോഗം വരാൻ സാധ്യതയുണ്ട്. എന്നാൽ, അച്ഛനോ അമ്മയോ – ഏതെങ്കിലുമൊരാള്‍ക്ക് സ്‌കീസോഫ്രീനിയ വന്നാൽ അവരുടെ കുട്ടികളിൽ ഈ രോഗം വരാനുള്ള സാധ്യത 10 ശതമാനമാണ്. അതായത് ഇത്തരക്കാരുടെ കുട്ടികളിൽ പത്തുപേരിൽ ഒരാൾക്ക് സ്‌കീസോഫ്രീനിയ വരാം. ഇനി അച്ഛനും അമ്മയ്ക്കും - രണ്ടുപേർക്കും - സ്‌കിസോഫ്രീനിയ,  ഉണ്ടെങ്കിലോ അത്തരം ദമ്പതികളുടെ കുട്ടികൾക്ക് ആ രോഗം വരാൻ 40 ശതമാനം സാധ്യതയുണ്ട്, അതായത് സ്‌കിസോഫ്രീനിയ ബാധിച്ച ദമ്പതികളുടെ കുട്ടികളിൽ പത്തുപേരിൽ നാലുപേർക്ക് രോഗം വരാൻ ജനിതകമായ സാധ്യതയുണ്ട്. അപ്പോഴും, അച്ഛനും അമ്മയ്ക്കും സ്‌കിസോഫ്രീനിയയുണ്ടെങ്കില്‍പോലും, അവർക്കുണ്ടാകുന്ന കുട്ടികളിൽ ഭൂരിപക്ഷത്തിനും, പത്തിൽ ആറുപേർക്കും, ഈ രോഗം വരാൻ സാധ്യതയില്ലെന്നര്‍ഥം.

ഗര്‍ഭവും പ്രസവവും

ജനിതക കാരണങ്ങളല്ലാതെ, മറ്റ് ചില ജീവശാസ്ത്ര കാരണങ്ങൾ മൂലവും മനോരോഗസാധ്യത കൂടുതലാകാം. ഉദാഹരണത്തിന് ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടാകുന്ന ശാരീരികമോ മാനസികമോ ആയ രോഗങ്ങൾ, പോഷകാഹാരക്കുറവ്, പരിക്കുകൾ, മാനസിക സമ്മർദ്ദം എന്നിവയൊക്കെ ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കാം. ഇത്തരം കുട്ടികൾക്ക് ജനിച്ച ശേഷം, ഭാവിയിൽ മനോരോഗസാധ്യത കൂടുതലാകാം.

പ്രസവസമയത്തെ തകരാറുകൾ മൂലം കുട്ടിയുടെ തലച്ചോറിന് തകരാറുവന്നാലും, അത്തരം കുട്ടികൾക്കു ഭാവിയിൽ മനോരോഗസാധ്യത കൂടുതലാകാം. ജനിച്ച ശേഷം അപകടത്തിൽ തലച്ചോറിനു സാരമായി പരുക്കേൽക്കുന്ന കുട്ടികൾക്കും ഭാവിയിൽ മനോരോഗ സാധ്യത കൂടുന്നു. തലച്ചോറിന്റെ ഏതു മേഖലയ്ക്കാണോ പരിക്കേറ്റത്, അതിനനുസരിച്ചുള്ള പെരുമാറ്റ വൈകല്യങ്ങൾ ഇവരിൽ പ്രത്യക്ഷപ്പെട്ടേക്കും. തലച്ചോറിനെ ബാധിക്കുന്ന അണുബാധകൾ, അനിയന്ത്രിതമായ അപസ്മാരരോഗം തുടങ്ങിവയുള്ള കുട്ടികളിലും പെരുമാറ്റ വ്യത്യാസങ്ങൾ പ്രകടമാകാം. ഇനി കഴുത്തിനു മുന്നിൽ സ്ഥിതി ചെയ്യുന്ന തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങളിലെ ഏറ്റക്കുറച്ചിലുകൾ മൂലവും പെരുമാറ്റ പ്രശ്‌നങ്ങൾ ഉണ്ടാകാം.

സമ്മര്‍ദ്ദം

മനോരോഗം ബാധിക്കാനുള്ള 'രണ്ടാമത്തെ ഇടി' അഥവാ 'രണ്ടാമത്തെ കാരണം' ജീവിതത്തിലെ സമ്മർദ്ദ സാഹചര്യങ്ങളാണ്.

ഓരോ പ്രായത്തിലും ഓരോതരം കാരണങ്ങൾമൂലം ഒരു വ്യക്തിക്ക് മാനസികസമ്മർദ്ദമുണ്ടാകാം. ഉദാഹരണത്തിന്, അഞ്ചു വയസ്സുള്ള ഒരു കുട്ടിക്ക് അമ്മയെ പിരിഞ്ഞിരിക്കുന്നതായിരിക്കും ഏറ്റവും സമ്മർദ്ദമുണ്ടാക്കുന്ന കാര്യം. ഒരു കൗമാരപ്രായക്കാരന് പഠനത്തിന്റെ ഭാരമായിരിക്കാം പ്രശ്‌നം. ഒരു യുവാവിന് പ്രണയബന്ധത്തിലെ പരാജയമോ ജോലി കിട്ടാതെ വരുന്ന അവസ്ഥയോ പ്രശ്‌നമാകാം. മദ്ധ്യവയസ്‌കരായ ആളുകളിൽ ജീവിതപങ്കാളിയുടെ വേർപാടാണ് ഏറ്റവും വലിയ ദുഃഖം. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ, മക്കൾ മരണപ്പെട്ടു പോകുന്നത് സമാനതകളില്ലാത്ത ദുഃഖമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. വാർദ്ധക്യത്തിൽ, മക്കളുടെ സാമീപ്യമില്ലാതെ വരുന്നതും, അവരിൽ നിന്നുള്ള അവഗണനകളുമൊക്കെ മാനസികസമ്മർദ്ദം വർദ്ധിപ്പിച്ചേക്കാം. ശാരീരിക ആരോഗ്യപ്രശ്‌നങ്ങളും മരണഭീതിയുമൊക്കെ വാർദ്ധക്യത്തിലെ മാനസികസമ്മർദ്ദം സങ്കീർണ്ണമാക്കുന്ന ഘടകങ്ങളാണ്.

മേൽപ്പറഞ്ഞ രണ്ടു ഘടകങ്ങളും - ജീവശാസ്ത്രപരമായ ഘടകങ്ങളും ജീവിതത്തിലെ സമ്മർദ്ദ സാഹചര്യങ്ങളും - ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ചാൽ അയാൾ മനോരോഗിയാകാൻ സാധ്യതയേറെയാണ്. ജീവശാസ്ത്രപരമായ അപകടഘടകങ്ങളുള്ള വ്യക്തിക്ക് നേരിയ തോതിലുള്ള മാനസിക സമ്മർദ്ദമുണ്ടായാൽപ്പോലും, മനോരോഗലക്ഷണങ്ങൾ പ്രകടമാകാം. എന്നാൽ, ജീവശാസ്ത്രപരമായ പ്രശ്‌നങ്ങളൊന്നുമില്ലാത്തയാൾക്ക് അതികഠിനമായ സമ്മർദ്ദസാഹചര്യങ്ങൾ വന്നാൽ മാത്രമേ പ്രശ്‌നമുണ്ടാകൂ.  ചിലർക്ക് വലിയ തോതിലുള്ള സമ്മർദ്ദസാഹചര്യങ്ങളെപ്പോലും അതിജീവിക്കാൻ ശേഷിയുണ്ടാകും.

ഇക്കാരണം കൊണ്ടാണ് ഭർത്താവ് വഴക്കു പറഞ്ഞു എന്നു നിസ്സാരകാരണം കൊണ്ട് ഭാര്യ ആത്മഹത്യയ്ക്കു ശ്രമിക്കുന്നത് ചില കുടുംബങ്ങളിൽ നാം കാണുമ്പോൾ മറ്റു ചില കുടുംബങ്ങളിൽ ഭർത്താവിന്റെ ക്രൂര ശാരീരികപീഢനങ്ങളെയും സ്വഭാവദൂഷ്യങ്ങളെയുമൊക്കെ അതിജീവിച്ചുകൊണ്ട് ഭാര്യ കരുത്തോടെ നിൽക്കുന്നത്.

 

A mental illness is a disease that causes mild to severe disturbances in thought and/or behavior, resulting in an inability to cope with life's ordinary demands and routines.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/cw1Uq87gXMoFa5HtPz4wlGnWScnWwYQcPMPdrTNG): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/cw1Uq87gXMoFa5HtPz4wlGnWScnWwYQcPMPdrTNG): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/cw1Uq87gXMoFa5HtPz4wlGnWScnWwYQcPMPdrTNG', 'contents' => 'a:3:{s:6:"_token";s:40:"9yDikcE7U0MEQbXf7iNsQnKqfXg5jhw3hOydzuDd";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/mental-health/167/why-does-one-have-mental-illness-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/cw1Uq87gXMoFa5HtPz4wlGnWScnWwYQcPMPdrTNG', 'a:3:{s:6:"_token";s:40:"9yDikcE7U0MEQbXf7iNsQnKqfXg5jhw3hOydzuDd";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/mental-health/167/why-does-one-have-mental-illness-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/cw1Uq87gXMoFa5HtPz4wlGnWScnWwYQcPMPdrTNG', 'a:3:{s:6:"_token";s:40:"9yDikcE7U0MEQbXf7iNsQnKqfXg5jhw3hOydzuDd";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/mental-health/167/why-does-one-have-mental-illness-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('cw1Uq87gXMoFa5HtPz4wlGnWScnWwYQcPMPdrTNG', 'a:3:{s:6:"_token";s:40:"9yDikcE7U0MEQbXf7iNsQnKqfXg5jhw3hOydzuDd";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/mental-health/167/why-does-one-have-mental-illness-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21