×

യുവജനങ്ങളും മാനസികാരോഗ്യവും: മാറുന്ന കാലത്ത് ശ്രദ്ധിക്കേണ്ടത്

Posted By

IMAlive, Posted on July 26th, 2019

" Youth and mental health: Attention during the changing period"

ഒക്ടോബര്‍ പത്ത് ലോക മാനസികാരോഗ്യ ദിനം. മാറുന്ന കാലത്തെ യുവജനങ്ങളുടെ മാനസികാരോഗ്യമാണ് ഈ വര്‍ഷത്തെ ഈ ദിനത്തിലെ സന്ദേഷം. പത്തു വയസ്സു മുതല്‍ 24 വയസ്സുവരെയുള്ളവരേയാണ് യുവജനങ്ങള്‍ എന്നുദ്ദേശിക്കുന്നത്. അതായത്, കൗമാരപ്രായക്കാരും യൗവ്വനത്തിന്റെ ആദ്യഘട്ടത്തിലുള്ളവരും. അഞ്ച് കാര്യങ്ങളാണ് ഈ വിഷയത്തില്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതായി ലോക മാനസികാരോഗ്യ ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഒന്നാമത്തേത്, സമപ്രായക്കാരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും കുട്ടികളും കൗമാരപ്രായക്കാരും നേരിടുന്ന പല തരത്തിലുള്ള ഉപദ്രവങ്ങളും ശല്യങ്ങളും കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ്. ഏതെങ്കിലും തരത്തിലുള്ള ശല്യം ചെയ്യല്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള സ്വഭാവദൃഢത കുട്ടികളില്‍ വികസിപ്പിച്ചെടുക്കാന്‍ ജീവിത നൈപുണ്യ വിദ്യാഭ്യാസം എല്ലാ കൗമാരപ്രായക്കാര്‍ക്കും നല്‍കണം.  

സൈബര്‍ ഇടങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് രണ്ടാമത്തേത്. സാമൂഹ്യമാധ്യമങ്ങളും മറ്റ് സൈബര്‍ ഇടങ്ങളും ഉപയോഗിച്ച് കുട്ടികളും കൗമാരപ്രായക്കാരും പലതരം വ്യക്തികളുമായി പരിചയത്തിലാകുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഇവരില്‍ ചിലരെങ്കിലും കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് അവരില്‍ നിന്ന് സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും സംഘടിപ്പിച്ചശേഷം വ്യത്യസ്തതരം ചൂഷണങ്ങള്‍ക്ക് വിധേയമാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ചൂഷണങ്ങളെ എങ്ങനെ കൃത്യമായി പ്രതിരോധിക്കാമെന്നതാണ് രണ്ടാമത്തെ സന്ദേശം.

മൂന്നാമത്തെ വിഷയം, പ്രകൃതി ദുരന്തങ്ങളും മനുഷ്യനിര്‍മിത ദുരന്തങ്ങളും മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന യുവജനങ്ങളുടെ മാനസികമായ അതിജീവനവും പുനരധിവാസവുമാണ്. പ്രകൃതിക്ഷോഭങ്ങളും യുദ്ധങ്ങള്‍പോലുള്ള മനുഷ്യനിര്‍മിത ദുരന്തങ്ങളും മൂലം മാനസികനില തകരാറിലായ ചെറുപ്പക്കാര്‍ക്ക് എത്രയും പെട്ടെന്ന് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വേണ്ടി സമൂഹവും മാനസികാരോഗ്യ വിദഗ്ദ്ധരും ചെയ്യേണ്ട കാര്യങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നത്.

ചെറുപ്രായത്തില്‍ തന്നെ മാനസിക രോഗലക്ഷണങ്ങളെ എത്രയും നേരത്തേ കണ്ടെത്തി ചികില്‍സിക്കേണ്ടതിന്റെ ആവശ്യകതയാണ് നാലാമത്തേത്. ആകെ മാനസിക രോഗങ്ങളുടെ 50 ശതമാനത്തിന്റെയും പ്രാരംഭലക്ഷണങ്ങള്‍ 14 വയസ്സിനു മുന്‍പു തന്നെ പ്രകടിപ്പിച്ചു തുടങ്ങുമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ഭൂരിപക്ഷം മാനസികാരോഗ്യപ്രശ്നങ്ങളും തുടക്കത്തില്‍തന്നെ കണ്ടെത്തി ചികില്‍സിച്ചാല്‍ വളരെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കും. പലപ്പോഴും ചികില്‍സ തുടങ്ങാന്‍ വൈകുന്നതുമൂലം രോഗം സങ്കീര്‍ണമാകുകയും പിന്നീട് രോഗത്തെ നിയന്ത്രിക്കാന്‍ വളരെക്കാലം നീണ്ടുനില്‍ക്കുന്ന ചികില്‍സ ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യമാണിന്നുള്ളത്. ഇത് മനസ്സില്‍ വച്ച്, കുട്ടിക്കാലത്തുതന്നെ മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാനസികാരോഗ്യ വിദഗ്ദ്ധന്റെ അടുത്തേക്ക് എത്തിച്ച് കൃത്യമായ പരിശോധനയിലൂടെ രോഗനിര്‍ണയം നടത്തി, എത്രയും നേരത്തേ ശാസ്ത്രീയമായ  ചികില്‍സ നല്‍കി അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരേണ്ടതുണ്ട്. കൗമാരപ്രായക്കാരിലെ മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് ആത്മഹത്യയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആത്മഹത്യയുടെ കാരണം തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികാരോഗ്യ പ്രശ്നങ്ങളാണ്. വിഷാദരോഗം, ലഹരിവസ്തുക്കളോടുള്ള അടിമത്തം, ഇന്റര്‍നെറ്റ് അടിമത്തം തുടങ്ങി പലതും കൗമാരപ്രായക്കാരില്‍ ആത്മഹത്യ പ്രവണത വര്‍ധിപ്പിക്കുന്നുണ്ട്. ഈ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി തുടക്കത്തില്‍ തന്നെ ചികില്‍സിച്ചു ഭേദപ്പെടുത്തിയാല്‍ കൗമാരപ്രായക്കാരിലെ ആത്മഹത്യ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.

അഞ്ചാമത്തെ വിഷയം ലിംഗസ്വത്വത്തിലും ലൈംഗിക അഭിവിന്യാസത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന യുവാക്കളുടെ മാനസികാരോഗ്യ സംരക്ഷണമാണ്. ലിംഗ-സ്വത്വ പ്രശ്നങ്ങള്‍ (Gender Identity Disorders), ലൈംഗിക അഭിവിന്യാസ വ്യതിയാനങ്ങള്‍ (Sexual Orientation Differences)  എന്നിവ കൊണ്ടുദ്ദേശിക്കുന്നത് സ്വവര്‍ഗ പ്രേമികള്‍, ദ്വിവര്‍ഗ പ്രേമികള്‍, ട്രാന്‍സ് ജെന്‍ഡേഴ്സ് തുടങ്ങി ലൈംഗിക ന്യൂനപക്ഷങ്ങളെന്ന് യാഥാസ്ഥിതികമായി വിളിക്കപ്പെടുന്ന ചെറുപ്പക്കാരില്‍, അവരെ സമൂഹം ഒറ്റപ്പെടുത്തുന്നതുമൂലമുണ്ടാകുന്ന മാനസികാരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി സമൂഹം പുലര്‍ത്തേണ്ട ജാഗ്രതകളാണ്. മറ്റേതു വ്യക്തിയിലേയും പോലെ ഈ കൂട്ടരിലും മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാകാം, അവ നേരത്തേ കണ്ടെത്തി ചികില്‍സിച്ച് ഭേദപ്പെടുത്തുന്നതിനൊപ്പം  സമൂഹം അവരെ അവരായി തന്നെ അംഗീകരിച്ച്, അവരുടെ കഴിവുകള്‍ മനസ്സിലാക്കി കൂടെ നിറുത്തേണ്ടതിന്റെ ആവശ്യകത ഈ സന്ദേശം ഊന്നിപ്പറയുന്നു.

ആധുനികകാല അടിമത്തങ്ങള്‍ രണ്ടുതരത്തിലുണ്ട്. ഒന്ന് ലഹരി അടിമത്തവും രണ്ടാമത്തേത് സ്വഭാവ സംബന്ധമായ അടിമത്തവും. ഒരു രാസവസ്തുവിനെ ഉപയോഗിക്കുകയും അത് മസ്തിഷ്കത്തില്‍ വ്യതിയാനങ്ങളുണ്ടാക്കി അതുവഴി അതിനോട് അടിമത്തം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ലഹരി അടിമത്തം. മദ്യം, പുകയില, കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ പോലുള്ളവ, ചിത്തഭ്രമജന്യ ഔഷധങ്ങള്‍ (Hallucinogens) എന്നു വിളിക്കുന്ന LSD, MDMA എന്നിവ, കൊക്കെയ്ന്‍ തുടങ്ങിയവയൊക്കെ ഇന്നത്തെ ചെറുപ്പക്കാര്‍ സാധാരണമായി ഉപയോഗിക്കുന്നുണ്ട്.

ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ ആഹ്ലാദം ലഭിക്കുന്നതിനെ തുടര്‍ന്ന് വീണ്ടും വീണ്ടും ആ പ്രവൃത്തി ആവര്‍ത്തിക്കുകയും ക്രമേണ അതിനോട് അടിമപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് സ്വഭാവ സംബന്ധമായ അടിമത്തം. ഇന്റര്‍നെറ്റ്, മൊബൈണ്‍ ഫോണ്‍, ഭക്ഷ്യ വസ്തുക്കള്‍, ഷോപ്പിംഗ്, ചെയ്യുന്ന ജോലി, ലൈംഗിക ബന്ധം തുടങ്ങിയവയോടെല്ലാമുള്ള അടിമത്തം സ്വഭാവ സംബന്ധിയായ അടിമത്തങ്ങളില്‍പെടുന്ന സംഗതികളാണ്. ഇതു രണ്ടും ഇന്ന് യുവജനങ്ങളുടെയിടയില്‍ കൂടിക്കൊണ്ടിരിക്കുകയാണ്.

എന്തുകൊണ്ടാണ് ഒരു വ്യക്തിയില്‍ ലഹരി അടിമത്തമോ സ്വഭാവ സംബന്ധമായ അടിമത്തമോ ഉണ്ടാകുന്നത്? തലച്ചോറില്‍, മസ്തിഷ്ക കോശങ്ങള്‍ക്കിടയില്‍ ഡോപമിന്‍ (Dopamine) എന്നൊരു രാസവസ്തു നിലനില്‍ക്കുന്നുണ്ട്. ഈ ഡോപമിനാണ് നമുക്ക് ഉല്‍സാഹവും ഉന്മേഷവും ആഹ്ലാദവും പകരുന്ന മസ്തിഷ്ക രാസപ്രക്ഷേപിണി. സാധാരണ ഗതിയില്‍ വ്യായാമം ചെയ്യുക, സംഗീതം കേള്‍ക്കുക, ചിത്രം വരയ്ക്കുക, സിനിമ കാണുക, സുഹൃത്തുക്കളൊടൊപ്പം സമയം ചെലവഴിക്കുക തുടങ്ങിയ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ വഴി ഡോപമിന്റെ അളവ് കൂടുകയും അത് നമുക്ക് സന്തോഷം തരികയും ചെയ്യും. പക്ഷേ, മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിക്കുമ്പോള്‍ ഡോപമിന്റെ അളവ് കുറച്ചധികം കൂടുകയും വല്ലാത്ത ഒരാഹ്ലാദാനുഭൂതി ജന്യമാകുകയും ചെയ്യും. ദീര്‍ഘനേരം ഇന്റര്‍നെറ്റും മൊബൈലും ഉപയോഗിക്കുന്ന വ്യക്തികളില്‍ ഇതിന് സമാനമായി ഡോപമിന്റെ അളവില്‍ അമിതമായ വര്‍ധനവുണ്ടാകുന്നതായി കാണുന്നു. എന്നാല്‍ ഒരുപാട് സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കുകയോ കൂടുതല്‍ അളവ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്താല്‍ ഡോപമിന്റെ അളവ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ട്. ഇത് മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കാം. ചിത്തഭ്രമം, ഉറക്കക്കുറവ്, അക്രമ സ്വഭാവം, ആത്മഹത്യാ പ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളൊക്കെ ഇവരില്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. ലഹരി വസ്തു ഉപയോഗിക്കുന്നവരില്‍ ഏതു ലഹരി വസ്തുവാണോ ഉപയോഗിക്കുന്നതെന്നതിനനുസരിച്ച് പ്രശ്നങ്ങള്‍ പ്രത്യക്ഷപ്പെടും. കഞ്ചാവ്, LSD, MDMA, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരില്‍ കടുത്ത ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങളായ മിഥ്യാവിശ്വാസങ്ങള്‍, മിഥ്യാനുഭവങ്ങള്‍, അക്രമവാസന ഇവയൊക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മദ്യവും ബ്രൗണ്‍ ഷുഗറും പോലുള്ള പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികളില്‍ കടുത്ത അടിമത്തം ഉണ്ടാകുകയും ഈ ലഹരി വസ്തുക്കള്‍ കിട്ടാതെ വരുമ്പോള്‍ ഉറക്കക്കുറവ്, വിറയല്‍, വെപ്രാളം, കഠിനമായ ശരീരവേദന, അപസ്മാരം, സ്ഥലകാലബോധമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

കുട്ടിക്കാലത്ത് അമിത വികൃതി, ശ്രദ്ധക്കുറവ്, പിരുപിരുപ്പ് എന്നിവയൊക്കെ പ്രദര്‍ശിപ്പിക്കുന്ന കുട്ടികള്‍ ഭാവിയില്‍ ഈ രണ്ടുതരം അടിമത്തങ്ങളിലേക്കും പോകാന്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അമിത വികൃതി, ശ്രദ്ധക്കുറവ്, എടുത്തുചാട്ടം എന്നിവ ആറുമാസമെങ്കിലും ചുരുങ്ങിയത് രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലെങ്കിലും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ആ കുട്ടിക്ക് Attention Deficit Hyperactivity Disorder (ADHD) എന്ന പ്രശ്നമുണ്ടോയെന്ന് ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെക്കൊണ്ട് പരിശോധിപ്പിക്കേണ്ടത് ആവശ്യമാണ്. തലച്ചോറിലെ ഡോപമിന്റെ അളവില്‍ കുറവുണ്ടാകുകയും മസ്തിഷ്കത്തിലെ ഇരു അര്‍ദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്പോഴാണ് എഡിഎച്ച്ഡി സംജാതമാകുന്നത്.  ഇതുള്ളവരെ കൃത്യമായി ചികില്‍സിക്കാത്ത പക്ഷം, ആദ്യംതന്നെ ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയ സ്വഭാവ സംബന്ധമായ അടിമത്തങ്ങളില്‍‌ ചെന്നുചാടാനും പിന്നീട് ലഹരി വസ്തു അടിമത്തത്തിലേക്കും അപകടകരമായ സ്വഭാവരീതികളിലേക്കും അമിത ലൈംഗിക പരീക്ഷണങ്ങളടക്കമുള്ള രീതികളിലേക്കും പോകാനും സാധ്യത കൂടുതലാണ്. ഇക്കാരണങ്ങളാല്‍ കുട്ടിക്കാലത്തുതന്നെ എഡിഎച്ച്ഡി കണ്ടെത്തി ചികില്‍സിക്കേണ്ടത് ഭാവിയില്‍ ഇവര്‍ ലഹരിക്കും സ്വഭാവസംബന്ധമായ അടിമത്തങ്ങള്‍ക്കും വിധേയരാകുന്നത് തടയാന്‍ അത്യാവശ്യമാണ്.

ലഹരി വസ്തുവിന് അടിമയായ ചെറുപ്പക്കാരെ കൃത്യമായ ചികില്‍സയിലൂടെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ പറ്റും. രണ്ട് ഘട്ടങ്ങളിലൂടെയാണ് ഈ ചികില്‍സ മുന്നോട്ടുപോകുന്നത്. മദ്യമോ ബ്രൗണ്‍ഷുഗര്‍ പോലുള്ള ലഹരി പദാര്‍ഥങ്ങളോ ഉപയോഗിക്കുന്നവര്‍ക്ക് അത് നിറുത്തുമ്പോള്‍ കഠിനമായ പിന്‍വാങ്ങല്‍ ലക്ഷണങ്ങളുണ്ടാകുമെന്നതിനാല്‍ ഒരു സൈക്യാട്രിസ്റ്റിന്റെ നേതൃത്വത്തില്‍ വിഷവിമോചന ചികില്‍സ (Detoxification Treatment) നല്‍കുന്നു. ഏഴു ദിവസം മുതല്‍ പത്തു ദിവസം വരെ നീണ്ടുനില്‍ക്കുന്ന ഈ ചികില്‍സയിലൂടെ ഉറക്കക്കുറവ്, പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍, പെരുമാറ്റ പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ നിയന്ത്രണവിധേയമാകും. തുടര്‍ന്ന് ആറു മാസം മുതല്‍ ഒന്‍പത് മാസം വരെ നീണ്ടുനില്‍ക്കുന്ന പുനപ്പതന പ്രതിരോധ ചികില്‍സ ( Relapse Prevention Treatment  ) എന്ന ചികില്‍സയാണ് നല്‍കുക. ഇതുവഴി ഇവര്‍ വീണ്ടും ലഹരി വസ്തുവിലേക്കു പോകുന്നത് തടയാന്‍ പറ്റും. മരുന്നുകളും കൗണ്‍സിലിംഗും കുടുംബാംഗങ്ങള്‍ക്കുള്ള പരിശീലനവും ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഇന്റര്‍നെറ്റ് പോലെ സ്വഭാവ സംബന്ധമായ അടിമത്തമുള്ളവരേയും വിദഗ്ദ്ധരായ സൈക്യാട്രിസ്റ്റുമാരുടെ സഹായത്തോടെ സമാനരീതികളിലുള്ള ചികില്‍സയിലൂടെ മോചിപ്പിച്ച് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കും.       

ഡോക്ടർ അരുൺ ബി നായർ 

Youth mental health disorders cause immense disease burden and high mortality.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/lytLLlq4aa3h6x2t8IsMKL45dSU0U3W1J7KjbVPK): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/lytLLlq4aa3h6x2t8IsMKL45dSU0U3W1J7KjbVPK): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/lytLLlq4aa3h6x2t8IsMKL45dSU0U3W1J7KjbVPK', 'contents' => 'a:3:{s:6:"_token";s:40:"sphiVgNSrDfE3qozViP9hRG5bwieNUpc7aiCBXBd";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/mental-health/263/youth-and-mental-health-attention-during-the-changing-period";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/lytLLlq4aa3h6x2t8IsMKL45dSU0U3W1J7KjbVPK', 'a:3:{s:6:"_token";s:40:"sphiVgNSrDfE3qozViP9hRG5bwieNUpc7aiCBXBd";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/mental-health/263/youth-and-mental-health-attention-during-the-changing-period";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/lytLLlq4aa3h6x2t8IsMKL45dSU0U3W1J7KjbVPK', 'a:3:{s:6:"_token";s:40:"sphiVgNSrDfE3qozViP9hRG5bwieNUpc7aiCBXBd";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/mental-health/263/youth-and-mental-health-attention-during-the-changing-period";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('lytLLlq4aa3h6x2t8IsMKL45dSU0U3W1J7KjbVPK', 'a:3:{s:6:"_token";s:40:"sphiVgNSrDfE3qozViP9hRG5bwieNUpc7aiCBXBd";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/mental-health/263/youth-and-mental-health-attention-during-the-changing-period";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21