×

നാണക്കാരനായ പുരുഷൻ

Posted By

IMAlive, Posted on August 27th, 2019

How to stop being a shy guy by Dr Arun B Nair

ലേഖകൻ:Dr Arun B Nair, Asst Prof in Psychiatry, Trivandrum

‘അയാളുടെ മട്ടും ഭാവവും കണ്ടില്ലേ? വല്ലാത്ത നാണക്കാരനാ. പ്രത്യേകിച്ച്, സ്ത്രീകളോടു സംസാരിക്കാൻ വല്ലാത്ത മടിയാ. പരിചയമില്ലാത്ത ആരോടെങ്കിലും സംസാരിക്കേണ്ടി വന്നാൽ വല്ലാത്ത വെപ്രാളമാ അയാളുടെ മുഖത്ത്. അയാളെങ്ങനെ ജീവിക്കും ഇങ്ങനെ പോയാൽ?’ പുതുതായി ജോലിയിൽ പ്രവേശിച്ച യുവാവിനെക്കുറിച്ച് കൂടെ ജോലി ചെയ്യുന്ന ഒരു വനിതയുടെ അഭിപ്രായമാണിത്

മറ്റുള്ളവരെ അഭിമുഖീകരിക്കാൻ വല്ലാത്ത പ്രയാസമുള്ള ചിലയാളുകളുണ്ട്. ചുരുക്കം ചില സുഹൃത്തുക്കൾ മാത്രമേ അവർക്കു കാണൂ. മറ്റുള്ളവരോട് സംസാരിക്കാൻ വല്ലാത്ത വിമുഖതയാണ്. കല്യാണങ്ങൾക്കും മറ്റു പൊതുചടങ്ങുകൾക്കും പോകാൻ വല്ലാത്ത ഉത്കണ്ഠയാണിവർക്ക്. പ്രസംഗിക്കാനോ പാടാനോ സ്വന്തം നിലപാടുകൾ അവതരിപ്പിക്കാനോ ഒക്കെ ഇവർക്ക് വല്ലാത്ത പ്രയാസമായിരിക്കും. ഈ അവസ്ഥയെയാണ് ശാസ്ത്രഭാഷയിൽ 'സാമൂഹിക ഉത്കണ്ഠ' എന്നു വിളിക്കുന്നത് (Social phobia).

സമൂഹത്തിലെ രണ്ടു ശതമാനത്തോളം പേരിൽ ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും തുല്യമായ തോതിലാണ് ഇതു കണ്ടുവരുന്നതെങ്കിലും, പുരുഷന്മാർ ഈ ലക്ഷണം പ്രകടിപ്പിക്കുന്നതാണ് പലപ്പോഴും നമ്മുടെ സമൂഹത്തിൽ വിമർശന വിധേയമാകുന്നത്.

മിക്കവാറും ആണുങ്ങളിൽ കൗമാരത്തിന്റെ ആദ്യഘട്ടത്തിലാണ് (11-15 വയസ്സ്) ഈ ലക്ഷണങ്ങൾ ആദ്യമായി കാണപ്പെടുത്. ബാല്യകാലത്തിലൊക്കെ എല്ലാവരുമായി നന്നായി ഇടപെട്ടിരുന്ന കൂട്ടികൾ, ഈ പ്രായമാകുമ്പോൾ പതിയെ ഉൾവലിയുന്നു. വളരെ പ്രിയപ്പെട്ട, ഏതാനും ചില സുഹൃത്തുക്കളുമായി മാത്രം സഹവസിക്കുന്ന സ്ഥിതിയിലേക്ക് ഇവർ മാറുന്നു. പുതിയ കുട്ടികളെ പരിചയപ്പെടാനും അവരുമായി ആശയവിനിമയം നടത്താനും ഇവർക്കു വിമുഖതയുണ്ടാകും. തന്നെ ഇഷ്ടപ്പെടുമെന്ന് നൂറുശതമാനം തനിക്കുറപ്പള്ളവരുമായി മാത്രമേ ഇടപെടാൻ ഇവർ തയ്യാറാകൂ. അതുപോലെ, ധാരാളം ആളുകൾ കുടുന്ന സ്ഥലങ്ങളിൽ പോകാൻ ഇവർ മടിക്കും. കല്യാണങ്ങൾ, പിറന്നാൾ ആഘോഷങ്ങൾ, സമ്മേളനവേദികൾ എന്നിവയൊക്കെ ഇവർ ക്രമേണ ഒഴിവാക്കും.

സംസാരമോ പ്രവൃത്തികളോ കണ്ട് മറ്റുള്ളവർ തന്നെ കളിയാക്കുമോ' എന്ന ആശങ്കയാണ് ഇവരെ അലട്ടുന്നത്. പൊതുസ്ഥലങ്ങളിൽ വച്ച് താൻ അവഹേളിക്കപ്പെടൂമോ എന്ന ഭീതിയാണ് അത്തരം സ്ഥലങ്ങളിൽ പോകുന്നതിൽ നിന്ന് ഇവരെ പിന്തിരിപ്പിക്കുന്നത്.

നാണക്കാരനെ സ്മാർട്ടാക്കാൻ

നാണം മൂലം ആളുകളോട് ഇടപെടാൻ മടിക്കുന്നവരെ സ്മാർട്ടാക്കാൻ ചില മാർഗ്ഗങ്ങളുണ്ട്. ആദ്യഘട്ടത്തിൽ ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന ചില റിലാക്‌സേഷൻ വ്യായാമങ്ങൾ പരിശിലിപ്പിക്കുന്നു. ദീർഘശ്വസനം, പ്രോഗ്രസ്സീവ് മസിൽ റിലാക്‌സേഷൻ, മനോനിറവ് വ്യായാമങ്ങൾ, ധ്യാനം തുടങ്ങിയവയൊക്കെ ഇതിന് പ്രയോജനപ്രദമാകും. മൂന്നാഴ്ചക്കാലം ഇതു പരിശീലിച്ച ശേഷമാണ് ചികിത്സ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.

അടുത്ത ഘട്ടത്തിൽ ഉത്കണ്ഠയുണ്ടാക്കുന്ന സാഹചര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാൻ അയാളോടാവശ്യപ്പെടുന്നു. ഏറ്റവും തീവ്രമായ ഉത്കണ്ഠയുളവാക്കുന്ന സാഹചര്യം മുതൽ ഏറ്റവും കുറവ് ഉത്കണ്ഠയുണ്ടാക്കുന്ന സാഹചര്യം വരെ പത്ത് സാഹചര്യങ്ങളാണ് എഴുതാൻ പറയുന്നത്. എന്നിട്ട് ഏറ്റവും കുറവ് ഉത്കണ്ഠയുണ്ടാക്കുന്ന സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള അവസരം കൊടുക്കുന്നു. ഉദാഹരണത്തിന്, ഏറ്റവും അടുത്ത സുഹൃത്തുക്കളോട് ഏതെങ്കിലുമൊരു വിഷയം അഞ്ചു മിനിറ്റ് സംസാരിക്കുകയെന്നതാണ്. പത്തു സാഹചര്യങ്ങളിൽ ഏറ്റവും കുറവ് ഉത്കണ്ഠ ഉണ്ടാക്കുന്ന സാഹചര്യം ഏതാണോ, പതിയെ, അതു ചെയ്യാൻ പ്രേരിപ്പിക്കുന്നു. അത് ഫലപ്രദമായി ചെയ്താൽ, പിന്നെ അതിലും കൂടുതൽ ഉത്കണ്ഠയുളവാക്കുന്ന സാഹചര്യം ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇങ്ങനെ ഘട്ടംഘട്ടമായി, ഏറ്റവും കൂടുതൽ ഉത്കണ്ഠയുളവാക്കുന്ന സാഹചര്യം വരെ പരിചയപ്പെടുത്തുന്ന മനഃശാസ്ത്ര ചികിത്സാരീതിക്കാണ് സിസ്റ്റമാറ്റിക് ഡിസെൻസെറ്റെസേഷൻ' (Systematic desensitization) എന്നു പറയുന്നത്.

വളരെ കഠിനമായ ഉത്കണ്ഠയുള്ളവരിൽ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയും വേണ്ടിവരും. തലച്ചോറിലെ സിറട്ടോണിൻ, നോർഎപിന്റെഫിൻ, ഗാബ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് ഉത്കണ്‌ഠ രോഗമുള്ളവരിൽ കുറവായിരിക്കും. ഇവയുടെ അളവ് ക്രമീകരിച്ച്, ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകളാണ് ഉപയോഗിക്കാറുള്ളത്. നിശ്ചിതകാലം മരുന്ന് കഴിച്ചശേഷം ക്രമേണ ഡോസ് കുറച്ച്, ഡോക്ടറുടെ നിർദേശപ്രകാരം  മരുന്ന് നിർത്താം.

 

Beat your shyness by developing authentic confidence and good dressing sense

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Nz2uPlxmYZ6t8lDIOo1ercIL2nTrljCDoxT1ekLZ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Nz2uPlxmYZ6t8lDIOo1ercIL2nTrljCDoxT1ekLZ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Nz2uPlxmYZ6t8lDIOo1ercIL2nTrljCDoxT1ekLZ', 'contents' => 'a:3:{s:6:"_token";s:40:"f4suiphXf65oKcWPfkpN4AmeR2wJKHjaqPesWGmd";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/mental-health/692/how-to-stop-being-a-shy-guy-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Nz2uPlxmYZ6t8lDIOo1ercIL2nTrljCDoxT1ekLZ', 'a:3:{s:6:"_token";s:40:"f4suiphXf65oKcWPfkpN4AmeR2wJKHjaqPesWGmd";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/mental-health/692/how-to-stop-being-a-shy-guy-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Nz2uPlxmYZ6t8lDIOo1ercIL2nTrljCDoxT1ekLZ', 'a:3:{s:6:"_token";s:40:"f4suiphXf65oKcWPfkpN4AmeR2wJKHjaqPesWGmd";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/mental-health/692/how-to-stop-being-a-shy-guy-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Nz2uPlxmYZ6t8lDIOo1ercIL2nTrljCDoxT1ekLZ', 'a:3:{s:6:"_token";s:40:"f4suiphXf65oKcWPfkpN4AmeR2wJKHjaqPesWGmd";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/mental-health/692/how-to-stop-being-a-shy-guy-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21