×

മാനസിക സമ്മർദ്ദം: പൊരുത്തപ്പെടാനുള്ള മാർഗങ്ങൾ

Posted By

IMAlive, Posted on August 27th, 2019

Ways to overcome mental stress by  Dr Arun B Nair

ലേഖകൻ :Dr Arun B Nair,  Assistant Professor in Psychiatry, Medical College,  Trivandrum

മാനസിക സമ്മർദ്ദം പരിഹരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിന് മുൻപ്, സമ്മർദ്ദം വിവിധ പ്രായങ്ങളിൽ ഏത് രീതിയിലാണ് ഉടലെടുക്കുന്നതെന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു.  ഓരോ പ്രായത്തിലും ഓരോ തരം അനുഭവങ്ങളാണ് മനുഷ്യന് സമ്മർദ്ദം ഉണ്ടാക്കുന്നത്. ഉദാഹരണത്തിന്, മുന്നു വയസ്സു പ്രായമുള്ള കൂട്ടിയ സംബന്ധിച്ച്, അമ്മയെ പിരിഞ്ഞിരിക്കുന്നതാകും ഏറ്റവും വലിയ സമ്മർദ്ദം. എന്നാൽ ഈ കുട്ടിക്ക് പതിനെട്ടു വയസ്സ് പ്രായമാകുമ്പോൾ, അമ്മ അവന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നു എന്നതായിരിക്കും അവന്റെ ഏറ്റവും വലിയ സമ്മർദ്ദം.

പാശ്ചാത്യ രാജ്യങ്ങളിൽ, മധ്യവയസ്‌കരിൽ നടത്തിയ ഒരു പഠനം സൂചിപ്പിച്ചത് ജീവിത പങ്കാളിയുടെ മരണം ആണ് അവരിൽ ഭൂരിപക്ഷവും ഏറ്റവും വലിയ സമ്മർദ്ദകാരണമായ സംഗതിയായി വിലയിരൂത്തുന്നത് എന്നാണ്. എന്നാൽ, കേരളത്തിൽ നടന്ന സമാനമായൊരു പഠനം തെളിയിച്ചത്, മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിച്ചുപോകുന്നതാണ്' ഏറ്റവും വലിയ സമ്മർദ്ദമായി ബഹുഭൂരിപക്ഷവും വിലയിരുത്തിയത് എന്നാണ്.കൂട്ടികൾക്ക് അമിത സമ്മർദ്ദമുണ്ടാക്കുന്ന കാര്യങ്ങൾ രക്ഷിതാക്കളെ പിരിഞ്ഞിരിക്കുക, അമിത ശിക്ഷ, പഠനഭാരം തുടങ്ങിയവയൊക്കെയാണ്. അമിതസമ്മർദ്ദം അനുഭവിക്കുന്ന കൂട്ടികൾക്ക് പഠനത്തിലും പെരുമാറ്റത്തിലും കാര്യമായ പ്രശ്നങ്ങളുണ്ടാകും. ശ്രദ്ധക്കുറവ്, അമിതവികൃതി, ദേഷ്യം, നിർബന്ധബുദ്ധി, നിർത്താതെയുള്ള കരച്ചിൽ എന്നിവയൊക്കെ ഈ കൂട്ടികളിലുണ്ടാകാം. പഠനത്തിൽ പിന്നാക്കാവസ്ഥ, ഉറക്കക്കുറവ്,അക്രമസ്വഭാവം എന്നിവയും ഇത്തരം കൂട്ടികളിൽ കണ്ടുവരുന്നു. ചില ശാരീരിക അസ്വസ്ഥതകളും ഇവർ പ്രദർശിപ്പിച്ചേക്കും. അകാരണമായ ഛർദ്ദി, വയറ്റുവേദന, തലവേദന ഇടയ്ക്കിടെ വയറിളകുമെന്ന തോന്നലുണ്ടാകുന്ന ക്ഷുഭിത കൂടൽ ലക്ഷണൈക്യം എന്നിവയൊക്കെ കൂട്ടിക.ളിലും കൗമാരപ്രായക്കാരിലും വ്യാപകമാണ്, പരീക്ഷയടുക്കുമ്പോളും, ഒരു സദസിനെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴും പുതിയ വിദ്യാലയത്തിലേക്ക് പോകേണ്ടിവരുമ്പോഴുമൊക്കെ ഇത്തരം മനോജന്യ ശാരീരിക ലക്ഷണങ്ങൾ തീവ്രമായി പ്രകടമാകാറുണ്ട്.

സ്ത്രീകളിലെ മാനസിക സമ്മർദ്ദം പലപ്പോഴും അവരുടെ ആർത്തവ ചക്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആർത്തവത്തിനു മുമ്പുള്ള പത്തു ദിവസക്കാലം, എട്ടു ശതമാനത്തോളം സ്ത്രീകൾക്ക് കഠിനമായ മാനസികസമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ട്. പ്രജനന ഹോർമോണുകളായ പ്രൊജസ്ട്രോൺ, ഈസ്ട്രജൻ എന്നിവയുടെ അളവിലെ വ്യതിയാനമാണ്
ഇതിനു കാരണം. പലപ്പോഴും ഈ ദിനങ്ങളിൽ കഠിനമായ വിഷാദം, ഉറക്കക്കുറവ്, അമിത ഉത്കണ്ഠ, അമിത ദേഷ്യം എന്നിവയൊക്കെ ഇവർക്കുണ്ടാകും. പ്രസവത്തിനു ശേഷവും, ആർത്തവ വിരാമത്തിനുശേഷവും സമാനമായ സമ്മർദ്ദാവസ്ഥയുണ്ടാകാം. ഇതും ശരീരത്തിലെ ഹോർമോണുകളുടെ അളവിലെ വൃത്യാസവുമായിബന്ധപ്പെട്ടിരിക്കുന്നു.

മധ്യവയസ്‌കരായ സ്ത്രീകളിൽ മാനസിക സമ്മർദ്ദം പലപ്പോഴും കാര്യമായ ജീവിതശൈലിജന്യരോഗങ്ങളിലേക്ക് നയിക്കാറുണ്ട്. അമിതവണ്ണം, പ്രമേഹം, ഹൃദയാഘാതം, മറവി, അർബുദം തുടങ്ങിയവയ്‌ക്കൊക്കെ പിന്നിൽ മാനസിക സമ്മർദ്ദം പങ്കുവഹിക്കുന്നുവെന്ന് ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നു. വൃദ്ധജനങ്ങളിലാണ് പലപ്പോഴും മാനസിക സമ്മർദ്ദം കാര്യമായ സങ്കീർണ്ണതകളിലേക്കു നയിക്കുന്നത്. ഒറ്റപ്പെടലാണ് വൃദ്ധജനങ്ങൾ അനുഭവിക്കുന്ന പ്രധാന പ്രശ്നം. മക്കൾ വീടുവിട്ടുപോയ ശേഷം ഒറ്റപ്പെടലനുഭവിക്കുന്ന വൃദ്ധർ, വളരെ വിഷാദഭരിത മായൊരു മാനസികനിലയിലേക്ക് പോകാറുണ്ട്. ശാരീരിക ആരോഗ്യപശ്‌നങ്ങളാണ് ഇവരിൽ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്ന മറ്റൊരു ഘടകം. മനസ്സിനനുസരിച്ച് ശരീരം അനങ്ങാതെ വരുമ്പോൾ സംഭവിക്കുന്ന പ്രയാസങ്ങൾ അവരെ സമ്മർദ്ദത്തിനടിമകളാക്കാം. അയൽവാസികളും സുഹൃത്തുക്കളൂമായൊക്കെ നല്ല ബന്ധം നിലനിർത്താൻ കഴിയാതെ വന്നാൽ സമ്മർദ്ദം വഷളാകാനാണ് സാധ്യത.വിഷാദരോഗവും മേധാക്ഷയവുമടക്ക മുള്ള പ്രശ്‌നങ്ങൾ വൃദ്ധജനങ്ങളിലുണ്ടാകാൻ മാനസിക സമ്മർദ്ദം വഴിവെക്കുന്നു.

സമ്മർദ്ദം പൂർണ്ണമായി ഒഴിവാക്കിക്കൊണ്ടുള്ള ജീവിതം അസാധ്യമായതിനാൽ, സമ്മർദ്ദവുമായി പൊരുത്തപ്പെടാനുള്ള കഴിവുകൾ വികസിപ്പിക്കുകയാണ് നാം ചെയ്യേണ്ടത്. ചെറിയ തോതിലുള്ള സമ്മർദ്ദം പ്രകടനത്തെ മെച്ചപ്പെടുത്താൻസഹായകമാണു താനും. ചെറുപ്രായം തൊട്ട് ഈഷ്മളമായ വ്യക്തിബന്ധങ്ങൾ സ്ഥാപിക്കുന്നത്, മാനസിക സമ്മർദ്ദവുമായി പൊരുത്തപ്പെടാൻ ഏറെ സഹായകമാണ്. മാതാപിതാക്കൾ, സഹോദരങ്ങൾ, സഹപാഠികൾ, അയൽക്കാർ എന്നിവരുമായൊക്കെ നല്ല ബന്ധം സൂക്ഷിക്കാം. വാർധക്യത്തിലേക്കു പോകുമ്പോൾ ഇടയ്ക്കിടെ പഴയ സഹപാഠികളുമായി കൂടിക്കാഴ്ച നടത്തുന്നത് ഏറെ സഹായകരമായ സംഗതിയാണ്. ചിട്ടയായ ശാരീരിക വ്യായാമം, കൃത്യമായ ഭക്ഷണ്രകമം, നിദ്രാശുചിത്വ വ്യായാമങ്ങൾ പരിശീലിച്ച് സുഖമായുറങ്ങുക എന്നിവയും ഏറെ പ്രയോജനം ചെയ്യും. സമയക്രമീകരണം, മനസ്സിനെ ശാന്തമാക്കാൻ സഹായകമായ റിലാക്‌സേഷൻ വ്യായാമങ്ങൾ പരിശീലിക്കുക എന്നിവയും പ്രയോജനം ചെയ്യും. സംഗീതം, കലാപ്രവർത്തനങ്ങൾ, സാമൂഹിക കൂട്ടായ്മകൾ എന്നിവയും സമ്മർദ്ദത്തെ കൈകാര്യം ചെയ്യാൻ നമ്മെ സഹായിക്കുന്ന മാർഗ്ഗങ്ങളാണ്.

 

Learn ways to manage and reduce stress in your everyday life

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/rExK18kDXGT8wq1ANrqwvOfB5uLGIq9wk5HGxdSH): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/rExK18kDXGT8wq1ANrqwvOfB5uLGIq9wk5HGxdSH): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/rExK18kDXGT8wq1ANrqwvOfB5uLGIq9wk5HGxdSH', 'contents' => 'a:3:{s:6:"_token";s:40:"KUAUjJEFrDJPJi1r787GxrKzUtzlD9mb7VamLxlY";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/mental-health/847/ways-to-overcome-mental-stress-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/rExK18kDXGT8wq1ANrqwvOfB5uLGIq9wk5HGxdSH', 'a:3:{s:6:"_token";s:40:"KUAUjJEFrDJPJi1r787GxrKzUtzlD9mb7VamLxlY";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/mental-health/847/ways-to-overcome-mental-stress-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/rExK18kDXGT8wq1ANrqwvOfB5uLGIq9wk5HGxdSH', 'a:3:{s:6:"_token";s:40:"KUAUjJEFrDJPJi1r787GxrKzUtzlD9mb7VamLxlY";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/mental-health/847/ways-to-overcome-mental-stress-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('rExK18kDXGT8wq1ANrqwvOfB5uLGIq9wk5HGxdSH', 'a:3:{s:6:"_token";s:40:"KUAUjJEFrDJPJi1r787GxrKzUtzlD9mb7VamLxlY";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/mental-health/847/ways-to-overcome-mental-stress-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21