×

ഈ വർഷത്തെ മാനസികാരോഗ്യദിനത്തിന്റെ സന്ദേശം മാനസികാരോഗ്യ വികസനവും ആത്മഹത്യാ പ്രതിരോധവും

Posted By

IMAlive, Posted on October 7th, 2019

World Mental Health Day 2019 How To Support Mental Wellness And Suicide Prevention by Dr Arun B Nair

ലേഖകൻ :Dr Arun B Nair,  Assistant Professor in Psychiatry, Medical College,  Trivandrum

ഒക്ടോബർ 10 ലോക മാനസികാരോഗ്യദിനമാണ്. ഈ വർഷത്തെ മാനസികാരോഗ്യദിനത്തിന്റെ സന്ദേശം മാനസികാരോഗ്യ വികസനവും ആത്മഹത്യാ പ്രതിരോധവും എന്നതാണ്. ഓരോ വർഷവും ശരാശരി എട്ട് ലക്ഷം പേർ ആത്മഹത്യയിലൂടെ മരണം വരിക്കുന്നു എന്നതാണ് ലോകവ്യാപകമായ സ്ഥിതിവിവരകണക്കുകൾ സൂചിപ്പിക്കുന്നത്. ആത്മഹത്യയിലൂടെ ഓരോ വ്യക്തി മരിക്കുമ്പോഴും 20 പേർ ആത്മഹത്യാശ്രമം നടത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഓരോ 40 സെക്കന്റിലും ലോകത്ത് എവിടെയെങ്കിലും ഒരു വ്യക്തി ആത്മഹത്യയിലൂടെ മരണം വരിക്കുന്നു എന്നതാണ് കണക്ക്. ഈ വർഷത്തെ ലോക മാനസികാരോഗ്യദിനത്തിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷ്യം തന്നെ നമുക്കൊരുമിച്ച് ആത്മഹത്യയുടെ പ്രതിരോധത്തിന് വേണ്ടി പ്രയത്‌നിക്കാം എന്നുള്ളതാണ്. അതായത് സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള ആളുകളും ആത്മഹത്യാ പ്രതിരോധത്തിന് വേണ്ടി ഒന്നുചോർന്ന് പ്രതിരോധിക്കേണ്ടതിന്റെ  ആവശ്യകതയിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. 40 സെക്കന്റ് സമയം നാം നീക്കിവയ്ക്കുകയാണെങ്കിൽ നമ്മുടെ ചുറ്റുമുള്ള ഏതെങ്രിലുമൊരു വ്യക്തിയെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കാൻ നമുക്ക് സാധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മാനസികാരോഗ്യ വികസനം

മാനസികാരോഗ്യ വികസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ വ്യക്തിയുടേയും മാനസികവും സാമൂഹികവുമായ ജീവിതം ലോകത്തിന് ഏറ്റവും ഉപകാരപ്പെടുന്ന രീതിയിൽ ക്രിയാത്മകമായി ഉപയോഗിക്കുകയും, അവരുടെ വ്യക്തിത്വം പരമാവധി നല്ല രീതിയിൽ വികസിപ്പിച്ച് സ്വന്തം കുടുംബത്തിനും സമൂഹത്തിനും ഉപയോഗപ്രദമായ രീതിയിൽ ഓരോ വ്യക്തികളേയും മാറ്റിയെടുക്കുകയും ചെയ്യുക എന്നതാണ്.
കുട്ടിക്കാലം തൊട്ട് വാർദ്ധക്യം വരെ നീണ്ടുനിൽക്കുന്ന വളരെ സജീവമായ ഒരു പ്രക്രിയയാണിത്. കുട്ടിക്കാലത്ത് തന്നെ മാനസികാരോഗ്യത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കേണ്ടിയിരിക്കുന്നു. കുടുംബത്തിനുള്ളിൽ നിന്നാണ് കുട്ടികളുടെ മാനസികാര്യ വികസനത്തിനുള്ള നടപടികൾ ആരംഭിക്കേണ്ടത്. മൂന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ അവരുടെ ജീവിതത്തിലുണ്ടായ അനുഭവങ്ങൾ ദൃശ്യരൂപത്തിൽ ഓർത്തിരിക്കാനുള്ള ദൃശ്യസ്മൃതി എന്ന കഴിവ് ഉള്ളവരല്ല. മൂന്ന് വയസ്സിന് ശേഷം മാത്രമാണ് ദൃശ്യസ്മൃതി എന്ന കഴിവ് ഒരാളിൽ വികസിച്ചുവരുന്നത്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളുടെ മാനസിക വൈകാരിക വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകം മാതാപിതാക്കളുടെ ശാരീരികസ്പർശനം നൽകുന്ന വൈകാരികമായ ആശ്വാസമാണ്. ഇക്കാരണത്താൽ മാതാപിതാക്കളുമായി ശാരീരികമായി അടുപ്പം പുലർത്താൻ കഴിയുന്ന കൊച്ചുകുട്ടികൾ വൈകാരിക സുരക്ഷിതത്വം കൂടുതലുള്ളവരായി വളർന്നുവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ മാതാപിതാക്കളുമായി അകന്നുകഴിയുന്ന കുട്ടികളിൽ, കുട്ടിക്കാലം തൊട്ടേ ചില പെരുമാറ്റ പ്രശ്‌നങ്ങൾ ദൃശ്യമാവുകയും അത് വരുംകാലത്തിൽ അവരുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യാറുണ്ട്. ഇതിൽനിന്ന് മാതാപിതാക്കൾ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം, മൂന്ന് വയസ്സുവരെ കുട്ടികളെ പരമാവധി സ്‌നേഹപൂർവ്വം കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ടതാണ് എന്നാണ്. കുട്ടികളുടെ മുൻപിൽവച്ച് വഴക്കിടുന്നതും പരസ്പരം ബഹുമാനമില്ലാതെ സംസാരിക്കുന്നതും ഒഴിവാക്കേണ്ടതാണ്. കുട്ടികളുടെ മുൻപിൽവച്ച് മദ്യപിക്കുക, പുകവലിക്കുക മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിക്കുക, ലൈംഗികഛേഷ്ഠകൾ കാണിക്കുക എന്നിവയും പൂർണമായി ഒഴിവാക്കേണ്ടതാണ്.

ആരോഗ്യകരമായ രക്ഷാകർതൃ മാതൃകകൾ (Healthy parenting model)

ആരോഗ്യകരമായ രക്ഷാകർതൃ മാതൃകകൾ ആണ് കുട്ടികളുടെ മാനസികാരോഗ്യ വികസനത്തിനായി മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. വ്യത്യസ്ത തരത്തിലുള്ള  രക്ഷാകർതൃ മാതൃകകൾ ലോകത്ത് നിലവിലുണ്ടെങ്കിലും ഏറ്റവും ആരോഗ്യകരമായ മാതൃകയായി കണക്കാക്കപ്പെടുന്നത് സ്‌നേഹവും നിയന്ത്രണവും ഒരുമിച്ച് ചേരുന്ന ആധികാരിക രക്ഷാകർതൃ ത്ത്വമാണ്‌ (Authoritative parenting).
ഇവിടെ സ്വാതന്ത്ര്യമുണ്ട് എന്നാൽ അതോടൊപ്പം ഉത്തരവാദിത്തബോധവുമുണ്ട്. ഒരു കുട്ടിക്ക് നിയന്ത്രിതമായ സ്വാതന്ത്ര്യം കൊടുക്കുമ്പോൾ തന്നെ അവൻ അത് പൂർണമായ ഉത്തരവാദിത്വത്തോടെ അത് ഉപയോഗിക്കുന്നു എന്ന് നിരീക്ഷിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുന്നുണ്ട്. വീട്ടിൽ എല്ലാ ആളുകൾക്കും ബാധകമായ പൊതുവായ ചില നിയമങ്ങൾ നിലവിലുണ്ട്. അത് അച്ഛനും, അമ്മയും, കുട്ടികളും ഒരുപോലെ അംഗീകരിക്കാൻ ബാധ്യസ്ഥരാണ്. ഉദാഹരണത്തിന് , വൈകുന്നേരം ആറുമണിക്ക് വീട്ടിൽ വരണം എന്നുള്ളത് എല്ലാവർക്കും ബാധകമായ ഒരു നിയമമാണ്. എന്തെങ്കിലും കാരണവശാൽ വരാൻ വൈകുന്നുവെങ്കിൽ അത് വീട്ടുകാരെ അറിയിക്കേണ്ടത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇങ്ങനെവരുമ്പോൾ സ്‌കൂൾ വിട്ടതിന് ശേഷം കൂട്ടുകാർക്കൊപ്പം ചിലവഴിക്കാൻ കുട്ടികൾക്ക്‌ സമയം കിട്ടുന്നു. അതുവഴി സ്വന്തമായ അനുഭവങ്ങൾ നേടിയെടുക്കാനും അതിൽനിന്ന് പാഠങ്ങൾ പഠിക്കാനുമുള്ള അവസരം കുട്ടികൾക്ക് ലഭിക്കുന്നു. എന്നാൽ ദിവസേന അരമണിക്കൂർ എങ്കിലും മാതാപിതാക്കളും കുട്ടികളും ഒരുമിച്ച് ചെലവഴിക്കുന്ന ക്വാളിറ്റി ടൈം എന്ന സമയം ഓരോ കുടുംബങ്ങളിലും ഉറപ്പപവരുത്തേണ്ടതുണ്ട്.  ഈ അരമണിക്കൂർ സമയം കുട്ടികളെ ഉപദേശിക്കാനോ, ശാസിക്കാനോ, പഠിപ്പിക്കുവാനോ ഉള്ള സമയമല്ല മറിച്ച് കുട്ടികൾക്ക് മനസ്സ് തുറന്ന് മാതാപിതാക്കൾക്ക് അവരുടെ കാര്യങ്ങൾ തുറന്ന് സംസാരിക്കാനുള്ള സമയമാണ്. ഓരോ ദിവസവും കുട്ടികളുടെ ജീവിതത്തിൽ എന്തൊക്കെ അനുഭവങ്ങൾ ഉണ്ടായി എന്ന് ചോദിച്ച് മനല്ലിലാക്കാൻ വേണം മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്. കുട്ടികൾക്ക് അവരുടെ കാര്യങ്ങൾ ഒരു മറയും കൂടാതെ തുറന്ന് പറയാനുള്ള വേദിയായി  സമയം മാറേണ്ടതുണ്ട്.

ഇങ്ങനെ സംഭവിച്ചാൽ രണ്ട് ഗുണങ്ങളാണുള്ളത്. ഒന്ന്, കുട്ടികളുടെ ആശയവിനിമയശേഷി മെച്ചപ്പെടും. മനസ്സിലുള്ള കാര്യങ്ങൾ വ്യക്തതയോടുകൂടി ആത്മവിശ്വാസത്തോടെ മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കാനുള്ള തന്റേടം അവർ വികസിപ്പിച്ചെടുക്കും. രണ്ടാമത്തെ ഗുണം, കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ അനുഭവവും ആദ്യംതന്നെ മാതാപിതാക്കൾക്ക് ഇതുവഴി അറിയാൻ സാധിക്കുന്നു. എന്തെങ്കിലുമൊരു അനാരോഗ്യകരമായ അനുഭവത്തിലൂടെ കുട്ടികൾ കടന്നുപോകുന്നുവെന്ന് തോന്നിയാൽ തുടക്കത്തിൽ തന്നെ അത് മനസ്സിലാക്കാനും അവിടെത്തന്നെ ഇടപെടാനുമുള്ള അവസരം ഇതുവഴി മാതാപിതാക്കൾക്ക് ലഭ്യമാകുന്നു. ഈ ക്വാളിറ്റി ടൈം കുട്ടികൾ മുതിർന്ന് വരുമ്പോഴും കൗമാരപ്രായത്തിൽ എത്തുമ്പോഴും ഉറപ്പുവരുത്തേണ്ടതുണ്ട്. കൗമാരപ്രായത്തിലേക്കെത്തുമ്പോൾ ചിലപ്പോഴെങ്കിലും മാതാപിതാക്കളും കുട്ടികളും തമ്മിലൊരു വിടവ് രൂപപ്പെടുന്നതായി നമ്മുടെ നാട്ടിൽ കണ്ടുവരാറുണ്ട്. ഹൈസ്‌കൂൾ ക്ലാസ്സുകളിൽ കുട്ടികൾ എത്തിക്കഴിഞ്ഞാൽ അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് വലിയതോതിൽ ആശങ്കയുണ്ട്. ഒരു കൊച്ചുകുട്ടിയെപ്പോലെ അവരെ കൈകാര്യം ചെയ്യണോ ഒരു മുതിർന്ന വ്യക്തിയെപ്പോലെ കൈകാര്യം ചെയ്യണോ എന്ന കാര്യത്തിൽ മാതാപികതാക്കൾക്ക് വ്യക്തമായ ധാരണയില്ല. ഇക്കാരണത്താൽ തന്നെ കഴിവതും അവരിൽ നിന്ന് അകലം പാലിക്കാനുള്ള താൽപ്പര്യം മാതാപിതാക്കൾ കാണിക്കാറുണ്ട്. ആ പ്രായത്തിലുള്ള കുട്ടികൾക്ക് ഏറ്റവും മുന്തിയ വിദ്യഭ്യാസവും ഏറ്റവും നല്ല ട്യൂഷനും, ഏറ്റവും നല്ല സ്‌കൂളിൽ പഠിക്കാനുള്ള അവസരവും നൽകുക മാത്രമാണ് ആവശ്യമെന്ന് മാതാപിതാക്കൾ കരുതുന്നു. എന്നാൽ ഓർക്കുക, കൗമാരപ്രായത്തിലുള്ള കുട്ടികളും വൈകാരികമായ ആവശ്യങ്ങളുള്ള കുട്ടികൾ തന്നെയാണ്. സ്‌നേഹിക്കാനും, സ്‌നേഹിക്കപ്പെടാനുമുള്ള ആഗ്രഹം അവർക്കുമുണ്ട്. ഈ അവസരം വീട്ടിൽ നിഷേധിക്കപ്പെടുമ്പോഴാണ് കൗമാരപ്രായക്കാരായ കുട്ടികൾ വീടിന് പുറത്ത് സ്‌നേഹം തേടിപ്പോവുകയും ചതിക്കുഴികളിൽ പെടുകയും ചെയ്യുന്നത്. ഇതൊഴിവാക്കാനായി കുട്ടികൾ കൗമാരപ്രായത്തിലേക്ക് എത്തുമ്പോൾ പോലും ദിവസേന അരമണിക്കൂർ അവരോട് സംസാരിക്കാനുള്ള തുറന്ന് വേദികൾ വീടുകളിൽ ഉണ്ടാകേണ്ടതുണ്ട്. കൗമാരപ്രായത്തിലുള്ള കുട്ടികൾ പല കാര്യങ്ങളെക്കുറിച്ചും സംശയും ചോദിച്ചേക്കാം. വളർച്ചയെക്കുറിച്ച്, ശരീരത്തെക്കുറിച്ച്, ലൈംഗികതയെക്കുറിച്ച്, സ്ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ചൊക്കെ ഈ പ്രായത്തിൽ സംശയം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ പല വീടുകളിലും ഇത്തരം സംശയങ്ങൾ ചോദിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയോ ശാസിച്ച് അത്തരം സംശയങ്ങൾ ചോദിക്കാനുള്ള അവകാശം ഇല്ലാതാക്കുകയോ ചെയ്യുന്നതാണ് മാതാപിതാക്കൾ ചെയ്തുവരുന്ന രീതി. ഈ പ്രവണത ഒട്ടും ആരോഗ്യകരമല്ല. കാരണം ഇത്തരം കാര്യങ്ങൾ വീട്ടിൽ ചർച്ച ചെയ്തില്ലെങ്കിൽ വീടിന് പുറത്ത് അശാസ്ത്രീയമായ ഉറവിടങ്ങളിൽ നിന്ന് ഇതേക്കുറിച്ച് മനസ്സിലാക്കാൻ കുട്ടികൾ ശ്രമിക്കുകയും അപകടകരമായി മാറുകയും ചെയ്യും. ഏത് പ്രസക്തമായ കാര്യങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം കുട്ടികൾക്ക് നൽകുന്നതോടൊപ്പം, അറിയാത്ത കാര്യങ്ങൾക്കായി അധ്യാപകരുടേയോ കുടുംബ ഡോക്ടറുടേയോ സഹായം തേടാവുന്നതാണ്.

ജീവിത നിപുണതാ വിദ്യാഭ്യാസം

കുട്ടികളിലെയും കൗമാരപ്രായക്കാരിലെയും മാനസികരാഗ്യ  വികസനത്തിന് അത്യന്താപേക്ഷിതമായ മറ്റൊരു കാര്യമാണ് ജീവിത നിപുണതാ വിദ്യാഭ്യാസം (Life skills education). യുണിസെഫ് മുന്നോട്ട് വച്ച ആശയമാണിത്. ജീവിതത്തിലെ പുതുമയുള്ള സന്ദർഭങ്ങളും പ്രയാസമുള്ള അനുഭവങ്ങളും തരണം ചെയ്യാൻ ഒരു വ്യക്തി ആർജിച്ചിരിക്കേണ്ട പത്ത് വ്യത്യസ്ത കഴിവുകളെയാണ് ജീവിത നിപുണതകൾ എന്ന് പറയുന്നത്. ആത്മാവബോധം, അനുതാപം, ആശയവിനിമയശേഷി, വ്യക്ത്യാന്തരബന്ധ വികസനശേഷി, പ്രശ്‌നപരിഹാരശേഷി, തീരുമാനമെടുക്കൽ ശേഷി, ഗുണദോഷ യുക്തിവിചാരം, സർഗ്ഗാത്മക ചിന്ത, വികാരങ്ങളുമായി പൊരുത്തപ്പെടുക, സമ്മർദ്ദവുമായി പൊരുത്തപ്പെടുക എന്നിവയാണ് ആ പത്ത് ജീവിത നിപുണതകൾ.
ജീവിത നിപുണതകൾ കുട്ടികളെ പഠിപ്പിക്കേണ്ടത് സാധാരണ രീതിയിലുള്ള പ്രഭാഷണരൂപത്തിൽ അല്ല. മറിച്ച് പ്രക്രിയാധിഷ്ഠിതവും പ്രവർത്തനങ്ങളിലൂന്നിയും അനുഭവാത്മകവുമായ പരിശീലനത്തിലൂടെയുമാണ് ഈ ആശയം കുട്ടികളിലേയ്ക്ക് എത്തിക്കേണ്ടത്. ലോകാരാഗ്യസംഘടനയും, യുണിസെഫും പത്ത് വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള എല്ലാ കൗമാരപ്രായക്കാർക്കും നിർബന്ധിത ജീവിത നിപുണതാ വിദ്യാഭ്യാസം സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെ നടപ്പിലാക്കണമെന്ന് നിഷ്‌കർഷിക്കുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള ചില ചുവടുവയ്പ്പുകൾ കേരളത്തിലും നടന്നുകഴിഞ്ഞിട്ടുണ്ട്. എസ്ഇആർടി(സ്റ്റേറ്റ് കൗൺസിൽ ഫോർ എജ്യുക്കേഷൻ റിസർച്ച് ആന്റ് ട്രൈനിംഗ്)യുടെ നേതൃത്വത്തിൽ ഒരു സംഘം ഡോക്ടർമാരും അധ്യാപകരും ചേർന്ന് 'ഉല്ലാസപ്പറവകൾ ' എന്ന പേരിൽ ജീവിത നിപുണതാ വിദ്യാഭ്യാസ മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. ഒന്നാം ക്ലാസ്സ് മുതൽ പത്രണ്ടാം ക്ലാസ്സ് വരെ ഓരോ ക്ലാസ്സിലും പ്രതിവർഷം 20 മണിക്കൂർ പ്രായോഗിക പരിശീലനത്തിലൂന്നിയ ജീവിത നിപുണതാ വിദ്യാഭ്യാസമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ഓരോ ക്ലാസ്സിലും പ്രത്യേകം മൊഡ്യൂളുകൾ തയ്യാറാക്കുകയും, ചില സ്‌കൂളുകളിൽ നടപ്പിലാക്കി വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. എൻസിആർടി (നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷൻ റിസർച്ച് ആന്റ് ട്രൈനിംഗ്) ഉല്ലാസപ്പറവകൾ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തി ഇന്ത്യ മുഴുവൻ നടപ്പിലാക്കുന്നതിന് തയ്യാറെടുക്കുകയാണ്.
സർക്കാർമേഖലയെന്നോ സ്വകാര്യമേഖലയെന്നോ വ്യത്യാസമില്ലാതെ, സിലബസുകൾ വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും ജീവിത നിപുണതാ വിദ്യാഭ്യാസം സ്‌കൂളുകളിൽത്തന്നെ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. ജീവിതനിപുണതാ വിദ്യാഭ്യാസത്തിലൂടെ ലഹരിവസ്തുക്കൾ വർജിക്കുക, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉത്തരവാദിത്വപൂർണമായ ഉപയോഗം, ആത്മനിയന്ത്രണം, വൈകാരിക നിയന്ത്രണം, ആരോഗ്യകരമായ വ്യക്തിബന്ധങ്ങൾ സ്ഥാപിക്കാനുള്ള കഴിവ്, ആത്മഹത്യാ പ്രതിരോധം തുടങ്ങിയ ഒരുപാട് കാര്യങ്ങളിൽ വിദ്യാർത്ഥികൾക്ക്‌  ഏറെ മുന്നോട്ട് പോകാൻ ഇത് ഉപകാരപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.

ദാമ്പത്യബന്ധവും മാനസികാരോഗ്യവും

ദാമ്പത്യ ബന്ധങ്ങളിലെ പാളിച്ചകളാണ് കേരളത്തിൽ മാനസികാരോഗ്യത്തെ തകർക്കുന്ന ഒരു പ്രധാന വിഷയം. മറ്റേത്‌ സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാളും കൂടുതൽ വിവാഹമോചനക്കേസുകളാണ് കേരളത്തിലെ കുടുംബ കോടതികളിൽ കെട്ടിക്കിടക്കുന്നത്. പലപ്പോഴും വിവാഹപൂർവ പരിശീലനം എന്ന പേരിൽ പരിമിതമായ ചില ശ്രമങ്ങളൊക്കെ പല മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെങ്കിൽ പോലും ഭൂരിപക്ഷം ആളുകൾക്കും ഇത് സംബന്ധിച്ച് ശരിയായ പരിശീലനം ലഭിക്കുന്നില്ല എന്നതാണ് സത്യം. വിവാഹബന്ധത്തിൽ ഏർപ്പെടാൻ ഉദ്ദേശിക്കുന്ന എല്ലാ ആളുകൾക്കും സംസ്ഥാനതലത്തിൽ തന്നെ നിർബന്ധിതമായ പരിശീലനപരിപാടി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. വിവാഹജീവിതം ആരോഗ്യകരമായി മുന്നോട്ട് കൊണ്ടുപോകാനുള്ള കുറേയധികം കാര്യങ്ങൾ,  വിവാഹജീവിതവുമായി ബന്ധപ്പെട്ട ശാരീരികവും ജൈവീകവുമായ കാര്യങ്ങൾക്കൊപ്പം മാനസികമായ പൊരുത്തം, അതിന്റെ നിയമവശങ്ങൾ , മാനസികാരോഗ്യപ്രശ്‌നങ്ങൾ, ലഹരി ഉപയോഗം തുടങ്ങിയ കാര്യങ്ങളെല്ലാം ഉൽപ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായൊരു ശാസ്ത്രീയ പരിശീലന പരിപാടി സംസ്ഥാനതലത്തിൽ തന്നെ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. ഇതിനോടൊപ്പം കുട്ടികളെ നല്ല രീതിയിൽ വളർത്താനുള്ള പാരന്റിംഗ് ട്രൈനിംഗിനുള്ള പരിശീനങ്ങളും നടപ്പിലാക്കുകയാണെങ്കിൽ വിവാഹബന്ധത്തിലെ പൊരുത്തക്കേടുകളും കുട്ടികളെ വളർത്തുന്നതിലുള്ള പ്രശ്‌നങ്ങളും വലിയൊരളവ് പ്രതിരോധിക്കാൻ നമുക്ക് സാധിച്ചേക്കും.

ആത്മഹത്യാ പ്രതിരോധം


തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികാരോഗ്യപ്രശ്‌നങ്ങളാണ് പലപ്പോഴും ആത്മഹത്യയ്ക്ക് പിന്നിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത്. ലോകാര്യസംഘടനയുടെ നിരീക്ഷണപ്രകാരം ചികിത്സിക്കപ്പെടാത്ത വിഷാദരോഗമാണ് ആത്മഹത്യകളുടെ ഏറ്റവും ഫലപ്രദമായി തടയാൻ കഴിയുന്ന ലോകവ്യാപകമായി കാണപ്പെടുന്ന കാരണം. വിഷാദരോഗം മാനസികാരോഗ്യപ്രശ്‌നങ്ങളിലെ ജലദോഷം എന്ന വിശേഷിപ്പിക്കപ്പെടുന്നു. സ്ത്രീകളിൽ 20% പേർക്കും പുരുഷൻമാരിൽ 10% പേർക്കും ജീവിത്തിലെപ്പോഴെങ്കിലും വിഷാദരോഗം പിടിപെടാറുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വിഷാദരോഗമെന്നത് സാധാരണ ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ വിഷമങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. രാവിലെ തൊട്ട് വൈകുന്നേരം വരെ സ്ഥായിയായി നിൽക്കുന്ന വിഷാദഭാവം, മുൻപ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ താൽപ്പര്യമില്ലായ്മ, അകാരണമായ ക്ഷീണം, ഉറക്കകുറവ്, വിശപ്പില്ലായ്മ, ഏകാഗ്രതക്കുറവ്, ചിന്തകളുടേയും പ്രവർത്തികളുടേയും ഗതിവേഗത്തിൽ വരുന്ന കുറവ്, നിരാശ, പ്രതീക്ഷയില്ലായ്മ, ആത്മഹത്യാ പ്രവണത എന്നീ ലക്ഷണങ്ങലിൽ അഞ്ചെണ്ണമെങ്കിലും രണ്ടാഴ്ച സമയമെങ്കിലും തുടർച്ചയായി നിലനിന്നാൽ ആ വ്യക്തിക്ക് വിഷാദരോഗമുണ്ടെന്ന് അനുമാനിക്കാം.
വിഷാദരോഗം ചികിത്സ ആവശ്യമായ മാനസികാരോഗ്യപ്രശ്‌നം ആണ് എന്ന ധാരണ ബഹുഭൂരിപക്ഷം കേരളീയർക്കുമില്ല എന്നതാണ് സത്യം. മനോരോഗമെന്നാൽ വ്യക്തി അക്രമാസക്തനാകുന്ന അവസ്ഥയാണെന്നതാണ് ഇവിടെയുള്ള ഒരു പൊതുധാരണ. എന്നാൽ വിഷാദരോഗം ബാധിച്ച വ്യക്തി അക്രമാസക്തനാകില്ലെന്ന് മാത്രമല്ല നിശബ്ദനായി പോവുകയാണ് ചെയ്യുന്നത്. മുൻപ് സംസാരിച്ചിരുന്നതുപോലെ സംസാരിക്കാതെ മറ്റുള്ളവരിൽ നിന്നും അകന്ന് ഉൾവലിഞ്ഞ് പോകുന്ന ഒരു പ്രകൃതമായിരിക്കും ഭൂരിപക്ഷം വിഷാദരോഗികളും പ്രദർശിപ്പിക്കുക. ഇതൊരു രോഗലക്ഷണമാണെന്ന് ആരും ചിന്തിക്കാറുപോലുമില്ല. ചികിത്സ നൽകാതെയുള്ള വിഷാദരോഗം പലപ്പോഴും ആത്മഹത്യയിൽ അവസാനിക്കുകയാണ് പതിവ്. ഇക്കാരണംകൊണ്ടുതന്നെ വിഷാദരോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
തലച്ചോറിലെ സെറട്ടോണിൽ, നോറെപിനെഫ്രിൻ എന്നീ രാസവസ്തുക്കളുടെ അളവ് കുറയുന്നതാണ് വിഷാദരോഗത്തിന്റെ പ്രധാനപ്പെട്ട കാരണം.ഇക്കാരണംകൊണ്ടുതന്നെ തലച്ചോറിൽ മുൻപ് സൂചിപ്പിച്ച രാസവസ്തുക്കളുടെ കുറവ് ക്രമീകരിക്കാൻ സഹായിക്കുന്ന വിഷാദവിരുദ്ധ ഔഷധങ്ങൾ ഉപയോഗിച്ച് വിഷാദരോഗത്തെ ചികിത്സിച്ച് ഭേദമാക്കാം മരുന്നുകളോടൊപ്പം ചിന്താവൈകല്ല്യങ്ങൾ തിരുത്താനുള്ള മന:ശാസ്ത്ര ചികിത്സകളും ജീവിതശൈലി ക്രമീകരണങ്ങളും ഉപയോഗിച്ചാൽ പൂർണമായും ഒരു വ്യക്തിയെ വിഷാദരോഗത്തിൽ നിന്നും രക്ഷപ്പെടുത്താവുന്നതാണ്. നിശ്ചിതകാലം മരുന്ന് കഴിച്ചതിന് ശേഷം ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ പൂർണമായും നിർത്താനും സാധിക്കും. എന്നാൽ ചികിത്സ ലഭിക്കാതെ പോകുന്ന വിഷാദരോഗികളിൽ പലരും ലഹരിമരുന്നുകളിൽ അഭയം പ്രാപിക്കുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്യുന്നത് വ്യാപകമാണ്. ഇതുകൊണ്ടുതന്നെ ആത്മഹത്യാപ്രതിരോധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നടപടിയാണ് വിഷാദരോഗം തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുക എന്നത്.

 ലഹരിവസ്തുക്കളോട് അകലം പാലിക്കുക

ലഹരിവസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക എന്നതും ആത്മഹത്യാ പ്രതിരോധത്തിന് വളരെ പ്രധാനമാണ്. മദ്യപാനവും, കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിക്കുന്നത് ഒരു വ്യക്തിയെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടാൻ പ്രാപ്തമായ ഘടകങ്ങളാണ്. ലഹരിവസ്തു ഉപയോഗിച്ച് അതിന്റെ സ്വാധീനത്തിൽ നിൽക്കുന്ന സമയത്ത് ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച ധാരാളം വ്യക്തികളുണ്ട്. ലഹരിവസ്തു ഉപയോഗിക്കുന്ന വ്യക്തി അതേത്തുടർന്ന് പ്രകടിപ്പിക്കുന്ന പെരുമാറ്റ വൈകല്ല്യങ്ങൾ മൂലം ജീവിതപങ്കാളിയും കുടുംബാംഗങ്ങളും ആത്മഹത്യയ്ക്ക് ശ്രമിച്ച അനുഭവങ്ങളും ധാരാളമുണ്ട്.

ഇക്കാരണങ്ങളാൽ തന്നെ ലഹരിവസ്തുക്കൾക്ക് അടിമയായവരെ കണ്ടെത്തി ചികിത്സിച്ച് അതിൽ നിന്നും മോചിപ്പിക്കേണ്ടത്‌ ആത്മഹത്യാപ്രതിരോധത്തിന് അനിവാര്യമായ ഒരു കാര്യമാണ്. മദ്യാസക്തിയായാലും മറ്റ് ലഹരിവസ്തുക്കളോടുള്ള ആസക്തിയായാലും ചിട്ടയായ ചികിത്സയിലൂടെ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്ന കാര്യങ്ങളാണ്. ലഹരിവസ്തുക്കളോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകളും മന:ശാസ്ത്ര ചികിത്സകളും കുടുംബാംഗങ്ങൾക്കുള്ള പരിശീലനവും വഴി ലഹരിവിമോചനം സാധ്യമാകും.

സ്വഭാവസംബന്ധമായ അടിമത്തം

ലഹരി അടിമത്തം പോലെത്തന്നെ കുട്ടികളെയും കൗമാരപ്രായക്കാരെയും ഗ്രസിച്ചിരിക്കുന്ന മറ്റൊരു ഗൗരവ സ്വഭാവമുള്ള പ്രശ്‌നമാണ് സ്വഭാവസംബന്ധമായ അടിമത്തം(Behavioral addiction). ഒരു പ്രവർത്തി ചെയ്യുകയും അതിൽനിന്ന് ആഹ്ലാദനുഭൂതി ഉണ്ടാവുകയും, അതേത്തുടർന്ന് മറ്റ് പ്രവർത്തികളെല്ലാം അവഗണിച്ചുകൊണ്ട് ആ പ്രവർത്തി ആവർത്തിച്ച് ചെയ്യുകയും ചെയ്യുന്ന സ്വഭാവത്തെയാണ് സ്വഭാവസംബന്ധമായ അടിമത്തം എന്ന് പറയുന്നത്. മൊബൈൽ അടിമത്തം, ഇന്റർനെറ്റ് അടിമത്തം, ഗെയിമിംഗ് അടിമത്തം, അംശ്ലീല സൈറ്റുകളുടെ അടിമത്തം എന്നിവയൊക്കെ സ്വഭാവസംബന്ധമായ അടിമത്തത്തിന്റെ വകഭേദങ്ങളാണ്.
കാർട്ടൂൺ അടിമത്തമുള്ള കുട്ടികൾതൊട്ട് ഗെയിമിംഗ് അടിമത്തമുള്ള കൗമാരപ്രായക്കാർ, അശ്ലീലസൈറ്റുകളോട് അടിമത്തമുള്ള യുവാക്കൾ വരെ മാനസികാരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരാണ്. മണിക്കൂറുകളോളം മൊബൈൽ, ഇന്റർനെറ്റ് ഉപയോഗം കൂടുകവഴി ഉറക്കത്തിന്റെ ക്രമം തെറ്റുകയും അത് ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ്, വിഷാദം അമിത ദേഷ്യം, ആത്മഹത്യാ പ്രവണത എന്നിവയിലേയ്ക്ക് നയിക്കുകയും ചെയ്യാം. ഉത്തരവാദിത്വപൂർണമായ ആരോഗ്യകരമായ, നിയന്ത്രിതമായ ഡിജിറ്റൽ ഉപയോഗമാണ് നാം യുവതലമുറയെ പരിശീലിപ്പിക്കേണ്ടത്. മൂന്ന് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഒരു തരത്തിലുള്ള ദൃശ്യമാധ്യമങ്ങളും കാണിക്കുന്നത് നല്ലതല്ല എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മൂന്ന് വയസ്സുമുതൽ എട്ട് വയസ്സ് പ്രായം വരെയുള്ള കുട്ടികൾക്ക് ദിവസേന അരമണിക്കൂറാണ് അനുവദിനീയമായ ദൃശ്യമാധ്യമങ്ങളുടെ ഉപയോഗ സമയം. എട്ട് വയസ്സിന് ശേഷം കൗമാരത്തിന്റെ അവസാനം വരെയുള്ള കുട്ടികൾക്ക് ഒരു ദിവസം ഒരു മണിക്കൂർ ആണ് ഇത്. ദൃശ്യമാധ്യമത്തിന്റെ ഉപയോഗ സമയം കുറയ്ക്കുകയും അതിന് സമാന്തരമായി കായികവിനോദങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രേരിരപ്പിക്കുകയും ചെയ്യേണ്ടത് മാനസികാരോഗ്യ വികസനത്തിനും ആത്മഹത്യാ പ്രതിരോധത്തിനും പ്രധാനമാണ്. ഒരു മണിക്കൂർ നേരമെങ്കിലും ദിവസേന വെയിലുകൊണ്ടുള്ള ശാരീരികവ്യായാമം ശീലിക്കുന്ന വ്യക്തികളിൽ ശാരീരികക്ഷമതയോടൊപ്പം മാനസികാരോഗ്യവും കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മാനസികാരോഗ്യ സാക്ഷരത

സാക്ഷരതയിൽ ഇന്ത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും മാനസികാരോഗ്യ സാക്ഷരതയുടെ കാര്യത്തിൽ കേരളത്തിലെ അവസ്ഥ ഒട്ടും ആശ്വാസകരമല്ല. ഈ ആധുനികകാലത്ത് പോലും മാനസികാരോഗ്യപ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്നത് ഒരു മോശപ്പെട്ട കാര്യമാണ് എന്ന് ചിന്തിക്കുന്ന അഭ്യസ്തവിദ്യരായ ആളുകൾ പോലും കേരളത്തിൽ ഉണ്ട് എന്നത് ലജ്ജാവഹമായ ഒരു കാര്യമാണ്.
മാനസികാരോഗ്യപ്രശ്‌നങ്ങൾ ഉള്ള ഒരു വ്യക്തിക്ക് ചികിത്സ നൽകാതെ അത് മറച്ചുവച്ച് രോഗം വഷളാക്കി ആ വ്യക്തിയെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന സ്ഥിതിവിശേഷം കേരളത്തിലെ സമ്പന്ന കുടുംബങ്ങളിൽ പോലും നിലനിൽക്കുന്നു എന്നത് ഭീതിജനകമായ ഒരു യാഥാർത്ഥ്യമാണ്. മാനസികാരോഗ്യപ്രശ്‌നങ്ങൾ തലച്ചോറിലെ പ്രശ്‌നങ്ങളാണെന്നും ബഹുഭൂരിപക്ഷം അത്തരം രോഗങ്ങളെയും ചികിത്സിച്ച് ഭേദപ്പെടുത്താമെന്ന യാഥാർത്ഥ്യം ഓരോ ആളുകളിലേയ്ക്കും എത്തിക്കേണ്ടത് ആധുനികകാലത്തിന്റെ ആവശ്യമാണ്. സ്‌കൂൾ സിലബസുകളിൽ മാനസികാരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചുമുള്ള വ്യക്തമായ അറിവ് നാം കുട്ടികൾക്ക് പകർന്നുകൊടുക്കേണ്ടതുണ്ട്. മുതിർന്ന വ്യക്തികൾക്കുവേണ്ടിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ വ്യാപകമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം പ്രശ്‌നങ്ങളുള്ള ആളുകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമങ്ങൾ ഇന്ത്യയിൽ നിലവിലുണ്ട്. അതിനെക്കുറിച്ചുള്ള ധാരണയും സാധാരണ ജനങ്ങളിൽ എത്തിക്കേണ്ടിയിരിക്കുന്നു. മാനസികാരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരെ കളിയാക്കുകയോ കഷ്ടപ്പെടുത്തുകയോ ചെയ്യുന്ന വ്യക്തികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരികയും അവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കേണ്ടതും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.


ഹാർവാർഡ് സർവ്വകലാശാല 1938ൽ ആരംഭിച്ച ഒരു പഠനമുണ്ട്, 'ഹാർവാർഡ് ഹ്യൂമൺ ഡെവലപ്‌മെന്റ് സ്റ്റഡി' . ഒരു വ്യക്തിയുടെ ആയുർദൈർഘ്യം വർധിപ്പിക്കുന്ന അഞ്ച് ഘടകങ്ങൾ ഹാർവാർഡ് മനുഷ്യവികസന പഠനം നമുക്ക് മുന്നിൽ വെക്കുന്നു. ചിട്ടയായ ഭക്ഷണശീലം, ശരിയായ വ്യായാമം, പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക എന്നിവയൊക്കെ ആയുർദൈർഘ്യം വർധിപ്പിക്കുന്ന ഘടകങ്ങളാണ് എന്ന് ഈ പഠനം പറയുന്നു. പക്ഷേ ഈ നാല് കാര്യങ്ങളെക്കാളും ഉപരിയായി ഒരു വ്യക്തിയുടെ ആയുർദൈർഘ്യം വർധിപ്പിക്കുന്ന അഞ്ചാമതൊരു ഘടകംകൂടിയുണ്ടെന്ന് ഈ പഠനം പറയുന്നു. കുട്ടിക്കാലത്തും കൗമാരപ്രായത്തിലും ഒരു വ്യക്തി വികസിപ്പിക്കുന്ന വ്യക്തിബന്ധങ്ങളുടെ ഊഷ്മളതയാണ് അഞ്ചാമത്തെ ഘടകം. കുട്ടിക്കാലത്ത് മാതാപിതാക്കളുമായി ഊഷ്മളമായ ബന്ധമുള്ളൊരു കുട്ടിക്ക് രോഗപ്രതിരോധശക്തി കൂടുതലായിരിക്കും. സാംക്രമികരോഗങ്ങളും പിടിപെടുന്നത് കുറവായിരിക്കും. കൗമാരപ്രായത്തിൽ ഊഷ്മളമായ വ്യക്തിബന്ധങ്ങൾ സ്ഥാപിക്കുന്ന ഒരാൾ മോശപ്പെട്ട സാഹചര്യങ്ങളിലേയ്ക്ക് എത്തിപ്പെടുന്നതിനുള്ള സാധ്യത കുറവായിരിക്കും. യൗവ്വനത്തിൽ ജീവിതപങ്കാളിയുമായി ഊഷ്മള ബന്ധമുള്ളൊരു വ്യക്തി കൂടുതൽ ആരോഗ്യവാനായിരിക്കും. വാർദ്ധക്യത്തിൽ പോലും തന്റെ ബന്ധുക്കളുമായി, സുഹൃത്തുക്കളുമായി, അയൽവാസികളുമായി ആരോഗ്യകരമായ ബന്ധം ഉള്ളൊരു വ്യക്തിക്ക് വേദന താങ്ങാനുള്ള ശേഷി കൂടുതലായിരിക്കുമെന്നും ഈ പഠനം പറയുന്നു. 


നമുക്കും ഈ പഠനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വരുംതലമുറയെ ചില കാര്യങ്ങൾ ശീലിപ്പിക്കാവുന്നതാണ്. കുട്ടിക്കാലം മുതൽക്കുതന്നെ മികച്ച വ്യക്തിബന്ധങ്ങൾ വികസിപ്പിക്കാനും സമൂഹത്തിലേയ്ക്ക് ഇറങ്ങി പ്രവർത്തിക്കാനും, തന്റെ ജീവിതംകൊണ്ട് സമൂഹത്തിന് പരമാവധി പ്രയോജനം ഉണ്ടാക്കാനുമുള്ള രീതിയിൽ നമുക്ക് കുട്ടികളെ പരിശീലിപ്പിക്കാം. ഇതുവഴി അവരുടെ മാനസികാരോഗ്യം വളർത്തുവാനും ആത്മഹത്യകൾ തടയുവാനും നമുക്ക് സാധിക്കും

How To Support Mental Wellness And Suicide Prevention

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/KbBd8a7vKGtVnYRyn9U7TwRvGpRoc1HjL8VHXSNq): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/KbBd8a7vKGtVnYRyn9U7TwRvGpRoc1HjL8VHXSNq): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/KbBd8a7vKGtVnYRyn9U7TwRvGpRoc1HjL8VHXSNq', 'contents' => 'a:3:{s:6:"_token";s:40:"Nt1jfrcfGTgyPbY6ZsWenjrygyZ9FfgAmYzwHXHZ";s:9:"_previous";a:1:{s:3:"url";s:140:"http://www.imalive.in/mental-health/876/world-mental-health-day-2019-how-to-support-mental-wellness-and-suicide-prevention-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/KbBd8a7vKGtVnYRyn9U7TwRvGpRoc1HjL8VHXSNq', 'a:3:{s:6:"_token";s:40:"Nt1jfrcfGTgyPbY6ZsWenjrygyZ9FfgAmYzwHXHZ";s:9:"_previous";a:1:{s:3:"url";s:140:"http://www.imalive.in/mental-health/876/world-mental-health-day-2019-how-to-support-mental-wellness-and-suicide-prevention-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/KbBd8a7vKGtVnYRyn9U7TwRvGpRoc1HjL8VHXSNq', 'a:3:{s:6:"_token";s:40:"Nt1jfrcfGTgyPbY6ZsWenjrygyZ9FfgAmYzwHXHZ";s:9:"_previous";a:1:{s:3:"url";s:140:"http://www.imalive.in/mental-health/876/world-mental-health-day-2019-how-to-support-mental-wellness-and-suicide-prevention-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('KbBd8a7vKGtVnYRyn9U7TwRvGpRoc1HjL8VHXSNq', 'a:3:{s:6:"_token";s:40:"Nt1jfrcfGTgyPbY6ZsWenjrygyZ9FfgAmYzwHXHZ";s:9:"_previous";a:1:{s:3:"url";s:140:"http://www.imalive.in/mental-health/876/world-mental-health-day-2019-how-to-support-mental-wellness-and-suicide-prevention-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21