×

മാനസികാരോഗ്യ സാക്ഷരത നാം നേടേണ്ടതുണ്ട്‌

Posted By

IMAlive, Posted on October 7th, 2019

Mental health awareness among Keralites by Dr Arun B Nair

ലേഖകൻ :Dr Arun B Nair,  Assistant Professor in Psychiatry, Medical College,  Trivandrum

സാക്ഷരതയിൽ ഇന്ത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും മാനസികാരോഗ്യ സാക്ഷരതയുടെ കാര്യത്തിൽ കേരളത്തിലെ അവസ്ഥ ഒട്ടും ആശ്വാസകരമല്ല. ഈ ആധുനികകാലത്ത് പോലും മാനസികാരോഗ്യപ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്നത് ഒരു മോശപ്പെട്ട കാര്യമാണ് എന്ന് ചിന്തിക്കുന്ന അഭ്യസ്തവിദ്യരായ ആളുകൾ പോലും കേരളത്തിൽ ഉണ്ട് എന്നത് ലജ്ജാവഹമായ ഒരു കാര്യമാണ്.


മാനസികാരോഗ്യപ്രശ്‌നങ്ങൾ ഉള്ള ഒരു വ്യക്തിക്ക് ചികിത്സ നൽകാതെ അത് മറച്ചുവച്ച് രോഗം വഷളാക്കി ആ വ്യക്തിയെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന സ്ഥിതിവിശേഷം കേരളത്തിലെ സമ്പന്ന കുടുംബങ്ങളിൽ പോലും നിലനിൽക്കുന്നു എന്നത് ഭീതിജനകമായ ഒരു യാഥാർത്ഥ്യമാണ്. മാനസികാരോഗ്യപ്രശ്‌നങ്ങൾ തലച്ചോറിലെ പ്രശ്‌നങ്ങളാണെന്നും ബഹുഭൂരിപക്ഷം അത്തരം രോഗങ്ങളെയും ചികിത്സിച്ച് ഭേദപ്പെടുത്താമെന്ന യാഥാർത്ഥ്യം ഓരോ ആളുകളിലേയ്ക്കും എത്തിക്കേണ്ടത് ആധുനികകാലത്തിന്റെ ആവശ്യമാണ്. സ്‌കൂൾ സിലബസുകളിൽ മാനസികാരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചുമുള്ള വ്യക്തമായ അറിവ് നാം കുട്ടികൾക്ക് പകർന്നുകൊടുക്കേണ്ടതുണ്ട്. മുതിർന്ന വ്യക്തികൾക്കുവേണ്ടിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ വ്യാപകമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം പ്രശ്‌നങ്ങളുള്ള ആളുകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമങ്ങൾ ഇന്ത്യയിൽ നിലവിലുണ്ട്. അതിനെക്കുറിച്ചുള്ള ധാരണയും സാധാരണ ജനങ്ങളിൽ എത്തിക്കേണ്ടിയിരിക്കുന്നു. മാനസികാരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരെ കളിയാക്കുകയോ കഷ്ടപ്പെടുത്തുകയോ ചെയ്യുന്ന വ്യക്തികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരികയും അവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കേണ്ടതും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.


ഹാർവാർഡ് സർവ്വകലാശാല 1938ൽ ആരംഭിച്ച ഒരു പഠനമുണ്ട്, 'ഹാർവാർഡ് ഹ്യൂമൺ ഡെവലപ്‌മെന്റ് സ്റ്റഡി' . ഒരു വ്യക്തിയുടെ ആയുർദൈർഘ്യം വർധിപ്പിക്കുന്ന അഞ്ച് ഘടകങ്ങൾ ഹാർവാർഡ് മനുഷ്യവികസന പഠനം നമുക്ക് മുന്നിൽ വെക്കുന്നു. ചിട്ടയായ ഭക്ഷണശീലം, ശരിയായ വ്യായാമം, പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക എന്നിവയൊക്കെ ആയുർദൈർഘ്യം വർധിപ്പിക്കുന്ന ഘടകങ്ങളാണ് എന്ന് ഈ പഠനം പറയുന്നു. പക്ഷേ ഈ നാല് കാര്യങ്ങളെക്കാളും ഉപരിയായി ഒരു വ്യക്തിയുടെ ആയുർദൈർഘ്യം വർധിപ്പിക്കുന്ന അഞ്ചാമതൊരു ഘടകംകൂടിയുണ്ടെന്ന് ഈ പഠനം പറയുന്നു. കുട്ടിക്കാലത്തും കൗമാരപ്രായത്തിലും ഒരു വ്യക്തി വികസിപ്പിക്കുന്ന വ്യക്തിബന്ധങ്ങളുടെ ഊഷ്മളതയാണ് അഞ്ചാമത്തെ ഘടകം. കുട്ടിക്കാലത്ത് മാതാപിതാക്കളുമായി ഊഷ്മളമായ ബന്ധമുള്ളൊരു കുട്ടിക്ക് രോഗപ്രതിരോധശക്തി കൂടുതലായിരിക്കും. സാംക്രമികരോഗങ്ങളും പിടിപെടുന്നത് കുറവായിരിക്കും. കൗമാരപ്രായത്തിൽ ഊഷ്മളമായ വ്യക്തിബന്ധങ്ങൾ സ്ഥാപിക്കുന്ന ഒരാൾ മോശപ്പെട്ട സാഹചര്യങ്ങളിലേയ്ക്ക് എത്തിപ്പെടുന്നതിനുള്ള സാധ്യത കുറവായിരിക്കും. യൗവ്വനത്തിൽ ജീവിതപങ്കാളിയുമായി ഊഷ്മള ബന്ധമുള്ളൊരു വ്യക്തി കൂടുതൽ ആരോഗ്യവാനായിരിക്കും. വാർദ്ധക്യത്തിൽ പോലും തന്റെ ബന്ധുക്കളുമായി, സുഹൃത്തുക്കളുമായി, അയൽവാസികളുമായി ആരോഗ്യകരമായ ബന്ധം ഉള്ളൊരു വ്യക്തിക്ക് വേദന താങ്ങാനുള്ള ശേഷി കൂടുതലായിരിക്കുമെന്നും ഈ പഠനം പറയുന്നു. 


നമുക്കും ഈ പഠനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വരുംതലമുറയെ ചില കാര്യങ്ങൾ ശീലിപ്പിക്കാവുന്നതാണ്. കുട്ടിക്കാലം മുതൽക്കുതന്നെ മികച്ച വ്യക്തിബന്ധങ്ങൾ വികസിപ്പിക്കാനും സമൂഹത്തിലേയ്ക്ക് ഇറങ്ങി പ്രവർത്തിക്കാനും, തന്റെ ജീവിതംകൊണ്ട് സമൂഹത്തിന് പരമാവധി പ്രയോജനം ഉണ്ടാക്കാനുമുള്ള രീതിയിൽ നമുക്ക് കുട്ടികളെ പരിശീലിപ്പിക്കാം. ഇതുവഴി അവരുടെ മാനസികാരോഗ്യം വളർത്തുവാനും ആത്മഹത്യകൾ തടയുവാനും നമുക്ക് സാധിക്കും.

 

Mental health awareness among Keralites

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ZJgT12T3UJ1hRUjE95nnbMLASAEG6zsyMW6TczPc): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ZJgT12T3UJ1hRUjE95nnbMLASAEG6zsyMW6TczPc): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ZJgT12T3UJ1hRUjE95nnbMLASAEG6zsyMW6TczPc', 'contents' => 'a:3:{s:6:"_token";s:40:"mFfEsKbvvuprq2UQxdKWsvLFtt7EYvWB3AdPUFz9";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/mental-health/879/mental-health-awareness-among-keralites-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ZJgT12T3UJ1hRUjE95nnbMLASAEG6zsyMW6TczPc', 'a:3:{s:6:"_token";s:40:"mFfEsKbvvuprq2UQxdKWsvLFtt7EYvWB3AdPUFz9";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/mental-health/879/mental-health-awareness-among-keralites-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ZJgT12T3UJ1hRUjE95nnbMLASAEG6zsyMW6TczPc', 'a:3:{s:6:"_token";s:40:"mFfEsKbvvuprq2UQxdKWsvLFtt7EYvWB3AdPUFz9";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/mental-health/879/mental-health-awareness-among-keralites-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ZJgT12T3UJ1hRUjE95nnbMLASAEG6zsyMW6TczPc', 'a:3:{s:6:"_token";s:40:"mFfEsKbvvuprq2UQxdKWsvLFtt7EYvWB3AdPUFz9";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/mental-health/879/mental-health-awareness-among-keralites-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21