×

കൂടത്തായി കൂട്ടക്കൊലപാതകം; ഇനിയും ആവർത്തിക്കാതിരിക്കാൻ നാം ചെയ്യേണ്ടത്

Posted By

IMAlive, Posted on October 12th, 2019

How to prevent Koodathai like serial murders in future

കൂടത്തായി കൊലപാതക പരമ്പര സംബന്ധിച്ച വാർത്തകൾ മലയാളിയുടെ മന:സാക്ഷിയെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പോലീസ് പുറത്തുവിടുന്ന വിവരങ്ങൾ വിശ്വസനീയമാണ് എങ്കിൽ ഒരു വ്യക്തി ആറ് പേരുടെ മരണത്തിന് കാരണമായിരിക്കുന്നു. ആ വ്യക്തിയെ കണ്ടിട്ടില്ലെങ്കിലും, അവരുടെ മാനസികനില പരിശോധിക്കാൻ സാധിച്ചിട്ടില്ലെങ്കിലും പൊതുവായി ഇത്തരത്തിലുള്ള കൊലപാതക പരമ്പരകൾ അല്ലെങ്കിൽ ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന വ്യക്തികളുടെ മാനസികനിലയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണ്. 

പലപ്പോഴും സാമൂഹികവിരുദ്ധ വ്യക്തിത്വ വൈകല്ല്യം അഥവാ ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ എന്ന പ്രശ്നമുള്ള ആളുകളാണ് ആവർത്തിച്ചുള്ള ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്. ഇത്തരക്കാരുടെ ഏറ്റവും വലിയ സവിശേഷത മറ്റുള്ളവരുടെ വൈകാരിക അവസ്ഥ മനസ്സിലാക്കാനുള്ള കഴിവില്ലായ്മയാണ്. മറ്റൊരു വ്യക്തിയുടെ വികാരങ്ങൾ പൂർണമായി മനസ്സിലാക്കി അതുൾക്കൊണ്ട് അതിനനുസൃതമായി പെരുമാറാൻ മനുഷ്യനെ സഹായിക്കുന്ന കഴിവാണ് അനുതാപം (Empathy). സാമൂഹികവിരുദ്ധ വ്യക്തിത്വ വൈകല്ല്യമുള്ളവർക്ക് ഈ കഴിവ് വളരെ കുറവായിരിക്കും. 

മറ്റുള്ളവരൊക്കെ തനിക്ക് യഥേഷ്ടം കളിക്കാനുള്ള ഉകരണങ്ങളാണെന്ന മട്ടിൽ ഇവർ മറ്റുള്ളവരോട് പെരുമാറിയെന്നിരിക്കും. മറ്റുള്ളവരെ ദ്രോഹിക്കാനോ ഇല്ലായ്മ ചെയ്യാനോ കാര്യമായ ബുദ്ധിമുട്ട് ഇത്തരക്കാർക്ക് ഉണ്ടാകില്ല. ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ യാതൊരുവിധ കുറ്റബോധവും ഉണ്ടാകില്ലെന്നതും ഇത്തരക്കാരുടെ സവിശേഷതയാണ്. സാമൂഹികവിരുദ്ധ വ്യക്തിത്വ വൈകല്ല്യമുള്ളവരുടെ കുട്ടിക്കാലംതൊട്ടുതന്നെ ചില വ്യത്യസ്തമായ പെരുമാറ്റങ്ങൾ പ്രകടമായിരിക്കും. ആൺകുട്ടികളിൽ ചെറുപ്രായംതൊട്ട് അനുസരണക്കേട്, നിഷേധം വഴക്കിടുന്ന പ്രവണത, മോഷണം, കളവ് പറച്ചിൽ എന്നിവ പ്രകടമായിരിക്കും. വളർന്നുവരുന്ന മുറയ്ക്ക് മൃഗങ്ങളേയും, സഹപാഠികളേയും ക്രൂരമായി ഉപദ്രവിക്കുന്ന ശീലം ഈ കുട്ടികൾ കാണിച്ചേയ്ക്കും. കോമ്പസ് ഉപയോഗിച്ച് സഹപാഠികളെ കുത്തുക, മറ്റുള്ളവരെ ക്രൂരമായി മർദ്ദിക്കുക, സാധനങ്ങൾ തച്ചുതകർക്കുക, എന്നിവയൊക്കെ ഇവർ ശീലമാക്കും. ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിനെക്കുറിച്ച് പുനർവിചിന്തനമോ കുറ്റബോധമോ ഇവർ പ്രദർശിപ്പിക്കാറുമില്ല. കൗമാരപ്രായത്തിൽ എത്തുമ്പോൾ സമാന താൽപ്പര്യമുള്ള സമപ്രായക്കാരായ മറ്റ് കുട്ടികളെ കണ്ടെത്തി ഒരു സുഹൃദ് വലയം ഇവർ രൂപീകരിക്കും. പരസ്പരം ചർച്ച ചെയ്ത് കൂടുതൽ ഗൗരവസ്വഭാവമുള്ള കുറ്റകൃത്യങ്ങളിലേയ്ക്ക് ഇവർ പതിയെ കടക്കാനും തുടങ്ങും.

കുടുംബങ്ങളിലെ ഛിദ്രവും, വിവാഹജീവിതത്തിലെ താളപ്പിഴകളുമാണ് മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം. ഭർത്താവും ഭാര്യയും തമ്മിൽ മികച്ച ഗുണനിലവാരമുള്ള ബന്ധം ഇല്ലാതെ വരുമ്പോൾ പലപ്പോഴും വിവാഹമോചനത്തിനുള്ള അരങ്ങൊരുങ്ങുകയാണ്. എന്നാൽ വിവാഹമോചനം എന്ന സംഗതി ഉണർത്തുന്ന സാമൂഹികമായ പ്രശ്നങ്ങളും അത് നേടിയെടുക്കാൻ നിയമപരമായി വേണ്ടിവരുന്ന കാലതാമസവുമൊക്കെയാണ് പലപ്പോഴും പലരേയും കടുംകൈകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഇത് പലപ്പോഴും പലവിധത്തിലുള്ള കുറ്റകൃത്യങ്ങളിലേയ്ക്ക് വഴിവെയ്ക്കുന്നു എന്ന കാര്യം വിസ്മരിക്കാൻ കഴിയില്ല.

സ്ത്രീകളിലെ സാമൂഹികവിരുദ്ധ വ്യക്തിത്വ വൈകല്ല്യം

എന്നാൽ സ്ത്രീകളിലെ സാമൂഹികവിരുദ്ധ വ്യക്തിത്വ വൈകല്ല്യത്തിന് മറ്റ് ചില സവിശേഷതകളുണ്ട്. കളവ് പറച്ചിൽ, മറ്റുള്ളവരെ കെണിയിൽ പെടുത്താനുള്ള ശ്രമം, അനുസരണക്കേട് എന്നിവയൊക്കെ ആൺകുട്ടികളുടേതിന് സമാനമായി കാണുമെങ്കിലും അക്രമ പ്രവണതയും, പൊതുവിലുള്ള അക്രമാസക്തമായ സ്വഭാവവും സ്ത്രീകളിൽ കുറവായിരിക്കും. സ്ത്രീകൾ കൂടുതൽ ബുദ്ധിപരമായ കുറ്റകൃത്യങ്ങൾ ആയിരിക്കും ചെയ്യുക. ഹണീട്രാപ്പ് പോലെയുള്ള ബ്ലാക്ക്മെയിലിംഗ്  കുറ്റകൃത്യങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, വഞ്ചനാക്കുറ്റം, കൊലപാതകം തന്നെ വിഷം നൽകിയോ സമാന സ്വഭാവത്തിലുള്ളതോ ആയ രീതികൾ തുടങ്ങിയവയൊക്കെ ആയിരിക്കും സ്ത്രീകളിലെ സാമൂഹികവിരുദ്ധ വ്യക്തിത്വ വൈകല്ല്യങ്ങൾ അവലംബിക്കുന്ന രീതി. അക്രമപ്രവണത, ദേഷ്യപ്രകടനം എന്നിവ താരതമ്യേന പുരുഷൻമാരേക്കാൾ കുറവായിരിക്കും. പക്ഷേ സ്വന്തം ആഗ്രഹങ്ങൾ സഫലീകരിക്കാനും സുഖമായി ജീവിക്കാനുമുള്ള പ്രവണത ഇവർക്ക് ഉണ്ടാകും. കുറ്റകൃത്യവാസനയുള്ള പുരുഷൻമാരുമായി സൗഹൃദം പുലർത്താനും, അവരെ കുറ്റകൃത്യങ്ങൾ സമർത്ഥമായി നിറവേറ്റാൻ ഉപയോഗിക്കാനും ഇത്തരം സ്ത്രീകൾ ശ്രമിച്ചേക്കും.

കുറ്റകൃത്യങ്ങളില്ലാത്ത നാളേയ്ക്കുവേണ്ടി എന്തെല്ലാം ചെയ്യാനാകും?

സ്ത്രീകൾ പ്രതിപ്പട്ടികയിൽ വരുന്ന ഒട്ടേറെ കേസുകൾ അടുത്ത കാലത്തായി നമ്മുടെ ശ്രദ്ധയിൽപെടാറുണ്ട്. പുരുഷൻമാർ നടത്തുന്ന കുറ്റകൃത്യങ്ങളും ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങൾ കുറവുള്ള ഒരു നാളേയ്ക്ക് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് ചിന്തിക്കാൻ സമയമായിരിക്കുന്നു.

കുട്ടിക്കാലം മുതൽക്കേ വിജയത്തെ അല്ലെങ്കിൽ സന്തോഷത്തെ നിർവ്വചിക്കുന്ന രീതിയിൽ ഒരു വ്യത്യാസം വരുത്തുക എന്നുള്ളതാണ് ഇതിൽ ആദ്യം. സന്തോഷമായിരിക്കാൻ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക എന്നത് ശീലിക്കേണ്ടതുണ്ട് എന്ന കാര്യം  ചെറുപ്രായത്തിലേ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. ഭൗതിക സുഖങ്ങൾക്കപ്പുറം ഒരു വ്യക്തി എന്ന നിലയിൽ എത്രപേർക്ക് നമ്മളെക്കൊണ്ട് പ്രയോജനപ്പെടുന്നു എന്നതാണ് വിജയത്തിന്റെ മാനദണ്ഡം എന്ന് കുട്ടികളെ പഠിപ്പിക്കാം. മൽസരത്തിന് പകരം സ്വന്തം കഴിവുകളെ കണ്ടെത്തി, ആ കഴിവുകളെ ബാഹ്യ വ്യക്തികളുമായി താരതമ്യം ചെയ്യാതെ പരമാവധി വളർത്തി വികസിപ്പിച്ചുകൊണ്ടുവരാനുള്ള പരിശ്രമങ്ങൾ നമുക്ക് നടത്താം.

കൗമാരപ്രായത്തിലേയ്ക്ക് കാലുകുത്തുന്ന കുട്ടികളോട് ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് നമുക്ക് തുറന്ന് സംസാരിക്കാം. നിങ്ങളുടെ കാലശേഷം അടുത്ത തലമുറ നിങ്ങളെ എന്തിന്റെ പേരിൽ ഓർക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഒരു വ്യക്തിയുടെ തത്വചിന്ത. ഈ തത്വചിന്തയിലേയ്ക്ക് എത്താൻ നമ്മൾ സ്വീകരിക്കുന്ന മാർഗ്ഗങ്ങളാണ് ജീവിതത്തിലെ മൂല്യങ്ങൾ. 
കൗമാരത്തിന്റെ തുടക്കത്തിൽ തന്നെ ജീവിതത്തിന് ഒരു തത്വചിന്തയും അതിലേക്കെത്താനുള്ള മൂല്യങ്ങളും ഉണ്ടാകാനുള്ള പരിശീലനം കുട്ടികൾക്ക് നൽകാവുന്നതാണ്. ഇത്തരത്തിലുള്ള തത്വചിന്തയും മൂല്യങ്ങളും ഇല്ലാതെവരുമ്പോഴാണ് ജീവിതത്തിൽ അക്രമവാസനയും കുറ്റകൃത്യപ്രവണതകളും ഏറുന്നത്. ചിലരിൽ വിഷാദവും ആത്മഹ്യാപ്രവണതയുമായി ഇത് പ്രകടമാകാം. മറ്റൊരു വിഭാഗം ആളുകളിലാകട്ടെ ലഹരി അടിമത്വവും, ഡിജിറ്റൽ അടിമത്വവും പോലെയുള്ള വികലമായ അവസ്ഥകളിലേയ്ക്ക് ഇത് പരിണമിച്ചേക്കാം. എന്നാൽ ജീവിതത്തിൽ വ്യക്തമായൊരു ലക്ഷ്യവും മൂല്യങ്ങളുമുള്ളൊരു വ്യക്തി ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ജീവിത്തിന് പുതിയ അർത്ഥങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കും. ഓരോ വ്യക്തികളെ  സഹായിക്കുമ്പോഴും ആ വ്യക്തിയെ സഹായിക്കുമ്പോൾ കിട്ടുന്ന സന്തോഷം അവരെ ജീവിതത്തിൽ മുന്നോട്ട് നയിക്കും. നാം ചെയ്ത കാര്യങ്ങളെ മറ്റൊരാൾ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷമല്ല മറിച്ച്, മറ്റൊരാൾക്കൊരു ഉപകാരം ചെയ്യുന്നതിൽ നിന്നും ലഭിക്കുന്ന സന്തോഷമാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് നമുക്ക് കുട്ടികളെ പഠിപ്പിച്ച് കൊടുക്കാം.

ജീവിത നിപുണതാ വിദ്യാഭ്യാസം

ജീവിതത്തിലെ പുതുമയുള്ള സന്ദർഭങ്ങളും പ്രയാസമുള്ള അനുഭവങ്ങളും തരണം ചെയ്യാൻ ഒരു വ്യക്തി ആർജിച്ചിരിക്കേണ്ട പത്ത് വ്യത്യസ്ത കഴിവുകളെയാണ് ജീവിതനിപുണതകൾ (Life Skills)എന്ന് പറയുന്നത്. യുണിസെഫ് മുന്നോട്ട് വച്ച ആശയമാണിത്. ആത്മാവബോധം, അനുതാപം, ആശയവിനിമയശേഷി, വ്യക്ത്യാന്തരബന്ധ വികസനശേഷി, പ്രശ്നപരിഹാരശേഷി, തീരുമാനമെടുക്കൽ ശേഷി, ഗുണദോഷ യുക്തിവിചാരം, സർഗ്ഗാത്മക ചിന്ത, വികാരങ്ങളുമായി പൊരുത്തപ്പെടുക, സമ്മർദ്ദവുമായി പൊരുത്തപ്പെടുക എന്നിവയാണ് ആ പത്ത് ജീവിത നിപുണതകൾ. ജീവിത നിപുണതകൾ കുട്ടികളെ പഠിപ്പിക്കേണ്ടത് സാധാരണ രീതിയിലുള്ള പ്രഭാഷണരൂപത്തിൽ അല്ല. മറിച്ച് പ്രക്രിയാധിഷ്ഠിതവും പ്രവർത്തനങ്ങളിലൂന്നിയും അനുഭവാത്മകവുമായ പരിശീലനത്തിലൂടെയുമാണ് ഈ ആശയം കുട്ടികളിലേയ്ക്ക് എത്തിക്കേണ്ടത്. ലോകാരാഗ്യസംഘടനയും, യുണിസെഫും പത്ത് വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള എല്ലാ കൗമാരപ്രായക്കാർക്കും നിർബന്ധിത ജീവിത നിപുണതാ വിദ്യാഭ്യാസം സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെ നടപ്പിലാക്കണമെന്ന് നിഷ്കർഷിക്കുന്നു.
ഇതിന്റെ ഭാഗമായിട്ടുള്ള ചില ചുവടുവയ്പ്പുകൾ കേരളത്തിലും നടന്നുകഴിഞ്ഞിട്ടുണ്ട്. എസ്ഇആർടി(സ്റ്റേറ്റ് കൗൺസിൽ ഫോർ എജ്യുക്കേഷൻ റിസർച്ച് ആന്റ് ട്രൈനിംഗ്)യുടെ നേതൃത്വത്തിൽ ഒരു സംഘം ഡോക്ടർമാരും അധ്യാപകരും ചേർന്ന് ഉല്ലാസപ്പറവകൾ എന്ന പേരിൽ ജീവിത നിപുണതാ വിദ്യാഭ്യാസ മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. ഒന്നാം ക്ലാസ്സ് മുതൽ പത്രണ്ടാം ക്ലാസ്സ്വരെ ഓരോ ക്ലാസ്സിലും പ്രതിവർഷം 20 മണിക്കൂർ പ്രായോഗിക പരിശീലനത്തിലൂന്നിയ ജീവിത നിപുണതാ വിദ്യാഭ്യാസമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ഓരോ ക്ലാസ്സിലും പ്രത്യേകം മൊഡ്യൂളുകൾ തയ്യാറാക്കുകയും, ചില സ്കൂളുകളിൽ നടപ്പിലാക്കി വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. എൻസിആർടി (നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷൻ റിസർച്ച് ആന്റ് ട്രൈനിംഗ്) ഉല്ലാസപ്പറവകൾ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തി ഇന്ത്യ മുഴുവൻ നടപ്പിലാക്കുന്നതിന് തയ്യാറെടുക്കുകയാണ്. 

സിലബസുകൾക്ക് അതീതമായി എല്ലാ വിദ്യാർത്ഥികൾക്കും ജീവിത നിപുണതാ വിദ്യഭ്യാസ പരിശീലനം സാധ്യമായിക്കഴിഞ്ഞാൽ തീർച്ചയായിട്ടും കുറ്റകൃത്യവാസന ഒരു പരിധിവരെയെങ്കിലും കുറയ്ക്കാൻ സാധിക്കും.


മാനസികാരോഗ്യ സാക്ഷരത

മാനസികാരോഗ്യ സാക്ഷരത വർധിപ്പിക്കുക എന്നുള്ളതാണ് മറ്റൊരു പരിഹാരം. മാനസികാരോഗ്യപ്രശ്നങ്ങൾ തലച്ചോറിലെ പ്രശ്നങ്ങളാണെന്നും ബഹുഭൂരിപക്ഷം അത്തരം രോഗങ്ങളെയും ചികിത്സിച്ച് ഭേദപ്പെടുത്താമെന്ന യാഥാർത്ഥ്യം ഓരോ ആളുകളിലേയ്ക്കും എത്തിക്കേണ്ടത് ആധുനികകാലത്തിന്റെ ആവശ്യമാണ്. സ്കൂൾ സിലബസുകളിൽ മാനസികാരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചുമുള്ള വ്യക്തമായ അറിവ് നാം കുട്ടികൾക്ക് പകർന്നുകൊടുക്കേണ്ടതുണ്ട്. 


ചെറുപ്രായത്തിൽതന്നെ പെരുമാറ്റവൈകല്ല്യങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ അത്തരത്തിലുള്ള കുട്ടികൾ ഭാവിയിൽ ലഹരി അടിമത്വത്തിലേയ്ക്കും സാമൂഹികവിരുദ്ധ വ്യക്തിത്വ വൈകല്ല്യങ്ങളിലേയ്ക്കും പോകുന്നത് ഫലപ്രദമായി നമുക്ക് തടയാൻ സാധിക്കും. ഇതുകൊണ്ടുതന്നെ മാനസികാരോഗ്യപ്രശ്നങ്ങൾ ചെറുപ്പത്തിൽ തിരിച്ചറിഞ്ഞ് എത്രയും വേഗം ചികിത്സ നൽകുക എന്നതും കുറ്റകൃത്യവാസനകൾ തടയാൻ അനിവാര്യമാണ്.

T he Kerala housewife who killed her family for money

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/bh1SFBSZbiyBmof9cDum8CP30ibapqxladiFYmg0): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/bh1SFBSZbiyBmof9cDum8CP30ibapqxladiFYmg0): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/bh1SFBSZbiyBmof9cDum8CP30ibapqxladiFYmg0', 'contents' => 'a:3:{s:6:"_token";s:40:"rTR8ejEQJySATSarMMdufwGgPs3kqpzfrZs4fUWr";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/mental-health/888/how-to-prevent-koodathai-like-serial-murders-in-future";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/bh1SFBSZbiyBmof9cDum8CP30ibapqxladiFYmg0', 'a:3:{s:6:"_token";s:40:"rTR8ejEQJySATSarMMdufwGgPs3kqpzfrZs4fUWr";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/mental-health/888/how-to-prevent-koodathai-like-serial-murders-in-future";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/bh1SFBSZbiyBmof9cDum8CP30ibapqxladiFYmg0', 'a:3:{s:6:"_token";s:40:"rTR8ejEQJySATSarMMdufwGgPs3kqpzfrZs4fUWr";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/mental-health/888/how-to-prevent-koodathai-like-serial-murders-in-future";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('bh1SFBSZbiyBmof9cDum8CP30ibapqxladiFYmg0', 'a:3:{s:6:"_token";s:40:"rTR8ejEQJySATSarMMdufwGgPs3kqpzfrZs4fUWr";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/mental-health/888/how-to-prevent-koodathai-like-serial-murders-in-future";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21