×

വിദ്യാർത്ഥികളുടെ ആത്മഹത്യാ പ്രവണത

Posted By

IMAlive, Posted on November 27th, 2019

Suicidal tendencies of students by Dr Arun B Nair

ലേഖകൻ :Dr Arun B Nair,  Assistant Professor in Psychiatry, Medical College,  Trivandrum

മദ്രാസ് ഐഐടിയിൽ കൗമാരപ്രായക്കാരിയായ ഒരു മലയാളി പെൺക്കുട്ടി  ആത്മഹത്യ ചെയ്ത വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണല്ലോ. ഏകദേശം ഇതേ സമയത്ത് തന്നെ കേരളത്തിലെ ഹൈസ്‌കൂൾ, ഹയർസെക്കന്ററി സ്‌കൂൾ വിദ്യഭ്യാസം ചെയ്യുന്ന ഒരു ഡസനിലേറെ കുട്ടികൾ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിവിധ ഭാഗങ്ങളിലായി ആത്മഹത്യ ചെയ്തതായിട്ടുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നു. കൗമാരപ്രായക്കാരിലെ ആത്മഹത്യകൾ പെരുകിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇതിന് പിന്നിലെ കാരണങ്ങൾ എന്തെല്ലാമായിരിക്കാമെന്ന് അന്വേഷിക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള മോശമായ പെരുമാറ്റം, മറ്റ്‌ വിദ്യാർത്ഥികളുമായിട്ടുള്ള അഭിപ്രായ ഭിന്നതകൾ, വീട്ടുകാർ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമം, ആഗ്രഹിച്ച സാധനങ്ങൾ കിട്ടാതെ വന്നതിലുള്ള നിരാശ, പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലുള്ള വേദന തുടങ്ങിയ പല കാരണങ്ങളാണ് കൗമാരപ്രായക്കാരുടെ ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണങ്ങളായി പ്രചരിപ്പിക്കപ്പെടുന്നതും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതും

മുകളിൽ സൂചിപ്പിച്ച കാരണങ്ങൾ കൊണ്ടുതന്നെയാണോ ഈ ആത്മഹത്യകളൊക്കെ സംഭവിക്കുന്നത്? അതോ, ഗൗരവമായ മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങൾ എന്തെങ്കിലും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. ആത്മഹത്യ ചെയ്ത കുട്ടികളുടെ മനോനില പരിശോധിക്കപ്പെട്ടോ, എന്തെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ ചികിത്സയോ പരിചരണമോ തേടുകയുണ്ടായോ എന്നുള്ളതൊന്നും വ്യക്തമല്ല. എങ്കിൽപോലും ലോകാരോഗ്യസംഘടന പറഞ്ഞ ആത്മഹത്യയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ ഈ അവസരത്തിൽ ഓർക്കാതിരിക്കാൻ നിർവ്വാഹമില്ല. ആത്മഹത്യയുടെ ലോകവ്യാപകമായി കാണപ്പെടുന്ന വളരെ ഫലപ്രദമായി പ്രതിരോധിക്കാൻ പറ്റുന്ന സർവ്വസാധാരണമായ കാരണമാണ് വിഷാദരോഗം എന്നതാണ് ലോകാരോഗ്യസംഘടന പറയുന്നത്. അതായത് തിരിച്ചറിയപ്പെടാതെ പോകുന്ന വിഷാദരോഗമാണ് പലപ്പോഴും ആത്മഹത്യകൾക്ക് കാരണമാകുന്നത് എന്നതാണ് യാഥാർത്ഥ്യം. വിഷാദരോഗം എന്നത് ഒരു മാനസികാരോഗ്യ പ്രശ്‌നമാണ് എന്ന് പോലും ജനങ്ങൾക്കിടയിലെ നല്ലൊരു ശതമാനത്തിന് പോലും ധാരണയില്ല. മാനസികാരോഗ്യ പ്രശ്‌നമെന്നാൽ അക്രമാസക്തമാവുന്ന അവസ്ഥയാണെന്നാണ് പല ആളുകളുടേയും ധാരണ. എന്നാൽ വിഷാദരോഗം ബാധിക്കുന്ന ഒരു വ്യക്തി അക്രമാസക്തനാകുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും നിശബ്ദനായി പോകുന്ന സ്ഥിതിവിശേഷമാണുള്ളത്. അടിസ്ഥാനപരമായി ദേഷ്യ പ്രകൃതമുള്ളയൊരു വ്യക്തി വിഷാദരോഗം ബാധിക്കുന്നതോട്കൂടി ദേഷ്യമൊക്കെ മാറി ആരോടും ഇടപെടാത്ത അവസ്ഥയിലേയ്ക്ക് എത്തുന്നു. അടിപിടിയും അക്രമസ്വഭാവവുമൊക്കെ ശീലമായിട്ടുണ്ടായിരുന്ന ഒരു വ്യക്തിക്ക് വിഷാദരോഗം പിടിപെടുന്നതോടെ അദ്ദേഹം ഉൾവലിഞ്ഞ് സ്വന്തം വീട്ടിൽ തന്നെ ഇരിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നു. ഭർത്താവിനോട് നിരന്തരം വഴക്കിടുകയും ശബ്ദമുയർത്തി സംസാരിക്കുകയും, മക്കളെ മർദ്ദിക്കുകയുമൊക്കെ ചെയ്യുന്ന ദേഷ്യ സ്വഭാവമുള്ള വീട്ടമ്മയ്ക്ക് വിഷാദരോഗം വരുന്നതോടുകൂടി അവർ ദേഷ്യമൊക്കെ കുറഞ്ഞ് ശാന്തസ്വഭാവമുള്ളൊരു വ്യക്തിയായി മാറുന്നു. ഇതൊക്കെ നല്ല കാര്യങ്ങളാണെന്നാണ് പലപ്പോഴും വേണ്ടപ്പെട്ടവർ കരുതുന്നത്. എന്നാൽ ഏതാനും ആഴ്ച്ചകൾ കഴിയുമ്പോൾ ഇവർ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുമ്പോഴായിരിക്കും അതിന്റെ ഗൗരവസ്വഭാവം ഏവർക്കും മനസ്സിലാകുന്നത്. 

എന്താണ് വിഷാദരോഗം?

ജീവിതത്തിൽ വിഷമമുണ്ടാക്കുന്ന അനുഭവങ്ങൾ സർവ്വസാധാരണമാണ്. പരീക്ഷയിലെ തോൽവി, സാമ്പത്തിക ബുദ്ധിമുട്ടുകൾ, തൊഴിൽ നഷ്ടപ്പെടുക, അടുത്ത ബന്ധുക്കളുടെ മരണം തുടങ്ങിയവയൊക്കെ വിഷമമുണ്ടാക്കുന്ന സാഹചര്യങ്ങൾ തന്നെയാണ്. പക്ഷേ ഈ സാധാരണ വിഷമം വിഷാദരോഗം എന്ന അവസ്ഥയിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. വിഷാദരോഗത്തിന് പ്രധാനമായും ഒൻപത് ലക്ഷണങ്ങലാണുള്ളത്. താഴെ പറയുന്ന ഒൻപത് ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലും രണ്ടാഴ്ച്ചയോ അതിൽ കൂടുതലോ തുടർച്ചയായി നീണ്ടുനിന്നാൽ മാത്രമാണ് ആ വ്യക്തിക്ക് വിഷാദരോഗമുണ്ടെന്ന് നമുക്ക് പറയാൻ സാധിക്കുന്നത്. 

 

  1. രാവിലെ മുതൽ വൈകുന്നേരംവരെ സ്ഥായിയായി നീണ്ടുനിൽക്കുന്ന വിഷാദഭാവം: 

ഒരു കാരണവുമില്ലാതെ നിരന്തരം വിഷമം മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒരു സ്ഥിതിവിശേഷമാണിത്. 

  1. മുൻപ് ആസ്വദിച്ച് ചെയ്തിരുന്ന പല പ്രവർത്തികളും ചെയ്യാൻ ഒട്ടും താൽപ്പര്യമില്ലാത്ത അവസ്ഥ: 

പത്രം വായിക്കാനോ പാട്ട് കേൾക്കാനോ വ്യായാമം ചെയ്യാനോ സിനിമ കാണാനോ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനോ കളിക്കാനോ, പഠിക്കാനോ ഒന്നും താൽപ്പര്യമില്ലാത്ത സ്ഥിതിവിശേഷം ഉണ്ടാകുന്നു. കൗമാരപ്രായക്കാർ സ്വന്തം കൂട്ടുകാരോട് ഇടപെടാൻ മടിക്കും, സ്‌കൂളിൽ പോകാൻ മടിക്കും, വളരെ താൽപ്പര്യത്തോടെ ചെയ്തിരുന്ന കായികാഭ്യാസങ്ങളോടുള്ള മടുപ്പ് എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചേരും. മധ്യവയസ്‌കാരായ ആളുകൾ ജോലിക്ക് പോകാൻ മടിക്കുകയും, ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ മടിക്കുകയുമെല്ലാം ചെയ്യുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. 

3. അകാരണമായ ക്ഷീണം:

കായികമായ അദ്ധ്വാനം ഒന്നുമില്ലാതിരുന്നിട്ടും കിടക്കയിൽ നിന്ന് എണീക്കാൻ സാധിക്കാത്തവിധം ക്ഷീണം തോന്നുകയും, സദാസമയം കിടക്കണമെന്ന തോന്നലും ഇതിന്റെ ഭാഗമായി വരും. 

4. ഉറക്കക്കുറവ്:

സാധാരണ ഉറക്കമുറങ്ങി എണീക്കുന്നതിനേക്കാൾ രണ്ടുമണിക്കൂർ മുന്നേ ഉറക്കത്തിൽ നിന്നും ഉണർന്നുപോകുന്നു. പിന്നീട് ഉറക്കം കിട്ടാതെ വരുന്നു. ഇതാണ് വിഷാദരോഗവുമായി ബന്ധപ്പെട്ട ഉറക്കക്കുറവിന്റെ തുടക്കം. ക്രമേണ ഉറക്കം കൂടുതൽ സമയം ഇല്ലാതെയായി പൂർണമായി നഷ്ടപ്പെടുന്ന അവസ്ഥയിലേയ്ക്ക് വരെ കാര്യങ്ങൾ എത്തിച്ചേരാം. 

5. വിശപ്പില്ലായ്മ:

വളരെ താൽപ്പര്യത്തോടെ കഴിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ കണ്ടാൽ പോലും കഴിക്കാൻ തോന്നാതിരിക്കുന്ന അവസ്ഥയാണിത്. 

6. ഏകാഗ്രത ഇല്ലായ്മ:

ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പ്രവർത്തി ചെയ്യാൻ സാധിക്കാതെവരുന്ന അവസ്ഥ. ഇത് പഠനത്തിൽ പിന്നോക്കാവസ്ഥയ്ക്ക് കാരണമാകാം, ജോലിയിൽ കാര്യക്ഷമതയില്ലായ്മയ്ക്ക് കാരണമാകാം. 

7. ചിന്തകളുടേയും പ്രവർത്തികളുടേയും ഗതിവേഗത്തിലുണ്ടാകുന്ന കുറവ്

എന്തെങ്കിലും ചോദ്യങ്ങൾ ചോദിച്ചാൽ അതിനുത്തരം കണ്ടെത്താൻ നീണ്ട സമയമെടുക്കുക, ചെറിയ പ്രവർത്തികൾ ചെയ്യാൻ പോലും ഒരുപാട് സമയമെടുക്കുക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. 

8. വിഷാദത്തിന്റെ ചിന്തകൾ

ജീവിതത്തിൽ ഒരു പ്രതീക്ഷയുമില്ല എന്ന അവസ്ഥ, തന്നെ സഹായിക്കാനാരും ഇല്ല താൻ ഒറ്റപ്പെട്ടുപോയിരിക്കുന്നു എന്ന ചിന്ത, അകാരണമായ കുറ്റബോധം, തന്റെ ബന്ധുക്കൾക്ക് താനൊരു ബാധ്യതയാണ് എന്ന തോന്നൽ എന്നിവയൊക്കെ വിഷാദത്തിന്റെ പ്രധാനപ്പെട്ട ചിന്തകളാണ്. 

9. ആത്മഹത്യാ പ്രവണത

കൗമാരപ്രായത്തിലെ വിഷാദരോഗവും മുതിർന്നവരിലെ വിഷാദരോഗവും

കൗമാരപ്രായത്തിലെ വിഷാദത്തിന് മുതിർന്നവരിലെ വിഷാദത്തിൽ നിന്ന് നേരിയ ചില വ്യത്യാസങ്ങൾ കാണാം. ഉദാഹരണത്തിന്, സ്ഥായിയായ വിഷാദഭാവം എന്നതിന് പകരം ശബ്ദത്തോടുള്ള അസഹിഷ്ണുതയും ഇടയ്ക്കിടെ ഉണ്ടാകുന്ന ദേഷ്യപ്രകടനങ്ങളും കൗമാരത്തിലെ വിഷാദത്തിന്റെ ലക്ഷണങ്ങളായി കാണാവുന്നതാണ്. ഉറക്കക്കുറവിന് പകരം കൂടുതൽ സമയം ഉറങ്ങുന്ന അവസ്ഥ, പ്രത്യേകിച്ച് പകൽ സമയത്ത് ഒരുപാട് നേരം കിടന്നുറങ്ങുന്നത് കൗമാര വിഷാദരോഗത്തിന്റെ ലക്ഷണമാണ്. 

ചില കൗമാരപ്രായക്കാരിൽ രാത്രി തീരെ ഉറക്കമില്ലാത്ത അവസ്ഥയും പകൽ കൂടുതൽ നേരം കിടന്നുറങ്ങുന്ന അവസ്ഥയും കാണാവുന്നതാണ്. അമിതമായ  വിശപ്പ് ഒരുപക്ഷേ കൗമാര വിഷാദത്തിൽ കണ്ടേക്കാം. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് വിഷാദം വരുമ്പോൾ ഒരുപാട് ഭക്ഷണം കഴിക്കുക, മധുരം കൂടുതൽ കഴിക്കുക, നമ്മൾ അനാരോഗ്യകരമെന്ന് പറയുന്ന ഭക്ഷ്യവസ്തുക്കൾ കൂടുതലായി കഴിക്കുക എന്നിവയും കൗമാര വിഷാദത്തിൽ വരാം. ചിന്തയിലേയും പ്രവർത്തികളുടേയും വേഗതയിലുണ്ടാകുന്ന ചടുലതയും ചിലപ്പോൾ കൗമാര വിഷാദത്തിന്റെ ഭാഗമായി വരാം.. ഒരു സ്ഥലത്ത് സമാധാനമായി ഇരിക്കാൻ കഴിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക, കടലിലെ തിരമാലകൾ പോലെ ഒട്ടനവധി ചിന്തകൾ മനസ്സിലേയ്ക്ക് ഇരമ്പി വരികയും , ഒരു ചിന്തയിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരികയും ചെയ്യുക എന്നതും കൗമാര വിഷാദരോഗത്തിന്റെ ഭാഗമായി വരാം. 

കൗമാരപ്രായത്തിലെ വിഷാദരോഗത്തിൽ ആത്മഹത്യാ സാധ്യത കൂടുതലാണ്. കാരണം, നിരാശ, ആത്മഹത്യാ പ്രവണത എന്നിവ മനസ്സിലുള്ള വ്യക്തിക്ക് അതോടൊപ്പം ശരീരത്തിന്റെ ചലനത്തിന് ചടുലതകൂടി ഉണ്ടായിക്കഴിഞ്ഞാൽ മനസ്സിലുള്ള ആത്മഹത്യാ മോഹം പ്രാവർത്തികമാക്കാൻ അവർക്ക് എളുപ്പം സാധിക്കും. മധ്യവയസ്‌കരായ വിഷാദരോഗികളിൽ ചിന്തയുടേയും പ്രവർത്തിയുടേും വേഗതകുറഞ്ഞത് മൂലം അവർ ആത്മഹത്യാ മോഹം പ്രാവർത്തികമാക്കാനുള്ള സാധ്യത അൽപ്പം കുറവാണ്.

മനസ്സിൽ അലയടിക്കുന്ന വിഷാദത്തെ സ്വയം ചികിത്സിക്കാൻ വേണ്ടി ലഹരിവസ്തുക്കളിലും സാമൂഹ്യ മാധ്യമങ്ങളിലും ഇന്റർനെറ്റിലെ മറ്റ് സങ്കേതങ്ങളിലും അഭയം പ്രാപിക്കുന്ന കൗമാരപ്രായക്കാരും ധാരാളമാണ്.പുകവലി, മദ്യപാനം, കഞ്ചാവിന്റെ ഉപയോഗം മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവ വിഷാദത്തെ മാറ്റാനുള്ള ഔഷധമായി പലപ്പോഴും കുട്ടികൾ ഉപയോഗിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആൺ പെൺ വ്യത്യാസമില്ലാതെ വിഷാദഭരിതമാകുന്ന മനസ്സുകൾ സാമൂഹ്യ മാധ്യമങ്ങളിലും ഇന്റർനെറ്റിലും ദീർഘനേരം ചെലവിടുകയും അതൊരു അടിമത്തമായി മാറുകയും ഉറക്കം പൂർണമായി നഷ്ടപ്പെട്ടുകൊണ്ട് ഇവയ്ക്ക് മുന്നിൽ ചടഞ്ഞ് കൂടി ഇരിക്കുകയും പകൽസമയയത്ത് സ്‌കൂളിലോ കോളേജിലോ പോകാൻ സാധിക്കാത്ത സ്ഥിവിശേഷത്തിലേയ്ക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

എന്താണ് വിഷാദരോഗത്തിന്റെ കാരണം?

ജീവശാസ്ത്രപരമായ ഘടകങ്ങൾ:

രണ്ട് തരത്തിൽ വിഷാദരോഗം ഉണ്ടാകാം എന്നാണ് പരമ്പരാഗതമായി മാനസികാരോഗ്യ ഗ്രന്ഥങ്ങൾ പറയുന്നത്. ഒന്ന്, നൈസർഗ്ഗിക വിഷാദം എൻഡോജിനസ് ഡിപ്രഷൻ(Endogenous Depression). ബാഹ്യമായ കാരണങ്ങൾ ഒന്നുംതന്നെ ഇല്ലാതെ വിഷാദ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. കൗമാരപ്രായത്തിലും ഇത് വരാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ഒരു ബാഹ്യമായ കാരണങ്ങളും ഇതിന് പിന്നിൽ ഉണ്ടാകണമെന്നില്ല. ചില അച്ഛനമ്മമാരെങ്കിലും വിഷാദരോഗവുമായി എത്തുമ്പോൾ പറയാറുണ്ട്, “അവനെന്തിന്റെ കുറവാണുള്ളത്? അവൻ ആഗ്രഹിക്കുന്ന എല്ലാം സാധിച്ചുകൊടുക്കാറുണ്ട്. ഇഷ്ടപ്പെട്ട സ്‌കൂളിൽ പഠിക്കുന്നു, ഏറ്റവും മികച്ച ട്യൂഷൻ ലഭിക്കുന്നു എല്ലാ കൂട്ടുകാരും അവനെ സഹായിക്കാൻ തയ്യാറായി നിൽക്കുന്നു. പിന്നെയും എന്തിനാണ് അവനിങ്ങനെ വിഷമിക്കുന്നത്”. ഇത് നൈസർഗ്ഗിക വിഷാദരോഗമാകാം.

രണ്ടാമത്തെ വിഷാദരോഗമാണ് 'പ്രതികരണാത്മക വിഷാദം' അഥവാ റിയാക്ടീവ് ഡിപ്രഷൻ (Reactive Depression). ജീവിതത്തിലെ പ്രയാസമുണ്ടാക്കുന്ന അനുഭവത്തെതുടർന്ന് പ്രകടമാകുന്ന വിഷാദരോഗ ലക്ഷണങ്ങളാണ് ഇതിന്റെ ഭാഗമായി വരുന്നത്. വിഷാദം ഉള്ള വ്യക്തിക്ക് തലച്ചോറിലെ ചില രാസവസ്തുക്കളുടെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സിറട്ടോണിൻ, നോറിപ്പിനെഫ്‌റിൻ, ഡോപ്പമിൻ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് തലച്ചോറിൽ കുറയുന്നത് പലപ്പോഴും വിഷാദരോഗ ലക്ഷണങ്ങൾക്ക് കാരണമാകാറുണ്ട്. തുടർച്ചയായ സങ്കടം, നിരാശ, ആത്മഹത്യാ പ്രവണത എന്നിവയൊക്കെ സിറട്ടോണിൻ കുറയുന്നത് മൂലമുണ്ടാകുന്ന ലക്ഷണങ്ങളാണ്. ശാരീരികമായ അവശതയും താൽപ്പര്യമില്ലായ്മയും നോറിപ്പിനെഫ്‌റിൻ കുറയുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളാണ്. ഒന്നും ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ ഡോപ്പമിൻ കുറയുമ്പോൾ പ്രകടമാകുന്നതാണ്. മറ്റ് ഏതൊരു മാനസികാരോഗ്യ പ്രശ്‌നമെന്നതുപോലെ വിഷാദരോഗത്തിനും ജനിതകമായ ഘടകങ്ങളുണ്ട്. അതായത് പരമ്പരാഗതമായി കുടുംബത്തിൽ വിഷാദരോഗബാധ ഉള്ളയാളുകൾ ധാരാളമുണ്ടെങ്കിൽ നിങ്ങൾക്കും വിഷാദരോഗം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. എന്നാൽ കുടുംബത്തിൽ വിഷാദരോഗബാധിതർ ഉണ്ടോയെന്ന് ചോദിച്ചാൽ പലർക്കും ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. കാരണം, ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞതുപോലെ വിഷാദരോഗം ഒരുമാനസികാരോഗ്യ പ്രശ്‌നമാണ് എന്നത് ഈ അടുത്തകാലത്ത് മാത്രമാണ് പൊതുസമൂഹം മനസ്സിലാക്കി തുടങ്ങുന്നത്. എന്നാൽ കുടുംബത്തിൽ ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അതേ എന്നാണ് ഉത്തരമെങ്കിൽ ഒരുപക്ഷേ അത് തിരിച്ചറിയപ്പെടാതെ പോയ വിഷാദരോഗത്തിന്റെ ഫലമായിരുന്നിരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കുടുംബത്തിൽ ആത്മഹത്യകൾ നടന്നിട്ടുണ്ടെങ്കിൽ അത്തരത്തിലുള്ള വ്യക്തികൾക്ക് വിഷാദരോഗമുണ്ടെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

മന:ശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങൾ

മേൽപ്പറഞ്ഞ ജീവശാസ്ത്രപരമായ കാരണങ്ങൾക്കൊപ്പം ചില മന:ശാസ്ത്രപരവും സാമൂഹികവുമായ കാരണങ്ങളും വിഷാദരോഗത്തിന് പിന്നിലുണ്ട്. ജീവിതത്തിലെ ദുരനുഭവങ്ങൾ, വേണ്ടപ്പെട്ട ആളുകളുടെ മരണം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, ശാരീരിക ആരോഗ്യമില്ലായ്മ, വേണ്ടത്ര സാമൂഹിക പിന്തുണ ഇല്ലാത്ത കുടുംബ ജീവിത സാഹചര്യങ്ങൾ, ഗാർഹിക പീഡനം, ജീവിതപങ്കാളിയും ലഹരി ഉപയോഗം തുടങ്ങിയ വ്യത്യസ്ത മാനസിക - ആരോഗ്യ ഘടകങ്ങളും വിഷാദത്തിന്റെ തീവ്രത കൂട്ടാൻ സാധ്യതയുള്ള ഘടകങ്ങളാണ്. 

ഉൻമാദ വിഷാദരോഗം(Bipolar disorder)

വിഷാദരോഗത്തോടൊപ്പം ഉൻമാദരോഗമോ, ലഘു ഉൻമാദരോഗമോ പ്രകടമാകുന്ന ഒരു രോഗാവസ്ഥയും നിലവിലുണ്ട്. ഇതാണ്‌ ഉൻമാദ വിഷാദരോഗം അഥവാ ബൈപോളാർ ഡിസോർഡർ(Bipolar disorder). ജീവിതത്തിൽ ഒരു ഘട്ടത്തിൽ വിഷാദരോഗം പ്രകടമായ ഒരു വ്യക്തിക്ക് പിന്നീട് ഏതെങ്കിലും സമയത്ത് അമിതമായ ഊർജ്ജസ്വലത, അമിത സംസാരം അമിത സന്തോഷം അല്ലെങ്കിൽ അമിത ദേഷ്യം എന്നീ ലക്ഷണങ്ങൾ പ്രകടമാകുന്ന തരത്തിലുള്ള ഉൻമാദമോ അല്ലെങ്കിൽ ഉൻമാദത്തിന്റെ അത്രയും തീവ്രതയില്ലാത്ത മേൽപ്പറഞ്ഞ ലക്ഷണങ്ങൾ തന്നെ പ്രകടമാകുന്ന ലഘു ഉൻമാദം എന്ന അവസ്ഥയോ വരികയാണെങ്കിൽ അതിനെയാണ് ഉൻമാദ വിഷാദരോഗം എന്ന് പറയുന്നത്. ഇത് വന്നിട്ടുള്ള വ്യക്തികൾക്ക് മനസ്സിന്റെ വൈകാരിക അവസ്ഥ ക്രമപ്പെടുത്തുവാൻ സഹായിക്കുന്ന മോഡ് സ്റ്റബിലൈസർ വിഭാഗത്തിൽ പെടുന്ന മരുന്നുകൾ  ആവശ്യമായി വന്നേക്കാൻ സാധ്യതയുണ്ട്.

ചികിത്സ

വിഷാദരോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ അത് പൂർണമായി ഭേദപ്പെടുത്താൻ പറ്റുമെന്നതാണ് സന്തോഷകരമായ കാര്യം. ആദ്യമായി വിഷാദരോഗം ബാധിക്കുന്ന ഒരു വ്യക്തിക്ക് തുടക്കത്തിൽ തന്നെ ചികിത്സ ചെയ്താൽ ആറ് മാസം മുതൽ ഒൻപത് മാസത്തെ ചികിത്സ കഴിഞ്ഞ് പൂർണമായും മരുന്നുകൾ നിർത്താൻ സാധിക്കാറുണ്ട്. തലച്ചോറിൽ ക്രമം തെറ്റിക്കിടക്കുന്ന രാസവസ്തുക്കളുടെ അളവ് തിരുത്താൻ സഹായിക്കുന്ന മരുന്നുകളാണ് വിഷാദരോഗത്തിന്റെ പ്രധാന ചികിത്സ. സിറട്ടോണിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന എസ്എസ്ആർഐ(Selective serotonin reuptake inhibitor) മരുന്നുകൾ, സിറട്ടോണിന്റേയും, നോറിപ്പിനെഫ്‌റിന്റേയും അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന എസ്എൻആർഐ(Seretonin-norepinephrine reuptake inihibitor)മരുന്നുകൾ, നോറിപ്പനെഫ്‌റിൻ - ഡോപ്പമിൻ എന്നിവയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന എൻഡിആർഐ(Norepinephrine  dopamine reuptake inhibitor) തുടങ്ങി വ്യത്യസ്ത തരത്തിലുള്ള വിഷാദ വിരുദ്ധ ഔഷധങ്ങൾ ഇന്ന് നിലവിലുണ്ട്. പഴയകാല മരുന്നുകളെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ വളരെ കുറവുള്ള പുതിയ ഔഷധങ്ങൾ കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും വളരെ സുരക്ഷിതമായി കൊടുക്കാൻ സാധിക്കുന്നവയാണ്. 

ഒരിക്കൽ മരുന്ന് തുടങ്ങിയാൽ നിർത്താൻ പറ്റുമോയെന്ന സംശയം പലരും പ്രകടിപ്പിക്കാറുണ്ട്. എന്നാൽ സംശയം വേണ്ട, ആദ്യമായി വിഷാദരോഗം വരുന്ന വ്യക്തിക്ക് തുടക്കത്തിലേ കണ്ടെത്തുന്ന വിഷാദരോഗങ്ങൾക്കുള്ള ചികിത്സ ആറ് മുതൽ ഒൻപത് മാസം വരെ കഴിഞ്ഞാൽ മരുന്നുകൾ അവസാനിപ്പിക്കാൻ സാധിക്കാറുണ്ട്. ആവർത്തിച്ച് വരുന്ന വിഷാദരോഗത്തിന് കൂടുതൽ കാലം ചികിത്സ വേണ്ടിവന്നേക്കാം. മൂന്നോ അതിൽ കൂടുതലോ തവണ വിഷാദരോഗം വരികയാണെങ്കിൽ ആ വ്യക്തിക്ക് അനിശ്ചിതകാലം മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ വേണ്ടിവരാൻ സാധ്യതയുണ്ട്. നമ്മുടെ നാട്ടിൽ പലപ്പോഴും ഡോക്ടർ നിർദേശിക്കുന്നതനുസരിച്ച് നിശ്ചിതകാലം തുടർച്ചയായി മരുന്നുകൾ കഴിക്കാൻ ആളുകൾ തയ്യാറാകാറില്ല. ഒന്നോ രണ്ടോ മാസം മരുന്നുകൾ ഉപയോഗിക്കുമ്പോൾ രോഗലക്ഷണങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സാധ്യതയുണ്ട്. അതോടുകൂടി ഡോക്ടറുടെ നിർദേശമില്ലാതെ പലരും മരുന്ന് നിർത്തുന്നു. എന്നാൽ ഇങ്ങനെ ഡോക്ടറുടെ നിർദേശമില്ലാതെ കോഴ്‌സ് പൂർത്തിയാകുന്നതിന് മുൻപേ മരുന്ന് നിർത്തിയാൽ വിഷാദരോഗം ആവർത്തിച്ച് വരാനുള്ള സാധ്യതയുണ്ട്. ഇതുകൊണ്ട് തന്നെ ഡോക്ടറുടെ നിർദേശമനുസരിച്ച് മാത്രമേ മരുന്നുകൾ കഴിക്കാവൂ. നിശ്ചിതകാലം മരുന്നുകൾ കഴിച്ച് പിന്നീട് ഡോസ് കുറച്ച് കൊണ്ടുവരാൻ സാധിക്കാറുണ്ട്.

മന:ശാസ്ത്ര ചികിത്സ

മരുന്ന് ചികിത്സയോടൊപ്പം തന്നെ മന:ശാസ്ത്ര ചികിത്സകളും വിഷാദരോഗത്തിന് ഫലപ്രദമാണ്. ചിന്താവൈകല്ല്യങ്ങൾ കണ്ടെത്തി അത് പരിഹരിക്കാൻ സഹായിക്കുന്ന ബൗദ്ധിക പെരുമാറ്റ ചികിത്സ അല്ലെങ്കിൽ കോഗ്നിറ്റീവ് ബിഹേവ്യറൽ തെറാപ്പി (Cognitive behavioral therappy). വ്യക്തിബന്ധങ്ങളിലെ പാളിച്ചകളും പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞ് അത് പരിഹരിക്കാൻ സഹായിക്കുന്ന വ്യക്ത്യാന്തര മന:ശാസ്ത്ര ചികിത്സ(Interpersonal  psychotherapy), പഴയകാല ഓർമ്മകളേയും വരാൻ പോകുന്ന സംഭവങ്ങളെക്കുറിച്ചുള്ള ആശങ്കളേയും മാറ്റി വർത്തമാനകാലത്തിലേയ്ക്ക്  പൂർണമായും മനുഷ്യനെ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന മനോനിറവ് അധിഷ്ഠിത ബൗദ്ധിക ചികിത്സ തുടങ്ങി വിവിധങ്ങളായ മന:ശാസ്ത്ര ചികിത്സാരീതികൾ വിഷാദരോഗത്തിന് ഫലപ്രദമാണ്. മരുന്നുകളോടൊപ്പം മന:ശാസ്ത്ര ചികിത്സയും നൽകുന്നതാണ് കൂടുതൽ ഫലപ്രദം എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 

ചില സവിശേഷ ഘട്ടങ്ങളിൽ ഷോക്ക് ചികിത്സ നൽകേണ്ടതായി വന്നേക്കാം.  വിഷാദരോഗം തീവ്രമായി രോഗിക്ക് സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ചലിക്കാനോ പോലും കഴിയാത്ത കാത്തറ്റോണിയ(Catatonia) എന്ന ഒരു സ്ഥിതിവിശേഷം വരാൻ സാധ്യതയുണ്ട്. കാത്തറ്റോണിയ ബാധിച്ച വ്യക്തികൾക്ക് വളരെ വേഗം രോഗലക്ഷണങ്ങൾ ഭേദപ്പെടാനായി ഷോക്ക് ചികിത്സ നൽകാവുന്നതാണ്. ഇത് സിനിമകളിൽ കാണുന്ന പോലെയല്ല നൽകുന്നത് എന്ന് ജനങ്ങൾ മനസ്സിലാക്കണം. ഒരു ശസ്ത്രക്രിയ ചെയ്യുന്നതിന് മുൻപുള്ള പോലെ മയങ്ങാനുള്ള മരുന്നുകൾ നൽകി പൂർണമായും രോഗിയെ മയക്കി വളരെ ലഘുവായിട്ടുള്ള കറണ്ട് കടത്തിവിടുകയും ശരീരത്തിന്റെ ചില ഭാഗങ്ങൾ മാത്രം ചലിക്കുന്ന തരത്തിലുള്ള ചില ചലനങ്ങൾ പ്രകടമാവുകയും ചെയ്യുന്ന ഒരു സ്ഥിവിശേഷമാണിത്.  വളരെ സുരക്ഷിതമായൊരു ചികിത്സാരീതിയാണിത്. കാത്തറ്റോണിയ ഭേദപ്പെടുത്തുന്നതോടൊപ്പം വളരെ തീവ്രമായ ആത്മഹത്യാ പ്രവണത ഇല്ലാതാക്കാനും ഷോക്ക് ചികിത്സ ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

Suicidal tendencies of students

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/qpOAyzLXLZfNfim36RjilvGftEmOVIZSzWhTX9pU): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/qpOAyzLXLZfNfim36RjilvGftEmOVIZSzWhTX9pU): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/qpOAyzLXLZfNfim36RjilvGftEmOVIZSzWhTX9pU', 'contents' => 'a:3:{s:6:"_token";s:40:"bf4YxcllUdnA4ONHFJKNQ91ZGtZgaP1RwfCUHABX";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/mental-health/939/suicidal-tendencies-of-students-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/qpOAyzLXLZfNfim36RjilvGftEmOVIZSzWhTX9pU', 'a:3:{s:6:"_token";s:40:"bf4YxcllUdnA4ONHFJKNQ91ZGtZgaP1RwfCUHABX";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/mental-health/939/suicidal-tendencies-of-students-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/qpOAyzLXLZfNfim36RjilvGftEmOVIZSzWhTX9pU', 'a:3:{s:6:"_token";s:40:"bf4YxcllUdnA4ONHFJKNQ91ZGtZgaP1RwfCUHABX";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/mental-health/939/suicidal-tendencies-of-students-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('qpOAyzLXLZfNfim36RjilvGftEmOVIZSzWhTX9pU', 'a:3:{s:6:"_token";s:40:"bf4YxcllUdnA4ONHFJKNQ91ZGtZgaP1RwfCUHABX";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/mental-health/939/suicidal-tendencies-of-students-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21