×

ഡെങ്കിപ്പനി ; അറിയാം പ്രതിരോധിക്കാം

Posted By

IMAlive, Posted on July 29th, 2019

How to resist Dengue fever ?

ഡോ.സജികുമാർ ജെ 

ശിശുരോഗ വിദഗ്ദ്ധന്‍, ഓച്ചിറ പരബ്രഹ്മ സ്പെഷ്യലിറ്റി ഹോസ്പിറ്റല്‍

 

ഈഡിസ് വിഭാഗത്തിലുള്ള ഈജിപ്തി (Aedes aegypti) എന്ന പെൺകൊതുകുകൾ പരത്തുന്ന  രോഗമാണ് ഡെങ്കിപ്പനി.

രോഗലക്ഷണങ്ങൾ

സാധാരണ ഡെങ്കിപ്പനി (ക്ലാസിക് ഡെങ്കി ഫീവർ- DF), രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവർ -DHF), ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഡെങ്കി ഷോക്ക് സിൻഡ്രോം -DSS) എന്നിങ്ങനെയാണ് ഡെങ്കിപ്പനിയെ തരംതിരിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരിനം ഡെങ്കിവൈറസ് ആദ്യമായി ബാധിക്കുന്നവർക്കാണ് സാധാരണ ഡെങ്കിപ്പനി ഉണ്ടാകുന്നത്. പെട്ടന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, ഛർദ്ദി എന്നിവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.

ഒരാഴ്ച നീണ്ടുനിൽക്കുന്ന അസുഖത്തിന് ശേഷം രോഗി പൂർണ സുഖം പ്രാപിക്കും. 95-97 ശതമാനം രോഗികളും ഈ വിഭാഗത്തിൽ പെടുന്നവരാണ്. വളരെ അപൂർവമായി ഒന്നിലധികം ഇനം വൈറസുകൾ ഒരേ വ്യക്തിയെ വീണ്ടും ആക്രമിക്കുമ്പോഴാണ് രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (DHF) അല്ലെങ്കിൽ ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (DSS) ഉണ്ടാകുന്നത്. ഇവ രണ്ടും വളരെ മാരകമായിട്ടുള്ള ഡെങ്കിപ്പനിയുടെ അവസ്ഥയാണ്. സാധാരണ ഡെങ്കിപ്പനിക്കുള്ള ലക്ഷണങ്ങൾക്ക് പുറമേ മൂക്ക്, വായ്, മോണ എന്നിവയിൽ നിന്നുള്ള രക്തസ്രാവം, കൂടെക്കൂടെ രക്തത്തോടെയോ അല്ലാതെയോ ഉള്ള ഛർദ്ദി, അസ്വസ്ഥത, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയൽ, ശ്വാസതടസ്സം, ത്വക്കിൽ രക്തപ്പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഈ ഘട്ടത്തിൽ കാണുന്നു. ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനിയിൽ രോഗിയുടെ രക്തസമ്മർദ്ധം വളരെ കുറയുകയും നാഡിമിടിപ്പ് തകരാറിലാകുകയും ചെയ്യുന്നു. ശരീരത്തിൽ നിന്ന് പ്ലാസ്മയും രക്തവും നഷ്ടപ്പെടുന്നതുമൂലം മരണം സംഭവിക്കുന്നു.  ഒരിക്കൽ ഡെങ്കിപ്പനി ബാധിച്ചയാൾക്ക് വീണ്ടും ഡെങ്കിവൈറസ് ബാധയുണ്ടാകുകയാണെങ്കിൽ രക്തസ്രാവത്തോടുകൂടിയ ഡെങ്കിപ്പനി, ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി എന്നിവ ആയിത്തീരാനുള്ള സാധ്യതയുണ്ട്.

 

എന്താണ് ഡെങ്കിപ്പനിയുടെ പ്രശ്‌നങ്ങൾ ?

ഡെങ്കിപ്പനിയുടെ സങ്കീർണതയുടെ അടിസ്ഥാന പ്രശ്‌നം രക്തക്കുഴലുകളുടെ നീർവീക്കമാണ്. അതുമൂലം പ്ലാസ്മയും പ്ലേറ്റ്‌ലറ്റും, രക്തം കട്ട പിടിക്കുന്നതിനുള്ള  മറ്റ് ഘടകങ്ങളും രക്തക്കുഴലുകൾക്കു  വെളിയിലേക്ക് നഷ്ടപ്പെടുന്നു. രോഗി ഷോക്ക് സ്റ്റേജിലേക് പോകുന്നു. DIC എന്ന മാരകമായ രക്തസ്രാവം ഉണ്ടാക്കുന്ന അവസ്ഥയുണ്ടാകുന്നു .

വീണ്ടും പറയട്ടെ  പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ  പ്ലേറ്റ്‌ലറ്റുകൾ കുറഞ്ഞ്  രക്തസ്രാവത്താലല്ല ഡെങ്കി രോഗികൾ മരണപ്പെടാൻ സാധ്യത  കൂടുതൽ. മറിച്ച് രക്തത്തിലെ ജലാംശം   കുറഞ്ഞ് രക്തസമ്മർദ്ധം താഴ്ന്നുണ്ടാകുന്ന 'ഷോക്ക് ' എന്ന അവസ്ഥയിലാകുമ്പോളാണ് .

ഇതിന്റെ ചികിത്സ രക്തദാനവും പ്ലേറ്റ്‌ലെറ്റ് കൂട്ടലുമല്ല. മറിച്ച് ഞരമ്പ് വഴി ലവണങ്ങൾ നൽകി ധമനികളിൽ ജലാംശം വർധിപ്പിച്ച് രക്തസമ്മർദ്ദം താഴാതെ നോക്കലാണ്. ഡെങ്കിപ്പനി സങ്കീർണതകളിലേയ്ക്ക് പോകുന്നത് പ്ലേറ്റ്‌ലെറ്റിന്റെ കുറവുകൊണ്ട് മാത്രമല്ല. പ്രശ്‌നം പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണമായിരുന്നെങ്കിൽ ഒരു രോഗിയും മരിക്കില്ല. അത്രമാത്രം രക്തബാങ്കുകളുടെ ശേഖരം ഇന്ന് രക്തബാങ്കുകളിൽ ഉണ്ട്.

പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം രോഗത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്ന ഒരു സൂചിക മാത്രമാണ്. ഡെങ്കിപ്പനിയുടെ ഒരു അടിസ്ഥാന പ്രശ്‌നം മുൻ സൂചിപ്പിച്ചത് പോലെ രക്തക്കുഴലകളുടെ നീർവീക്കവും ചോർച്ചയുമാണ്.

 

രോഗചികിത്സ

രോഗലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ നൽകുകയാണ് പതിവ്. ശരീരത്തിലെ ദ്രാവകനഷ്ടം നികത്തൽ, രക്തമോ പ്‌ളേറ്റ്‌ലറ്റോ നൽകൽ എന്നിവ രോഗതീവ്രത കുറയ്ക്കുന്നതിനും മരണം സംഭവിക്കുന്നത് തടയുവാനുമായി സ്വീകരിച്ചുവരുന്ന മാർഗങ്ങളാണ്. മതിയായ വൈദ്യസഹായം തേടുന്നതിനുള്ള കാലതാമസവും സ്വയം ചികിത്സയും ഒഴിവാക്കണം.

വീട്ടിൽ ഒരാൾക്ക് രോഗാണുബാധയുണ്ടായാൽ രോഗവാഹകരായ കൊതുകുകൾ അവിടെയുണ്ടെന്ന് മനസിലാക്കി മതിയായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണം. കൊതുകുവല ഉപയോഗിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.

 

രോഗനിയന്ത്രണം

ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പ്‌ളാസ്റ്റിക് പാത്രങ്ങൾ, ടിന്നുകൾ, ചിരട്ടകൾ തുടങ്ങിയവയിലും മരപ്പൊത്തുകളിലും പാത്രക്കഷണങ്ങളിലും മറ്റും കെട്ടിനിൽക്കുന്ന വെള്ളത്തിൽ പെരുകുവാൻ ഇഷ്ടപ്പെടുന്ന ഈയിനം കൊതുകുകളെ നിർമാർജ്ജനം ചെയ്യുന്നതിന് ഇത്തരം സ്രോതസ്സുകൾ നശിപ്പിക്കുകയാണ് ഫലപ്രദമായ മാർഗം.കീടനാശിനിയുടെ പ്രയോഗം, ധൂപനം (fogging), ജൈവിക നിയന്ത്രണങ്ങൾ എന്നിവ കൂത്താടി നശിപ്പിക്കുന്നതിന് പ്രയോജനകരമാണ്. ബോധവത്ക്കരണത്തിന് പ്രാധാന്യം നൽകി ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും പൊതുജനാരോഗ്യപ്രവർത്തകരും സഹകരിച്ച് നടപ്പിലാക്കുന്ന പ്രായോഗിക പ്രതിരോധ നടപടികൾ രോഗനിയന്ത്രണത്തിന് മുതൽക്കൂട്ടായിരിക്കും.

 

 


 

  

Dengue fever is a mosquito-borne disease found throughout the world.There is no specific treatment for dengue fever, but adequate fluid intake and bed rest is important.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Q6HHjCWs9xBJfoyq6Wwpm7aOdYufORuuoDj10AUM): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Q6HHjCWs9xBJfoyq6Wwpm7aOdYufORuuoDj10AUM): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Q6HHjCWs9xBJfoyq6Wwpm7aOdYufORuuoDj10AUM', 'contents' => 'a:3:{s:6:"_token";s:40:"bwr6RjZ9disqJzQSItD8DF5UJxZ8YJcirYYAYs2L";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/mosquito-borne-disease/157/how-to-resist-dengue-fever";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Q6HHjCWs9xBJfoyq6Wwpm7aOdYufORuuoDj10AUM', 'a:3:{s:6:"_token";s:40:"bwr6RjZ9disqJzQSItD8DF5UJxZ8YJcirYYAYs2L";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/mosquito-borne-disease/157/how-to-resist-dengue-fever";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Q6HHjCWs9xBJfoyq6Wwpm7aOdYufORuuoDj10AUM', 'a:3:{s:6:"_token";s:40:"bwr6RjZ9disqJzQSItD8DF5UJxZ8YJcirYYAYs2L";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/mosquito-borne-disease/157/how-to-resist-dengue-fever";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Q6HHjCWs9xBJfoyq6Wwpm7aOdYufORuuoDj10AUM', 'a:3:{s:6:"_token";s:40:"bwr6RjZ9disqJzQSItD8DF5UJxZ8YJcirYYAYs2L";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/mosquito-borne-disease/157/how-to-resist-dengue-fever";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21