×

ഇത് വിരനശീകരണത്തിനുള്ള ശരിയായ സമയം

Posted By

Why it is essential to deworm your children

IMAlive, Posted on May 20th, 2019

Why it is essential to deworm your children

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

സ്‌കൂളുകൾ തുറക്കുകയാണ്. കുട്ടികളെ സ്‌കൂളിലേക്കു പറഞ്ഞയക്കാനായി പുതിയ യൂണിഫോമും പുസ്തകങ്ങളും ചോറ്റുപാത്രവും കുടയും ബാഗുമെല്ലാം എല്ലാവരും വാങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. എന്നാൽ കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ അടിസ്ഥാനപരമായി ചെയ്യേണ്ട ഒരു കാര്യം പലരും ചെയ്തിട്ടുണ്ടാകില്ല. അതേപ്പറ്റി മിക്കവർക്കും വലിയ ധാരണയുണ്ടാകില്ലെന്നതാണ് വാസ്തവം. മറ്റൊന്നുമല്ല, കുട്ടികളുടെ വയറിനുള്ളിൽ വളരാൻ സാധ്യതയുള്ള വിരകളെ ഇളക്കി പുറത്തുകളയുക എന്നതാണത്. 

രണ്ടാമത്തെ വയസ്സുമുതൽ എല്ലാവരിലും ഓരോ ആറുമാസം കൂടുമ്പോഴും വിരകളെ ഇളക്കിക്കളയുകതന്നെ വേണം. കുട്ടികളിൽ മാത്രമല്ല മുതിർന്നവർക്കും ഇത് ചെയ്യാം. ഒരു കുടുംബത്തിലെ എല്ലാവരും ഒരേസമയം വിരമരുന്ന് കഴിച്ച് വിരകളെ നശിപ്പിക്കുകയാണെങ്കിൽ ഏറ്റവും നല്ലത്. അല്ലെങ്കിൽ വയറുവേദനയും ഛർദ്ദിയും പോലുള്ള രോഗങ്ങൾ അപ്രതീക്ഷിതമായി കടന്നുവന്നേക്കാം. വർഷത്തിൽ രണ്ടുതവണയെങ്കിലും വിരനശീകരണം നടത്തണമെന്നു പറയാൻ കാരണമുണ്ട്. വിരയ്ക്കുള്ള മരുന്നു കഴിക്കുമ്പോൾ പ്രായമായവ മാത്രമാണ് നശിക്കുക. അവയുടെ മുട്ട ശരീരത്തിൽ തുടരാനും വിരിഞ്ഞ് വീണ്ടും വിരകളാകാനുമുള്ള സാധ്യതയുണ്ട്. 

വീട്ടിൽ വളർത്തുന്ന പട്ടിയും പൂച്ചയും ഉൾപ്പെടെയുള്ള മൃഗങ്ങളിലും മൂന്നു മുതൽ ആറുവരെ മാസത്തിലൊരിക്കൽ വിരനശീകരണം നടത്തേണ്ടതുണ്ട്. അല്ലെങ്കിൽ അവയിൽ നിന്ന് മനുഷ്യശരീരത്തിലേക്ക് വിരകൾ പ്രവേശിക്കും. 

റൗണ്ട്‌വേം (ഉരുൾവിര), വിപ്‌വേം (നാടവിര), ഹുക്‌വേം (കൊക്കപ്പുഴു) എന്നിങ്ങനെ മൂന്നിനം വിരകളാണ് മനുഷ്യശരീരത്തിൽ വളരുന്നത്. കുട്ടികളേയും മുതിർന്നരേയും ഇവ ഒരുപോലെ ബാധിച്ചേക്കാമെങ്കിലും കുട്ടികളിലാണ് ഇതിന്റെ പ്രത്യാഘാതം വളരെ കൂടുതലായി അനുഭവപ്പെടുക. വയറുവേദനയ്ക്കും ഛർദ്ദിക്കുമൊപ്പം വയറിളക്കം, ഓക്കാനം, ക്ഷീണം തുടങ്ങി പലവിധ പ്രശ്‌നങ്ങളും വിരകൾ മൂലം ഉണ്ടാകാറുണ്ട്. 

കൃത്യമായ ഇടവേളകളിൽ കുട്ടികളിൽ വിരകളെ നശിപ്പിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ 

1. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുകയും പ്രതിരോധ ശേഷി വർധിക്കുകയും ചെയ്യുന്നു. ഇതിലൂടെ വിരകൾ മൂലമുണ്ടാകാവുന്ന ദീർഘകാല രോഗങ്ങളെ ഇല്ലാതാക്കാം.

2. അസ്വസ്ഥതകളില്ലാത്ത സ്‌കൂൾ ദിനങ്ങൾ അവരെ കൂടുതൽ ഏകാഗ്രത ഉള്ളവരാക്കി മാറ്റുന്നു. 

3. വിരകൾ രോഗമുണ്ടാക്കുന്നതിനാൽ കുട്ടികൾക്ക് സ്‌കൂൾ ദിനങ്ങൾ നഷ്ടമാകുന്നതും തടയാം. 

4. ആഹാരത്തിൽ നിന്നുള്ള പോഷകങ്ങളുടെ ആഗീരണം മെച്ചപ്പെടുത്തുന്നതിലൂടെ വിളർച്ചയും അനീമിയയും പോലുള്ള രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാം.

5. കുട്ടികളിൽ നിന്നു വിരകളെ നശിപ്പിക്കുന്നതിലൂടെ, പല മാർഗത്തിൽ വിര സമൂഹത്തിലാകെയും മറ്റുള്ളവരിലേക്കും പകരുന്നത് തടയാനാകുന്നു. വിരജന്യ രോഗങ്ങളിൽ നിന്ന് സമൂഹത്തെ ആകമാനം മുക്തമാക്കാൻ ഇതിലൂടെ സാധിക്കുന്നു. 

വിരകളെ നശിപ്പിക്കുന്നതിനൊപ്പംതന്നെ വൃത്തിയുടെ പാഠങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. ഭക്ഷണത്തിനു മുൻപ് കൈകൾ വൃത്തിയായി കഴുകുക, മലമൂത്രവിസര്‍ജ്ജനത്തിനുശേഷം കൈകൾ സോപ്പോ ചൂടുവെള്ളവൃമോ ഉപയോഗിച്ച് നന്നായി കഴുകുക തുടങ്ങുകയൊക്കെ ഇതിൽപെടും.

It is important to know the facts and make deworming a necessity for all children attending school

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/uGrL58yWPRGCOXMKnAozL9eXKEcFr7Xczr0K6eES): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/uGrL58yWPRGCOXMKnAozL9eXKEcFr7Xczr0K6eES): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/uGrL58yWPRGCOXMKnAozL9eXKEcFr7Xczr0K6eES', 'contents' => 'a:3:{s:6:"_token";s:40:"EGUKz0tK3xWERovPNjCu3kc8ec6g50mQ1pm9ewRz";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/news/child-health-news/666/why-it-is-essential-to-deworm-your-children";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/uGrL58yWPRGCOXMKnAozL9eXKEcFr7Xczr0K6eES', 'a:3:{s:6:"_token";s:40:"EGUKz0tK3xWERovPNjCu3kc8ec6g50mQ1pm9ewRz";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/news/child-health-news/666/why-it-is-essential-to-deworm-your-children";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/uGrL58yWPRGCOXMKnAozL9eXKEcFr7Xczr0K6eES', 'a:3:{s:6:"_token";s:40:"EGUKz0tK3xWERovPNjCu3kc8ec6g50mQ1pm9ewRz";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/news/child-health-news/666/why-it-is-essential-to-deworm-your-children";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('uGrL58yWPRGCOXMKnAozL9eXKEcFr7Xczr0K6eES', 'a:3:{s:6:"_token";s:40:"EGUKz0tK3xWERovPNjCu3kc8ec6g50mQ1pm9ewRz";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/news/child-health-news/666/why-it-is-essential-to-deworm-your-children";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21