×

മഴക്കാലത്ത് കുട്ടികളുടെ കാര്യത്തില്‍ വേണം പ്രത്യേക ശ്രദ്ധ

Posted By

Caring for your baby in the monsoon

IMAlive, Posted on May 29th, 2019

Caring for your baby in the monsoon

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

മഴക്കാലമെന്നാൽ കൊതുകുകളുടേയും ജലജന്യരോഗങ്ങളുടേയുമെല്ലാം നാളുകളാണ്. മുതിർന്നവർക്ക് മനസ്സുവച്ചാൽ സ്വയം ഇതിൽ നിന്നു രക്ഷനേടാം. പക്ഷേ, കുഞ്ഞുങ്ങൾക്കോ? നമുക്കു നോക്കാം.

ചൂടുള്ള സമയംനോക്കി, അതായത് മഴ മാറി അന്തരീക്ഷം അൽപം തെളിഞ്ഞുനിൽക്കുമ്പോൾ കുഞ്ഞുങ്ങളെ കുളിപ്പിക്കുക. അധികം ചൂടുള്ള വെള്ളത്തിൽ കുളിപ്പിക്കാതിരിക്കുക. കുഞ്ഞുങ്ങളെ കുളിപ്പിക്കും മുൻപ് എണ്ണ തേപ്പിച്ചോളൂ, പക്ഷേ, കുളിപ്പിക്കുമ്പോൾ അത് പൂർണമായും കഴുകിക്കളഞ്ഞിരിക്കണം. 

മഴക്കാലത്ത് അന്തരീക്ഷത്തിന്റെ സ്വഭാവം അടിക്കടി മാറിക്കൊണ്ടിരിക്കും. ചൂടുമാറി പെട്ടെന്ന് തണുപ്പ് വരും. ഇത്തരം സാഹചര്യങ്ങളിൽ ഒന്നു രണ്ടു പാളികളുള്ള കോട്ടൺ വസ്ത്രങ്ങളാണ് കുട്ടികൾക്ക് ഉചിതം. തണുപ്പുള്ളപ്പോൾ രണ്ടു പാളിയുള്ള വസ്ത്രം ധരിപ്പിച്ചാൽ തണുപ്പു മാറി സൂര്യൻ തെളിയുമ്പോൾ അതിലൊന്ന് ഊരിമാറ്റാം. കൈകളും കാലും മുഴുവനും മൂടും വിധത്തിലുള്ള വസ്ത്രമാണെങ്കിൽ കൊതുകുകടിയിൽ നിന്നു കുട്ടിയെ രക്ഷിക്കാം. വേനൽക്കാലത്ത് ധരിപ്പിക്കുന്നത്ര സമയം മഴക്കാലത്ത് വസ്ത്രം ധരിപ്പിക്കാൻ സാധിച്ചെന്നു വരില്ല. വസ്ത്രം പെട്ടെന്ന് നനയാൻ സാധ്യതയുള്ളതിനാലാണിത്. ഇക്കാര്യത്തിലും ആവശ്യമായ കരുതലുകൾ വേണം. നനഞ്ഞ വസ്ത്രം കുട്ടികളെ ധരിപ്പിക്കരുത്. 

കുട്ടികളെ ഡയപ്പർ ധരിപ്പിക്കുന്നുണ്ടെങ്കില്‍ അവ അടിക്കടി മാറ്റണം. നനഞ്ഞ ഡയപ്പർ കുട്ടികളില്‍ പലതരത്തിലുള്ള രോഗങ്ങളും ഉണ്ടാക്കും, പ്രത്യേകിച്ച് മഴക്കാലത്ത്. ഡയപ്പർ നീക്കം ചെയ്തശേഷം കുട്ടികളുടെ കാലുകള്‍ക്കിടയിലും മറ്റും ടാല്‍ക്കം പൗഡര്‍ ഇടുന്നത് നല്ല ശീലമല്ല. കഴിയുന്നതും ദിവസം കുറേ സമയമെങ്കിലും കുട്ടികളെ  ഡയപ്പർ  നിന്ന് സ്വതന്ത്രരാക്കുകയും വേണം. 

വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളെ ഭയക്കേണ്ട കാലമാണ് മഴക്കാലം. അതുകൊണ്ടുതന്നെ തിളപ്പിച്ചാറിച്ചതോ പ്യൂരിഫയറുകളിൽ ശുദ്ധീകരിച്ചതോ ആയ വെള്ളം വേണം കുട്ടികൾക്ക് കുടിക്കാൻ കൊടുക്കാൻ. മുലപ്പാൽ മാത്രം കുടിക്കുന്ന കുട്ടിയാണെങ്കിൽ വെള്ളമായി അതുമാത്രം കൊടുത്താൽ മതിയാകും. അമിതമായി വിയർക്കുകയോ മറ്റോ ചെയ്യുന്നെങ്കിൽ മാത്രമേ അധികം വെള്ളം കൊടുക്കാവൂ. ഖരപദാർഥങ്ങൾ കഴിച്ചുതുടങ്ങിയിട്ടുണ്ടെങ്കിൽ അതിനൊപ്പം വെള്ളം കുടിക്കാൻ കൊടുക്കാം. അതിനായി കുട്ടികൾക്ക് കുടിക്കാൻ പാകത്തിന് പ്രത്യേകതരം അടപ്പുകളുള്ള കുപ്പികൾ കരുതുക. ഒരുതവണ കുട്ടി വെള്ളം ഒരു കവിൾ മാത്രമേ കുടിച്ചുള്ളുവെങ്കിൽ അത്രയും മതി, കുട്ടിക്ക് അതേ ആവശ്യമുള്ളു. ഫുഡ് സപ്ലിമെന്റുകളില്‍ വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കില്‍ തിളപ്പിച്ചാറിച്ച വെള്ളം മാത്രം അതിനായി ഉപയോഗിക്കുക. 

കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കും മുൻപ് അത് നല്ല ഭക്ഷണമാണെന്ന് ഉറപ്പുവരുത്തണം. കഴിയുന്നതും ഫ്രിഡ്ജിൽ നിന്നെടുത്ത് ഭക്ഷണം കൊടുക്കാതിരിക്കുക.  അതുപോലെതന്നെ ഒരു ഭക്ഷണ പദാര്‍ഥവും വെളിയില്‍ തുറന്നു വയ്ക്കരുത്. 
കുഞ്ഞുങ്ങളെ കൊതുകുകടിയില്‍ നിന്ന് സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. കൈകളും കാലുകളും മൂടുന്ന വസ്ത്രം, സോക്സുകള്‍ തുടങ്ങിയവ ധരിപ്പിക്കാം. ശിശുരോഗവിദഗ്ദ്ധരുടെ നിര്‍ദ്ദേശപ്രകാരം കൊതുകിനെ തുരത്തുന്ന ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടാം. കൊതുകുവലകള്‍ പോലുള്ള സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കാം. 

ജനങ്ങള്‍ ധാരാളമായി കൂടുന്ന സ്ഥലങ്ങള്‍ അന്തരീക്ഷത്തിലൂടെ പകരുന്ന പല രോഗങ്ങളുടേയും സ്രോതസ്സാണ്. അതുകൊണ്ടുതന്നെ ശിശുക്കളുമായി ഇത്തരം സ്ഥലങ്ങളില്‍ മഴക്കാലത്തും മറ്റും പോകാതിരിക്കുക. അതുപോലെതന്നെ മഴക്കാലത്ത് കുഞ്ഞുങ്ങളുടെ മുറികള്‍ വൃത്തിയും വെടിപ്പുമുള്ളവയായി സൂക്ഷിക്കാനും മറക്കരുത്.

Baby Care in the Monsoon Season – Useful Tips for New Parents

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/jj4SETl1sLq5TMmY8kWwuyjatViFcjoPk4q1hi8N): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/jj4SETl1sLq5TMmY8kWwuyjatViFcjoPk4q1hi8N): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/jj4SETl1sLq5TMmY8kWwuyjatViFcjoPk4q1hi8N', 'contents' => 'a:3:{s:6:"_token";s:40:"gmbHmW2583CTcYKaOPuTAFhb68ssvDrltmK57LaS";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/news/child-health-news/685/caring-for-your-baby-in-the-monsoon";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/jj4SETl1sLq5TMmY8kWwuyjatViFcjoPk4q1hi8N', 'a:3:{s:6:"_token";s:40:"gmbHmW2583CTcYKaOPuTAFhb68ssvDrltmK57LaS";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/news/child-health-news/685/caring-for-your-baby-in-the-monsoon";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/jj4SETl1sLq5TMmY8kWwuyjatViFcjoPk4q1hi8N', 'a:3:{s:6:"_token";s:40:"gmbHmW2583CTcYKaOPuTAFhb68ssvDrltmK57LaS";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/news/child-health-news/685/caring-for-your-baby-in-the-monsoon";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('jj4SETl1sLq5TMmY8kWwuyjatViFcjoPk4q1hi8N', 'a:3:{s:6:"_token";s:40:"gmbHmW2583CTcYKaOPuTAFhb68ssvDrltmK57LaS";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/news/child-health-news/685/caring-for-your-baby-in-the-monsoon";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21